മംഗല്യ താലി: ഭാഗം 41
രചന: കാശിനാഥൻ
ഭദ്രേ…… എടാ എന്തിനാ കരയുന്നെ.
ഹരി അവളുടെ ഇരു ചുമലിലും പിടിച്ചു കുലുക്കിക്കൊണ്ട് ച്ചോദിച്ചു.
പക്ഷെ ഒന്നും പറയാതെകൊണ്ട് അവൾ പിന്നെയും കരയുകയാണ്..
ഭദ്രേ….. ഇങ്ങനെ കരയാൻ വേണ്ടിയാണോ ഞാൻ ഇതൊക്കെ വാങ്ങിത്തന്നത്, കഷ്ടം ഉണ്ട് കേട്ടോ… കണ്ണീര് തുടച്ചേടാ… പ്ലീസ്…
ഹരി പിന്നെയും പറഞ്ഞു.
പക്ഷെ അപ്പോളും പാവം ഭദ്ര വാവിട്ട് നിലവിളിച്ചു.
ശോ… ഇതെന്താ എന്റെ ഭദ്രക്കുട്ടി… ഇങ്ങനെ തുടങ്ങിയാൽ കുറച്ചു കഷ്ടം ആണ്…
അവളുടെ മുഖം കൈകുമ്പിളിലെടുത്തു കൊണ്ട് ഹരി ആ മുഖത്തേക്ക് നോക്കി.
തന്റെ മുൻപിൽ നിന്ന് വിതുമ്പുന്ന ഭദ്രയെ കാണും തോറും അവന്റെ നെഞ്ചിലും ഒരു വിങ്ങൽ ആയിരുന്നു…
ഏറെ ഇഷ്ട്ടത്തോടെ എന്റെ പെണ്ണിനെ അണിയിക്കാൻ വാങ്ങിക്കൊണ്ട് വന്നതാ, അപ്പൊ ഇങ്ങനെ കരഞ്ഞോണ്ട് നിൽക്കുന്നത് വലിയ കഷ്ടം ആണ് കേട്ടോ.
എനിയ്ക്ക്…. എനിയ്ക്കിതിനൊക്കെയുള്ള അർഹതയുണ്ടോ ഹരിയേട്ടാ…
സത്യത്തിൽ എന്താണ് പറയേണ്ടതെന്നു പോലും എനിയ്ക്ക് അറിയില്ല, അല്ലാണ്ട് ഇതൊന്നും ഇഷ്ട്ടമില്ലാഞ്ഞിട്ടല്ല…
വലം കൈ കൊണ്ട് തന്റെ കവിളിലേ കണ്ണീർ തുടച്ചു മാറ്റിക്കൊണ്ട് അവൾ ഹരിയെ നോക്കി പറഞ്ഞു
മംഗലത്ത് ഹരിനാരായണന്റെ ഭാര്യയ്ക്ക് ഇതിനേക്കാളേറേ അർഹതപ്പെട്ടതാണ്.. പക്ഷെ ഇന്നിപ്പോ തത്കാലം ഇത് മതി, ബാക്കിയൊക്കെ നമ്മുക്ക് പിന്നീട് വാങ്ങിയ്ക്കാം.
പിന്നെയും അവളുടെ മിഴികളിലൂടെ ഒഴുകി വന്ന കണ്ണീർ തുടച്ചു മാറ്റിയത് ഹരിയായിരുന്നു.
യാതൊരു കോംപ്ലക്സും വേണ്ട കെട്ടോ.. നിറഞ്ഞ മനസോടെയാണ് ഭദ്രലക്ഷ്മിയെ ഞാൻ എന്റെ പാതിയായി കൂടെ കൂട്ടിയിരിക്കുന്നത്.എനിക്ക് ഏറ്റവും അർഹതപ്പെട്ടവൾ തന്നെയാണ് താന്.
അവളുടെ നിറഞ്ഞ മിഴികളിൽ നോക്കിക്കൊണ്ട് ഹരി വീണ്ടും പറഞ്ഞു.
ഇങ്ങോട്ട് നോക്കിക്കേ, എന്റെ ഭദ്രലക്ഷ്മി എന്തു സുന്ദരിയായെന്ന്… അപ്പോളിങ്ങനെ കരഞ്ഞു കുളമാക്കിയാൽ എങ്ങനെ ശരിയാവും കൊച്ചേ.
