മംഗല്യ താലി: ഭാഗം 84

രചന: കാശിനാഥൻ
അമ്മേ… അമ്മയിതു എന്ത് ഭാവിച്ചാണ്.. സ്വന്തം ഇഷ്ടത്തിന് ഓരോന്ന് ചെയ്തു കൂട്ടിയിട്ട്, ഇപ്പോൾ ഒടുക്കം എന്തായി. മേജർ ആയിട്ടുള്ള എല്ലാ കമ്പനിയും നമ്മളും ആയിട്ടുള്ള കോൺട്രാക്ട് പിൻവലിച്ചു.. ഒന്നിനൊന്ന് കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്.. ഇനിയും അമ്മയുടെ അഹമ്മതി നിർത്തിയിട്ടില്ലെങ്കിൽ, നമ്മൾ പിച്ചച്ചട്ടി എടുക്കേണ്ട അവസ്ഥയിലാകും.
ആദ്യമായിട്ട് അനിരുദ്ധൻ അത്രമേൽക്ഷോഭത്തോടെ മഹാലക്ഷ്മിയോട് സംസാരിച്ചത്..
എന്നാൽ യാതൊരു കൂസലും ഇല്ലാതെ അവർ കാലിന്മേൽ കാലും കയറ്റി വെച്ച് സെറ്റിയിൽ ഇരിക്കുകയാണ്..
അമ്മേ……. ഞാൻ പറയുന്നത് എന്തെങ്കിലും അമ്മ കേൾക്കുന്നുണ്ടോ.?
അവൻ ഒന്നൂടെ ചോദ്യം ആവർത്തിച്ചു.
നിനക്കെന്തിന്റെ കേടാണ്…. വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാൻ ആയിട്ട് വന്നിരുന്നു ഓരോന്ന് പറഞ്ഞോളൂ.. എടാ അവൻ ജോലികൾ ചെയ്യുന്നത് കണ്ടെങ്കിലും നിനക്ക് പഠിക്കാൻ മേലായിരുന്നോ.. വെറുതെ നോക്കുകുത്തിയുടെ കണക്ക് അവിടെ പോയിരുന്നു.. ആ സമയത്ത്, കമ്പനിയുടെ എന്തെങ്കിലും കാര്യങ്ങൾ നീയൊന്ന് പഠിക്കുവാൻ ശ്രമിച്ചിരുന്നുവെങ്കിൽ, ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു..
ഓഹോ അപ്പോൾ കുറ്റം മുഴുവൻ എനിക്കായി അല്ലേ അമ്മേ..?
ദേഷ്യം വന്നിട്ട് കണ്ണ് കാണാൻ മേലാത്ത അവസ്ഥയായിരുന്നു.
അതേടാ….. നിന്റെ ഭാഗത്ത് തന്നെയാണ് കുറ്റം മുഴുവനും. ആദ്യം നീ നന്നാവാൻ നോക്ക്. എന്നിട്ട് എന്റെ മെക്കിട്ട് കയറാൻ വന്നാൽമതി.
അമ്മ ഒരുത്തി കാരണമാണ് ഈ കുടുംബം ഇങ്ങനെ അധപ്പതിച്ചത്. പണത്തോടുള്ള അമ്മയുടെ ആർത്തി.. അതുകൊണ്ടല്ലേ ഭദ്രയെ പോലും അമ്മ ബലിയാടക്കാൻ ശ്രമിച്ചത്. എന്തായാലും, ഹരി നന്മയുള്ളവനാണ്. അതുകൊണ്ടാണല്ലോ അവൻ ഉന്നതങ്ങളിലേക്ക് കയറിക്കൊണ്ടിരിക്കുന്നത്.
അമ്മ അറിഞ്ഞിരുന്നോ, രവീന്ദ്രൻ സാർ , ഹരിയുമായി ചേർന്ന് പുതിയൊരു കമ്പനി സ്റ്റാർട്ട് ചെയ്തത്. നമ്മുടെ മേജർ കമ്പനീസ് എല്ലാം ഹരിയുടെ കമ്പനിയുമായി പുതിയ കരാറിൽ ഏർപ്പെട്ടു. അമ്മ പിൻ കാലുകൊണ്ട് തൊഴിച്ചു വിട്ടപ്പോൾ, ഓർത്തിരുന്നില്ല അല്ലേ മകൻ ഇതുപോലെ കത്തി കയറി വരുമെന്നുള്ളത്.
