മംഗല്യ താലി: ഭാഗം 75

മംഗല്യ താലി: ഭാഗം 75

രചന: കാശിനാഥൻ

ഹരി ഒരു പുതിയ കാർ എടുക്കുവാനായി വന്നതായിരുന്നു. ഇന്നോവ ക്രിസ്റ്റ ഭദ്രയ്ക്ക് ഒരു സർപ്രൈസ് ആകട്ടെഎന്ന് കരുതി അവൻ അവളോട് പറഞ്ഞതുമില്ല.. രണ്ടാളും കൂടി ഷോറൂമിന്റെ അകത്തേക്ക് കയറി. ഹരിയേട്ടാ...ഇന്നോവ എടുക്കാൻ ഉള്ള ഫണ്ട്‌ ഉണ്ടൊ.. അവൾ ശബ്ദം താഴ്ത്തി ചോദിച്ചു. ഹമ്... പിന്നില്ലേ.. പേടിക്കുവൊന്നും വേണ്ട കുട്ടി. അവൻ അവളുടെ തോളിൽ തട്ടി. രണ്ടാളും കൂടി ഓഫീസിലേക്ക് ചെന്നിട്ട് മാനേജരുമായി സംസാരിച്ചു. നാളെയാണ് ഡെലിവറി. പെയ്മെന്റ് ഡീറ്റെയിൽസ് ഒക്കെ പറഞ്ഞ് സെറ്റ് ആക്കിയ ശേഷം ഹരിയും ഭദ്രയും കൂടി അവിടെ നിന്നും ഇറങ്ങി. ഫുഡ് കഴിക്കാം എന്ന് പറഞ്ഞ്കൊണ്ട് അവൻ അവളെയും ആയി ഒരു റസ്റ്റോറന്റിലേക്ക് കയറി. ഇപ്പോ ഒന്നും വേണ്ട ഹരിയേട്ടാ. കഴിച്ചിട്ട് നമ്മൾ ഇറങ്ങിയതല്ലേ ഉള്ളൂ. അതൊന്നും സാരമില്ല.. ത്താൻ വാടോ.. നമ്മൾക്ക് ഒരു ഗീ റോസ്റ്റ് കഴിക്കാം.. കഴിച്ചുകൊണ്ടിരുന്നപ്പോൾ രവീന്ദ്രൻ സാർ ഹരിയുടെ ഫോണിലേക്ക് വിളിച്ചിരുന്നു.. കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്തോ സംസാരിക്കുവാനായി. പത്തിരുപത് മിനിറ്റോളം വീണ്ടും അവരുടെ ഫോൺ സംഭാഷണം.. അതൊക്കെ കഴിഞ്ഞ് രണ്ടാളും അവിടെ നിന്നും നേരെ പോയത് മീര ടീച്ചറെ കാണുവാനാണ്. അവിടുത്തെ കുട്ടികൾക്കും ദേവി അമ്മയ്ക്കും ടീച്ചറിനുമൊക്കെ കുറേ സ്വീറ്റ്സും പലഹാരവും ഒക്കെ വാങ്ങിയാണ് ഭദ്ര ചെന്നത്. അവളെ കണ്ടതും എല്ലാവർക്കും ഒരുപാട് സന്തോഷമായി. തിരിച്ച് അവൾക്കും. ഹരി പുതിയ വണ്ടി എടുക്കുന്ന കാര്യമൊക്കെ ഭദ്ര മീര ടീച്ചർോട് പറഞ്ഞു.. അന്ന് ഒരുപാട് നേരം അവിടെ ചിലവഴിച്ചിട്ട് രാത്രി ആയപ്പോഴാണ് ഇരുവരും മടങ്ങി വന്നത്. വന്ന പാടെ കുളിച്ച് പ്രാർത്ഥിച്ച ശേഷം ഭദ്ര അടുക്കളയിലേക്ക് പോയി. ചോറും കറികളും ഒക്കെ എടുത്ത് ചൂടാക്കി വച്ചു. അത്താഴം ഒക്കെ കഴിച്ച് എഴുന്നേൽക്കുന്നതിന് മുന്നേ തന്നെ ഹരിക്ക് വീണ്ടും കോളുകൾ വന്നുകൊണ്ടേയിരുന്നു. പുതിയ കമ്പനി സ്റ്റാർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ് സംസാരം മുഴുവനും. പതിനൊന്നു മണിയായി അവൻ കിടക്കാനായി