മംഗല്യ താലി: ഭാഗം 43
രചന: കാശിനാഥൻ
ക്ഷേത്രത്തിൽ തൊഴുത് ഇറങ്ങിയ ശേഷം മഹാലക്ഷ്മി നേരെ പോയത് അഡ്വക്കേറ്റ് രാജാശേഖരന്റെ അടുത്തേക്ക് ആയിരുന്നു.
നീയമകാര്യങ്ങളിൽ അയാളാണ് മഹാലഷ്മിയ്ക്ക് സംശയം തീർത്തു കൊടുക്കുന്നത്..
രാജേട്ടാ…..
ആഹ് ഗുഡ്മോർണിംഗ് ലക്ഷ്മി. കയറി വരൂ.
ഹമ്… ഏട്ടൻ busy ആണോ.
ഹേയ് അല്ല.. രണ്ടു ദിവസം ഞാൻ ഒഫീഷ്യൽ മാറ്റർസ് ഒന്നും പിടിക്കുന്നില്ല..
ലക്ഷ്മി അയാളോടൊപ്പമകത്തേയ്ക്ക് കയറി പോയ്.
മീര….
ഉറക്കെ അയാൾ വിളിക്കുന്നത് കേട്ടപ്പോൾ ഒരു സ്ത്രീ ഇറങ്ങി വന്നു.
ലക്ഷമിചേച്ചിയോ…. പതിവില്ലാതെ ആണല്ലോ… പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം.
അവർ വന്നു മഹാലക്ഷ്മിയുടെ കൈയിൽ പിടിച്ചുകൊണ്ട് ചോദിച്ചു.
വിശേഷം ഒന്നുമില്ല മീരേ.. ഇന്നലെ എന്താണ് മീര വന്നില്ലാലോ മോന്റെ റിസപ്ഷന്.
വരാൻ സാധിച്ചില്ല ചേച്ചി, എനിക്ക് ബാക്ക് pain ആയിട്ടു ഇരിക്കുവാരുന്ന് കുറേ ദിവസമായി തുടങ്ങിട്ട്.. മെഡിസിൻ എടുക്കുന്നുണ്ട്. ഡോക്ടർ എന്നോട് പ്രോപ്പർ ആയിട്ടു റസ്റ്റ് എടുക്കാനാ പറഞ്ഞത്..
അതെയോ… എന്നിട്ട് ഇപ്പൊ എങ്ങനെ ഉണ്ട്..?
ബെറ്റർ ആയി വരുന്നു. ചേച്ചി ഇരിക്ക്.. ഞാൻ കോഫി എടുക്കാം.
ഒന്നും വേണ്ട മീരേ.. വയ്യാണ്ട് ഇരിക്കുവല്ലേ.. നീ ചെല്ല്. ചെന്നു കിടക്കാൻ നോക്ക്
ഹേയ് അതൊന്നും കുഴപ്പമില്ല, ഹെല്പിന് ഒരു പെൺകുട്ടി വരുന്നുണ്ട്
മീര അടുക്കളയിലേക്ക് പോയി..
എന്തു പറ്റി ലക്ഷ്മി, എല്ലാവരോടും സംസാരിക്കുമ്പോഴൊക്കെ നിന്റെ മനസ്സ് ഇവിടെയൊന്നുമല്ലെന്ന് എനിയ്ക്കിന്നലെ വ്യക്തമായിരുന്നു. ലക്ഷ്മി ഇത്രമാത്രം ടെൻഷൻ അടിക്കാനായി എന്ത് സംഭവിച്ചു.
രാജശേഖരന്റെ ഓഫീസ് റൂമിൽ ഇരിക്കുമ്പോൾ ഇരു കൈകളും കൂട്ടിപ്പിണച്ച് താടിയിൽ മുട്ടിച്ചിരിക്കുകയാണ് മഹാലക്ഷ്മി. അത് അഴിച്ചും വിടർത്തിയും അവരാകെ വല്ലാത്തൊരു ആലോചനയിലും മാനസിക പിരിമുറുക്കത്തിലും ആയിരുന്നു.
