Novel

മംഗല്യ താലി: ഭാഗം 72

രചന: കാശിനാഥൻ

ഭദ്ര എഴുന്നേറ്റു വന്നപ്പോൾ അടുക്കളയിൽ ചെറിയ തട്ടും മുട്ടും ഒക്കെ കേൾക്കാം.

അവൾ അവിടേക്ക് സാവധാനം നടന്നു.

ചെന്ന് നോക്കിയപ്പോൾ ഹരി കോഫി ഇടാനുള്ള തത്രപ്പാടിലാണ്.

ഹരിയേട്ടാ.. ഞാൻ ചെയ്തോളാം ഇതൊക്കെ. ഇങ്ങട് തരു.
. ഭദ്ര അവന്റെ കയ്യിൽ നിന്നും പഞ്ചസാരയുടെ ടിന്ന് പിടിച്ചു വാങ്ങി മാറ്റി വെച്ചു

പെട്ടെന്ന് ഹരി തിരിഞ്ഞു വന്ന അവളെ ആഴത്തിൽ പുണർന്നുകൊണ്ട് അവളുടെ അധരം നുകർന്നു തുടങ്ങി

അവൾ ആണെങ്കിൽ അവന്റെ ചുമലിൽ തന്റെ കൈപ്പത്തി കൊണ്ട് ആഞ്ഞടിക്കുന്നുണ്ട്.

എവിടുന്ന് ഹരിക്കുണ്ടോ വല്ല കുലുക്കവും… അവളുടെ ഇരു ദളങ്ങളും നുകർന്നു അവൻ അവളിൽ ബന്ധനം തീർത്തു.

കുറച്ചുകഴിഞ്ഞതും ഭദ്ര അവനെ തള്ളി മാറ്റി.

കൂടുന്നുണ്ട് കേട്ടോ.. ഇതൊക്കെ കുറച്ചു കഷ്ടമാ
അവൾ അവനെ നോക്കി ഗൗരവത്തിൽ പറഞ്ഞു..

എനിക്കിപ്പോഴും മതിയായില്ല.. പിന്നെയാ…..
ഹരി അവളുടെ കവിളിലേക്ക് അവന്റെ മുഖം അടിപ്പിച്ചു കൊണ്ട് പറഞ്ഞു.

ഒന്ന് പോയെ ഹരിയേട്ടാ… വിളച്ചില് ഒരുപാട് അറിയാം. അതെനിക്ക് ഇന്നലെ മനസ്സിലാക്കുകയും ചെയ്തു..

ഹേയ്.. അതൊക്കെ ചെറിയ സംഭവങ്ങൾ… ഇതിനേക്കാൾ എത്രയോ പതിന്മടങ്ങ്, എനിക്കറിയാമെന്നോ… പറയട്ടെ എന്റെ ഭദ്രകുട്ടിയോട്..
കാതോരം അവൻ എന്തോ മൊഴിഞ്ഞതും ഭദ്ര ഹരിയെ തള്ളി മാറ്റിയിട്ട് പുറത്തേക്ക് ഇറങ്ങി പോയി.

Di.. കോഫിയെടുത്ത് കുടിച്ചിട്ട് പോ പെണ്ണെ.
അവൻ പഞ്ചസാരയുടെ പാത്രം എടുത്ത് കുറച്ചു പഞ്ചസാര സ്പൂണിൽ എടുത്തു കോഫിയിലേക്ക് ഇട്ട് ഇളക്കി..
എന്നിട്ട് ഭദ്രയേ വീണ്ടും ഉറക്കെ വിളിച്ചു.

ആ സമയത്ത് ആയിരുന്നു ഹരിയുടെ ഫോൺ റിംഗ് ചെയ്തത്.

ഫോൺ അടിക്കുന്നുണ്ട് ഹരിയേട്ടാ.. വന്നു നോക്കിക്കേ.

ഹമ്… ഒന്ന് മൂളി ശേഷം ഹരി ബെഡ്റൂമിലേക്ക് പോയി.

ശരൺ സാർ കോളിംഗ്…
ഡിസ്പ്ലേയിൽ തെളിഞ്ഞുവന്നത് കണ്ടു കൊണ്ട് ഹരി വേഗത്തിൽ അത് അറ്റൻഡ് ചെയ്തു.

