Novel

മംഗല്യ താലി: ഭാഗം 8

രചന: കാശിനാഥൻ

ലേഖ എന്താ അവിടെ നിൽക്കുന്നത്, കേറിവരു..
മഹാലക്ഷ്മി ശബ്ദം ഉയർത്തിയതും ലേഖ പെട്ടെന്ന് അവരുടെ അടുത്തേക്ക് ചെന്നു..

കാലത്തെ ബ്രേക്ക് ഫാസ്റ്റിന് ഇഡ്ഡലിയും സാമ്പാറുമായിരുന്നു, സാമ്പാറിലേക്കുള്ള കഷണങ്ങളൊക്കെ എടുത്ത് നേരത്തെ തന്നെ വെള്ളത്തിലിട്ടു വച്ചിട്ടുണ്ട് സൂസമ്മ.
ഇഡലി മാവിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി പരുവം ആക്കിയപ്പോൾ ലേഖ അത് കുറേശ്ശെ തട്ടിലേക്ക് കോരി ഒഴിച്ചു.

അനിക്കുട്ടനും ഐശ്വര്യയും ഇതുവരെ ഉണർന്നില്ലല്ലോ ലേഖേ, കാര്യം പറഞ്ഞാൽ കുടുംബക്ഷേത്രത്തിൽ കാലത്തെ പോയി കുളിച്ച് തൊഴേണ്ടതായിരുന്നു..

ഞാൻ വിളിക്കണോ ചേച്ചി?

ഹേയ് വേണ്ട, ഏഴുമണിക്ക് മുന്നേ ഉണരും ആണെങ്കിൽ അവരെ പറഞ്ഞയക്കാം അല്ലെങ്കിൽ വൈകുന്നേരത്തെ ദീപാരാധനയ്ക്ക് പോട്ടെ.

മഹാലക്ഷ്മി എഴുന്നേറ്റ് അടുക്കളയുടെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി.

മോളെ ഭദ്രേ..
അവർ നീട്ടി വിളിച്ചതും ഭദ്ര പെട്ടെന്ന് അവരുടെ അരികിലേക്ക് ചെന്നു.

മോള് വാ,അമ്മ ഒരു കൂട്ടം കാണിച്ചുതരാം.

വീടിന്റെ കിഴക്ക് വശത്തായി ഒരു ചെറിയ പൂന്തോട്ടം ഉണ്ടായിരുന്നു. പലതരത്തിലുള്ള, മണവും നിറവുമുള്ള പൂക്കളുകൾ അവിടമാകെ നിറഞ്ഞു നിൽപ്പുണ്ട്.

ചെത്തിയാണെങ്കിൽ, നാലഞ്ച് കളറിലുള്ളതാണ്,കടും ചുവപ്പ്, ഇളം മഞ്ഞ, ഇളം റോസ്,പിങ്ക് നിറം ഉള്ളത്,പിന്നെ അല്പം കൂടി ചുവപ്പ് കലർന്ന മറ്റൊരു കളർ.

അതുപോലെതന്നെ ചെമ്പരത്തിയും റോസും ഒക്കെ, വൈവിധ്യമാർന്ന നിറത്തിലും രൂപത്തിലും ഒക്കെ ഉണ്ടായിരുന്നു.

മുല്ലപ്പൂവിന്റെയും, പാരിജാതത്തിന്റെയും ഒക്കെ സുഗന്ധം അവിടെ മാകെ നിറഞ്ഞുനിന്നു.
. അതെല്ലാം കണ്ടപ്പോൾ ഭദ്രയ്ക്ക്, അവളുടെ മിഴിയും മനവും ഒരുപോലെ നിറഞ്ഞു.

മോൾക്ക് ഇഷ്ട്ടം ആണെന്ന് എനിക്കറിയാം, അതാ വിളിച്ചേ.

മഹാലക്ഷ്മി പറഞ്ഞപ്പോൾ ഭദ്ര പുഞ്ചിരിച്ചു.

ഓർഭനേജിൽ ഒരുപാട് ഉണ്ട്, ഞാനും മീരടീച്ചറും കൂടിയാണ് നോക്കുന്ന്.

ഹമ്.. എനിക്ക് അറിയാം, മീര എന്നോടും പറഞ്ഞിട്ടുണ്ട്.
ഭദ്രയെ കൂട്ടി അവിടമാകെ ചുറ്റി നടക്കുകയാണ് മഹാലക്ഷ്മി.

