Novel

മംഗല്യ താലി: ഭാഗം 71

രചന: കാശിനാഥൻ

ഹരിയേട്ടാ.. വേണ്ടാ ട്ടൊ. അടങ്ങി കിടന്ന് ഉറങ്ങാൻ നോക്ക്.
ഭദ്ര അവന്റെ പിടുത്തം വിടുവിച്ചു കൊണ്ട് പറഞ്ഞു.

ഹ്മ്…ഓക്കേ.. കിടക്കാലോ.
അവളുടെ അഴിഞ്ഞു വീണ കാർക്കൂന്തൽ ഒരു വശത്തേയ്ക്ക് അവൻ പകുത്തു മാറ്റി. എന്നിട്ട് ആ പിൻ കഴുത്തിൽ ഒന്ന് ചുംബിച്ചതും ഭദ്ര ഞെട്ടി പിടഞ്ഞു.
.
കുതറി മാറുവാൻ ആവുന്നത്ര ശ്രെമിച്ചു. പക്ഷെ എല്ലാം വിഭലമായ്..
ഹരിയേട്ടാ… പ്ലീസ്..

അവൾ പിന്നെയും കുറുകി.

അവളുടെ കാതിലേയ്ക്ക് അവൻ മുഖം അടുപ്പിച്ചു.

എത്ര നാളായി ഭദ്രാ .. ഇനി വൈകിപ്പിക്കേണ്ടന്നേ…
അവൻ സാവധാനം പറഞ്ഞു.

അപ്പോളേക്കും അവളുട ശ്വാസഗതി ഉച്ചത്തിലായി..

ഭദ്രാ… എന്നെ പേടിയാണോ. വേദനിപ്പിക്കില്ലടാ.. സത്യം.
അവൻ പിന്നെയും പറഞ്ഞു. ഒപ്പം അവളുടെ കാതിൽ ചെറുതായൊന്നു നാവ് കൊണ്ട് നുണഞ്ഞു.

പിന്നിലേക്ക് തിരിഞ്ഞു വന്നു കൊണ്ട് അവൾ അവന്റെ നെഞ്ചിൽ തട്ടി നിന്ന്.

അവൻ ആ മുഖം പിടിച്ചുയർത്തിയതും, ഭദ്രയുടെ മിഴികൾ കൂമ്പി.

ഇരു കൈകളിലും അവൻ കോരിയെടുത്തു കൊണ്ട് അവളെ ബെഡിലേക്ക് കിടത്തി.

പിടഞ്ഞെഴുന്നേൽക്കാൻ തുടങ്ങും മുന്നേ ഹരിയും ഒപ്പം കയറിക്കിടന്നുകൊണ്ട് അവളെ ചുറ്റിപിടിച്ചു.

ഭദ്രാ……
അവളുടെ കഴുത്തിടുക്കിലേക്ക് അവൻ തന്റെ മുഖം ഒളിപ്പിച്ചു കൊണ്ട് മെല്ലെ വിളിച്ചു.

ഹ്മ്……

പേടിയ്ക്കുവൊന്നും വേണ്ട… ഹരിയേട്ടൻ പാവമാടോ.
അവൻ പറഞ്ഞുകൊണ്ട് ആ വെൺ ശങ്കു പോലുള്ള കഴുത്തിൽ തെളിഞ്ഞു നിന്ന നീല ഞരമ്പിൽ അവന്റെ ദന്തം അമർത്തി.

ഹരിയേട്ടാ…….
ഭദ്ര ഉറക്കെ വിളിച്ചു പോയിരിന്നു.
അപ്പോളേക്കും അവന്റെ വദനം
അവളുടെ മാറിലേക്ക് ഇറങ്ങി ഒന്ന് മുത്തി.

ഹരിയേട്ടാ… പ്ലീസ്
അവന്റെ മുടിയിഴകളിൽ അവൾ കോർത്തു വലിച്ചപ്പോൾ ഹരി ഉയർന്നു വന്നു ആ മിഴികളിൽ ഓരോ നനുത്ത മുത്തം നൽകി. ശേഷം കവിളുകളിൽ മാറി മാറി മുത്തിക്കൊണ്ട് ആ തുടുത്ത അദരത്തിൽ എത്തി ചേർന്ന് നിന്നു. അവന്റെ മീശത്തുമ്പും കുറ്റിരോമങ്ങളും അവളുടെ കവിള്കളെ ഇക്കിളിപ്പെടുത്തി.

ഒരു നെടുവീർപ്പോടെ അവൾ ഉയർന്നു വന്നതും, അല്പം വിടർന്ന ഇളം പിങ്ക് നിറമുള്ള ആ അധരം അവന്നൊന്ന് മെല്ലെ കടിച്ചു…

ഭദ്രയെ ശരിക്കും വിറച്ചു പോയിരിന്നു അപ്പോളേക്കും.
എന്തെങ്കിലും പറഞ്ഞു തടയും മുന്നേ ഹരി അവളുടെ അധരം നുണഞ്ഞു തുടങ്ങി
പതിയെ പതിയെ തുടങ്ങിയവൻ പിന്നീട് അതിന്റെ വേഗത കൂട്ടി.
അവൾ അപ്പോളേക്കും മറ്റേതോ ലോകത്തു എത്തിയിരുന്നു..
അവളുടെ ഓരോ അണുവിലും തഴുകി തലോടിക്കൊണ്ട് അവൻ അവളെ പരവേശയാക്കി മാറ്റി..
അവന്റെ കരലാളനകളിൽ അവളുടെ ഉള്ളിൽ തിരകൾ ആഞ്ഞടിച്ചു.

