മംഗല്യ താലി: ഭാഗം 76

മംഗല്യ താലി: ഭാഗം 76

രചന: കാശിനാഥൻ

പുതിയ കാറിൽ ആയിരുന്നു അങ്ങനെ ഹരിയും ഭദ്രയും കമ്പനിയിൽ എത്തി ചേർന്നത്. ഓഫീസിലേക്ക് കയറിചെല്ലുമ്പോൾ ഭദ്രയ്ക്ക് വല്ലാത്തൊരു പരവേശം പോലെ. ആദ്യമായിട്ടാണ് ഇങ്ങനെയൊരു അനുഭവം. അതിന്റെതായ ചില പ്രശ്നങ്ങൾ. ഒരു പ്രകാരത്തിൽ അവൾ അവന്റെ പിന്നാലെ മെല്ലെ നടന്നു. ഭദ്ര... ഇഷ്ടമായോ നമ്മുട ഓഫീസ്. ഹരി ചോദിച്ചിട്ടും അവളുടെ അനക്കം കേൾക്കാതെ വന്നപ്പോൾ അവനൊന്നു തിരിഞ്ഞു നോക്കി. ടോ..... അവൻ പിന്നെയും വിളിച്ചതും അവൾ ഞെട്ടി. എന്താട.. എന്ത് പറ്റി. അറിയില്ല ഹരിയേട്ടാ.. ഒരു പേടി പോലെ. ഹേയ്.. എന്തിനു,,, ഇവിടെ യാതൊരു പ്രശ്നവും ഇല്ലെടോ.. ത്താൻ ധൈര്യമായിട്ട് വന്നേ.ഈ കമ്പനി നമ്മുട സ്വന്തമല്ലേ,പിന്നെന്താ. ശരിയാണ്.. പക്ഷെ കാരണമില്ലാതെ എന്തോ ഒരു ഭയം വന്നു കീഴ്പ്പെടുത്തും പോലെ. വാടോ.. നമ്മൾക്ക് രവീന്ദ്രൻ സാറിനെ കാണാം. പറഞ്ഞു കൊണ്ട് ഹരി ഒരു റൂമിലേക്ക് കയറിയപ്പോൾ പിന്നാലെ ഭദ്രയും ചെന്നു. സാർ...ഗുഡ് മോർണിംഗ്. അവന്റെ ശബ്ദം കേട്ടതും അയാൾ മുഖമുയർത്തി. ഗുഡ് മോർണിങ് മൈ ഡിയർ. പുഞ്ചിരിയോടെ എഴുന്നേറ്റു അയാൾ അരികിലേക്ക് വന്നപ്പോൾ ആ മിഴികൾ നീണ്ടു ചെന്നത്, അവന്റെ പിറകിലായി നിന്ന പെൺകുട്ടിയിൽ ആയിരുന്നു. . സാർ.. വൈഫ്‌ ആണ്. ഭദ്രലക്ഷ്മി. അവൻ പറഞ്ഞതും അയാളുടെ നെഞ്ചിടിപ്പ് ഏറി വന്നു. ഭദ്ര മുഖമുയർത്തിയതും രവീന്ദ്രന്റെ മിഴികൾ കുറുകി. അവൾ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവളുടെ താടി ചുഴിയിലേക്ക് ആയിരുന്നു അയാളുടെ ദൃഷ്ടി പതിഞ്ഞത്. മോളെ.... പതർച്ചയോടെ രവീന്ദ്രൻ വിളിച്ചു. അവൾ ഇരു കൈകളും കൂപ്പി നമസ്കാരം പറഞ്ഞപ്പോൾ അയാളുടെ നെഞ്ചിടിപ്പ് ഏറി വന്നു. ആ മനുഷ്യന്റെ മുഖത്തേക്ക് നോക്കുമ്പോൾ എന്തോ ഒരു കാന്തിക വലയത്തിൽ അകപ്പെട്ടത് പോലെ ഒരു ഫീൽ ആയിരുന്നു അവൾക്കും.. അച്ഛനെക്കുറിച്ചുള്ള ഓർമ്മകളിൽ പലപ്പോഴും ഒരു ഗന്ധം വന്ന് പൊതിയുന്നതായി തോന്നിയിട്ടുണ്ട്. ഏറെ കാലങ്ങൾക്ക് ശേഷം, വീണ്ടും ആ ഗന്ധം അനുഭവിക്കാൻ അവൾക്ക് അപ്പോൾ കഴിഞ്ഞു. ഉദ്ഘാടനത്തിന്റെ ചടങ്ങുകൾ നടത്തപ്പെടുവാനുള്ള സമയമായപ്പോൾ ഹരിയും രവീന്ദ്രനും കൂടി, എൻട്രൻസിന്റെ അടുത്തേക്ക് നടന്നു. ബിസിനസ് രംഗത്തെ ഒരുപാട് പ്രമുഖർ എത്തിച്ചേർന്നിട്ടുണ്ട്.. 