ആദ്യം ഒന്നും രാജശേഖരൻ ചോദിച്ചിട്ട് അവർ ഉത്തരം പറഞ്ഞില്ല.
ലക്ഷ്മി എന്തു പറ്റിടോ, താനെന്തിനാ ഇങ്ങനെ നേർവസാകുന്നത്, കാര്യം എന്തുതന്നെയായാലും തുറന്നു പറയൂ, പരിഹാരമില്ലാത്തതായി ഒന്നുമില്ലല്ലോ…..
അയാൾ പിന്നെയും നിർബന്ധിച്ചു.
അത് പിന്നെ രാജേട്ടാ,,,, മംഗലത്ത് കുടുംബത്തിലെ സ്വത്ത് വകകളൊക്കെ, എന്റെ പേരിലാണല്ലോ കിടക്കുന്നത്. അതിൽ ഞാൻ വിചാരിച്ചാൽ മാത്രമല്ലേ എന്റെ മക്കൾക്ക് രണ്ടാൾക്കും അവകാശമുള്ളൂ,,,
യാതൊരു മുഖവുരയും കൂടാതെ പെട്ടെന്ന് അവർ ചോദിച്ചു..
ഇതെന്താണ് ലക്ഷ്മി ഇങ്ങനെയൊരു ചോദ്യം, എനിക്കൊന്നും മനസ്സിലാകുന്നില്ല അതുകൊണ്ടാണ് കേട്ടോ.
ലീഗൽ ആയിട്ടുള്ള നമ്മുടെ ഡോക്യുമെന്റ്സിലൊക്കെ, എന്റെ പേരിലാണ് സ്വത്ത് വകകൾ. അതായത് നമ്മളുടെ , കമ്പനി, അതുപോലെ സൂപ്പർ മാർക്കറ്റ്, വണ്ടികൾ, ഇതിന്റെയൊക്കെ അവകാശം എനിക്ക് മാത്രമല്ലേ ഉള്ളത്.
അതേ…… അങ്ങനെയാണ് കിടക്കുന്നത്, ഇതിനു മുൻപ്ത്തേ അറിയാല്ലോ ഭർത്താവിന്റെ കാലശേഷം ഭാര്യയുടെ പേരിലേക്ക് ആയിരുന്നു..
ഹമ്…. അപ്പോൾ എന്റെ കാലശേഷം അല്ലേ മക്കളുടെ പേരിലേക്ക്,,,
അതേ.. അങ്ങനെയാണ് വേണ്ടത്, ലക്ഷ്മി മുമ്പൊരിക്കൽ എന്നോട് പറഞ്ഞിരുന്നില്ലേ, അതൊക്കെ ഒന്നു മാറ്റിയിട്ട് രണ്ടു മക്കളുടെയും പേരിലേക്ക് തുല്യമായി എല്ലാം വീതിച്ചു കൊടുക്കണമെന്ന്.
ഉവ്വ്… പറഞ്ഞിരുന്നു.
ആ ഒരു പ്രൊസീജർ നടത്തുവാൻ വേണ്ടിയാണോ ലക്ഷ്മി ഇപ്പോൾ വന്നത്?
അല്ല രാജേട്ടാ….. തൽക്കാലം സ്വത്തു എന്റെ പേരിൽ തന്നെ കിടക്കട്ടെ, മക്കൾക്ക് അതിലേക്ക് അവകാശം കൈമാറാൻ ഞാൻ ഉദ്ദേശിക്കുന്നില്ല..
ഹമ്….. ലക്ഷ്മിയുടെ കാലശേഷം മക്കൾക്ക് എന്ന പേരിലാണ് ഇപ്പോൾ കിടക്കുന്നത്. നമ്മളൊക്കെ അങ്ങ് പോയ ശേഷം, പിന്നെ, ഇതെല്ലാം തമ്മിലടി വെച്ച് മക്കൾ പങ്കുവയ്ക്കാതിരുന്നാൽ മതി. അതിലും നല്ലത് എങ്ങനെയൊക്കെയാണ്, എല്ലാം ഡിവൈഡ് ചെയ്യേണ്ടതെന്ന്, ഒരു പ്രൂഫിൽ ൽ പറഞ്ഞുവച്ചാൽ അത്രയും നന്ന്.
