Novel

മംഗല്യ താലി: ഭാഗം 55

രചന: കാശിനാഥൻ

അത് വരെയും താൻ അനുഭവിച്ച ആത്മസംഘർഷങ്ങൾ, ഭദ്രയുടെ വാക്കുകളിലൂടെ അലിഞ്ഞില്ലാതാവുന്നതായി ഹരിക്ക് തോന്നി.

അമ്മയോടും ഏട്ടനോടും മത്സരിക്കാൻ ഒന്നുമല്ല ഞാൻ ഉദ്ദേശിച്ചത്, അച്ഛനും അമ്മയും പടുത്തുയർത്തിയ ആ ബിസിനസ്, അത് അമ്മ അനിയേട്ടനെ ഏൽപ്പിച്ചോട്ടെ, അനിയേട്ടൻ അതൊക്കെ നോക്കി നടത്തിക്കോളും, പക്ഷേ ഹരിയേട്ടനും ഏട്ടന്റെ കഴിവു ഉപയോഗിച്ച്, സ്വന്തമായിട്ട് എന്തെങ്കിലും ഒരു ബിസിനസ് സ്റ്റാർട്ട് ചെയ്യണം. ഏട്ടൻ ഇത്രത്തോളം കഴിവുള്ള ഒരു വ്യക്തിയല്ലേ, വേറെ ആരുടെയും കീഴിലൊന്നും ജോലി ചെയ്യേണ്ടകാര്യമില്ലലോ.. ഇത്രനാളും അങ്ങനെയൊന്നും ആയിരുന്നില്ല താനും. അതുകൊണ്ട്, ഹരിയേട്ടൻ, ആലോചിച്ച് ഒരു തീരുമാനം എടുക്കണം..

ഹ്മ്മ്…….
അവനൊന്നു മൂളി.

പ്രതിസന്ധികൾ ഒക്കെ ഒരുപാട് വരും.. ഒക്കെ അതിജീവിച്ചു മുന്നോട്ട് പോകണം ഹരിയേട്ടാ… അല്ലാണ്ട് ഇന്നീ ഭൂമിയിൽ നമുക്ക് ജീവിക്കാൻ പറ്റുല്ല.

എന്തെങ്കിലും ചെയ്തേ തീരു.. ഞാനൊന്ന് ആലോചിച്ചു നോക്കട്ടെ ഭദ്ര…

എന്റെ പേരിൽ ബാങ്ക് ബാലൻസ് എല്ലാം കൂടി ഉള്ളത് മൊത്തത്തിൽ 25ലക്ഷം രൂപയിൽ താഴെയാണ്..
അമ്മയ്ക്ക് പോലും അറിയില്ല, അത്രത്തോളം ഉണ്ടെന്ന് ഉള്ളത്…അറിഞ്ഞിരുന്നുങ്കിൽ ഏതെങ്കിലും വിധത്തിൽ അമ്മ അത് വിത്ത്‌ഡ്രാ ചെയ്യിപ്പിക്കുമായിരുന്നു. ആ ഒരു എമൗണ്ട് വെച്ചു വേണം എനിക്ക് എന്തേലും പരിപാടി തുടങ്ങാൻ..

സത്യത്തിൽ ഞാൻ ഒരു വണ്ടി വാങ്ങണം എന്ന്കരുതിയാണ് ഇരുന്നേ. സ്വന്തമായിട്ട് ഒരു വണ്ടി ഇല്ലാണ്ട് എനിയ്ക്ക് പറ്റില്ലടോ.. രണ്ട് ദിവസം ഞാൻ പെട്ടുപോയില്ലേ…പക്ഷെ ഇനി അത് നടക്കില്ല, വണ്ടിടെ കാര്യം പിന്നെ ആലോചിക്കാം. അല്ലാണ്ട് ഞാൻ നോക്കിയിട്ട് വേറെ നിവർത്തി ഇല്ല.

ഒരു സെക്കൻഡ് ഹാൻഡ് വണ്ടി എങ്ങാനും വാങ്ങിച്ചാലോ ഹരിയേട്ടാ….

ആഹ്, അങ്ങനെ എന്തെങ്കിലും നോക്കണം.. ഫ്രഷ് ആയിട്ടുള്ളതിന്റെ കാര്യം ഞാൻ വിട്ടു..

