Novel

മംഗല്യ താലി: ഭാഗം 46

രചന: കാശിനാഥൻ

മോളെ ഭദ്രേ..

ബീനചേച്ചി വിളിച്ചതും ഭദ്ര തിരിഞ്ഞു നോക്കി.

വരൂ മോളെ.. ചേച്ചി കാപ്പിഎടുക്കാം.

ഒന്നും വേണ്ട ചേച്ചി.. ഞാനും ഹരിയേട്ടനും കഴിച്ചിട്ട വന്നത്.

അതൊന്നും പറഞ്ഞാൽ പറ്റില്ല. മോളിവിടെ ആദ്യമായിട്ട് വരുന്നതല്ലേ,,, ഇത്തിരി കാപ്പിയെടുക്കാം,നല്ല ചീമചേമ്പു പുഴുങ്ങിയത് ഉണ്ട്.കാന്താരി ചമ്മന്തിയും.

ബീന അവളെ നിർബന്ധിച്ചു അകത്തേയ്ക്ക് കേറ്റിക്കൊണ്ട് പോയ്‌.

ചേച്ചി… അമ്മച്ചി ഒറ്റയ്ക്ക്.

അത് കുഴപ്പമില്ല.. അവിടെയിരുന്നോളും… അമ്മച്ചിക്ക് അത് ഇഷ്ടാ.. ആളുകളെയൊക്കെ കാണാല്ലോ.

ബീനയോടൊപ്പം അടുക്കളയിലേക്ക് പോകുമ്പോൾ ഭദ്ര ആ വീടാകമാനം ഒന്നുനോക്കി.

നല്ല അടുക്കും ചിട്ടയുമുള്ള ഒരു കൊച്ചുവീട്.
ചെറിയൊരു ഹോളും, രണ്ടു മൂന്ന് റൂമികളും ആണുള്ളത്. അടുക്കളയിൽ സ്റ്റീൽ പാത്രങ്ങളൊക്കെ വളരെ വൃത്തിയായി കഴുകി കമഴ്ത്തി വെച്ചിരിക്കുന്നു..നീളത്തിൽ ഒരു ഡെസ്കും ബെഞ്ചും ഇട്ടിട്ടുണ്ട്.അവര് അതിലേക്ക് കൊണ്ട് പോയ്‌ ഭദ്രയെ ഇരുത്തി.

മോളിവിടെ ഇരിയ്ക്ക്… ചേച്ചി കാപ്പിഎടുക്കാം.

അവർ പെട്ടന്ന് ഗ്യാസ് സ്റ്റോവ് കത്തിച്ചു. എന്നിട്ട് ഒരു ചെരുവം എടുത്തു അതിലേക്ക് കുറച്ചു വെള്ളമൊഴിച്ചു അടുപ്പത്തു വെച്ച് കഴിഞ്ഞു.

ഏലക്കയും ജീരകവും ഉലുവയും കൂട്ടി വറുത്തു പൊടിച്ച നാടൻ കാപ്പിപ്പൊടി ഉണ്ടായിരുന്നു. ആവശ്യത്തിന് മധുരവും കടുപ്പവും ചേർത്തിളക്കി നല്ല അസ്സല് കാപ്പി തയ്യാറാക്കി..

ചെറു ചൂടോടെകൂടിയ ചേമ്പും, കാന്താരിചമ്മന്തിയും ഒക്കെ ചേർത്തു അവർ അവൾക്കായി എടുത്തു.

ഒരുപാട് വേണ്ട ചേച്ചി.. ഒന്ന്രണ്ടെണ്ണം മതി.

കഴിച്ചു നോക്കിക്കേ.. എന്നിട്ട് പറയ്.
ബീനയിം അവളുടെ അടുത്തേയ്ക്ക് വന്നിരിന്നു.

അമ്മച്ചിയ്ക്ക് വേണ്ടേ ചേച്ചി..?

അമ്മച്ചി കൃത്യം 8മണി ആകുമ്പോൾ കഴിയ്ക്കും..അതാ പതിവ്.. ഞാൻ വന്ന കാലം മുതൽക്കേ അങ്ങനെയാ..സമയത്തിന് കൊടുത്തില്ലെങ്കിൽ ഇവിടം മറിച്ചു വെയ്ക്കും..
ബീന ശബ്ദം താഴ്ത്തി പറഞ്ഞു.

അയ്യോ… ആള് ഭീകരിയാണോ ചേച്ചി.

