Novel

മംഗല്യ താലി: ഭാഗം 70

രചന: കാശിനാഥൻ

അതെയ് കുറച്ച് സമയം കഴിയുമ്പോഴേക്കും, എന്റെ അടുത്തേക്ക് തന്നെ വരുമല്ലോ. ഇനി വെച്ച് താമസിപ്പിക്കുന്ന പ്രശ്നമില്ല കേട്ടോ.

ഹരിയുടെ അരികിൽ നിന്നും ഭദ്ര ഓടിപ്പോകുന്നത് കണ്ടു അവൻ വിളിച്ചു പറഞ്ഞു.

എന്നിട്ട് നേരെ കുളിച്ചു ഫ്രഷ് ആവാനായി എഴുന്നേറ്റ് വാഷ് റൂമിലേക്ക് പോയി.

ചോറും കറികളും ഒക്കെ എടുത്തു വയ്ക്കുമ്പോൾ എന്തെന്നറിയാതെ ഭദ്രയ്ക്ക് തന്റെ ശരീരം തളരും പോലെ തോന്നി…

***
പി ആർ കെ ഗ്രൂപ്പ്മായുള്ള കരാർ തള്ളി പോയതുകൊണ്ട് ഉറക്കം വരാതെ വിഷമിച്ചു കിടക്കുകയാണ് മഹാലക്ഷ്മി..

കോടികളാണ് നഷ്ടമായിരിക്കുന്നത്. ഐശ്വര്യയെ വിഷമിപ്പിക്കാതിരിയ്ക്കുവാൻ ആണ് അന്നേരം അത് ലാഘത്തോടെ എടുത്തത്.. എങ്കിലും ഉള്ളിന്റെ ഉള്ളിൽ ഒരു നെരുപ്പോട് എരിയുകയായിരുന്നു.
കോടികളാണ് ഒറ്റ ദിവസം കൊണ്ട് തനിക്ക് നഷ്ടമായത്. ഒപ്പം എന്നെന്നേക്കുമായി അവർ പിന്മാറി പോയിരിക്കുന്നു.. ഇനി മുന്നോട്ടും ഇങ്ങനെ തുടർന്നാൽ. തന്റെ കമ്പനിയുമായുള്ള പാർട്ണർഷിപ്പ് എല്ലാവരും അവസാനിപ്പിച്ചു പോകുമോ. ഒരു നെടുവീർപ്പോടുകൂടി അവർ കസേരയിൽ അമർന്നിരിക്കുകയാണ്.

എല്ലാം നശിച്ചു പോയിട്ട് തെരുവിലേക്കിറങ്ങിയാലും, ഹരിയെ ഇവിടേക്ക് മടക്കി കൊണ്ടുവരുന്ന പ്രശ്നമില്ലെന്ന് മഹാലക്ഷ്മി തീർപ്പ് കൽപ്പിച്ചിരുന്നു.

കുറച്ചു മുന്നേ അനിരുദ്ധൻ പറഞ്ഞ വാക്കുകൾ ആണ് അവർ ഓർത്തത്.

അമ്മേ… ഹരി ഇല്ലാണ്ട് നമ്മുടെ കമ്പനി മുന്നോട്ടു കൊണ്ടുപോകാൻ പറ്റില്ല. അത്രയ്ക്ക് ഡെഡിക്കേറ്റഡ് ആയിട്ടാണ് ഹരി കമ്പനിയിലെ ഓരോ പ്രവർത്തനങ്ങളും നോക്കി നടത്തിയിരിക്കുന്നത്. അവനോളം അറിവുള്ള മറ്റൊരാൾ ഇല്ലമ്മേ. അതുകൊണ്ട് ദയവുചെയ്ത് അമ്മ അവനെ മടക്കി കൊണ്ടുവരണം. ഇല്ലെങ്കിൽ ഇത്രയും പ്രതാപത്തോടെ നിന്ന് നമ്മുടെ കുടുംബം വെറും സീറോ ആയി പോകും. ഞാൻ പറയുന്നത് അമ്മയൊന്നു മനസ്സിലാക്കൂ. ഐശ്വര്യയ്ക്ക് ഈ ബിസിനസിനെ കുറിച്ച് ഒന്നും വലിയ ഗ്രാഹിയില്ലന്നേ..

