Novel

മംഗല്യ താലി: ഭാഗം 44

രചന: കാശിനാഥൻ

ഹരിയേട്ടാ….
പതിഞ്ഞ ശബ്ദത്തിൽ ഭദ്ര തന്റെ മുഖം പിന്നിലേക്ക് തിരിച്ചു അവനെയൊന്നു നോക്കുവാൻ ശ്രെമിച്ചു.

ഹ്മ്മ്…. എന്താടാ.
വീണ്ടും അവൻ കുസൃതിയോടെ ചോദിച്ചു.

ഒന്ന് മാറുമോ.. പ്ലീസ്..

മാറണോ….

ഹ്മ്മ്….ഹരിയേട്ടന് ഓഫീസിൽ പോകണ്ടേ. നേരം ഇപ്പോൾ തന്നെ വൈകി.

അപ്പോളേക്കും അവന്റെ പിടുത്തം ഒന്ന്കൂടി മുറുകി വന്നു. എന്നിട്ട് അവളെപിടിച്ചു ഒന്നുകൂടി തന്നിലേക്ക് അണച്ച ശേഷം ഹരി പിടുത്തം അയച്ചത്.

ഭദ്ര ശ്വാസമെടുത്തതും അപ്പോളാണ്.

ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചുകൊണ്ടിരുന്നപ്പോൾ ആയിരുന്നു മീരടീച്ചറുടെ ഫോൺ കാൾ ഹരിയെ തേടിഎത്തുന്നത്.

ആഹ് ടീച്ചറമ്മയാണല്ലോ.
ഹരി പറഞ്ഞതും ഭദ്രയുടെ മുഖം പ്രകാശിച്ചു.

അവൻ കാൾ അറ്റൻഡ് ചെയ്തു കാതിലേക്ക് ചേർത്ത് വെച്ചു.

ഹലോ ടീച്ചർ….സത്യം പറഞ്ഞാൽ ഇത്തിരി ബിസി ആയിരുന്നു കേട്ടോ, അതാണ് ഇന്നലെ ടീച്ചറേ വിളിക്കാൻ പോലും സാധിക്കാഞ്ഞത്..
ആദ്യം തന്നെ ഹരി ഒരു ക്ഷമാപണം നടത്തി.

അതൊന്നും സാരമില്ല ഹരികുട്ടാ, ഭദ്രഎവിടെ.. ആ കുട്ടിയോട് സംസാരിച്ചിട്ട് രണ്ട് ദിവസമായല്ലോന്ന് ഓർത്തു. അതാ കാലത്തെ വിളിച്ചത്.

ഭദ്ര എന്റെ അടുത്തുണ്ട്. ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുന്നു. ഞാൻ കൊടുക്കാം.

അവൻ ഫോൺ അവൾക്ക് കൈമാറി.

ഹലോ ടീച്ചറമ്മേ..

മോളെ ഭദ്രേ… Food കഴിയ്ക്കുവാണേൽ പിന്നെ ഞാൻ വിളിച്ചോളാം.

അത് കുഴപ്പമില്ല.. ഞാൻ കഴിച്ചു തീരാറായി ടീച്ചറമ്മേ..

അവൾ പെട്ടന്ന് പ്ലേറ്റ് എടുത്തു കൊണ്ട് എഴുന്നേറ്റ് അടുക്കളയിലേക്ക് ഓടി.

മോളെ.. എവിടെയാണ് നിങ്ങളിപ്പോ താമസിക്കുന്നത്. ഹരി ഇന്നലെ പകല് വിളിച്ചു എന്നോട് കാര്യങ്ങളൊക്കെ പറഞ്ഞു.

ഈ സ്ഥലം എവിടെയാണെന്നൊന്നും എനിക്ക് അറിയില്ല ടീച്ചർ.. ഒരു ഹൗസിങ് കോളേനിയാണ്. ഇന്നലെ ഉച്ചയോടെ ഞങ്ങൾ ഇവിടെ വന്നത്..

ഹ്മ്മ്.. ഞാൻ ഹരിയോട് ചോദിച്ചു മനസിലാക്കിക്കോളാം.