എനിക്ക് അവന്റെ കാര്യം കേൾക്കുക പോലും വേണ്ട, ഇനി അതിനെക്കുറിച്ച് സംസാരിക്കാനാണ് നിന്റെ ഭാവമെങ്കിൽ രണ്ടിനെയും കൈപിടിച്ച് ഇറക്കിവിടു ഞാന്
ഈ രണ്ടെന്നു ഉദ്ദേശിച്ചത് അമ്മ ആരെയാ.. പിന്നിൽ നിന്നും ഐശ്വര്യയുടെ ശബ്ദം.
പെട്ടെന്ന് മഹാലക്ഷ്മി ഒന്നു പകച്ചു.
അമ്മ ഇറക്കിവിടുക ഒന്നും വേണ്ട ഞങ്ങൾ രണ്ടാളും സ്വന്തം ഇഷ്ടപ്രകാരം പോയേക്കാം.. എന്തെ മതിയോ…
ഞാൻ അതൊന്നും മനസ്സിൽ ഓർത്തുകൊണ്ട് പറഞ്ഞതല്ല മോളെ…
എന്ത് ഓർത്തിട്ട് ആണെങ്കിലും അല്ലെങ്കിലും ശരി.. അമ്മ പറഞ്ഞു ല്ലോ…
ഐശ്വര്യ അതേറ്റുപിടിച്ച് പിന്നീട് അമ്മായിയമ്മയും മരുമകളും തമ്മിൽ ഉഗ്രൻ വാക്കേറ്റം ആയിരുന്നു.. അനിരുദ്ധൻ പറഞ്ഞിട്ടൊന്നും രണ്ടാളും കേൾക്കാൻ പോലും കൂട്ടാക്കിയില്ല.
ഞാൻ പിടിച്ച മുയലിന് കൊമ്പ് രണ്ട് എന്ന സ്ഥിതിയിലായിരുന്നു മഹാലക്ഷ്മി….
ഒടുവിൽ ഐശ്വര്യയുടെ ഫോണിലേക്ക് അവളുടെ ഡാഡി വിളിച്ചപ്പോഴാണ് രംഗം ഒന്ന് ശാന്തമായത്.
എന്നാൽ അത് അതിനേക്കാൾ വലിയൊരു പ്രളയത്തിന് മുൻപുള്ള കുറച്ചുനേരത്തെ ശാന്തത മാത്രമായിരുന്നു.
മകളോട് ഇങ്ങനെയൊക്കെ മഹാലക്ഷ്മി പറഞ്ഞു എന്ന് അറിഞ്ഞപ്പോൾ ഐശ്വര്യയുടെ ഡാഡി അത് ഏറ്റു പിടിച്ചു…
അരമണിക്കൂറിനുള്ളിൽ അയാൾ മംഗലത്ത് വീട്ടിൽ പാഞ്ഞ് എത്തി..
പിന്നീട് അവിടെ നടന്നത് ഉഗ്രൻ സ്ഫോടനം ആയിരുന്നു.
. ഐശ്വര്യയും അനിരുദ്ധനേയും വിളിച്ചുകൊണ്ട് അവളുടെ ഡാഡി ഇറങ്ങിപ്പോയപ്പോൾ ആദ്യമായി മഹാലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു.
പോകരുതെന്ന് മകനോട് ഒരായിരം ആവർത്തി അവർ പറഞ്ഞുവെങ്കിലും അനിരുദ്ധൻ അതിനൊന്നും ചെവി കൊടുക്കാതെ ഇറങ്ങി.
അങ്ങനെ ഹരി അവന്റെ ഭാര്യയെയും വിളിച്ചുകൊണ്ടു പോയതുപോലെ, അനിരുദ്ധനും ഐശ്വര്യയും മംഗലത്ത് വീട്ടിൽ നിന്നും പടിയിറങ്ങി.
