മംഗല്യ താലി: ഭാഗം 83

മംഗല്യ താലി: ഭാഗം 83

രചന: കാശിനാഥൻ

ഹരിയേട്ടൻ വരുന്നുണ്ടോ ഇല്ലെങ്കിൽ ഞാൻ ഒറ്റയ്ക്ക് പോകുവാ... ഒരു ഷോൾ എടുത്ത് മാറിലേക്ക് വിടർത്തിയിട്ടു കൊണ്ട് ഭദ്ര കതക് തുറന്നു വെളിയിലേക്ക് പാഞ്ഞു. ഭദ്രാ.... നിൽക്കേടോ.. ഞാനീ വേഷമൊന്നു മാറട്ടെ. ഹരി ഉറക്കെ പറഞ്ഞു. എന്നിട്ട് അവനും ഡ്രസ്സ്‌ ഒക്കെയൊന്നു ചേഞ്ച്‌ ചെയ്തു.. ശേഷം കാറിന്റെ ചാവിയും എടുത്തുകൊണ്ട് ഭദ്രയുടെ അടുത്തേക്ക് തിടുക്കത്തിൽ ചെന്നു... അവൻ നോക്കിയപ്പോൾ ഭദ്ര കരഞ്ഞുകൊണ്ട് നിൽക്കുകയാണ്. ഭദ്രാ.. താൻ എന്തിനാണ് ഇങ്ങനെ കരയുന്നത്. എടോ ടീച്ചർക്ക് യാതൊരു കുഴപ്പവും കാണില്ല. ടീച്ചർ ഉറങ്ങുകയായിരിക്കും. അതാ ഫോൺ എടുക്കാത്തത്. ഇല്ല ഹരിയേട്ടാ.... ടീച്ചർക്ക് എന്തോ പറ്റി.. എനിയ്ക്കുറപ്പാണ്, എത്രയോ രാത്രികളിൽ, ആരെങ്കിലുമൊക്കെ, കുഞ്ഞുങ്ങളെ കൊണ്ടു പോയി കിടത്തിയിട്ട് ഓടി പോകാറുണ്ട്,, ഒരു ചെറിയ കരച്ചിൽ കേൾക്കുമ്പോൾ ടീച്ചർ ചാടി എഴുന്നേൽക്കും. ദേവിയമ്മയ്ക്കൊക്കെ എന്നും അത്ഭുതമാണ്.. ഇതെങ്ങനെ സാധിക്കുന്നുവെന്ന് ചോദിക്കും... അപ്പോൾ പറയും എന്റെ ജീവനും ശ്വാസവും ഒക്കെ ഇവിടമല്ലേന്നു.. എന്നിട്ട് പറയും, ഒരു ദിവസം ഉറക്കത്തിലാവും ഞാനങ്ങട് പോകുന്നെന്നു... ഭദ്ര വാവിട്ട് കരയുന്നത് കണ്ടപ്പോൾ അവനും സങ്കടം കൂടി. എടൊ.. പോട്ടെ, സമാധാനിയ്ക്ക്.. ഒരു പത്തു മിനിറ്റ് കൂടി. നമ്മൾ എത്താറായിന്നേ. ഹരി അത് പറയുമ്പോളും ഭദ്ര ടീച്ചറിനെ വിളിക്കുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. സെക്യൂരിറ്റിചേട്ടന്റെ നമ്പർ അറിയാമോ ഭദ്രയ്ക്ക്? പെട്ടെന്ന് ഹരി ചോദിച്ചു. ഇല്ല എനിക്കറിയില്ല ഹരിയേട്ടാ... ടീച്ചർമാരുടെ നമ്പരും പിന്നെ ഓഫീസിലെ നമ്പരും മാത്രമേ എനിക്ക് അറിയൂ.. ആഹ്.. ഇട്സ് ഓക്കേ.. നമ്മളെത്താറായില്ലോ... നോ പ്രോബ്ലം. പ്രധാന കവാടത്തിനെ പിന്നിട്ടു കൊണ്ട് ഹരിയുടെ വണ്ടി അകത്തേക്ക് പാഞ്ഞു വന്നപ്പോൾ, അവരുടെ കണ്ണിൽ ആദ്യമുടക്കിയത് ഒരു ആംബുലൻസ് ആയിരുന്നു.. ഹരിയേട്ടാ....... ഭദ്ര അലറി യതും ഹരിക്ക് ചെറിയ പേടി തോന്നിപ്പോയ്... വണ്ടി നിന്നതും ഭദ്ര ചാടി ഇറങ്ങി.