ഐശ്വര്യ കുളിക്കാൻ കയറിയ തക്കം നോക്കി മഹാലക്ഷ്മിയുടെ അടുത്ത് എത്തിയതായിരുന്നു അവൻ. ഒന്ന് സംസാരിക്കുവാൻ ആയിട്ട്. 20 മിനിറ്റോളം സംസാരിച്ചു എങ്കിലും
ആകെക്കൂടി അവൻ ഒന്നേ ആവശ്യപ്പെട്ടൊള്ളൂ, ഹരിയെ നമ്മുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരണം എന്ന് മാത്രം.

മഹാലക്ഷ്മി ജീവിച്ചിരിക്കുമ്പോൾ അത് സാധ്യമാക്കില്ല… നീയെന്നല്ല ആര് വന്നു പറഞ്ഞാൽ പോലും, ഇനി ഇവിടേക്ക് ഹരി വരണമെന്നുണ്ടെങ്കിൽ അതെന്റെ കാലശേഷം മാത്രമായിരിക്കും.

ദേഷ്യത്തോടെ അനിയോട് അത് പറയുമ്പോൾ, പിന്നീട് ഒരക്ഷരം പോലും ഉരിയാടാതെ അവൻ അമ്മയുടെ മുറിയിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു.

കുറെ നേരത്തെ ആലോചനകൾക്ക് ശേഷം മഹാലക്ഷ്മി ഒടുവിൽ ഒരു തീരുമാനത്തിൽ എത്തി.

ഒന്ന് രണ്ട് , കോൺട്രാക്ടുകൾ കൂടി ഐശ്വര്യ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് നോക്കാം. എല്ലാം പരാജയപ്പെട്ടു പോകുകയാണെങ്കിൽ, ഐശ്വര്യക്ക് പകരമായി മറ്റാരെയെങ്കിലും നിയമിക്കാം.

വലിയൊരു പൊട്ടിത്തെറി കുടുംബത്തിൽ നടക്കാൻ പോകുകയാണെന്ന് അറിയാതെ അവർ പലവിധ കാര്യങ്ങളും ചിന്തിച്ചു കൊണ്ടേയിരുന്നു.

***
ഭക്ഷണം കഴിക്കുവാൻ ഇരുന്നപ്പോഴൊക്കെ ഭദ്ര ഹരിക്ക് മുഖം കൊടുക്കുന്നതേയില്ല. അവൻ എന്തെങ്കിലുമൊക്കെ ചോദിക്കുന്നുണ്ടെങ്കിലും എല്ലാത്തിനും മുക്കിയും മൂളിയും മറുപടി പറയുകയാണ് ഭദ്ര ചെയ്തത്.

കാര്യം പിടികിട്ടിയെങ്കിലും ഹരി അത് ഗൗനിക്കാനേ പോയില്ല.
അപ്പോഴൊക്കെ അവന്റെ മനസ്സിൽ കിടന്നിരുന്നത് മറ്റൊരു വാചകം ആയിരുന്നു.
കാലത്തെ പോളേട്ടൻ പറഞ്ഞത്.

ഹരി… എല്ലാം ശരിയായ ശേഷം മതി ഒരു കുഞ്ഞ് എന്നൊക്കെയുള്ള തീരുമാനം തെറ്റാണ് കേട്ടോ, ഈശ്വരൻ തരുന്ന സമയത്ത് നമ്മൾ രണ്ടു കൈകളും നീട്ടി കുഞ്ഞിനെ സ്വീകരിക്കുക. ബാക്കിയൊക്കെ മുറപോലെ നടന്നോളും. എത്രയോ കുടുംബങ്ങൾ, ഒരു കുഞ്ഞിന്റെ വരവോടെ രക്ഷപ്പെട്ടിട്ടുണ്ട് എന്നറിയാമോടാ…

കൈകഴുകി എഴുന്നേറ്റ് ശേഷം അവൻ വെറുതെ സിറ്റൗട്ടിൽ പോയിരിക്കുകയാണ്.