ചേച്ചി….
ലേഖ വിളിച്ചതും അവർ തിരിഞ്ഞു നോക്കി.

എന്താ ലേഖേ.

പോളേട്ടൻ വിളിക്കുന്നുണ്ട്.
ഫോണും ആയിട്ട് അവർ ഓടി വന്നു.

ആഹ്…. ഹലോ പോളച്ചാ, ഇതെവിടെ ആയിരുന്നു, എത്ര നേരമായിട്ട് ഞാൻ വിളിക്കുന്നു തന്നേ.ഹരി എവിടെ.

ആരോടോ കയർത്തു സംസാരിക്കുന്ന മഹാലക്ഷ്മിയെ അല്പം പേടിയോടെ ആയിരുന്നു ഭദ്ര നോക്കിയത്.

ഹമ്… ഇന്നിനി ഓഫീസിൽ പോകണ്ട, അനികുട്ടൻ പൊയ്ക്കോളും. അവനോട് ഇവിടേക്ക് വരാൻ പറയ്..

ഇക്കുറി ശബ്ദംഒന്ന് മാർവപ്പെട്ടെന്ന് അവൾക്ക് തോന്നി.

ഹമ്… ശരി ശരി വെച്ചോളു. പറഞ്ഞത് മറക്കേണ്ട, കൃത്യം 11മണിക്ക് അവനെയും ആയിട്ട് ഇങ്ങു എത്തിയ്ക്കോണം.

ഗൗരവത്തിൽ പറഞ്ഞു കൊണ്ട് മഹാലക്ഷ്മി ഫോൺ സംഭാഷണം അവസാനിപ്പിച്ചു.

മോള് വാ, ഐശ്വര്യ ഉണർന്നോന്ന് നോക്കട്ടെ..

ഇരുവരും കൂടി അകത്തേക്ക് ചെന്നപ്പോൾ ഐശ്വര്യ ഇരുന്നു കോഫി കുടിക്കുന്നു.

അവരെ കണ്ടതും ഐശ്വര്യ ഒന്ന് പുഞ്ചിരിച്ചു.

അനിക്കുട്ടൻ ഉണർന്നോ മോളെ?

ഹമ്.. കുളിക്കുന്നു, എന്താ അമ്മേ.

ഇവിടെ പരദേവതയെ തൊഴാൻ ഒന്ന് പോണം, kഈ കുടുംബത്തിൽ എല്ലാവരും വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ,ക്ഷേത്രത്തിൽ പോകാറുണ്ട്, നമ്മുടെ ദേശദേവതയും പരദേവതയും ഒക്കെ ഭഗവതിയാണ്. നമ്മുടെ തറവാട്ട് അമ്പലം കൂടിയാണത്.

മഹാലക്ഷ്മി പറയുമ്പോൾ ഐശ്വര്യ എല്ലാം തല കുലുക്കി കേട്ടുകൊണ്ടിരുന്നു.

ഹരി വന്നശേഷം, വൈകുന്നേരം നിങ്ങൾ രണ്ടാളും കൂടി പോയാൽ മതി കേട്ടോ മോളെ.
മഹാലക്ഷ്മി അരികിൽ നിന്ന് ഭദ്രയെ നോക്കി പറഞ്ഞു..

അരമണിക്കൂറിനുള്ളിൽ ഐശ്വര്യയും അനിരുദ്ധനും അമ്പലത്തിലേക്ക് പുറപ്പെട്ടു..

ഒരു ദാവണി ഒക്കെ ചുറ്റി, അത്യാവശ്യം മേക്കപ്പ് ഒക്കെയിട്ട് അതിസുന്ദരിയായിട്ടായിരുന്നു ഐശ്വര്യ അമ്പലത്തിലേക്ക് പോയത്.

കൃത്യം 9 മണിക്ക് മഹാലക്ഷ്മി ബ്രേക്ഫാസ്റ്റ് കഴിക്കാനായിരുന്നു, ഒപ്പം ഭദ്രയെയും പിടിച്ചിരുത്തി..