എന്നിട്ട് ആംബുലൻസിന്റെ അടുത്തേക്ക് പാഞ്ഞു. മീരടീച്ചറെ താങ്ങിയെടുത്തു കൊണ്ട് ആരൊക്കെയോ പുറത്തേക്ക് വരുന്നുണ്ട്. അയ്യോ... എന്ത് പറ്റി... ടീച്ചർക്ക് എന്ത് പറ്റി.. ഭദ്രയുടെ നിലവിളി കേട്ടതും അവരൊക്കെ തിരിഞ്ഞു നോക്കി. മോളെ...ദേവിമ്മ അവളെ കണ്ടതും, കരഞ്ഞുപോയി.. ദേവിയമ്മേ... ടീച്ചർക്ക് എന്ത് പറ്റി,,, അറിയില്ല മോളെ.. ബോധമറ്റു കിടക്കുകയാ... എന്നാണന്നു അറിയില്ല. അവർ എല്ലാവരും കൂടി ആംബുലൻസിൽ കയറ്റി നേരെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുകയാണ്... ഭദ്രയും ഹരിയും കൂടി പിന്നാലെ പോയി.. ഞാൻ പറഞ്ഞില്ലേ, ഏട്ടനോട് പറഞ്ഞില്ലേ എന്റെ മീരടീച്ചർക്ക് ആപത്തെന്തോ സംഭവിച്ചന്നു.. സത്യമായില്ലേ ഹരിയേട്ടാ. അത് സത്യമയില്ലേ... എടൊ.. എന്തായാലും ഹോസ്പിറ്റലിൽ അല്ലേ വന്നത്. ഇനി പേടിക്കണ്ട.. ടീച്ചർക്ക് ബി പി ലോ ആയതാവും. സിറ്റി ഹോസ്പിറ്റലിൽ ആയിരുന്നു മീരയേ എത്തിച്ചത്. നേരെ എമർജൻസി വിഭാഗത്തിലേക്ക് ആണ് കയറ്റിയത്.. ഹരിയുടെ ഊഹം തെറ്റിയില്ല. പ്രഷർ ഡൌൺ ആയതിനെ തുടർന്ന് സംഭവിച്ചതായിരുന്നു.. മീരയ്ക്ക് അടിയന്തര ശുശ്രൂഷകൾ നൽകിയപ്പോൾ അവർ സാവധാനം കണ്ണു തുറന്നു.. ആദ്യം അവരുടെ ദൃഷ്ടി പതിഞ്ഞത് കരഞ്ഞുകൊണ്ട് നിൽക്കുന്ന ഭദ്രയിൽ ആയിരുന്നു. മോളെ... നീയ്.. അവർ ചുണ്ടനക്കി. ടീച്ചർക്ക് എന്തോ വയ്യാതെ വരുന്നതായി ഭദ്ര സ്വപ്നം കണ്ടു. അങ്ങനെ ഞങ്ങൾ ഓർഫനേജിലേക്ക് പോന്നതായിരുന്നു.. ഭദ്ര ആണെങ്കിൽ ടീച്ചർന്റെ അടുത്തേക്ക് ഇരുന്നു. എന്നിട്ട് അവരുടെ വലം കൈ എടുത്തു കൂട്ടി പിടിച്ചു..ഒപ്പം അവൾ കരഞ്ഞു പോയിരിന്നു. ഒന്നും പറ്റിയില്ലല്ലോടാ..എന്റെ പൊന്നുമോള് പേടിക്കണ്ട കേട്ടോ. ടീച്ചർ സാവധാനം പറഞ്ഞു.. ഇന്നൊരു ദിവസത്തേക്ക് അഡ്മിറ്റ് ആക്കാം എന്ന് ഡോക്ടർ നിർദ്ദേശിച്ചതും, ഹരി അത് സമ്മതിച്ചു. എന്നിട്ട് അവർ രണ്ടാളുംകൂടി അന്ന് ടീച്ചർന്റെ കൂടെ നിന്നു. ഓർഭനേജിലെ ആളുകളെയൊക്കെ ഹരി പറഞ്ഞു വിട്ടിരുന്നു. ദേവിയമ്മയെ വിളിച്ചു ഭദ്ര കാര്യങ്ങൾ അവതരിപ്പിച്ചു. എല്ലാം കേട്ട് കഴിഞ്ഞു അവർക്ക് ആശ്വസമായതു പോലും വേറെ കുഴപ്പമില്ലല്ലോ അല്ലേ മോളെ.. എന്നിട്ടും