Novel

മംഗല്യ താലി: ഭാഗം 60

രചന: കാശിനാഥൻ

മോനെ..അനിക്കുട്ടാ

മഹാലക്ഷ്മിയുടെ ശബ്ദം കേട്ടതും അവൻ ത്തിരിഞ്ഞു നോക്കി

നീയെന്താടാ ഇങ്ങനെ മാറി നിൽക്കുന്നത്,, ഇങ്ങോട്ടൊന്നു വന്നേ,,, ഐശ്വര്യ മോളു വിളിക്കുന്നു..

അതീവ സന്തോഷത്തോടുകൂടി മഹാലക്ഷ്മി പറഞ്ഞതും അനിരുദ്ധൻ അവരെ ദേഷ്യത്തിൽ നോക്കി.

ആരോട് ചോദിച്ചിട്ടാണ് അമ്മ ഇങ്ങനെ കടുത്ത തീരുമാനങ്ങൾ ഒക്കെ എടുത്തത്,, ഈ കമ്പനിയുടെ ഗുഡ് വിൽ ,, അതു മുഴുവനും അമ്മ കളഞ്ഞു കുളിച്ചില്ലേ…

അവൻ മഹാലക്ഷ്മിയെ നോക്കി ദേഷ്യപ്പെട്ടു.

നിന്റെ ഭാര്യയെ നിനക്ക് ഒട്ടും വിശ്വാസമില്ല അല്ലേ മോനെ..എന്തൊരു കഷ്ടമാണ്
മഹാലക്ഷ്മി അവനെ നോക്കി പുച്ഛിച്ചു.

അതല്ലല്ലോ ഞാൻ ചോദിച്ചതിന്റെ ഉത്തരം…

ഈ മഹാലക്ഷ്മിയുടെ നേർക്ക് ആര് വിരൽ ഞൊടിച്ചാലും ഒക്കെ വെറുതെയാ മോനെ.. എന്നെ തോൽപ്പിക്കാൻ ആയിട്ടില്ല നീയും നിന്റെ ചേട്ടനും ഒന്നും,,, തീയിൽ കുരുത്തവളാടാ ഈ മഹാലക്ഷ്മി… അങ്ങനെ പെട്ടെന്നൊന്നും വാടാൻ പോന്നില്ല.. എന്റെ വാക്കുകൾ നിഷ്പ്രയാസം വലിച്ചെറിഞ്ഞു കൊണ്ട്, ആ അനാഥ പെണ്ണിന്റെ കയ്യും പിടിച്ച്, ഇറങ്ങിപ്പോയപ്പോൾ അരി ഓർത്തിരുന്നില്ല, മൂർഖൻ പാമ്പിനെയാണ് അവൻ നോവിച്ച വിട്ടതെന്ന്. എന്റെ യാതൊരുവിധ സ്വത്തുക്കളിലും, അവന് ഒരു അവകാശവുമില്ല.. ഇറക്കിവിട്ടത് തന്നെയാണ് ഞാൻ അവനെ… ഇനിമേലിൽ എന്റെ കുടുംബത്തിന്റെ പടി ചവിട്ടരുത് എന്ന് ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്.. ഒന്നുമായിട്ടില്ല,, അറിയാൻ പോകുന്നതേയുള്ളൂ അവൻ ഈ മഹാലക്ഷ്മിയെ….

അനിരുദ്ധന് കേൾക്കാൻ പാകത്തിന് ശബ്ദം താഴ്ത്തി മഹാലക്ഷ്മി മുരണ്ടു.

അമ്മേ……

അതേടാ നിന്റെയൊക്കെ അമ്മ തന്നെയാണ്…. ഹരി എന്താണ് എന്നെ പറ്റി കരുതിയത്,, അവൻ ചിന്തിക്കുന്നതിലും അപ്പുറം ഞാൻ ചിന്തിച്ചു തീരുമാനമെടുത്തു കഴിയും.

എന്തിനാണ് അമ്മേ ഇങ്ങനെയൊക്കെ അവനോട് പെരുമാറുന്നത്.. ആ പെൺകുട്ടി, അവൾ ഒരു പാവമാണ്. ഹരിക്ക് അവളോട് താൽപര്യം തോന്നിക്കാണും. സ്വത്തും പണവും ഒക്കെ ഇട്ടു മൂടുവാൻ ഉള്ളത് നമ്മുടെ കുടുംബത്തിൽ ഉണ്ട്. ഇനി ഇളയ മകന്റെ ഭാര്യ വീട്ടിൽ നിന്ന് കൊണ്ടുവരുന്നത് എടുത്ത് എന്ത് ചിലവ് നടത്തുവാനാണ് അമ്മയ്ക്ക്.