രണ്ട് ഇഡലിയും,കുറച്ചു സാമ്പാറും ആയിരുന്നു അവൾ എടുത്തത്.എന്നാൽ മഹാലക്ഷ്മി അത് സമ്മതിച്ചില്ല,, പിന്നെയും അവളുടെ പ്ലേറ്റിലേക്ക് എടുത്തു ഇട്ടു കൊടുത്തു.എന്നിട്ട് അത് മുഴുവനും കഴിപ്പിച്ചു…

അനാഥയായ അവളോട് മഹാലക്ഷ്മിയ്ക്കു ഒരു പ്രേത്യേക വാത്സല്യം ആയിരുന്നു.
ലേഖയും ഭാമയും അതൊക്കെ കണ്ട് അടക്കം പറഞ്ഞപ്പോൾ സൂസമ്മയ്ക്കു അത് അത്ര പിടിച്ചില്ല.

കുശുമ്പ് കാണിച്ചോണ്ട് നിന്നിട്ട് കാര്യമില്ല, ആ കൊച്ചു ഒരു പാവം ആയതു കൊണ്ടാ ഈ കുടുംബത്തിൽ വന്നു കേറിത്.
മഹാലക്ഷ്മി ചേച്ചിടെ നല്ല മനസാ, അതുകൊണ്ട് ഹരിക്കുഞ്ഞിനു വേണ്ടി ആലോചിച്ചു ഉറപ്പിച്ചത്,

സൂസമ്മചേച്ചിയോട് അതിനു ഞങ്ങൾ ഒന്നും പറഞ്ഞില്ലാലോ, പിന്നെന്തിനാ ഇങ്ങനെയൊക്കെ പറയുന്നേ.
പെട്ടെന്ന് ഭാമ ചോദിച്ചു.

എന്നോട് പ്രത്യേകിച്ച് ഒന്നും നിങ്ങൾ പറയാൻ നിൽക്കണ്ട, ഇന്നലെ ആ ഭദ്രകൊച്ച് വന്ന കയറിയപ്പോൾ മുതലുള്ള നിങ്ങളുടെ കോപ്രായങ്ങൾ ഞാൻ കാണുന്നത് ആണ്.

ഇരുവരും കൂടി കൊമ്പ് കോർത്തുകൊണ്ട് നിന്നപ്പോഴായിരുന്നു ഐശ്വര്യയും, അനിരുദ്ധനും അമ്പലത്തിൽ നിന്നും മടങ്ങിവന്നത്.

ഐശ്വര്യ മോള് വന്നെന്നും പറഞ്ഞ്, ലേഖ ഉമ്മറത്തേക്ക് ഓടുന്നതുകൊണ്ട് സൂസമ്മ അതിശയിച്ചു നിന്നു.

ഹമ്… താമസിയാതെ ര
ലേഖയിവിടുന്ന് കെട്ടും പൂട്ടി പോകുമെന്നാണ് തോന്നുന്നത്. അതിനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്.
സൂസമ്മ മനസ്സിൽ ഓർത്തുകൊണ്ട് തന്റെ ജോലികൾ തുടർന്നു.

അനിരുദ്ധൻ ഭദ്രയെ നോക്കി ഒന്ന് ചിരിച്ചപ്പോൾ ഐശ്വര്യം അവളെ മൈൻഡ് ചെയ്തില്ല.

അർഹതപ്പെടാത്ത സ്ഥലത്ത് വന്നു കേറുമ്പോൾ ഇങ്ങനെയൊക്കെ ചിലരിൽ നിന്നെങ്കിലും,പ്രതീക്ഷിക്കണം. അല്ലാതെ വേറെ നിർവാഹമില്ല..
ഭദ്ര തന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.

ബ്രേക്ഫാസ്റ്റ് ഒക്കെ കഴിച്ചശേഷം അനിരുദ്ധൻ ഓഫീസിലേക്ക് പോകാൻ തയ്യാറായി.

ഐശ്വര്യയുടെ മുഖം പെട്ടെന്ന് വാടിയത് മഹാലക്ഷ്മി ശ്രദ്ധിച്ചു,.

മോളെ ഐശ്വര്യേ, അനിക്കുട്ടൻ പെട്ടെന്ന് മടങ്ങി വരും കേട്ടോ, വിവാഹത്തിന്റെ തിരക്കുകൾ ഒക്കെ ആയിരുന്നതിനാൽ, ഓഫീസുകളിലെയ്ക്കു പോയിട്ട് കുറച്ചു ദിവസമായി,

അതു കുഴപ്പമില്ല അമ്മേ അനിയേട്ടൻ പോയിട്ട് വരട്ടെ,
പെട്ടെന്ന് ഐശ്വര്യ പറഞ്ഞു…കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുക.ൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button