അവർ ചോദിച്ചു. ഇല്ലന്നെ.. ഒരു കുഴപ്പവുമില്ല.. ടീച്ചറമ്മ അകത്തുണ്ട്. മയക്കത്തിലാ. ഇൻജെക്ഷൻ എടുത്തിരുന്നു. അതിന്റെയാ . അവരോട് സംസാരിച്ചു ഫോൺ കട്ട് ചെയ്തിട്ട് ഭദ്ര പിന്നെയും കാഷ്വാലിറ്റിയിലേക്ക് കയറിച്ചെന്നു... നേരം അപ്പോൾ വെളുപ്പിന് 5മണി ആയിരുന്നു. കുറച്ചു കഴിഞ്ഞു ടീച്ചർനെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തു.. ഭദ്ര അവരെ ചേർത്തു പിടിച്ചുകൊണ്ട് ബെഡിലേക്ക് കിടത്തിയപ്പോൾ മീരയുടെ നെഞ്ചു പൊട്ടി. തന്റെ രക്തം.... തന്റെ പൊന്നോമന.. തനിയ്ക്ക് ഒരു വയ്യഴിക വന്നപ്പോൾ, തന്റെ പൊന്നുമകൾ ഓടി വന്നല്ലോ.. ഇതാണ് രക്തബന്ധം... അതിന്റെ മൂല്യമാണ് താൻ ഇപ്പൊ കണ്ടത്. അവർ ഓർത്തു. പേടിപ്പിച്ചു കളഞ്ഞല്ലോ അമ്മേ... ഞാനെത്ര മാത്രംവിഷമിച്ചു ന്നൊ. ഭദ്ര അവരുടെ നെറുകയിൽ മുത്തം കൊടുത്തു കൊണ്ട് പറഞ്ഞപ്പോൾ ഒരു വരണ്ട ചിരി ചിരിക്കുകയാണ് മീര. ഡോക്ടർ ചോദിച്ചു, എന്തിനാണിത്ര വിഷമം വന്നതെന്ന്.. കാര്യമായിട്ട് എന്തോ മനഃസൽ തട്ടിയത് കൊണ്ടാ ടീച്ചറമ്മയ്ക്ക് ബി പി ലോ ആയത് പോലും. ഭദ്ര ചോദിച്ചപ്പോൾ അവർ ഒന്നും പറയാതെ അങ്ങനെകിടന്നു. വല്ലാത്തൊരു ആലോചനയോടെ. അമ്മേ.. എന്തെങ്കിലും സങ്കടം ഉണ്ടൊ അമ്മയ്ക്ക്? അവൾ വീണ്ടും ചോദിച്ചു. ഹേയ്.. ഇല്ലടാ. പിന്നെന്തു പറ്റി... എന്റെ ടീച്ചറമ്മയ്ക്ക് ഒരിക്കലും ഇങ്ങനെ ഒരു ക്ഷീണം വന്നിട്ടേ ഇല്ലല്ലോ. അതൊക്കെ പ്രായത്തിന്റെ ആണ് ഭദ്ര... നീ എന്തിനാ ഇങ്ങനെ ഓരോന്ന് ചോദിച്ചു കൊണ്ട് ടീച്ചറിനെ വിഷമിപ്പിക്കുന്നത്. ഹരി വഴക്കു പറഞ്ഞതും ഭദ്ര നിശബ്ദയായി.. എന്നാൽ മീര ചില തീരുമാനങ്ങളൊക്കെ എടുത്തു കഴിഞ്ഞിരുന്നു അപ്പോളേക്കും. തന്റെ മകൾ... അവൾ എല്ലാം അറിയേണ്ട സമയമായി. അല്ലേലും ഇനി അതൊന്നും മറച്ചു വെച്ചിട്ട് കാര്യമില്ല.. അവളുടെ ജന്മം.... അത് വെളിപ്പെടുത്തണം.. ഇല്ലെങ്കിൽ തനിക്ക് എന്തേലും പറ്റിയാൽ തന്റെ കുഞ്ഞ്..... അവളുടെ അച്ഛനേം അമ്മേം അറിയാതെ ജീവിച്ചു തീർക്കേണ്ടി വരും. ഹരി ഓഫീസിൽ പോകുമ്പോൾ എല്ലാം തുറന്ന് പറയാൻ അവർ തീരുമാനിച്ചുറപ്പിച്ചു...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story