ധിക്കാരം…. അതെനിക്കിഷ്ടമല്ല, അത്രയ്ക്കൊന്നും ആയിട്ടില്ല ഹരി. ഞാൻ പറയുന്നത് അവന് അനുസരിക്കാൻ വയ്യെങ്കിൽ പോട്ടെടാ… അവന്റെ ഭാര്യയെ വിളിച്ചു കൊണ്ട് ഇറങ്ങി പോയതല്ലേ.. ഒന്ന് ജീവിച്ചു കാണിക്കട്ടെ.. ഇപ്പോൾ തൽക്കാലം നീ അപ്പുറത്തേക്ക് വന്നേ, മോള് അവിടെ തനിച്ച നിൽക്കുന്നത്.

അവർ പറഞ്ഞതും അനിരുദ്ധൻ പിന്നീട് ഒരക്ഷരം പോലും പറയാതെ അമ്മയുടെ പിന്നാലെ ഐശ്വര്യയുടെ അടുത്തേക്ക് പോയി.

സ്റ്റാഫിൽ ചിലരൊക്കെ അവളോട് സംസാരിക്കുന്നുണ്ട്. ഇത്തിരി അഹങ്കാരത്തിലാണ് മറുപടി പറയുന്നതുപോലും..
ഇത് അധികം നാള് നീണ്ടു പോകില്ല.. ഉറപ്പാ…

അനി കണക്ക്കൂട്ടി.

മഹാലഷ്മി ആണെങ്കിൽ ഐശ്വര്യയെ ചേർത്ത് പിടിച്ചു കൊണ്ട് അകത്തേയ്ക്കു പോയി.

ഇന്നലെ വരെയും തന്റെ ഹരി ഇരുന്ന കസേരയിലേയ്ക്കാണ് കൂൾ ആയിട്ട് അമ്മ ഐശ്വര്യയെ പിടിച്ചു ഇരുത്തുന്നത്..

അനിരുദ്ധനു അത് കണ്ടപ്പോൾ വല്ലാത്ത വേദന തോന്നി.

ഇതൊക്കെ അമ്മയ്ക്ക് എങ്ങനെ സാധിക്കുന്നു എന്ന് അവൻ ഓർത്തു.

കമ്പനിയുടെ വിവരങ്ങളൊക്കെ അമ്മ ഐശ്വര്യയെ ധരിപ്പിക്കുന്നുണ്ട്. അവളും എന്തൊക്കെയോ സംശയങ്ങൾ ചോദിക്കുന്നുമുണ്ട്..

ഈ പ്രഹസനം ഒക്കെ കണ്ടിട്ട് കലി കയറി.ദേഷ്യത്തിൽ അവരുടെ അടുത്ത് നിന്നും വെളിയിലേയ്ക്ക് ഇറങ്ങി പോയിരുന്നു അവൻ അപ്പോൾ.

***
തലേദിവസത്തെ പോലെ തന്നെ അന്നും ഭദ്രയെ ബീനചേച്ചിയുടെ അടുത്ത് ആക്കിയ ശേഷം ഹരി ആരെയൊക്കെയോ കാണുവാൻ വേണ്ടി പുറപ്പെട്ടു.

കാണേണ്ടത് മറ്റാരെയും അല്ല, തങ്ങളുടെ കമ്പനിയുമായി ബന്ധപ്പെട്ട മൊത്തം ട്രാൻസാക്ഷൻ നടത്തുന്നത്, സിറ്റിയിലെ പ്രധാന ശാഖയായ കാനറാ ബാങ്ക് വഴിയാണ്. അവിടുത്തെ ബാങ്ക് മാനേജരുമായി ഹരി നല്ല അടുപ്പത്തിലാണ്, ഒരാഴ്ചയിൽ തന്നെ കോടികളുടെ ബിസിനസ് ഇടപാടാണ് അവിടെ നടക്കുന്നത്. മിക്കവാറും ദിവസങ്ങളിൽ ഹരി ബാങ്കിലേക്ക് പോകാറുണ്ട്.

പുതിയ ഒരു ബിസിനസ് സ്റ്റാർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഹരി ആ മാനേജരെ കണ്ട് ഒന്ന് സംസാരിക്കുവാനാണ് പോകുന്നത്.

എന്തൊക്കെയായാലും ഇത്തിരി ഫണ്ട് ഇറക്കേണ്ടി വരും. 50 ലക്ഷം രൂപയെങ്കിലും കുറഞ്ഞത് ഇല്ലാതെ തനിക്ക് ഇത് സ്റ്റാർട്ട് ചെയ്യാനും പറ്റില്ല.

ഒരു OD എടുക്കുവാൻ ആയിരുന്നു അവന്റെ പദ്ധതി.

ഓട്ടോറിക്ഷയിൽ ബാങ്കിന്റെ മുമ്പിൽ ചെന്നിറങ്ങുമ്പോൾ ഹരി ഓർത്തത് എങ്ങനെയെങ്കിലും ഒരു സെക്കൻഡ് ഹാൻഡ് കാർ സ്വന്തമാക്കണം എന്നായിരുന്നു.

