Novel

മംഗല്യ താലി: ഭാഗം 51

രചന: കാശിനാഥൻ

ഹരിയേട്ടാ… എന്താ പറ്റിയെ.. എന്തെങ്കിലുമൊന്നു പറയു.

ഹരി കരയുന്നത് കണ്ടതും ഭദ്രയും പൊട്ടിക്കരഞ്ഞു പോയിരുന്നു.

അവന്റെ കണ്ണീർ തുടച്ചു മാറ്റിക്കൊണ്ട് അവൾ അവനെ തന്നിലേക്ക് ചേർത്ത് പിടിച്ചു.

ഹരിയേട്ടാ….. എന്തായാലും പറയു.. എന്തിനാ ഇത്രയ്ക്ക് സങ്കടം..ഏട്ടൻ കരയുന്ന കണ്ടിട്ട് എന്റെ ചങ്ക് പൊട്ടുവാ കെട്ടോ.
ഭദ്രയുടെ വാക്കുകൾ ഇടറി.

പക്ഷെ എല്ലാം തുറന്ന് പറഞ്ഞു അവളെ വിഷമിപ്പിയ്ക്കുവാൻ ഹരി തയ്യാറല്ലയിരിന്നു.അമ്മ ചെയ്ത് കൂട്ടിയ പ്രവർത്തികൾ ഒക്കെ അറിയുമ്പോൾ അവൾ തകർന്നു പോകുമെന്ന് ഹരിക്കു നിശ്ചയം ഉണ്ട്.അതുകൊണ്ട് പാവം അവൻ എല്ലാം ഉള്ളിലൊതുക്കി.

ഭദ്ര പലതവണ മാറിമാറി ചോദിച്ചിട്ടും ഹരി ഒന്നും പറഞ്ഞില്ല.

ഓരോന്നൊക്കെ ഓർത്തുപോയി സാരമില്ല പോട്ടെ.. എനിക്ക് എന്റെ ഭദ്രയുണ്ടല്ലോ അതുമതി.
അവൻ അവളെ നോക്കി മെല്ലെ പുഞ്ചിരിച്ചു.

പറയു ഹരിയേട്ടാ എന്താണ് കാര്യം എന്ന്… ഇത്രമാത്രം ഹരിയേട്ടനെ വിഷമിപ്പിച്ചത് എന്താണ്.. എന്നോട് പറയാൻ ഏട്ടന് ബുദ്ധിമുട്ടുണ്ടോ..

ഒന്നുല്ലന്നെ… എന്റെ ഭദ്ര കുട്ടിയോട് തുറന്നുപറയാൻ എനിക്കെന്തിനാ ബുദ്ധിമുട്ട്.. അതിനുമാത്രം വലിയ സംഭവമൊ ന്നും ഇല്ലന്നേ…

അവൻ അത് തന്നെ ആവർത്തിച്ചു.

ഓഫീസിൽ ചെന്നപ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടായോ ഹരിയേട്ടാ.. അതുകൊണ്ടാണോ ഏട്ടൻ പെട്ടെന്ന് മടങ്ങി പോകുന്നത്.

ഹേയ്.. അതൊന്നുമല്ലടോ.. ചെന്നിട്ട് അവിടെയുള്ളവരെ കാര്യങളൊക്കെ ഏൽപ്പിച്ചു. അതിനു ശേഷമാണ് ഞാൻ പോന്നത്..

ഹരിയേട്ടന് കള്ളത്തരം പറയാൻ അറിയില്ല കേട്ടോ, ഈ മുഖത്തുനിന്നും വായിച്ചെടുക്കാം അതൊന്നുമല്ല കാര്യമെന്നുള്ളത്.

ഭദ്ര അവനെ ഉറ്റുനോക്കി..

താൻ വന്നേ എനിക്കൊരു കപ്പ് ചായ എടുക്ക്.. ചെറിയ തലവേദന പോലെ.

ഹരി അവളുടെ കവിളിൽ ഒന്ന് തട്ടി എന്നിട്ട് കിടക്കയിൽ നിന്ന് എഴുന്നേറ്റു.

