Novel

മംഗല്യ താലി: ഭാഗം 4

രചന: കാശിനാഥൻ

ശ്വാസം അടക്കിപിടിച്ചുകൊണ്ട് പാവം ഭദ്ര ഹരിയുടെ മുറിയിലേക്ക് കയറി.

അവൻ ആണെങ്കിൽ ആരെയോ ഫോണിൽ വിളിച്ചു സംസാരിയ്ക്കുന്നുണ്ട്.

പേടിക്കണ്ട മോളെ ചെല്ല്.
അകത്തേയ്ക്ക് കയറിയിട്ട് വാതിൽക്കലേക്ക് ദയനീയമായി നോക്കി നിൽക്കുന്നവളെ കണ്ടതും കലചേച്ചി പറഞ്ഞു.

പെട്ടെന്ന് ആയിരുന്നു ഹരി തിരിഞ്ഞത്.
ഭദ്രയെ കണ്ടതും അവനു കലികയറി.
അപ്പോളേക്കും കല ചേച്ചി വാതിൽ ചാരിയ ശേഷം ഇറങ്ങിപ്പോയിരുന്നു.

എന്താടി,,,,
അവൻ അടുത്തേക്ക് വന്നു ചോദിച്ചതും ഭദ്ര ഒന്നുമില്ലെന്ന് ചുമൽ കൂപ്പി.

നിനക്ക് നാവില്ലെടി പുല്ലേ…..അവൻ അവളുടെ തോളിൽ പിടിച്ചു ശക്തിയിൽ കുലുക്കിയതും ഭദ്രയ്ക്ക് വേദന കൊണ്ട് കണ്ണു നിറഞ്ഞു.

എന്നേയൊന്നും ചെയ്യല്ലേ.. ഞാനൊരു പാവമാ ഹരിയേട്ടാ… ലക്ഷ്മിയമ്മ നിർബന്ധം പിടിച്ചകൊണ്ട് ആയിരുന്നു ഞാനീ വിവാഹത്തിന് സമ്മതിച്ചത്. ഹരിയേട്ടൻ പറയുന്നത് എന്തും ഞാൻ ചെയ്യാം… എന്നേ ഉപദ്രവിയ്ക്കരുതേ..

പേടിച്ചു വിറച്ചു ആ പാവം അവന്റെ മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് കൈകൾ കൂപ്പി.

ഒരക്ഷരം പോലും മിണ്ടരുത് നീയ്.. എന്റെ അമ്മയുടെ വാക്കുകൾ കേട്ട് കോടീശ്വരിയായി കഴിയാൻ അല്ലെടി നീ ഇങ്ങോട്ട് കെട്ടിഎടുത്തത്. എന്നിട്ട് കള്ളത്തരം മുഖത്ത് നോക്കി പറയുന്നോടി.

അവൻ ശക്തമായി പിടിച്ചു കുലുക്കിയപ്പോൾ ഭദ്രയുടെ കണ്ണിൽ നിന്നും വെള്ളം ചാടി.

ഫോൺ റിങ് ചെയ്തതും ഹരി അതെടുത്തു പുറത്തേക്ക് ഇറങ്ങി.
ആ വലിയ മുറിയിൽ അവൾ ഒറ്റയ്ക്ക് നിന്നു.

അണിഞ്ഞിരുന്ന മാലയും വളയും ഒക്കെ അഴിച്ചു മാറ്റി, സാരി നിറയെ സേഫ്റ്റി പിന്നുകൾ ആയിരുന്നു. ഒരു പ്രകാരത്തിൽ മെല്ലെ അതെല്ലാം ഊരിഎടുത്തു. മുല്ലപ്പൂവ് മുടിയിൽന്ന് മാറ്റുവാൻ ഒറ്റയ്ക്ക് കുറെയവൾ ബുദ്ധിമുട്ടി.
അതിനു ശേഷം വാർഡ്രോബ് തുറന്നു ഒരു ചുരിദാർ എടുത്തു. കൗതുകത്തോടെയാണ് ഭദ്ര എല്ലായിടവും നോക്കി കാണുന്നത്.വാഷ് റൂമിൽ കയറിയപ്പോൾ അവൾ ഞെട്ടിപ്പോയി. അത്രയ്ക്ക് വലിയ വിശാലമായ വാഷ്റൂം.. ഒരു നല്ല പരിമളം വന്നു തന്നെ മയക്കുന്നതായി ഭദ്രയ്ക്ക് തോന്നി.വെറുതെ സോപ്പെടുത്തു മണപ്പിച്ചു നോക്കി..അപ്പോളാണ് ഹരി വന്നാലോന്ന് ഭയന്നത്. ഓർത്തപ്പോൾ കാലുകൾ വിറച്ചു.
എന്നിട്ട് വേഗം കുളിയ്ക്കാൻ തുടങ്ങി.കുളിച്ചു ഇറങ്ങു വന്നപ്പോൾ ഹരി മുറിയിൽ ഉണ്ട്.
ബാഗിലെക്ക് എന്തൊക്കെയോ എടുത്തു വെക്കുന്നുണ്ട്.

ഭദ്രയെ കണ്ടതും അവന്റെ മുഖം വലിഞ്ഞു മുറുകി.

സ്വസ്ഥം ആയിട്ട് കഴിയാം, ആരും ഒരു ശല്യംത്തിനും വരില്ല കേട്ടോടി..
പറഞ്ഞു കൊണ്ട് അവൻ തന്റെ ബാഗ് എടുത്തു മേശപ്പുറത്തു വെച്ചു. എന്നിട്ട് ഒരു ടവൽ എടുത്തു വാഷ് റൂമിലേക്ക് പോയി.