എത്തിയപ്പോൾ. ഭദ്ര ഉറങ്ങാതെ കാത്തിരിപ്പുണ്ട്. കഴിഞ്ഞോ ഹരിയേട്ടാ. ഹമ്.... Almost. ഫ്രഷ് ആയി വന്ന ശേഷം ഹരിയും അവളോടൊപ്പം കേറി കിടന്നു. തലേ രാത്രി ഒന്നുടോന്നു ആവർത്തിച്ചാലോ ഭദ്രക്കുട്ടി. ആ മുഖം കൈയിലെടുത്തു കൊണ്ട് ഹരി ചോദിച്ചപ്പോൾ ഭദ്രയൊന്നു പിടഞ്ഞു. അകന്നു മാറാൻ തുടങ്ങിയവളെ അതിനു സമ്മതിക്കാതെ അവൻ ആഴത്തിൽ പുണർന്നു. ഹരിയേട്ടാ... പ്രാവ് കുറുകും പോലെ കുറുകിക്കൊണ്ട് അവൾ അവനെ നോക്കി. അപ്പോഴേക്കും അവളുടെ ഇരുമിഴികളിലും മുത്തം നൽകിക്കൊണ്ട് അവൻ അവളെ തരളിതയായി മാറ്റുകയായിരുന്നു. ഹരി പറഞ്ഞതുപോലെ തന്നെ ആദ്യരാത്രിയുടെ ആവർത്തനമാണ് അന്നും നടന്നത്.. തന്റെ പെണ്ണിനെ ചുംബിച്ചു തലോടിയും, അവൻ ഉണർത്തിതുടങ്ങിയിരിന്നു. വീണ്ടും കാണാപ്പുറങ്ങൾ തേടി അവൻ അലഞ്ഞു തുടങ്ങിയപ്പോൾ അവൾ പരവശയായി മാറി. ഹരിയേട്ടാ.... ആലിലവയറിനൽ ഉമ്മ വെച്ച് കൊണ്ട് അവൻ തന്റെ സഞ്ചാര പാത താഴേക്ക് ഇറക്കിയപ്പോൾ അവന്റെ മുടിയിഴകളിൽ വിരൽകോർത്തു വലിച്ചു കൊണ്ട് അവൾ തള്ളി മാറ്റാൻ ശ്രെമിച്ചു. പക്ഷെ, നുകർന്നു തുടങ്ങിയത് പൂർത്തികരിച്ച ശേഷമാണ് അവൻ അകന്നു മാറിയത്.. തലെ രാത്രിയിൽ സാധിക്കാതെ പോയ പലതും അന്നാണ് അവൻ നേടിഎടുത്തത്. അന്നും അവളിലേക്ക് ചേക്കേറികൊണ്ട് അവൻ അവളിൽ രതിയുടെ പല ഭാവങ്ങളും കാട്ടികൊടുത്തു. വർണ്ണങ്ങൾ വാരി വിതറിക്കൊണ്ട് തന്റെ പെണ്ണിൽ നിന്നും അകന്നു,അവൻ കിടക്കയിലേക്ക് വീണു. ഒപ്പം അവളെയെടുത്തു നെഞ്ചോട് ചേർത്തു. ** ഹരിയുടെ നല്ല ദിനങ്ങൾ ആയിരുന്നു പിന്നീട് കടന്നു വന്നതൊക്കെയും എന്നാൽ മഹാലക്ഷ്മിയുടെ പതനവും. ഓരോരോ കമ്പനികളായി മഹാലക്ഷ്മിയിൽ നിന്നും വിട്ടകന്നു പോയപ്പോൾ അവരുടെ സാമ്പത്തിക സ്ഥിതി അപ്പാടെ താളം തെറ്റുകയായിരുന്നു. ഒരാഴ്ച കൊണ്ട് പ്രധാനപ്പെട്ട മൂന്നു കമ്പനികൾ മഹാലക്ഷ്മിയുമായുള്ള കരാറിൽ നിന്നും പിന്മാറി. അപ്പോഴൊക്കെയും അനിരുദ്ധൻ ആവുന്നത്ര അമ്മയോട് പറഞ്ഞു നോക്കി ഹരിയെ ഒന്ന് തിരിച്ചു വിളിച്ചു കൊണ്ടു വരാൻ. പക്ഷേ അവർ കേട്ടില്ല.. അത്രമാത്രം വൈരാഗ്യവും ശത്രുതയും ആയിരുന്നു ആ അമ്മയ്ക്ക് മകനോട്. അതിനോടിടയ്ക്ക് മഹാലക്ഷ്മിയുടെ സഹോദരൻ നാട്ടിലേക്ക് തിരിച്ചുവന്നു.. ഹരി