പറഞ്ഞു കൊണ്ട് അവൻ അവളെ പിടിച്ചു കണ്ണാടിയ്ക്ക് ആഭിമുഖമായി നിറുത്തി.
ദേ ഇങ്ങോട്ട് നോക്കിക്കേ ഭദ്രക്കുട്ടി ഇങ്ങനെ മുഖം കുനിച്ചു നിന്നാല് എങ്ങനെയാ കാണുന്നെ
അവൻ വീണ്ടും വീണ്ടും പറഞ്ഞു നോക്കിയെങ്കിലും പാവം ഭദ്രയ്ക്ക് എന്തോ വല്ലാത്ത ബുദ്ധിമുട്ട് ആയിരുന്നു, തന്റെ പ്രതിബിംബത്തെ നോക്കുവാൻ.
അവളിലേക്ക് അല്പം അമർന്നു കൊണ്ടവൻ ആ മുഖം പിടിച്ചുയർത്തി.
നാണമായിട്ടാണോ….. അതോ?
കാതോരം അവന്റെ ശബ്ദം.
ഈ നാണമൊക്ക മാറ്റി തരട്ടെ,,,,,
ഞാൻ റെഡിയാണ് കേട്ടോ,
അവൻ പറയുന്നത് കേട്ടതും ഭദ്ര വേഗം മുഖമുയർത്തി…
കൃത്യം നോക്കിയതും കണ്ണാടിയിലേക്ക് ആയിരുന്നു.
തന്റെ പിന്നിലായി നിൽക്കുന്നവൻ കുസൃതി കലർന്ന ഒരു ചിരിയോടെ നോക്കുന്നത് കണ്ണാടിയിലൂടെ അവൾ നോക്കികണ്ടു.
ഹ്മ്മ്… അപ്പോ പേടിയുണ്ടല്ലെ….
അവൻ വീണ്ടും ചോദിച്ചു.
പെട്ടന്നവൾ മുഖം തിരിച്ചു, ഹരിയെ നോക്കി.
കിടക്കണ്ടേ പെണ്ണേ… നേരം ഒരുപാടായ്, കാലത്തെ എനിയ്ക്ക് ഓഫീസിൽ പോകണം,..
മ്മ്….
ബെഡ്ഷീറ്റ് ഒക്കെ ഒന്നൂടെയൊന്നു കുടഞ്ഞു വിരിച്ച ശേഷം ഭദ്ര അവനെ നോക്കി.
ഹരിയേട്ടാ.. കിടന്നോളുട്ടോ.
ആഹ്, താനും വാടോ. ഇന്ന് മുതൽ നമ്മളൊരുമിച്ചാണ് കിടക്കുന്നത്.
അത് വേണ്ട ഹരിയേട്ടാ.. ഞാൻ അപ്പുറത്ത് കിടന്നോളാം.. എനിയ്ക്ക് അതായിരുന്നിഷ്ടം.
ഹേയ്… അതൊന്നും പറഞ്ഞാൽ പറ്റില്ല, ഹരിയേട്ടന്റെ നെഞ്ചിൽ കവിൾ ചേർത്തു വേണം ഇന്ന് മുതൽ എന്റെ ഭദ്രക്കുട്ടി കിടക്കേണ്ടത്… ഞാനിപ്പോ വരാം.. ഒരു പത്തു മിനിറ്റ്.
ഹരി ഫോണും എടുത്തു പുറത്തേക്ക് ഇറങ്ങിപ്പോയപ്പോൾ ഭദ്രയെ വിയർക്കാൻ തുടങ്ങി.
എന്നാലും രണ്ടും കല്പിച്ചു കൊണ്ട് അവൾ അലമാര തുറന്നു ഒരു ബെഡ്ഷീറ്റ് പുറത്തേയ്ക്ക് എടുത്തു, എന്നിട്ട് അത് നിലത്തു വിരിച്ചിട്ട്, അവിടേക്ക് കിടന്നു.
കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട്.
ഹരിയെ ആ നേരത്ത് വിളിച്ചത് അനിരുദ്ധൻ ആയിരുന്നു.