ഊണ് കഴിച്ചില്ലല്ലോഏട്ടാ , വിശക്കുന്നില്ലേ..

വിശപ്പൊക്കെ ഇപ്പോഴില്ല,, ഇത് ചായ കുടിക്കുന്ന ടൈം അല്ലേ അതുകൊണ്ടാവും..

ഹ്മ്മ്.. എന്നാൽ പിന്നെ ഞാൻ ചായ എടുക്കാം.ഹരിയോടായി പറഞ്ഞു കൊണ്ട് അവളും അടുക്കളയിലേക്ക് പോയി.

എന്തൊക്കെയായാലും ഹരിയേട്ടനെ ഒരുപാട് വിഷമിപ്പിക്കുന്ന കാര്യമാണ് സംഭവിച്ചിരിക്കുന്നത്, അതിൽ തന്നെയും ഉൾപ്പെടുത്തിയിട്ടുണ്ടാകും , അതുകൊണ്ടാണ് ഈ കാര്യം ഏട്ടൻ ഒളിപ്പിച്ചു വെയ്ക്കുന്നത് എന്ന് ഭദ്രയ്ക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു..

ഇനി ചോദിച്ച ആളെ, കുടിക്കേണ്ട എന്ന് കരുതി അവൾ പിന്നീട് മൗനം പാലിച്ചു. എന്നാലും ഹരിക്കുവേണ്ടി ഭദ്ര ഒരുപാട് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.. അതു മാത്രമേ ആ പാവം പെൺകുട്ടിക്ക് കഴിഞ്ഞുള്ളൂ..

ചായ ഇട്ട്കൊണ്ട് വന്നു ഹരിയ്ക്ക് കൊടുത്ത ശേഷം അവൾ മുറ്റത്തേക്ക് ഇറങ്ങി.

കോണിലായി ഇരുന്ന ചൂലെടുത്തു എല്ലാം അടിച്ചു വാരി വൃത്തിയാക്കിയിട്ടിട്ട് അടുക്കളയുടെ ഭാഗത്തൂടെ അകത്തേക്ക് കയറി വന്നു.
ചോറും കറികളുമൊക്കെ ചൂടാക്കി വെച്ച ശേഷം കുളിയ്ക്കാനായി പോയി.

അപ്പോളും ഹരി ബെഡിൽ അങ്ങനെകിടപ്പുണ്ട്.
അലമാര തുറന്നു മാറ്റി ധരിയ്ക്കുവനുള്ള ഡ്രസ്സ്‌ എടുത്തു ഭദ്ര തോളത്തു ഇട്ട്കൊണ്ട് ഒരു ടർക്കിയുമെടുത്തു നേരെ വാഷ് റൂമിലേക്ക് കയറി..

***
ഉടനെ മടങ്ങിവരണമെന്ന് അമ്മ മെസ്സേജ് അയച്ചത് കണ്ടുകൊണ്ട് അനി ഫോൺ എടുത്തു. എന്നിട്ട് വേഗം മഹാലക്ഷ്മിയെ വിളിച്ചു.

ഹലോ.. അമ്മേ…

ആഹ് അനിക്കുട്ടാ, നീ തിരക്കാണോ മോനെ.

അല്ലമ്മേ.. അമ്മേടെ മെസ്സേജ് കണ്ടു. എന്താ പറ്റിയെ..

ഹേയ് ഒന്നുല്ല.. ഇവിടെ വന്നിട്ട് പറയാം..

എന്താ… ടെൻഷൻ ആക്കാതെ പറയുന്നേ.

അതിന്റെയൊന്നും ആവശ്യമില്ല മോനെ.. നിനക്ക് ഇന്ന് വരാൻ അസൗകര്യമുണ്ടോടാ..

അത് പിന്നെ… അമ്മേ, ഞാൻ ഐശ്വര്യയോട് ഒന്ന് ചോദിച്ചിട്ട് പറയാം.. അവൾക്ക് ചെറിയച്ഛന്റെ വീട് വരെ പോണമെന്നു പറഞ്ഞു.

അത് നാളെ ആയാലും പോകാല്ലോ മോനെ, ഇന്നിങ്ങോട്ട് പോരെ..