ആഹ്…. ടീച്ചർ, അവിടെ ദേവിയമ്മയൊക്കെ എന്ത് പറയുന്നു. കുട്ടികളോക്കെ സുഖമായിരിക്കുന്നോ..

എല്ലാവരും അവിടെവിടെയായി ഒക്കെ ഉണ്ട് മോളെ.. ഹരി ഓഫീസിലേക്ക് പോകുമ്പോൾ എന്റെ കുട്ടി അവിടെ ഒറ്റയ്ക്കാണല്ലോ.

അത് സാരമില്ല ഞാൻ റൂമൊക്കെ ലോക്ക് ചെയ്ത് അകത്തിരുന്നോളാം.

വേണ്ട മോളെ എനിക്ക് നല്ല പേടിയുണ്ട്.. ലക്ഷ്മി മാഡത്തിനു മോളോട് ഇപ്പോൾ തീർത്താൽ തീരാത്ത പകയായിരിക്കും. ഒരു തെറ്റും ചെയ്യാത്ത എന്റെ മോളല്ലേ ഇപ്പോൾ ഈ വേദനകൾ എല്ലാം അനുഭവിക്കുന്നത്.

അത് പറയുകയും മീര ടീച്ചറുടെ വാക്കുകൾ ഇടറി.

കുഴപ്പമില്ല ടീച്ചറെ… പേടിക്കൊന്നും വേണ്ട ഹരിയേട്ടൻ പോയിട്ട് പെട്ടെന്ന് തന്നെ തിരികെ എത്തിക്കോളും.

അതൊന്നും ഒരു ഉറപ്പല്ലല്ലോ മോളെ… എനിക്ക് നല്ലോണം പേടിയുണ്ട്. അതുകൊണ്ട് ഞാൻ ഹരിക്കുട്ടനോട് സംസാരിച്ചോളാം. എന്നിട്ട് ഓഫീസിലേക്ക് പോകുമ്പോൾ മോളെ ഇവിടെ ഓർഫനേജിൽ ഇറക്കാൻ പറയാം.

അതിലൊന്നും ഇനി നടപടി ഉണ്ടാവില്ല ടീച്ചറമ്മേ…ലക്ഷ്മിഅമ്മ പറഞ്ഞത് ഇനി മംഗലത്ത് ഓർഫനേജിന്റെ മുൻപിൽ പോലും നിന്നെ കണ്ടു പോകരുതെന്നാണ്. ആ വാതിൽക്കൽ വന്നു നീ കൊട്ടിയാൽ ആ നിമിഷം പോലീസിനെകൊണ്ട് അറസ്റ്റ് ചെയ്യിക്കുമത്രെയെന്നു എന്നോട് വെല്ലുവിളിച്ചിട്ടാണ് ഇന്നലെ ഞങ്ങളെ അവിടെനിന്നും ഇറക്കിവിട്ടത്.

അത് പറയുമ്പോൾ പാവം ഭദ്ര കരഞ്ഞു..

സാരമില്ല… എന്റെ മോള് വിഷമിക്കുവൊന്നും വേണ്ട.ഹരി ഉണ്ടല്ലോ നിന്റെയൊപ്പം.. നിനക്ക് യാതൊരു പോറലും ഏൽപ്പിക്കാതെ നിന്നെ സംരക്ഷിയ്ക്കുവാനുള്ള തന്റേടം ഉള്ളവനാണ് ഹരിനാരായണൻ. അതുകൊണ്ട് ലക്ഷ്മി മാഡത്തിന്റെ ആ ഭീഷണിയൊന്നും ഇനി വിലപ്പോകില്ല മോളെ.
മീര അവളെ സമാധാനിപ്പിച്ചു.

എനിക്കൊന്നും അറിയില്ല ടീച്ചർ… എന്തിനു വേണ്ടിയാണ് ഞാൻ ഇതുപോലെയൊക്കെ അനുഭവിയ്ക്കുന്നത്… എനിക്കൊന്നും അറിഞ്ഞുകൂടാ…. ഈ ജന്മം വെറുമൊരു പാഴ്ജന്മമായിപ്പോയില്ലേ.

അത് പറഞ്ഞു അവൾ വീണ്ടും കരഞ്ഞു.