ഓരോ മിനിറ്റുകൾ പിന്നിടും തോറും , മഹാലക്ഷ്മിയുടെ കമ്പനിയുടെ മാർക്കറ്റ് വാല്യൂ ഇടിഞ്ഞു കൊണ്ടേയിരുന്നു.
മരുമകളെ തലപ്പത്ത് സ്ഥാനത്തേക്ക് കൈപിടിച്ച് കയറ്റിയപ്പോൾ അവർ ഓർത്തിരുന്നില്ല രണ്ടാഴ്ചകൊണ്ട് കമ്പനി കെട്ടി പൂട്ടേണ്ട അവസ്ഥ വരും എന്നുള്ളത്.
പാവം ഹരിയെ വെറും കറിവേപ്പില പോലെ വലിച്ചെറിഞ്ഞ അവർക്ക് ദൈവം കൊടുത്ത ഏറ്റവും വലിയ ശിക്ഷ ആയിരുന്നു അത്.
അന്നാണെങ്കിൽ കമ്പനിയിലെ എംപ്ലോയിസിന് സാലറി കൊടുക്കേണ്ട ദിവസമാണ്.
കമ്പനി നഷ്ടത്തിൽ ആയതുകൊണ്ട് ഒരൊറ്റ ചില്ലി കാശ് പോലും അക്കൗണ്ടിൽ ഇല്ല… കോടികൾ കിടന്നിരുന്ന അക്കൗണ്ട് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് കാലിയാകുകയായിരുന്നു…
അതിനു പ്രധാനപ്പെട്ട കാരണമെന്നു പറയുന്നത്, മേജർ ആയിട്ടുള്ള കമ്പനി ഒക്കെ മംഗലത്ത് ഗ്രൂപ്പിൽ നിന്നും വിത്ഡ്രോ ചെയ്തപ്പോൾ അവർ നിക്ഷേപിച്ച പണം തിരികെ കൊടുക്കേണ്ട അവസ്ഥയായിരുന്നു. അപ്രകാരമാണ് മഹാലക്ഷ്മി തകർന്നു പോയത്..
സാലറി കൊടുക്കേണ്ട ദിവസമാണെന്ന് പറഞ്ഞ് കമ്പനി മാനേജർ വിളിച്ചപ്പോൾ, മഹാലക്ഷ്മി അയാളോട് വീട്ടിലേക്ക് വരുവാൻ പറഞ്ഞു..
50പവന്റ സ്വർണ്ണഭരണങ്ങൾ ഇരിപ്പുണ്ടായിരുന്നു വീട്ടിൽ തന്നെ.. അതു മുഴുവൻ അവർ എടുത്തു വച്ചു…
ഈ മാസത്തെ സാലറി അങ്ങനെ കൊടുക്കുവാൻ അവർ ധാരണയിലായി.
ചെറിയൊരു സമാധാനം മനസ്സിൽ തോന്നിയെങ്കിലും അനിരുദനും കൂടി തന്നെ വിട്ട് പോയതിൽ അവരുടെ ഹൃദയം തേങ്ങി.
ലക്ഷ്മിയമ്മേ…
ഓഫീസിൽ നിന്നും ആരോ എത്തിയിട്ടുണ്ട് കേട്ടോ.
ഭാമ വന്നു പറഞ്ഞപ്പോൾ മഹാലക്ഷ്മി തന്റെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിച്ചെന്നു. അവരുടെ കൈവശം 50 പവന്റെ ആഭരണങ്ങളും ഉണ്ടായിരുന്നു.
കമ്പനിയിലെ മാനേജരായ കുരുവിളയുടെ കയ്യിലേക്ക് അത് കൊടുത്തശേഷം പണയം വെച്ചോള് അല്ലെങ്കിൽ വിറ്റോളു എങ്ങനെയെങ്കിലും സാലറി എല്ലാവർക്കും കൊടുക്കുക കേട്ടോ കുരുവിള…എനിക്ക് നല്ല സുഖമില്ല… അതുകൊണ്ട് ഞാൻ ഓഫീസിലേക്ക് വരുന്നില്ല
അവർ പറഞ്ഞതും കുരുവിള തലയാട്ടിക്കൊണ്ട് ഇറങ്ങിപ്പോയി.