ഡോറിൽ ആരോ തട്ടുന്നപോലെ തോന്നിയപ്പോൾ അവൾ ഓടിചെന്നു വാതിൽ തുറന്നു.ലക്ഷ്മിയമ്മ ആയിരുന്നു അത്.

ഹരിഎവിടെ…?അവർ ഭദ്രയെ നോക്കി ചോദിച്ചു

കുളിയ്ക്കുവാ…

മ്മ്… ക്ഷീണം ഉണ്ടെങ്കിൽ മോള് റസ്റ്റ്‌ എടുത്തോളൂ, എന്നിട്ട് താഴേക്ക് ചെന്നാൽ മതി കേട്ടോ.
അവർ പറഞ്ഞതും ഭദ്ര നിറഞ്ഞ മിഴിയോടെയൊന്നു മുഖം ഉയർത്തി നോക്കി.എന്നിട്ട് അവരുടെ ഇരു കാലുകളിലും കെട്ടിപിടിച്ചു കരഞ്ഞു.

ലക്ഷമിയമ്മേ… എനിയ്ക്ക് തിരിച്ചു പോണം, എനിയ്ക്ക് എന്റെ വീട് മതി,ഞാൻ അവിടെ നിന്നോളം, മീരടീച്ചർ ഉണ്ട്, ദേവിയമ്മയുണ്ട്.. എന്റെ കൂട്ടുകാരൊക്ക ഉണ്ട്.. ഞാൻ പോയ്കോളാം….. പ്ലീസ്….
അവരുടെ കാലിൽ പിടിച്ചു പൊട്ടിക്കരയുകയാണ് പാവം ഭദ്ര.

അത് കണ്ടുകൊണ്ട് ആയിരുന്നു ഹരി ഇറങ്ങി വന്നത്..

എന്റെ കുട്ടിയിങ്ങനെ കരയാതെ.. ഹരി പാവമാ മോളെ.. അവനു മോളെയിഷ്ടമാണ്. എനിക്കും ഈ വീട്ടിൽ എല്ലാവർക്കും എന്റെ കുട്ടിയേ ഇഷ്ട്ടംമാണല്ലോ. അതുകൊണ്ടല്ലേ ഞങ്ങൾ ഈ വിവാഹം ആലോചിച്ചത്. എന്നിട്ട് എന്തിനാ ഇപ്പൊ ഇങ്ങനെയൊരു സങ്കടം….
അവർ അവള്ടെ തോളിൽ പിടിച്ചു ഒരു പ്രകാരത്തിൽ എഴുന്നേൽപ്പിച്ചു.

അവൻ വരുന്നത് കണ്ടതും ലക്ഷ്മി ദേഷ്യത്തിൽ മകനെയൊന്നു നോക്കി.

ഹരി…… ഇന്നത്തെ യാത്ര വേണ്ടന്ന് വെച്ചോളൂ.
മാധവിനോട് ഞാൻ പറഞ്ഞു റെഡി ആക്കിയിട്ടുണ്ട്. കല്യാണം കഴിഞ്ഞ പിന്നാലെ നീ പോകുന്നത് ശരിയല്ലല്ലോ..
അമ്മ പറഞ്ഞതും അവൻ അവരെ നോക്കി പുച്ഛഭാവത്തിൽ ചിരിച്ചു.

എനിക്ക് പോകേണ്ട സ്ഥലങ്ങളിൽ ഞാൻ പോകും. അതിനു ആരുടേയും അനുവാദം തത്കാലം എനിക്ക് വേണ്ടാ….

ഹരി…..
മഹാലക്ഷ്മിയുടെ ശബ്ദം ഉയർന്നു.

നീ ഇന്ന് പോകുന്നുണ്ടെങ്കിൽ ഒപ്പം ഭദ്രയെയും കൂട്ടിയ്ക്കോ. അതിനു സമ്മതമാണോ.

അല്ല…. ഒരിക്കലും സമ്മതമല്ല…. എന്റെ ഇഷ്ട്ടത്തോടെയാരുന്നോ അമ്മയീ തോന്നിവാസമെല്ലാം കാണിച്ചു കൂട്ടിയത്. ചേട്ടന്റെ കല്യാണം കൂടാനായി വന്ന എന്നേ എന്തൊക്കെ കോലം കെട്ടിച്ചു. ഒറ്റ രാത്രി കൊണ്ട് അമ്മയുടെ തീരുമാനം…. അതല്ലേ ഇവിടെവരെ കൊണ്ടെത്തിച്ചത്. എന്നിട്ട് ഓരോരോ വർത്താനം.മൃദുലയെ അമ്മയ്ക്ക് അറിയാവുന്നതല്ലേ. അമ്മയുടെ ഒരേയൊരു സഹോദരന്റെ മകൾ അല്ലാരുന്നോ. മറ്റന്നാളു അവൾ എത്തുമ്പോൾ എന്ത് മറുപടിയാണ് അമ്മ പറയാൻ പോകുന്നത്.. ഒരു പാവം പെൺകുട്ടിയുടെ കണ്ണീരു ഈ കുടുംബത്തിൽ വീഴില്ലേ…. എവിടെയൊ കിടന്ന, ആർക്കും വേണ്ടാതെ ഇട്ടിട്ട് പോയ ഒരെണ്ണത്തെ വലിച്ചു എന്റെ തലേൽ ആക്കി… വേണ്ട.. കൂടുതലൊന്നും ഞാൻ പറയുന്നില്ല…

അവൻ പല്ല് ഞെരിച്ചു പിടിച്ചു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button