അപ്പോളേക്കും ഹരി കൈ കഴുകി വന്നിട്ട് അവളോട് ഫോൺ മേടിച്ചു.

ടീച്ചർ….

ആഹ് മോനെ..

ഭദ്രയ്ക്ക് സങ്കടമായി. കരയുവാ, ഞാൻ പിന്നെ വിളിക്കാം കേട്ടോ.

അല്ലാ അത് പിന്നെ.. മോനെ, ആ കുട്ടി അവിടെ തനിച്ചല്ലേ. എനിയ്ക്കൊരു പേടി പോലെ.. മോൻ ഓഫീസിൽ പോയാൽ പിന്നെ എന്തേലും പ്രശ്നമുണ്ടായാലോ.അതുകൊണ്ട് ഭദ്രമോളെ ഇവിടെയ്ക്ക് ആക്കാൻ പറ്റുമോ ഹരികുട്ടാ.
അതിനെക്കുറിച്ച് ഒന്ന് ചോദിക്കാൻ കൂടിയാ കാലത്തെ ഞാൻ വിളിച്ചതും.

അതൊന്നും ശരിയാവില്ല ടീച്ചർ.. മംഗലത്തു മഹാലക്ഷ്മിയമ്മ നടത്തുന്ന ഓർഭനേജിൽ ഇനി ഭദ്ര വന്നുവെന്നു അറിഞ്ഞാൽ ഇവളെ എന്തെങ്കിലും കള്ള കേസ് ഉണ്ടാക്കി അതിൽ കുടുക്കുവാൻ
നോക്കിക്കും അമ്മ… എന്തിനു മടിയ്ക്കാത്ത സ്വഭാവമല്ലേ.. എനിയ്ക്ക് വേണ്ടി എന്ത് വല വിരിച്ചാണോ കാത്തിരിക്കുന്നത്. നല്ലോണം കരുതലോടെയാണ് ഞാൻ മുന്നോട്ട് ഇറങ്ങിയിരിയ്ക്കുന്നത്.

ഹരി പറഞ്ഞതും അതിന്റെ ഗൗരവം അത്രമേൽ വലുതാണെന്ന് മീരടീച്ചർക്ക് മനസിലായി.

എല്ലാം കേട്ട്കൊണ്ട് വർധിച്ച ഭയത്തോടെ ഭദ്രയുമവന്റെ അരികിൽ നിൽപ്പുണ്ടായിരുന്നു.

ടീച്ചർ.. എനിയ്ക്ക് ഒരു കാൾ വരുന്നുണ്ട്. ഞാൻ വെച്ചോട്ടെ.

അവൻ പെട്ടന്ന് ചോദിച്ചു.

ഓക്കേ മോനേ.. ഞാൻ പിന്നെ വിളിക്കാം.

കാൾ കട്ട്‌ ആയതും ഉടനെ അടുത്ത ആളാരോ ഹരിയെ വിളിച്ചു.

അവൻ ഫോണുമായി വീണ്ടും ഹോളിലേക്ക് ഇറങ്ങിപ്പോയ്.

ഭദ്രക്ക് സത്യത്തിൽ നല്ലോണം പേടിയായിരുന്നു. ഹരിയേട്ടൻ പറഞ്ഞത് സത്യമാണ്. ലക്ഷ്മിയമ്മ ഇനി എന്തിക്കെ കാട്ടിക്കൂട്ടുമെന്നുള്ളത് ആർക്കുമറിയില്ല

അവർ അത്രയ്ക്ക് കൊടിയ വിഷമാണെന്ന് അവൾ ഓർത്തു.

എന്തിനാണ് ഇങ്ങനെ യൊക്കെ ക്രൂരമായിട്ട് ഇന്നലെയവർ തന്നോട് പെരുമാറിയത്. താൻ പറയുന്നത് ഒന്ന് കേൾക്കാൻ പോലും അവൻ കൂട്ടാക്കിയില്ല. അത്രയ്ക്ക് പകയാണ് തന്നോട്.ഓർക്കും തോറും നെഞ്ച് വിങ്ങിപ്പൊട്ടി…കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!