ഹലോ ശരൺ സാർ ഗുഡ് മോർണിംഗ്.

ആഹ് ഗുഡ്മോണിങ് ഹരി. താൻ തിരക്കിലാണോ.

ഹേയ് അല്ലല്ല.. ഒരു തിരക്കുമില്ല സാർ…സാർ പറഞ്ഞോളൂ

ഹമ്.. ഓക്കേ ഞാൻ വിളിച്ചത്, രവീന്ദ്രൻ സാർ ഇന്ന് ഫ്രീയാണ്… തനിക്ക് സാറിനെ കാണുന്നതിൽ ഇന്ന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ. ഐ മീൻ തനിക്ക് വേറെ എന്തെങ്കിലും പ്രോഗ്രാം.

നത്തിംഗ് സാർ ഇന്ന് ഞാൻ ടോട്ടലി ഫ്രീയാണ്.. എപ്പോഴാണ് വരേണ്ടത് എന്ന് പറഞ്ഞാൽ മതി. ഞാൻ അവിടേക്ക് എത്തി കൊള്ളാം.

ഓക്കേ ഓക്കേ… അങ്ങനെയാണെങ്കിൽ തനിക്ക് ഷാർപ്പ് 11 o ക്ലോക്കിന് , നമ്മുടെ ഗ്രീൻവാലി റിസോർട്ടിൽ എത്താൻ പറ്റുമോ..

ഓഫ് കോഴ്സ് സാർ. ഞാൻ ആ കറക്റ്റ് ടൈമിൽ അവിടെ ഉണ്ടാവും. രവീന്ദ്രൻ സാറിനോട് പറഞ്ഞോളൂ.

ഓക്കേ… എങ്കിൽ ശരിയെടോ നമുക്ക് കാണാ കേട്ടോ.
ഹരി ഫോൺ കട്ട് ചെയ്ത ശേഷം ഭദ്രേടെ അരികിലേക്ക് ഓടിച്ചെന്നു.

ശരൺ സാർ വിളിച്ച കാര്യങ്ങളൊക്കെ അവളെ ധരിപ്പിച്ചു

എല്ലാം ശരിയാകും.. ഇതൊരു പുതിയ തുടക്കമാണ് എന്റെ ഹരിയേട്ടന്റെ ജീവിതത്തിലെ… ഉറപ്പായിട്ടും എന്റെ ഹരിയേട്ടൻ ഉയർന്ന നിലയിൽ എത്തും. അതിന് യാതൊരു സംശയവും വേണ്ട.. ഇന്നത്തെ ഈ ദിവസം എന്ന് പറയുന്നത് ഹരിയേട്ടന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു സുദിനമായി മാറും.

ഭദ്ര അവന്റെ ഇരു കൈകളും കൂട്ടിപ്പിടിച്ചുകൊണ്ട് അവനെ നോക്കി പറഞ്ഞു.

വേറൊന്നും വേണ്ട… നിന്റെ ഈ വാക്കുകൾ… ഇതിന് എത്ര മൂർച്ചയുള്ളതാണെന്ന് അറിയാമോ. എന്റെ മനസ്സിലേക്ക് ആഴത്തിൽ പതിയുകയാണ് നീ പറയുന്ന ഓരോ വാചകങ്ങളും. ഇഎന്തൊരു പോസിറ്റീവ് ഫീലാണെന്ന് അറിയാമോ ഇതൊക്കെ കേൾക്കുമ്പോൾ.
ഹരി അവളെ ചേർത്തു പിടിച്ചു.