സാരമില്ല വിഷമിക്കുംന്നും വേണ്ട,
ആദ്യം ഒരു സെക്കൻഡ് ഹാൻഡ് വണ്ടി വാങ്ങാം,അതിനു ശേഷം, ഹരിയേട്ടൻ ആഗ്രഹിച്ച വണ്ടി, നമുക്ക് മേടിക്കാം..

ഹമ്….
അവനൊന്നു ചിരിച്ചു കൊണ്ട് അവളെ അൽപ്പം കൂടി തന്നിലേക്ക് ചേർത്ത് പിടിച്ചു.

ഞാൻ ഉദ്ദേശിച്ചത് പോലെയൊന്നുമല്ല കേട്ടോ, എന്റെ ഭദ്രകുട്ടി മിടുക്കിയാണ്,മിടു മിടുക്കി….. എത്രയൊക്കെ സങ്കടങ്ങൾ നമ്മളെ കീഴ്പ്പെടുത്തിയാലും, ഇതുപോലെ നല്ല വാക്കുകൾ പറഞ്ഞ് കൂടെ നിൽക്കാൻ ഒരാളുണ്ടെങ്കിൽ, ഒരു പ്രതിസന്ധിയിലും തളർന്നു പോകില്ലന്നെ… അവളുടെ നെറുകയിൽ ഒന്നു മുത്തി അവൻ പറഞ്ഞപ്പോൾ ഭദ്ര ആ നെഞ്ചിൽ നിന്നും മുഖമുയർത്തിയൊന്നു നോക്കി.. എന്നിട്ട് അവനെ നോക്കി പുഞ്ചിരിച്ചു…

അത്രമാത്രം അതിമനോഹരമായി അവൾ ആദ്യമായിട്ടായിരുന്നു ചിരിക്കുന്നത് അവൻ കാണുന്നത്.

ആരുടെയും മുൻപിൽ തോറ്റു പിന്മാറരുത് ഹരിയേട്ടാ, അങ്ങനെ തോൽക്കാൻ നിന്നാൽ പിന്നെ അതിനു മാത്രമേ നമുക്ക് നേരം കാണു, പടിപടിയായിട്ട് കേറി വരാം, പിച്ചവെച്ച് തന്നെയാണ് ഹരിയേട്ടൻ എന്തു ബിസിനസ് ആയാലും തുടങ്ങാൻ പോകുന്നത്.ഇടയ്ക്ക് ഒക്കെ, വീണും കിടന്നുമല്ലേ നമ്മൾ നടക്കാൻ തുടങ്ങുന്നത്.. അതുപോലെതന്നെ ആയിരിക്കും ഇതും. എന്ന് കരുതി ഏട്ടൻ ഒരിക്കലും പിന്നോട്ട് പോകരുത്..ഉറപ്പായും ഏട്ടൻ വിജയിക്കും.എനിക്ക് നൂറു ശതമാനം വ്യക്തമാണത്.

പിന്നെയും പിന്നെയും പോസിറ്റീവ് ആയിട്ടുള്ള ഒരുപാട് കാര്യങ്ങൾ ആയിരുന്നു ഭദ്ര അവനോട് പറഞ്ഞു കൊണ്ടേയിരുന്നത്. അതൊക്കെ കേൾക്കുമ്പോൾ ലഭിക്കുന്ന ഒരു മനക്കരുത്ത്, സന്തോഷം, ആശ്വാസം…. അതൊക്കെ ഹരിക്ക് വളരെ വളരെ വലുതായിരുന്നു.

അമ്മയുടെ നീചമായ വാക്കുകളിലും പ്രവർത്തിയിലും തകർന്നു പോയവനാണ് ഹരി. നിഷ്പ്രയാസം ഓഫീസിൽ നിന്ന് ഇറക്കി വിട്ടപ്പോൾ,സത്യത്തിൽ കരയുകല്ലാതെ മുന്നിൽ മറ്റൊരു പോംവഴി പോലുമില്ലായിരുന്നു. എന്നാൽ ഇപ്പോൾ, ഭദ്ര പറയുന്ന, ഓരോ വാചകങ്ങളും കേൾക്കുമ്പോൾ വീണ്ടും തന്റെ ഉള്ളിന്റെയുള്ളിൽ പല തന്ത്രങ്ങൾ മെനിയുവാൻ അവൻ തുടങ്ങിയിരുന്നു .