ഒരു മായജാലക്കാരന്റെ വൈഭവത്തിൽ അവൻ അവളിലെ സ്ത്രീയെ തൊട്ടുണർത്തി..
അത്രനേരം നാണത്തോടെ കണ്ണുകൾ അടച്ചു കിടന്നവൾ തിരിഞ്ഞു വന്നു അവനും മുത്തം കൊടുത്തപ്പോൾ ഹരിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

ആ രാത്രി… അത് അവർക്കായി മാത്രമുള്ളതായിരുന്നു.
താരകങ്ങളും ചന്ദ്രനും കണ്ണു ചിമ്മിനിന്നപ്പോൾ അവളുടെ
ആടകൾ മേല്പോട്ട് ഉയർന്നു പൊങ്ങി.ആ മേനിയിലൂടെ അവൻ വീണ്ടും ഒരു പരൽ മീനിനെ പോലെ ഉഴറി നടന്നുകൊണ്ട് അവളെ പിന്നെയും ഉണർത്തി

അങ്ങനെയങ്ങനെ
ഒടുവിൽ അവൻ അവളിൽ പൂർണമായ
ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞാണ് പിന്മാറിയത്.

ഐ ലവ് യു… ഭദ്രാ…
അവളെ അവൻ തന്റെ ദേഹത്തേയ്ക്ക് ചേർത്തു പിടിച്ചു.
വിയർപ്പ്കണങ്ങൾ പറ്റിചേർന്ന് കിടന്ന അവന്റെ ശരീരത്തിൽ അവൾ ഒരു മാൻകുട്ടിയെ പോലെ പതുങ്ങി കിടന്നു

അവളുടെ നെറുകയിൽ ഒരായിരം മുത്തം കൊടുത്തുകൊണ്ട് അവൻ അവളെ ആഞ്ഞു പുൽകി.
***
കാലത്തെ ഹരി ആയിരുന്നു ആദ്യം ഉണർന്നത്.

കഴുത്തറ്റം പുതച്ചു കിടക്കുകയാണ് ഭദ്ര. അവനോട് ചേർന്ന്കൊണ്ട്

അവൻ ഒരു പുഞ്ചിരിയോടെ അവൾക്ക് ഒരു മുത്തം കൊടുത്തു കൊണ്ട് എഴുന്നേറ്റു വാഷ് റൂമിലേക്ക് പോയി.

നല്ല അസ്സലായി ഒരു കുളിയൊക്കെ നടത്തി
വെള്ളത്തുള്ളികൾ അവനു സമ്മാനിച്ചത് ചെറിയ നീറ്റലും കുളിരുമൊക്കെ ആയിരുന്നു.

അവളുടെ നഖക്ഷതങ്ങൾ പതിഞ്ഞയിടമെല്ലാം അവനു ഇത്തിരി വേദന സമ്മാനിച്ചു…

ആ കുളിരിലും ഒരു വല്ലാത്ത അനുഭൂതി വന്നു തഴുകുന്നതായി അവൻ അറിയുകയാണ്.

കുളിച്ചു ഇറങ്ങി വന്നപ്പോഴും ഭദ്ര
നല്ല ഉറക്കത്തിൽ ആയിരുന്നു.

ഹരി പതിയെ റൂം തുറന്നു അടുക്കളയിലേയ്ക്ക് നടന്നു

ഒരു ചായയൊക്കെ ഇട്ടുകളയാമെന്ന് അവൻ കരുതി.

ഭദ്ര എഴുന്നേറ്റപ്പോൾ ഹരി അരികിലില്ല..

ഈശ്വരാ….നേരം വെളുത്തോ.
അവൾ ഒന്ന് ഉയർന്നു പൊങ്ങി.

അപ്പോഴാണ് ദേഹത്തെ പുതപ്പ് ഊർന്നു താഴേക്ക് പോയത്.

അയ്യേ…..
നിലവിളിച്ചു കൊണ്ട് അവൾ പുതപ്പ് എടുത്തു മേല്പോട്ട് മറ തീർത്തു.
എന്നിട്ട് വേഗം എഴുന്നേറ്റു മാറാൻ ഉള്ള ഡ്രെസ്സും എടുത്തു വാഷ് റൂമിലേക്ക് ഓടി…

ഓടിപ്പിടിച്ചു ഒരു കുളി ആയിരുന്നു അവൾ നടത്തിയത്.

തലേ രാത്രി സമ്മാനിച്ച സുഖമുള്ള കിനാക്കളിൽ അവളും ഒരു മായലോകത്തു അകപ്പെട്ടു പോയിരുന്നു.

കുളിച്ചു ഇറങ്ങി വന്നു നെറുകയിൽ സിന്ദൂരം അണിഞ്ഞപ്പോൾ ആദ്യമായി തോന്നിയാ അനുഭൂതി,, അതു അവൾക്ക് സമ്മാനിച്ചത് വല്ലാത്തൊരു അഭിനിവേശമായിരുന്നു.

എല്ലാ അർഥത്തിലും താൻ തന്റെ ഹരിഏട്ടന്റെ സ്വന്തമായി.
ഓർക്കുമ്പോൾ അവളുടെ ചുണ്ടിൽ നാണത്താൽ കലർന്ന പൂ പുഞ്ചിരി.

ഹരിയുടെ അടുത്തേക്ക് ചെല്ലുവാൻ വല്ലാത്തൊരു ജാള്യത തോന്നി.

രണ്ടും കല്പിച്ചു കൊണ്ട് മുറി തുറന്നു വെളിയിലേക്ക് ഇറങ്ങി…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!