ഭദ്രയെയും വിളിച്ചു കൊണ്ട് പോയതൊന്നും അയാൾ അറിഞ്ഞില്ല. തന്റെ മകളുമായുള്ള വിവാഹം ആറുമാസത്തിനുള്ളിൽ നടത്താം എന്നായിരുന്നു മഹാലക്ഷ്മി അയാളെ അറിയിച്ചത്. അതിനുള്ളിൽ തന്നെ ഭദ്രയെ ഇവിടെ നിന്നും കെട്ടുകെട്ടിക്കാം എന്നും അവളും സഹോദരനും കണക്കുകൂട്ടിയതാണ്. പക്ഷേ എല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി. കൂടെപ്പിറപ്പുകൾ തമ്മിൽ ഉഗ്രൻ വാക്കേറ്റവും തർക്കവും ഒക്കെയായിരുന്നു. ശേഷം അയാള് മഹാലക്ഷ്മിയോട് വഴക്കിട്ട് അവിടെ നിന്നും ഇറങ്ങിപ്പോയി. അങ്ങനെ ഒന്നൊന്നായി ആ കുടുംബത്തിൽ പ്രശ്നങ്ങൾ തുടങ്ങുകയായിരുന്നു. ഐശ്വര്യയെ പിടിച്ച് കമ്പനിയുടെ തലപ്പത്തിരുത്തിയിട്ട്, ഒടുവിൽ നഷ്ടം വന്നപ്പോൾ തള്ളക്ക് ഹാലിളകി.. അവള് കാരണമാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് എന്ന് പറഞ്ഞ് ഒരു ദിവസം അനിരുദ്ധനുമായി കോർത്തു. അതും കേട്ടുകൊണ്ടാണ് ഐശ്വര്യ വന്നത. അമ്മായമ്മയും മരുമകളും തമ്മിലായി പിന്നീടുള്ള വഴക്ക്. ചുരുക്കിപ്പറഞ്ഞാൽ ആ കുടുംബം അപ്പാടെ താളം തെറ്റുകയായിരുന്നു. ഹരി പുതിയ കാർ വാങ്ങിയ വിവരമൊക്കെ അനിരുദ്ധൻ എങ്ങനെയോ അറിഞ്ഞു. അവന് ഏറെ സന്തോഷവും അഭിമാനവും തോന്നി. അമ്മയില്ലെങ്കിലും അവനെ ജീവിച്ചു കാണിക്കുവാൻ അറിയാം, അതിനുള്ള കഴിവും തന്റേടവും എന്റെ അനിയന് ഉണ്ടെന്നും പറഞ്ഞ്, അനിരുദ്ധൻ മഹാലക്ഷ്മിയെ വെല്ലുവിളിച്ചു. അതൊക്കെ കേട്ടിട്ടും അവർക്ക് യാതൊരു കുലുക്കവും ഇല്ല. ഈ കുടുംബത്തിന്റെ അടിവേര് ഇളകിപ്പോയാലും ശരി ഹരിയുമായി ഒരു ഏർപ്പാടിനും ഇനിയില്ലെന്ന് അവർ തീർത്തു പറഞ്ഞു. *** എത്രയും പെട്ടെന്ന് തന്നെ കമ്പനി സ്റ്റാർട്ട് ചെയ്യണമെന്ന് പറഞ്ഞിരുന്നു എങ്കിലും, ഏകദേശം ഒന്നൊന്നര മാസം എടുത്തു ഹരിയ്ക്ക് അവന്റെ കമ്പനി തുടങ്ങാന് ഇന്നാണ് ആ പ്രധാനപ്പെട്ട ദിവസം. അവന്റെ സ്വപ്നം സാക്ഷാത്കരിക്കുവാൻ പോകുന്ന ആ നല്ല ദിനം. ഹരിയും ഭദ്രയും ചേർന്ന് കാലത്തെ അമ്പലത്തിലൊക്കെ പോയി. ആത്മാർത്ഥമായി ഭഗവാനോട് പ്രാർത്ഥിച്ച ശേഷം ഇരുവരും ചേർന്ന് അവരുടെ കമ്പനിയിലേക്ക് യാത്രയായി ...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story