മഹാലക്ഷ്മിഅമ്മയുടെ ഉറക്കം കെടുത്തിയ രാത്രി ആണല്ലോ എന്ന് എന്നോർക്കുമ്പോൾ ഹരിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

ഓരോ വർഷം ചൊല്ലുംതോറും ബിഗ് ബഡ്ജറ്റ് ആയിരുന്നു പിആർകെ ഗ്രൂപ്പുമായി ഉണ്ടായിരുന്നത്.

അത് നിഷ്പ്രയാസം അവർ വലിച്ചെറിഞ്ഞ് ഇറങ്ങി പോന്നിട്ടുണ്ടെങ്കിൽ, അതിന്റെ തക്കതായ കാരണം അമ്മയും ഐശ്വര്യയും ആണ്.കണക്കായി പോയി… അഹങ്കാരം ഒന്ന് കുറയട്ടെ.
തനിക്ക് എല്ലാമായെന്ന ഭാവമാണ് അമ്മയ്ക്ക്. അമ്മയേക്കാൾ മുകളിൽ മറ്റ് ആരുമില്ലെന്നു എപ്പോഴും വീമ്പ് പറഞ്ഞിരിക്കുന്നത് അല്ലേ.
ഇന്ന് എന്തായാലും അമ്മയുടെ പത്തി താണുപോയി.

സമയമാണെങ്കിൽ 10.. 11 മണി ആയിരുന്നു..
പോളേട്ടൻ പറഞ്ഞത് സത്യമായിരുന്നു. കാരണം, മനസ്സാകെ കൊടുമ്പിരി കൊണ്ടിരിക്കുകയാണ്.. ഭദ്രയെ ഒന്ന് ചേർത്ത് പിടിക്കാൻ പോലും തനിക്ക് കഴിഞ്ഞിരുന്നില്ല, സാമ്പത്തികവും ജോലിയും, ഇനി മുന്നോട്ടുള്ള ജീവിതവും ഒക്കെ, എങ്ങനെയാകും എന്ന് അറിയാതെ, അവൻ ഒരുപാട് വിഷമിക്കുകയായിരുന്നു.
സ്വന്തമായി ഒരു ജോലിയൊക്കെ കിട്ടിയ ശേഷം മതി, ബാക്കിയെല്ലാം എന്നായിരുന്നു അപ്പോഴത്തെ ചിന്ത..

ഹരിയേട്ടാ…. ഏട്ടൻ കിടക്കുന്നില്ലേ.

പിന്നിൽ നിന്നും ഭദ്രയുടെ ശബ്ദം കേട്ടതും, അവൻ മുഖം തിരിച്ചു നോക്കി.

ഹ്മ് … വരുവാടോ.
അവൻ എഴുന്നേറ്റ് റൂമിലേക്ക് നടന്നു.

കിടക്കയൊക്കെ വൃത്തിയായി വിരിച്ചിടുകയാണ് ഭദ്ര. ഒരു ചുളിവ് പോലുമില്ലാതെ അത് ഭംഗിയായി കിടക്കുന്നത് കാണുവാൻ തന്നെയൊരു വല്ലാത്ത സുഖമാണെന്ന് ഹരി ഓർക്കാറുണ്ട്. അല്ലേലും നല്ല അടുക്കും ചിട്ടയുമുള്ള ഒരു പെൺകുട്ടിയാണ് ഭദ്ര..

അതേയ്…… ഇത്രയൊക്കെ മതിട്ടൊ. എങ്ങനെയിട്ടാലും ശരി ഇന്നിതെല്ലാം ചുരുണ്ടു കൂടും…

അവളുടെ അണിവയറിൽ ബന്ധനം തീർത്തുകൊണ്ട് അവൻ കാതോരം മൊഴിഞ്ഞു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!