ഒരുപാട് സങ്കടപ്പെട്ട ആളല്ലേ… യാതൊരു തെറ്റും ആരോടും ചെയ്യാത്ത നല്ലൊരു മനുഷ്യൻ ആയതുകൊണ്ടല്ലേ ഈ ഭദ്രലക്ഷ്മി ഇന്ന് ഇങ്ങനെ ഹരിയേട്ടന്റെ നെഞ്ചിൽ ചേർന്ന് നിൽക്കുന്നത്. എനിക്കു വേണ്ടിയല്ലേ ത്യാഗങ്ങളൊക്കെ സഹിച്ചു എല്ലാവരെയും ഉപേക്ഷിച്ച് ഇറങ്ങി പോന്നത്. എത്രയോ വലിയൊരു പൊസിഷനിൽ ഇരുന്ന ആളാണ്. ഓരോ ആഡംബര വാഹനങ്ങളും മാറിമാറി ഉപയോഗിച്ചുകൊണ്ട് നടന്നതല്ലേ, എന്നിട്ട് ഒടുക്കം സ്വന്തമായി ഒരു ബൈക്ക് പോലും ഇല്ലാതെ ഹരിയേട്ടൻ വിഷമിക്കുന്നത് കണ്ടപ്പോൾ എനിക്ക് എത്രമാത്രം സങ്കടം വന്നതെന്ന് അറിയാമോ. എല്ലാത്തിനും കാരണക്കാരി ഞാനാണല്ലോ എന്നോർക്കുമ്പോൾ…
അതും പറഞ്ഞ് ഭദ്രയുടെ വാക്കുകൾ ഇടറി..

നീയാണ് എന്റെ എല്ലാമെല്ലാം.
ഈ ഹരിനാരായണന്റെ ജീവിതം ഭദ്ര ലക്ഷ്മിയ്ക്ക് വേണ്ടിയുള്ളതാണ്.. നിന്നെ എന്നിലേക്ക് ഞാൻ ചേർത്ത് വെച്ച നിമിഷം മുതൽ എനിയ്ക്ക് എത്രമാത്രം സന്തോഷമാണെന്നോ.. പിന്നെ പ്രതിസന്ധികൾ ഒരുപാടുണ്ടായി അതിനെയൊക്കെ അതിന്റെ വഴിക്ക് തന്നെ വിടം.. ഇന്നത്തെ ഈ ദിവസം താൻ പറഞ്ഞതുപോലെ ഒരു സ്പെഷ്യൽ ഡേ ആവട്ടെ. മറ്റൊരു നെഗറ്റീവ് ടോക്കും നമുക്ക് ഇന്ന് വേണ്ട.നമ്മൾക്ക് നല്ലൊരു നാളേക്ക് വേണ്ടി സ്വപ്നം കാണാം.. അല്ലെ ഭദ്രാ.

ഹമ്….അതേ ഹരിയേട്ടാ.
അവൾ അവനെ നോക്കി പുഞ്ചിരിച്ചു.

ഇരുവരും ചേർന്ന് കോഫി കുടിച്ചു കൊണ്ടിരുന്നപ്പോൾ പോളേട്ടൻ ഹരിയെ വിളിച്ചു.
അയാളോടും ഹരി നടന്ന കാര്യങ്ങളൊക്കെ അവതരിപ്പിച്ചു.

മോനേ നീ ധൈര്യമായിട്ട് പോയിട്ട് വാടാ.. നിന്റെ വില നിന്റെ അമ്മയ്ക്ക് അറിയില്ലെങ്കിലും.. വേറെ ഒരുപാട് പേരുണ്ടെടാ ഈ സമൂഹത്തിൽ.. ഹരിനാരായണൻ എന്ന ബിസിനസ് മാഗ്നെറ്റ്നെ അറിയുന്ന മറ്റൊരുപാട് പേര്…

പോള് പോലും അതീവ സന്തോഷത്തിലായി…

പോളേട്ടാ. കുറച്ച് തിരക്കാണ് ഞാൻ വെക്കട്ടെ.. രവീന്ദ്രൻ സാറിനെ കണ്ട ശേഷം ഞാൻ വിവരങ്ങളൊക്കെ പറയാം.

ശരി മോനെ അങ്ങനെയാവട്ടെ.
അയാൾ ഫോൺ വെച്ചു.

രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിച്ച ശേഷം ഹരി അങ്ങനെ പ്രാർത്ഥനയോടുകൂടി വീട്ടിൽ നിന്നും ഇറങ്ങി.

ഗെയ്റ്റിംന്റെ അടുത്ത് എത്തിയശേഷം അവനൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു പുഞ്ചിരിയോടെ നിൽക്കുന്ന ഭദ്രയേ.
തന്റെ വലതു കൈയിലെ തള്ളവിരൽ ഉയർത്തി കാണിച്ച ശേഷം, അവൾ അവന്റെ നേർക്ക് കൈ വീശി…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!