രണ്ടുമൂന്നു ദിവസങ്ങൾ ആയിട്ട് ഒരു വാഹനം ഇല്ലാത്തതിനാൽ അവൻ ഏറെ വലയുകയാണ്.

എവിടേക്കെങ്കിലും ഒന്ന് പോകണമെങ്കിൽ സ്വന്തമായി ഒരു കാർ അത്യാവശ്യമാണെന്ന് അവനു തോന്നി

കാനറ ബാങ്ക് മാനേജരായ ഫിലിപ്പ് മാനുവലിനെ കാണുവാനായി അക്ഷമനായി വെയിറ്റിംഗ് ഏരിയയിൽ ഇരിക്കുമ്പോൾ ഹരിയുടെ മനസ്സിൽ നൂറായിരം ചിന്തകൾ ആയിരുന്നു ഉടലെടുത്തത്.സമയം അപ്പോൾ 1മണി ആകുന്നു.

അധികമാളുകൾ ഒന്നും ഫിലിപ്പിനെ കാണുവാനായി ഇല്ലായിരുന്നു.. അതുകൊണ്ട് പെട്ടെന്ന് കേറികണ്ട് സംസാരിച്ച്b ഇറങ്ങാമെന്നായിരുന്നു അവന്റെ ധാരണ.

എന്നാൽ അകത്ത് ആരോ ഉണ്ടെന്നും, രണ്ടര വരെ സാർ ബിസി ആണെന്നും ആയിരുന്നു, ബാങ്കിലെ ഒരു ജീവനക്കാരൻ വന്ന് ഹരിയോട് പറഞ്ഞത്.

എന്തോ അത് കേട്ടപ്പോൾ ഹരിക്കു വല്ലാത്ത നിരാശ തോന്നി.. ഏറെ പ്രതീക്ഷകളോടെ ആയിരുന്നു അവൻ അവിടേക്ക് കയറി വന്നത്. ഫിലിപ്പിനെ കണ്ട് കാര്യങ്ങളൊക്കെ ഡീറ്റെയിൽ ആയി പറയുമ്പോൾ, എന്തെങ്കിലും ഒരു സൊല്യൂഷൻ അയാൾ കണ്ടു പിടിച്ചു തരുമെന്ന് അവൻ കരുതിയിരുന്നു. എന്നാൽ അതൊന്നും സാധിയ്ക്കാതെ,
ബാങ്കിന്റെ പടിയിറങ്ങുമ്പോൾ വേദനയാൽ ഹരിയുടെ ഉള്ളം നൊന്തു.

ഒരു ഓട്ടോ വിളിക്കുവാനായി റോഡിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു ബാങ്കിലെ അക്കൗണ്ടന്റ് ആയ ശോഭന മാഡത്തെ അവൻ കണ്ടത്..

ഹലോ ഹരി….

ആഹ് മാഡം.. ഇന്നെന്തേ ലേറ്റ് ആയോ.
അവൻ പുഞ്ചിരിയോടെ അവരെ നോക്കി.

അല്ലന്നെ… എന്റെ മോളുടെ സ്കൂൾ വരെ ഒന്ന് പോണമായിരുന്നു.. പിന്നെ എന്തൊക്കെയുണ്ട് ഹരി വിശേഷങ്ങൾ, ഇന്ന് മൊത്തത്തിൽ കുടുംബക്കാരും മുഴുവനും ബാങ്കിൽ ഉണ്ടല്ലോ. അമ്മ കാലത്തെ വന്നതായിരുന്നു,, പോയോ ആവോ.

അവരത് പറയുമ്പോൾ അവന്റെ നെറ്റി ചുളിഞ്ഞു.

അമ്മയോ… അമ്മ ബാങ്കിലും വന്നിരുന്നോ..?

ഹമ്…. മഹാലക്ഷ്മി മാഡം കാലത്തെ വന്നതാണ്,,, ഏകദേശം ഒരു 11:45ആയപ്പോൾ. ആ നേരത്തായിരുന്നു ഞാൻ സ്കൂളിലേക്ക് ഇറങ്ങിയത്.

അമ്മഒറ്റയ്ക്കാണോ വന്നത് അതോ അനിയേട്ടൻ കൂടെയുണ്ടായിരുന്നോ?

അനിരുത്തനെ കണ്ടിരുന്നില്ല മാഡം തനിച്ചേ ഉള്ളൂ.. ആ പിന്നെ അനിരുദ്ധന്റെ വൈഫ് ഉണ്ടായിരുന്നു കേട്ടോ… ആ കുട്ടിയെയും കൂട്ടിയാണ് മാഡം വന്നത്.

ശോഭന പറയുന്നത് കേട്ട് ഹരി തല കുലുക്കി.

അപ്പോൾ ഫിലിപ്പ് മാനുവൽ തിരക്കിന്റെ കാരണക്കാര് അവരാണെന്ന് അവനു ഏകദേശം ധാരണയായി……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!