മഹാലക്ഷ്മി വീണ്ടും തന്റെ റൂമിലേക്ക് വന്നു.
ഭാമ… എന്നെയിനി ആരും വിളിക്കരുത് കേട്ടോ.. അഥവാ ആരെങ്കിലും കാണാൻ വന്നിട്ടുണ്ടെങ്കിൽ ഞാൻ ഇവിടെ ഇല്ലെന്ന് പറഞ്ഞാൽ മതി.
ഹ്മ്. ഭാമ ചുമൽ ചലിപ്പിച്ചു
***
ഹരി ഓഫീസിലേക്ക് പോയതും മീര ടീച്ചറും ഭദ്രയും തനിച്ചായി.
രണ്ടാൾക്കും ഉള്ള ബ്രേക്ക്ഫാസ്റ്റ് ഒക്കെ വാങ്ങി കൊടുത്ത ശേഷം ആയിരുന്നു ഹരി പോയത്.
ടീച്ചറിനെ വളരെ നിർബന്ധിച്ച് ആയിരുന്നു ഭദ്ര അതൊക്കെ കഴിപ്പിച്ചത്.
മോളെ…..
മീര ടീച്ചർ വിളിച്ചതും അവൾ അവരുടെ അരികിലേക്ക് വന്നിരുന്നു.
പെട്ടെന്ന് അവർ ഭദ്രയെ കെട്ടിപ്പിടിച്ച്.. എന്നിട്ട് ഉറക്കെ നിലവിളിച്ചു.
ടീച്ചർ.. എന്ത് പറ്റി.. എന്ത് പറ്റി എന്റെ ടീച്ചർക്ക്.. എന്തിനാണ് ഇങ്ങനെ ടീച്ചർ കരയുന്നത്.
അവരുടെ കരച്ചിൽ കണ്ടതും ഭദ്രയും വാവിട്ട് കരഞ്ഞുപോയി.
പെട്ടെന്ന് മീര ഭദ്രയുടെ ഇരുകാലുകളിലും പിടിച്ചു.
മോളെ… എനിക്ക് മാപ്പ് തരണം.. എന്റെ പൊന്നു മോള് എനിക്ക് മാപ്പ് തരണം…
അവർ വിതുമ്പി ക്കൊണ്ട് പറഞ്ഞപ്പോൾ ഭദ്ര ഒന്നും മനസിലാവാതെ തരിച്ചു നിന്നു..
ഈ സമയത്ത്, മീര ടീച്ചർക്ക് സുഖമില്ലാതെ ഹോസ്പിറ്റലിലാണ്. അതുകൊണ്ടാണ് താൻ ഇന്ന് ഓഫീസിലേക്ക് വരാൻ വൈകിയത് എന്നുള്ള വിവരം അ
ഹരി രവീന്ദ്രൻ സാറിനെ വിളിച്ച് അറിയിച്ചിരുന്നു.
പെട്ടെന്ന് അയാൾക്ക് മീരയെ കാണണം എന്നുള്ള ആഗ്രഹം പറഞ്ഞു.
സാറിന് മീര ടീച്ചറെ പരിചയം ഉണ്ടോ എന്ന് ഹരി ചോദിച്ചപ്പോൾ.. ഉണ്ട്, തനിക് അവരെ അറിയാം… ബാക്കിയൊക്കെ മീരയെ കണ്ട ശേഷം പറയാം എന്നും പറഞ്ഞു കൊണ്ട് ഹരിയോടൊപ്പം ഹോസ്പിറ്റലിലേക്ക് വന്നതായിരുന്നു രവീന്ദ്രൻ.
വാതിൽ തുറന്ന് അകത്തേക്ക് കയറിയ ഹരിയും രവീന്ദ്രനും കാണുന്നത്, ഭദ്രയുടെ കാലിൽ കെട്ടിപ്പിടിച്ച് കരയുന്ന മീരയെ ആയിരുന്നു….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…