അവനു സത്യത്തിൽ വല്ലാത്ത സങ്കടംമായിരുന്ന് ഹരി വീട് വിട്ട് ഇറങ്ങിപ്പോയത്.. എല്ലാവരും ഹരിയെപ്പറ്റി ചോദിക്കുമ്പോൾ അനിയ്ക്ക് അവന്റെ സങ്കടം കൂടി കൂടി വന്നു.പക്ഷെ മഹാലക്ഷ്മിയ്ക്ക് യാതൊരു കൂസലും ഇല്ലാതെ അവർ ഓരോ മറുപടി കൊടുത്തത്.
നാളെ നീ ഓഫീസിൽ വരില്ലേ ഹരി.?
ഹ്മ്മ്… കാലത്തെ പോണം.. അനിയേട്ടനു നാളെ വൈഫ് ഹൌസിൽ പോണമായിരിക്കുമല്ലേ..
ആഹ്…. പോണം, ആദ്യത്തെ വിരുന്നല്ലേടാ..
മ്മ്… ഏട്ടൻ പൊയ്ക്കോളു, ഓഫീസിൽ ഞാനുണ്ടാവും …
ഉച്ചക്ക് ശേഷം പോയാൽ മതി. രാവിലെ ഞാൻ പോയ്കോളാം, നീ കുറച്ചു കഴിഞ്ഞു വന്നാലും മതി…
ഹേയ് അതൊന്നും സാരമില്ല, ഏട്ടൻ നേരത്തെ പൊയ്ക്കോളൂന്നേ.. നാളെ ഇനി തിടുക്കപ്പെട്ടു ഓഫീസിലേക്ക് വന്നില്ലേലും കുഴപ്പമില്ല. സൈൻ ചെയ്യാനൊന്നും പ്രേത്യേകിച്ചൊന്നും ഇല്ലാലോ.
ഹമ്… നോക്കട്ടെ ഹരി,,, പിന്നെ ഭദ്രയെവിടെ..?
അവൾ റൂമിലുണ്ട്… ഇന്നത്തെ ഫങ്ക്ഷനൊക്കെ നന്നായി നടന്നല്ലോ അല്ലേ അനിയേട്ടാ…
ആഹ്……
അവനൊന്നു മൂളി.
കിടന്നിട്ട് ഉറക്കം വന്നില്ല, നിന്നെ കുറേ തവണ വിളിച്ചു നോക്കിയിട്ട് കണക്ട് ആകാഞ്ഞപ്പോൾ എനിക്കെന്തോ വല്ലാത്ത ടെൻഷൻ ആയിരുന്നു.
നെറ്റ്‌വർക്ക് ഇഷ്യൂ ഉണ്ട്, നാളെയൊന്നു ചെക്ക് ചെയ്യണം..
എന്നാൽപിന്നെ അനിയേട്ടൻ കിടന്നോളു, ഞാൻ നാളെ വിളിയ്ക്കാം.
ആഹ് ഓക്കേ ടാ… ഗുഡ് നൈറ്റ്.കിടന്നിട്ട് ഉറക്കം വന്നില്ല. അതാ പിന്നെയും ട്രൈ ചെയ്തു നോക്കിയത്.
അനിരുദ്ധൻ ഫോൺ കട്ട് ചെയ്തു.
ഹരി ഇത്തിരി നേരം ആ ഫോണിലേക്ക് നോക്കി അങ്ങനെനിന്നു.
തന്നെയൊന്നു വിളിച്ചു കിട്ടിയില്ലെങ്കിൽ അനിയേട്ടന് പണ്ട് മുതൽക്കേ ടെൻഷനാണ്. ആവശ്യമില്ലാതെ ഓരോന്ന് ചിന്തിച്ചു കൂട്ടും. താൻ ഫോണെടുത്തു കഴിഞ്ഞാലോ രണ്ടു ചീത്തയൊക്കെ വിളിച്ചു കഴിഞ്ഞേ ആൾക്ക് സമാധാനം ആകുവൊള്ളൂ..
അതൊക്കെ ഓർത്തുകൊണ്ട് ഒരു ചെറിയ പുഞ്ചിരിയോട് കൂടി ഹരി അകത്തേക്ക് കയറി വന്നപ്പോൾ നിലത്തു ചുരുണ്ടു കൂടി കിടക്കുന്ന ഭദ്രയെ ആയിരുന്നു കണ്ടത്…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുക.ൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…