ആഹ്.. ഞാൻ വിളിക്കാം.. അവള് ആരെയോ ഫോണിൽ വിളിക്കുവാ.

ഹ്മ്മ്… നേരം കളയാണ്ട് ഇറങ്ങാൻ നോക്ക് കേട്ടോ.. അമ്മ വെയ്ക്കുവാ.

മഹാലക്ഷ്മി ഫോൺ കട്ട്‌ ആക്കിയതും ഐശ്വര്യ റൂമിലേക്ക് കയറി വന്നതുമൊരൂമിച്ചായിരിന്നു…

ആരായിരുന്നു അനിയേട്ടാ?

അമ്മ…..

ഹ്മ്മ്.. വെറുതെ വിളിച്ചതാണോ..?
അവൾ വന്നിട്ട് അവന്റെ അരികിൽ ഇരുന്നു.

അല്ലടോ.. നമ്മളോട് ഇന്നങ്ങോട്ട് ചെല്ലമോന്ന് ചോദിച്ചു. ഹരിയും കൂടെയില്ലാത്ത സ്ഥിതിക്ക് അമ്മയ്ക്ക് ആകെ സങ്കടം.

അനിരുദ്ധൻ ആണെങ്കിൽ ഐശ്വര്യയെ കൂട്ടിക്കൊണ്ട് പോകാൻ അങ്ങനെയാണ് പറഞ്ഞത്.

ഹരി പോയതിൽ അമ്മയ്ക്ക് സങ്കടമൊ… നല്ല കഥ. ആരോട് പറഞ്ഞാലും വിശ്വസീയ്ക്കും കേട്ടോ.
അവൾ അവനെ നോക്കി പരിഹസിച്ചു

ഇതുവരെ അമ്മ ഒറ്റയ്ക്ക് നിന്നിട്ടില്ലന്നെ.. അതുകൊണ്ടാവും.

ഒറ്റയ്ക്കല്ലല്ലോ ഏട്ടാ… ഭാമേച്ചിയും സൂസമ്മച്ചിയും ഇല്ലേ.

ആഹ്… അതൊക്കെ പോട്ടെ, താൻ റെഡി ആവു, നമ്മുക്ക് ഇറങ്ങിയാലോ.

അനി എഴുന്നേറ്റ് ഷർട്ട്‌ ഒന്ന് വലിച്ചു ഇട്ടു.

എങ്ങോട്ട് പോകാനാണ് ഞാൻ റെഡി ആവേണ്ടത്.. അതും കൂടി ഒന്ന് പറഞ്ഞെ.

ഐശ്വര്യയുടെ ശബ്ദം പെട്ടന്ന് മാറിയാതായി അനിയ്ക്ക് മനസിലായി.

വീട്ടിലേക്ക് പോകാം ഐഷു…അമ്മ വിളിച്ചതല്ലേ.

ഹ്മ്മ്…. പൊയ്ക്കോളൂ… ഒറ്റയ്ക്ക് വേണം കേട്ടോ…തത്കാലം ഞാനില്ല.

അവൾ ഗൗരവത്തോടെ പറഞ്ഞു.

താൻ വരുന്നില്ലേ….?

ഇല്ലന്നല്ലേ പറഞ്ഞത്.

പിന്നെ?

അനിയേട്ടൻ പോയിട്ട് അമ്മേം കെട്ടിപിടിച്ചു കിടന്നോളു. എന്നെ അതിനു കിട്ടില്ല.. വിവാഹം കഴിഞ്ഞു ആദ്യമായിട്ട് ഭാര്യ വീട്ടിൽ വന്നിട്ട്, വൈകുന്നേരം ചാടി പുറപ്പെടാൻ വെമ്പിനിൽക്കുവല്ലേ..ആയിക്കോട്ടെ.. അമ്മ പറയുന്നത് മാത്രം അനുസരിക്കുന്ന അമൂൽ ബേബി അല്ലെ.. ചെല്ല്. നേരം കളയണ്ട.

ഐശ്വര്യ അവനെനോക്കി പുച്ഛഭാവത്തിൽ പറഞ്ഞു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!