മംഗല്യ താലി: ഭാഗം 52

രചന: കാശിനാഥൻ
ഐശ്വര്യ വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞപ്പോൾ പാവം അനിരുദ്ധൻ വിഷമിച്ചു പോയി.
ചെകുത്താനും കടലിനും നടുക്കായ അവസ്ഥയിൽ ആയിരുന്നവൻ.
ഐഷു…
അവൻ ദയനീയമായി അവളെ നോക്കി
ഏട്ടനോട് ഞാൻ പറഞ്ഞില്ലേ ചെറിയച്ചന്റെ വീട്ടിൽ പോകുന്ന കാര്യം. അത് അമ്മയോട് പറഞ്ഞില്ലേ..
ഹ്മ്മ് പറഞ്ഞു…..
എന്നിട്ടോ..
അമ്മ ചോദിച്ചു, നാളെ പോയാൽ മതിയോന്ന്..
ഓഹ് മതി.. അല്ലേലും നാളെയല്ലേ പോകുന്നെ.
എങ്കിൽ നമ്മുക്ക് ഇന്ന് പോയാലോ..
ഏട്ടൻ പൊയ്ക്കോളുന്നെ…ഇവിടെ ആരും തടഞ്ഞു വെച്ചിട്ടില്ലലോ…
താനുംകൂടി വാ..
മനസില്ല.. നിങ്ങള്ടെ തള്ളേടെ സൂക്കേട് പിടികിട്ടി. അധികം വിളച്ചിലെ ടുത്തു വന്നാല് അവരുടെ വിളവ് ഞാൻ കൊയ്യും.. ഇത് ഐറ്റം വേറെയാ… എനിക്ക് അത് മനസിലായി.. ആ പാവം പെണ്ണിന്റെ നേരെ കൊമ്പ് കോർത്ത പോലെ എന്റെ അടുത്തേക്ക് വന്നാല്, തള്ളയെ പൊട്ടക്കിണറ്റിൽ കൊണ്ട്പോയി തള്ളും ഞാന്..അവര് പറയുന്ന കേട്ട് താളം ചവിട്ടാൻ ഹരിയെ കിട്ടില്ല, അവൻ അവന്റെ ഭാര്യയെ വിളിച്ചു അന്തസായി ഇറങ്ങിപ്പോയ്. അതുപോലെ അനിഏട്ടൻ ആവില്ലെന്ന് എനിയ്ക്ക് വ്യക്തമായി അറിയാം.. കാരണം അമ്മേ കാണുമ്പോൾ നിങ്ങളെ വിറയ്ക്കും. പിന്നെ എന്തേലും പറഞ്ഞോണ്ട് അവർ പേടിപ്പിച്ചാൽ നിങ്ങൾ മൂത്രമൊഴിയ്ക്കും.. അത്രയ്ക്ക് പാവമാ അനിയേട്ടൻ, അത് നന്നായി മുതലെടുക്കുന്നു ആ സ്ത്രീ യ്
. പറയുമ്പോൾ അവളെ കിതച്ചു.
യാതൊരു മറുപടിയു പറയാതെ അനി അങ്ങനെ ഇരുന്നു.
അമ്മയോട് പറഞ്ഞാൽപോരായിരുന്നോ, നാളെ വരാമെന്ന്, അപ്പോൾ പ്രശ്നം തീരില്ലേ അനിയേട്ടാ.
തന്നോട് ആലോചിച്ചു വിളിച്ചു പറയാമെന്നു വെച്ചു.
എങ്കിൽ വേഗം വിളിയ്ക്ക്,, എന്നിട്ട് നാളെ വൈകുന്നേരം വരാമെന്ന് പറയു.
ഹ്മ്മ്… പറഞ്ഞോളാം..
അനിയേട്ടൻ, ഇത്തിരി ബോൾഡ് ആകു, ഇല്ലെങ്കിൽ ശരിയാവില്ല കെട്ടോ. എനിക്ക് അമ്മയോട് പ്രതികരിക്കേണ്ടി വരും.
ഹേയ്, അങ്ങനെയൊന്നു വേണ്ട പോ പെണ്ണെ,,,
എന്നെ ചൊറിയാൻ വന്നാലുണ്ടല്ലോ, ഞാനവരെ കേറി മാന്തും… അവരുടെ കണ്ണും മുഖവുമൊക്കെ മാന്തി വൃത്തികേടാക്കും.. പിന്നെഎന്നോട് ഒന്നും പറഞ്ഞിട്ട് യാതൊരു കാര്യോമില്ല കേട്ടോ.
അവൾ അനിയെ ഭീഷണിപ്പെടുത്തി.
**
മഹാലക്ഷ്മി ആണെങ്കിൽ ഫോണും കുത്തിക്കൊണ്ട് ഇരുപ്പ് തുടർന്നിട്ട് നേരം കുറെ ആയി..
അനിയുടെ കാൾ വരുമെന്ന് പ്രതീക്ഷിച്ചു ഇരുപ്പ്.
പക്ഷെ അര മണിക്കൂർ പിന്നിട്ടിട്ടും അവൻ വിളിച്ചില്ല.
ഒടുവിൽ അല്പം മടിയോടെ അതിനേക്കാൾ ഉപരി ദേഷ്യത്തോടെ അവർ അനിരുദ്ധന്റെ ഫോണിൽ വിളിച്ചു.