ഭദ്ര തനിക്ക് അടുത്ത ദിവസം മുതൽ കോളേജിൽ പോയി തുടങ്ങട്ടെ… ഒരാഴ്ചത്തെ അവധിയല്ലേ എടുത്തിരുന്നുള്ളൂ.

അന്ന് രാത്രി അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഹരി അവളോട് ചോദിച്ചു.

എന്റെ പഠനമൊക്കെ
കഴിഞ്ഞതാണ് ഹരിയേട്ടാ. ക്ലാസ്സ് തീർന്നിട്ടില്ലെന്ന് എല്ലാവരോടും പറയണമെന്ന്, ലക്ഷ്മി അമ്മയാണ് എന്നോട് പറഞ്ഞത്.

അതെന്തിന്?

ആവോ എനിക്കറിയില്ല, അങ്ങനെ പറഞ്ഞാൽ മതിയെന്ന്, എന്നോട് പറഞ്ഞകൊണ്ടാണ്, ഞാൻ ഹരിയേട്ടനോട് പോലും തിരുത്തി പറയാതിരുന്നത്.

ഹമ്.. എത്ര നാളായി തന്റെ ക്ലാസ് ഒക്കെ കഴിഞ്ഞിട്ട്,

അധികമൊന്നും ആയിട്ടില്ല, ഒരു മാസമായിട്ട് ഒള്ളു..

അപ്പോൾ ഇനി എന്താണ് തന്റെ ഫ്യൂച്ചർ പ്ലാൻ.

റിസൾട്ട് വന്നിട്ട് തീരുമാനിക്കാം എന്ന് കരുതിയാണ്.

തനിക്ക് പഠിച്ചു ഒരു ജോലിയൊക്കെ നേടണം,എന്ന് എന്നോട് നേരത്തെ പറഞ്ഞപ്പോൾ ഞാൻ കരുതി കംപ്ലീറ്റ് ആയില്ലാരിക്കുമെന്ന്..

അതൊക്കെ സത്യമായ കാര്യമാണ്, പക്ഷേ ലക്ഷ്മിഅമ്മ പറഞ്ഞതുകൊണ്ടാണ്, ഞാൻ ഈ കാര്യം മറച്ചുവെച്ചത്.

മ്മ്….. അതൊന്നും സാരമില്ല,,, അമ്മയുടെ സ്വഭാവം ഏറെക്കുറെ ഇപ്പോ പിടികിട്ടി കാണുമല്ലോ അല്ലേ. ഇനി അതനുസരിച്ച് മുന്നോട്ടുപോകാം.

അവളെ നോക്കി ഒരു പുഞ്ചിരിയോടെ തുടർന്നവൻ.

*
മഹാലക്ഷ്മിയാണെങ്കിൽ, വാട്സാപ്പിൽ അനിരുദ്ധൻ ഇട്ടിരിക്കുന്ന സ്റ്റാറ്റസ് നോക്കുകയാണ്.

ഐശ്വര്യയുടെ അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ച് നിൽക്കുന്ന ഒരു ഫോട്ടോയാണ് ഇട്ടിരിക്കുന്നത്.
പുറത്ത് എവിടെയോ നിന്നിട്ടുള്ള ഫോട്ടോയാണ്.

അത്രമേൽ ആഹ്ലാദത്തോടെ തന്റെ മകനെ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്ന് മഹാലക്ഷ്മി ഓർത്തു.
ഫോട്ടോയിലേക്ക് നോക്കുംതോറും അവർക്ക് വിറഞ്ഞു കയറി..

പിന്നെയും പിന്നെയും സ്റ്റാറ്റസ് ഇട്ടു കൂട്ടുന്നുണ്ട്..

ദേഷ്യത്തോടെ ബെഡിലേയ്ക്ക് ഫോൺ വലിച്ചെറിഞ്ഞിട്ട് അവർ കലിപുരണ്ടു റൂമിലൂടെ നടന്നു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!