99% ആളുകളെയും ഹരിക്കും അറിയാവുന്നതാണ്. അതുകൊണ്ട് പ്രത്യേകിച്ച് ഒരു ഇൻട്രൊഡക്ഷന്റെ ആവശ്യമൊന്നും ഇല്ലായിരുന്നു. ശരൺ ആയിരുന്നു എല്ലാ കാര്യങ്ങളിലും മുന്നിട്ടു നിന്നത്. പത്തു പതിനഞ്ച്നായിരുന്നു, ഉദ്ഘാടന ചടങ്ങ്. രവീന്ദ്രൻ നായരും ഹരിയും, പിന്നെ വേറൊരു ബിസിനസ് മാഗ്നെറ്റും ചേർന്നാണ് നാട മുറിച്ചുകൊണ്ട് കമ്പനിയിലേക്ക് ഉള്ള എൻട്രി നടത്തിയത്. ആദ്യമായി ചെയറിൽ ഇരിക്കുവാൻ വേണ്ടി, ഹരി രവീന്ദ്രൻ നായരെ നിർബന്ധിച്ചപ്പോൾ, അയാൾ ഹരിയുടെ അരികിലായി നിന്നാൽ ഭദ്രലക്ഷ്മിയെ,പിടിച്ചു കസേരയിലേക്ക് ഇരുത്തി. പെട്ടന്ന് അവളൊന്നു വല്ലാതെയായി.. വിമ്മിഷ്ടത്തോടെ ഹരിയെ നോക്കി.എന്നാൽ ഹരിയ്ക്ക് വല്ലാത്ത സന്തോഷം ആയിരുന്നു.. അങ്ങനെ ഉച്ചയോട് കൂടി ആയിരുന്നു അതിഥികൾ ഒക്കെ മടങ്ങിപ്പോയത്. എല്ലാവർക്കും ആയി, വലിയൊരു പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ടായിരുന്നു. കമ്പനിയുടെ ഡൈനിങ് ഏരിയയിലായിരുന്നു എല്ലാം സെറ്റ് ചെയ്തത്. മിക്കവാറും ആളുകൾ ഒക്കെ ഫുഡ് കഴിച്ചിട്ടാണ് പോയതും . ഇങ്ങനെയൊക്കെയുള്ള ഒരു അനുഭവം ആദ്യമായിട്ടായതു കൊണ്ട് ഭദ്രയ്ക്ക് എങ്ങനെയെങ്കിലും തിരികെ വീട്ടിൽ എത്തിയാൽ മതിയെന്നായിരുന്നു. ഈ കാര്യം ഹരിയോട് ഒരു തവണ അവൾ സൂചിപ്പിക്കുകയും ചെയ്തു. ടെൻഷൻ ആവണ്ട.. പോകാം. അവൻ അവളെ സമാധാനിപ്പിച്ചു പോളേട്ടൻ അപ്പുറത്തുണ്ട്,വിളിച്ചോണ്ട് വരട്ടെ.. ഹരി ചോദിച്ചതും വേണ്ടന്ന് അവൾ തല കുലുക്കി. സാരമില്ല.. ഒരുമിച്ചു പോകാം. ഏട്ടൻ ഒരുപാട് വൈകുമോ. ഇല്ലെടോ.. തന്നെ വീട്ടിൽ ആകിയിട്ട് ഞാൻ മടങ്ങി പോരാം. ഹ്മ്.. അവൾ തല കുലുക്കി. ഭദ്രയുടെ സ്വന്തം വീട് എവിടെയാണ്. അച്ഛനും അമ്മയും ഒക്കെ എന്ത് ചെയ്യുന്നു. രവീന്ദ്രൻ ചോദിക്കുന്നത് കേട്ട് ഹരിയും ഭദ്രയും ഒരുപോലെ തിരിഞ്ഞുനോക്കി. ഒരു ഉത്തരം പറയാനാവാതെ ഭദ്ര വിഷമിച്ചു നിന്നപ്പോൾ, ഹരി അയാളുടെ അടുത്തേക്ക് നടന്നു വന്നു. സാർ.. ഭദ്ര വളർന്നതൊക്കെ ഞങ്ങളുടെ ഓർഫനേജിൽ ആയിരുന്നു.അച്ഛനും അമ്മയും ആരെന്നു അറിയില്ല.. ഇപ്പൊൾ ഭദ്രയ്ക്ക് എല്ലാം ഈ ഞാനാണ്. അവൻ പറഞ്ഞതും രവീന്ദ്രന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി. വിവരങ്ങൾ പറഞ്ഞുകൊണ്ട് നിന്നപ്പോഴാണ്, ഒരു ക്ലൈന്റ് ഹരിയെ കാണുവാനായി എത്തിയത്.. പിന്നീട് അവൻ ആ തിരക്കുകളിലേക്ക് പോയി. ** ഹരി പുതിയ കമ്പനി തുടങ്ങിയ വിവരം ഒക്കെ അനിരുദ്ധനെ അവൻ അറിയിച്ചിരുന്നു.. ചടങ്ങിൽ പങ്കെടുക്കുവാൻ വരാനാവാത്ത സാഹചര്യം ആയിരുന്നു അവനു. അതുകൊണ്ട് വൈകുന്നേരം ഫ്രീ ആകുമ്പോഴേക്കും എത്തിക്കോളാം എന്ന് അനി അവനു മറുപടിയും കൊടുത്തു. മഹാലക്ഷ്മിയുടെ കമ്പനിയിൽ നിന്നും ഓരോ മൾട്ടി നാഷണൽ കമ്പനി അവരുമായുള്ള ഡീലിംഗ്സ് അവസാനിപ്പിച്ചുകൊണ്ട് പിന്മാറിയപ്പോൾ, ആ കമ്പനികളൊക്കെയും സമീപിച്ചത് ഹരിയെ ആയിരുന്നു. ഹരിയോടൊപ്പം ഉള്ള കോൺട്രാക്ടിന് എല്ലാവർക്കും സമ്മതം. ഒരാഴ്ചകൊണ്ട് 7കമ്പനികളാണ് പിന്മാറിയത് എന്നുള്ള വാർത്ത കേട്ടപ്പോൾ ഹരിയ്ക്കും സങ്കടമായി. എന്നാലും അമ്മയെ ഒരു പാഠം പഠിപ്പിച്ചേ തീരു എന്ന് അവനും കണക്കു കൂട്ടി. *** ഭദ്രയെ വീട്ടിൽ ആക്കിയിട്ടു തിരിച്ചു വീണ്ടും ഹരി ഓഫീസിലേക്ക് പോയി. അവിടെ ചെന്നപ്പോൾ ഹരിയുടെ കുടുംബത്തിന്റെ ഓർഫനേജിന്റെ പേരും ഡീറ്റെയിൽസ് ഒക്കെ രവീന്ദ്രൻ ചോദിച്ചു മനസ്സിലാക്കി.. ഹരിക്കാണെങ്കിൽ പ്രത്യേകിച്ച് യാതൊരു സംശയവും തോന്നിയതുമില്ല. അവൻ വിവരങ്ങൾ പറഞ്ഞു കൊടുത്തു. ഹരി... ഞാൻ എന്നാൽ ഇറങ്ങുക എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ താൻ എന്നെയോ,ശരണിനെയോ കോൺടാക്ട് ചെയ്താൽ മതി. കേട്ടോ. ഓക്കേ സാർ. അവൻ അയാൾക്ക് കൈ കൊടുത്തു.. ആ സമയത്ത് ആയിരുന്നു അനി വരുന്നത്. അവനെ കണ്ടപ്പോൾ ഹരിക്ക് ഏറെ സന്തോഷമായി.. ഓടിവന്ന് അവനെ കെട്ടിപ്പിടിച്ചുകൊണ്ട് അകത്തേക്ക് കയറി. കൊള്ളാം... വളരെ നന്നായിട്ടുണ്ട്. സൂപ്പർബ്.. ഓഫീസിലെ അന്തരീക്ഷം ഒക്കെ അനിരുദ്ധന് ഏറെ ഇഷ്ടപ്പെട്ടു. അവൻ ഹരിയെ അഭിനന്ദിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം സഹോദരങ്ങൾ തമ്മിൽ ഒരുപാട് നേരം സംസാരിച്ചുകൊണ്ടിരുന്നു. ഈ സമയത്ത് രവീന്ദ്രൻ നായരുടെ വണ്ടി വന്നു നിന്നത് മംഗലത്ത് ഓർഫനേജിന്റെ മുൻപിൽ ആയിരുന്നു. മിടിക്കുന്ന ഹൃദയത്തോടെ അയാൾ ഇറങ്ങി. വലിയ മുറ്റത്തിന്റെ കോണിലായി നിന്നിരുന്ന ചെമ്പക മരത്തിൽ നിന്നും അടർന്നു വീണു കിടന്നിരുന്ന ചെമ്പകപ്പൂക്കൾ വെറുതെ പെറുക്കി കൂട്ടുകയാണ് മീര ടീച്ചർ. പണ്ട്, ഭദ്രലക്ഷ്മിക്കും ഈ സ്വഭാവമായിരുന്നു.. ഓർത്തുകൊണ്ട് ഒരു നനുത്ത പുഞ്ചിരിയോടെ അവർ ഒരു ചെമ്പകപ്പൂവ് എടുത്തു മണത്തു നോക്കി. എസ്ക്യൂസ്‌ മി. ശബ്ദം കേട്ട ഭാഗത്തേക്ക് ചാടി എഴുന്നേറ്റു തിരിഞ്ഞുനോക്കിയ മീര,ശ്വാസമെടുക്കൻ മറന്നു നിൽക്കുകയാണ്...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story