ബെല്ലടിച്ചു തീർന്നിട്ടും അവൻ എടുത്തില്ല, അത് കണ്ടതും അവർക്ക് വീണ്ടും ദേഷ്യമായി. എന്നിട്ടും ഒരു തവണ കൂടെ ട്രൈ ചെയ്ത് നോക്കി.
സത്യത്തിൽ അനി, അമ്മ വിളിക്കുന്ന കാണുന്നുണ്ട്. പക്ഷെ അവനു എന്താണ് പറയേണ്ടതെന്ന് അറിയില്ല.
ഇന്നേ വരേയ്ക്കും അമ്മയുടെ ഒരു തീരുമാനത്തിന് പോലും എതിര് നിന്നിട്ടില്ല. അമ്മ പറയുന്നത് അക്ഷരം പ്രതി കേട്ടിട്ടേ ഒള്ളു. ഇതിപ്പോ ഐശ്വര്യയെ ഇവിടെ ആക്കിയിട്ട് പോകാനും സാധിക്കില്ല.
ഒന്നുടെ ഫോൺ റിങ് ചെയ്തപ്പോൾ അതെടുക്കാൻ ആഞ്ഞതും,ഐശ്വര്യ വന്നിട്ട് അത് എടുത്തു.എന്നിട്ട് സ്‌പീക്കർ ഓൺ ചെയ്തു
ഹലോ അമ്മേ….
ആഹ് മോളെ,,
അമ്മ വിളിച്ചിരുന്നോ, അനിയേട്ടൻ പുറത്തു അമ്മയോട് സംസാരിച്ചു ഇരിക്കുവാ..
ഫോൺ ബെൽ അടിക്കുന്നുവെന്ന് ഞാൻ പറഞ്ഞതാ, ആളു മൈൻഡ് ചെയ്തില്ലന്നെ.. അമ്മയോട് ഓരോരോ കഥകൾ പറഞ്ഞു ഇരിപ്പുണ്ട്.
ഐശ്വര്യ പറയുന്നതും കേട്ട് വായ പൊളിച്ചു അവളെ നോക്കി നിൽക്കുകയാണ് അനി.
അമ്മ വെറുതെ വിളിച്ചതാണോ.. അതോ?
ഞാൻ വെറുതെ…
ശരി അമ്മേ.. എന്നാൽ പിന്നെ വെച്ചോട്ടെ.. ഏട്ടൻ പറഞ്ഞു എല്ലാർക്കും കൂടി ഒന്ന് പുറത്തു പോയിട്ട് വരാമെന്ന്.
ഹ്മ്മ്.. ശരി.
ഐശ്വര്യ ഫോൺ കട്ട് ചെയ്ത്. എന്നിട്ട് അനിയ്ക്ക് കൈ മാറി.
അവരുടെ അടവും അഭ്യാസവും എന്റടുത്തു ഇറക്കാൻ നിൽക്കേണ്ട. ഞാനേ ഐശ്വര്യയാണ്.നിങ്ങൾ എന്റെ ഭർത്താവും..
കടുപ്പത്തിൽ പറഞ്ഞശേഷം അവൾ പുറത്തേക്ക് വേഗത്തിൽ ഇറങ്ങി പ്പോയ്.
.
****
പോളിന്റെ ബൈക്ക് വരുന്ന കണ്ട്കൊണ്ട് ഹരി ഉമ്മറത്തെയ്ക്ക് ഇറങ്ങി വന്നു..
പോളേട്ടൻ ഒന്നുമറിയാൻ സാധ്യത ഇല്ലെന്ന് ഹരിയ്ക്ക് അറിയാം. അതുകൊണ്ട് ആ പേടി അവനില്ലായിരിന്നു എന്ന് വേണം കരുതാൻ.
ബൈക്കിൽ നിന്നിറങ്ങി അടുത്തേയ്ക്ക് വന്നപ്പോൾ അയാൾ രണ്ടെണ്ണം അടിച്ചെന്ന്ള്ളത് അവനു മനസിലായത്..
മോനെ… ഹരി, നിനക്ക് ഞാനുണ്ട്.. എന്റെ കുടുംബമുണ്ട്.. നിന്നെ ഒരിയ്ക്കലും ഞങ്ങൾ കൈവെടിയില്ലടാ.. ആ സ്ത്രീയോട് പോകാൻ പറ.. സ്വന്തം മകനോട് ഇങ്ങനെയൊക്കെ പ്രവർത്തിച്ച അവര് നല്ല ഒരു സ്ത്രീയല്ല.. പിശാചാണ് അവര്.. നീയല്ലേടാ മോനെ ആ കമ്പനി പടുത്തുയർത്തിയത്, നിന്റ ഒറ്റ ക്കഴിവ്കൊണ്ടല്ലേ ആ സ്ഥാപനം ഇന്നീ നിലയിൽ ഉയർന്നു വന്നത്. എന്നിട്ട് നിഷ്കരുണം നിന്നെ വലിച്ചെറിഞ്ഞ അവർ നിന്റെ അമ്മയല്ലടാ മോനെ.
പോള് കരഞ്ഞുകൊണ്ട് പറയുന്നത്കേട്ട് ഒരുവൾ വാതിലിനപ്പുറം തരിച്ചു നിൽപ്പുണ്ടായിരുന്നു
….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…