ഹേയ്.. അല്ലന്നേ.. പാവമാ… വിശപ്പ് സഹിയ്ക്കാൻ മാത്രം പറ്റില്ല. ഈ ഗുളികയൊക്കെ കഴിക്കുന്ന കൊണ്ട് വയറ്റിൽ കിടന്നു എരിച്ചിലാണെന്ന് പറയിം.

ബീനചേച്ചി കുറേയേറെ കഥകൾ ഒക്കെ പറഞ്ഞു കൊണ്ട് ഭദ്രയെ അത് മുഴുവനും കഴിപ്പിച്ചു.
അതിനുശേഷമാണ് ഇരിപ്പിടത്തിൽ നിന്നും എഴുന്നേൽക്കാൻ പോലും സമ്മതിച്ചത്.

കുറച്ചു ദിവസങ്ങളായി ഒരുപാട് വിഷമങ്ങളിലൂടെ കടന്നുപോയെങ്കിലും, ബീന ചേച്ചിയുടെ അടുത്ത് എത്തിയപ്പോൾ ആശ്വാസമായിരുന്നു.
അവര് ഏറെ വർത്താനം ഒക്കെ പറഞ്ഞ്, ഭദ്രയുടെ കൂടെ നിന്നു..
ഉച്ചയ്ക്ക് ഊണ് ഒരുക്കുവാൻ വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു പിന്നീട് ബീനയും ഭദ്രയും കൂടി.

***
ഹരി ഓഫീസിൽ എത്തിയത് ഓട്ടോറിക്ഷയിൽ ആയിരുന്നു..അതും അവന്റെ ജീവിതത്തിൽ ആദ്യമായിട്ട്.

സ്റ്റാഫിൽ ചിലരൊക്കെ അത് കണ്ടിരുന്നു.
Sir… എന്ത് പറ്റി.. വണ്ടിഎവിടെ..?
സെക്യൂരിറ്റി അവന്റെ അരികിലേക്ക് ഓടി വന്നു.

ഹമ്.. എന്തോ ട്രബിൾ..ജോസെട്ടൻ കാപ്പി കുടിച്ചോ

ആഹ് കഴിച്ചു സാർ.
അയാൾ ഭവ്യതയോടെ പറഞ്ഞു.

ഹമ്… എങ്കിൽ ശരി, ചെല്ലട്ടെ കേട്ടോ.

ഹരി ഓഫീസിലേക്ക് കയറിപ്പോയ്.

ഓരോ സ്റ്റാഫിനും വേണ്ട നിർദേശമൊക്കെ കൊടുത്താണ് അവൻ നടന്നു പോകുന്നത്. അങ്ങനെ അവന്റെ ക്യാബിനിലേക്ക് കയറി ചെന്നപ്പോൾ ഹരിയുടെ കസേരയിൽ ഇരിക്കുന്ന ആളെകണ്ടതും അവൻ ഒരു നിമിഷത്തേയ്ക്ക് അന്തിച്ചു പോയ്‌.

അമ്മ…
അവൻ പിറു പിറുത്തു

ആഹ്… ഹരിക്കുട്ടാ, ഇന്നെന്തേ വരാൻ ലേറ്റ് ആയത്.

തന്റെ കണ്ണടയൊന്നു ഇളക്കി വെച്ച്കൊണ്ട് മഹാലക്ഷ്മി ഇരിപ്പിടത്തിൽ ഒന്നൂടെ ചാരിയിരുന്നു.

ഹരി അവരോട് മറുപടിയൊന്നു പറയാതെ ഫോണിൽ എന്തൊക്കെയോ തിരഞ്ഞു നിന്നു.

ആഹ് പിന്നെ, അമ്മ പറയുന്നത് അനുസരിച്ചു, ആ പീറപ്പെണ്ണിനെ പറഞ്ഞുവിട്ടിട്ട് നമ്മുടെ വീട്ടിലേക്ക് വരാൻ നോക്കു, കേട്ടോ മോനേ.

അവർ വീണ്ടും പറയുകയാണ്

നിന്റെ ഭാവിയ്ക്ക് നല്ലത് അതാണ് കേട്ടോ,അല്ലാണ്ട് വീട് വിട്ട് ഇറങ്ങിപോകുന്നതും, റെൻറൽ ഹൌസിൽ നിന്നും ഓട്ടോ പിടിച്ചു മംഗലത്തു ഗ്രൂപ്പിൽ വരേണ്ട കാര്യമൊന്നും നിനക്കില്ല കുഞ്ഞേ..

നിന്റെ പദവി എന്താണെന്നുള്ളത് നിനക്ക് അല്ലേ അറിയു. വെറുതെ അത് കളഞ്ഞു കുളിയ്ക്കണ്ട.