ആഹ്… അങ്ങനെയെന്തെങ്കിലും നോക്കാം രാജേട്ടാ.. നമ്മുടെ സ്ഥാപനങ്ങളിലൊക്കെ ഒരാളെ നിയമിക്കുവാനോ പിരിച്ചുവിടുവാനുള്ള അവകാശം എന്നിൽ മാത്രം നിക്ഷിപ്തമാണല്ലോ അല്ലേ…
ഹമ്….. മഹാലക്ഷ്മിക്കാണ് പ്രയോറിറ്റി. പിന്നെ ഹരിയ്ക്കും അനികുട്ടനും സാധിക്കും. കാരണം അവരാണല്ലോ അതിന്റെ നടത്തിപ്പുകാർ..
ആഹ് ഓക്കേ ഓക്കേ..
അവൾ തല കുലുക്കി.
എന്ത് പറ്റി ലക്ഷമി.. പെട്ടന്ന് ഇങ്ങനെയൊക്കെ ചിന്തിച്ചു കൂട്ടാൻ എന്താണ് സംഭവിച്ചth.
ഹെയ്.. അങ്ങനെ പറയത്തക്കതായിട്ട് ഒന്നും ഇല്ലന്നേ.. ഞാൻ just എന്റെ സംശയം ചോദിച്ചുന്നു മാത്രം.
മനസ്സിൽ ഒരായിരം കുതന്ത്രങ്ങൾ മെനയുമ്പോഴും മഹാലക്ഷ്മി അയാളെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.
മീര കൊടുത്ത കോഫിയും കുടിച്ച ശേഷം അവിടെ നിന്നും ഇറങ്ങുമ്പോൾ മഹാലക്ഷ്മിയുടെ മനസ്സിൽ പല കണക്കുകൂട്ടലുകൾ ആയിരുന്നു..
**
വൃന്ദ ബ്രേക്ക്‌ഫാസ്റ്റ് ഉണ്ടാക്കിയത് ചപ്പാത്തിയും ഉരുളക്കിഴങ്ങു കറിയും ആയിരുന്നു.
രാവിലെ എഴുന്നേറ്റ ശേഷം ഹരി ലാപ്പ് തുറന്ന് ഇരിക്കാൻ തുടങ്ങിയതാണ്.
ഇടയ്ക്കൊക്കെ ആരോടൊക്കെയോ ഇംഗ്ലീഷിൽ സംസാരിക്കുന്നത് അവൾ കേൾക്കുന്നുണ്ട്.
ആള് തിരക്കായത് കൊണ്ട്, ബ്രേക്ക് ഫാസ്റ്റ് ഒക്കെ അങ്ങനെ തന്നെ വെച്ചിട്ട് അവൾ ചോറ് വയ്ക്കുവാൻ ഉള്ള കാര്യങ്ങൾ നോക്കി.
ഒരു ചെറിയ കലത്തിൽ വെള്ളം അടുപ്പത്തു വെച്ചിട്ട് അരി അളന്നു എടുത്തു മറ്റൊരു പാത്രത്തിൽ ഇട്ടു.
സിങ്കിന്റെ അരികിലേക്ക് അത് കഴുകാനായി പോയതും അടിവയറ്റിലൂടെ എന്തോ ഇഴഞ്ഞു പോലെ തോന്നിയതും അവൾ ഉയർന്നു പൊങ്ങി..
പേടിച്ചു പോയോ എന്റെ വൃന്ദകുട്ടി.
കാതോരം ഹരിയുടെ ശബ്ദംകേട്ടതും അവൾ പിന്നിലേക്ക് തിരിയാൻ ശ്രെമിച്ചു. പക്ഷെ അവന്റെ പിടുത്തം പിന്നെയും മുറുകി വന്നിരുന്നു….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുക.ൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…