ഇക്കുറി ഹരിയ്ക്ക് ഏകദേശം കാര്യങ്ങൾ പിടി കിട്ടി.
കാരണം അമ്മയുടെ കരുക്കൾ നീക്കമായിരുന്നു ഇതെല്ലാം. അതാണ് ഇപ്പൊളത്തെ ഈ വരവും.

ഹരിയുടെ ഫോണിലേക്ക് അത്യാവശ്യം ആയിട്ട് ആരോ വിളിച്ചു കൊണ്ടിരിക്കുകയാണ്.
അവൻ കോൾ അറ്റൻഡ് ചെയ്ത് അവരോട് ഇംഗ്ലീഷിൽ ആണ് സംസാരിക്കുന്നത്.

അമ്മയൊന്ന് എഴുന്നേറ്റ് മാറു, വികെ ഗ്രൂപ്പിന് അത്യാവശ്യമായിട്ട് ഒരു മെയിൽ അയക്കാൻ ഉണ്ട്.

ഫോൺ കട്ട് ചെയ്ത് ടേബിളിലേക്ക് വച്ചുകൊണ്ട് അവൻ അമ്മയോട് പറഞ്ഞു.

അതിനൊന്നും യാതൊരു കുഴപ്പവുമില്ല മോനേ അമ്മ എഴുന്നേറ്റു മാറാം… പക്ഷേ ഒരു കണ്ടീഷൻ ഉണ്ട്, അത് നിനക്ക് അനുസരിക്കുവാൻ സാധിക്കുമെങ്കിൽ മാത്രമേ ഇനി ഈ ചെയറിലേക്ക് നിനക്കൊരു സ്ഥാനമുള്ളൂ.

ഹരി എന്താണെന്ന് അർത്ഥത്തിൽ അമ്മയെ നോക്കി.

ഭദ്രയെ, ഉപേക്ഷിച്ച് ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പ് നീ നമ്മുടെ വീട്ടിൽ തിരിച്ചെത്തണം.. അവൾക്ക് പോകുവാനുള്ള സൗകര്യം ഒക്കെ ഞാൻ റെഡിയാക്കി കൊള്ളാം, അവളെ ഞാൻ എന്തെങ്കിലും ചെയ്തു കളയുമോ എന്ന പേടിയും നിനക്ക് വേണ്ട. അത്രയ്ക്ക് കണ്ണിൽ ച്ചോരയില്ലാത്തവൾ ഒന്നുമല്ല ഈ മഹാലക്ഷ്മി. പക്ഷേ എനിക്ക് എപ്പോഴും വലുത് എന്റെ രണ്ടു മക്കളുമാണ്, അവരുടെ സന്തോഷമായിട്ടുള്ള ജീവിതമാണ്,നിന്റെ നിലയ്ക്കും വിലയ്ക്കും ചേർന്നത് മൃദുല മോളാണ്, അതുകൊണ്ട് ഭദ്രയെ വിട്ടിട്ട് നിനക്ക് മംഗലത്ത് വീട്ടിലേക്ക് മടങ്ങി വരാൻ പറ്റുമോ. പറ്റുമെങ്കിൽ മാത്രം ഇനി ഈ ഓഫീസിൽ ഈ ചെയറിൽ ഇരുന്നാൽ മതി, അല്ല അത് ബുദ്ധിമുട്ടാണെങ്കിൽ ഹരിക്ക് ഇവിടെ നിന്ന് ഇറങ്ങാം. ഒപ്പം മംഗലത്ത് വീട്ടിലെ യാതൊരു സ്വത്തുക്കളിലും, നിനക്ക് ഒരു അവകാശവും ഉണ്ടായിരിക്കുന്നതല്ല. അറിയാല്ലോ എന്റെ പേരിലാണ് ഈ കണ്ട വസ്തുവകകൾ മുഴുവനും കിടക്കുന്നത്. അത് ആരുടെ പേരിലേക്ക് മാറ്റണമെന്നുള്ളതൊക്കെ എന്റെ തീരുമാനമാണ്, ഉടനെ തന്നെ അത് ഉണ്ടായിരിക്കുകയും ചെയ്യും. നിനക്കെന്താണ് വേണ്ടത് എന്നുള്ളത് ഇപ്പോൾ ഇവിടെ വച്ച് പറയാം, അതനുസരിച്ച് അമ്മ ചെയ്തു തരും…

പക്ഷേ എന്റെ കണ്ടിഷൻ നീ അനുസരിക്കണം ഹരിക്കുട്ടാ..

അവനെ മൊത്തത്തിൽ ട്രാപ്പിലാക്കുകയായിരുന്നു മഹാലക്ഷ്മി….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button