മംഗല്യ താലി: ഭാഗം 87
Feb 21, 2025, 08:49 IST

രചന: കാശിനാഥൻ
എനിക്ക് എന്നും വലുത് എന്റെ മകൾ ആയിരുന്നു... എന്റെ പൊന്നുമോള്. രവീന്ദ്രൻ വാൽസല്യത്തോടെ അതിനേക്കാൾ ഉപരി ഒരുപാട് സ്നേഹത്തോടെ പറയുകയാണ്. അയാൾക്ക് മകളോടുള്ള ഇഷ്ടം എത്രത്തോളം ആണെന്നുള്ളത് വ്യക്തമാക്കുന്ന വിധത്തിലായിരുന്നു ഓരോ കാര്യങ്ങളും അയാൾ പറഞ്ഞത്.. ഹരി ഞാൻ ഇന്ന് കുറച്ചു ബിസിയാണ്. എനിക്ക് വേറെ കുറച്ചു പ്രോഗ്രാംസ് ഉണ്ട്. നമുക്ക് മടങ്ങാം. ഹമ്.... ഹരി തലകുലുക്കി. എന്നിട്ട് ഭദ്രേ നോക്കി. താൻ വരുന്നുണ്ടോ. ഹരിയേട്ടൻ പൊയ്ക്കോളൂ.. ടീച്ചറമ്മ ഇവിടെ ഒറ്റക്കല്ലേ ഉള്ളൂ.. ആഹ്..... അവളുടെ തോളിൽ ഒന്ന് തട്ടിയിട്ട് ഹരി മീര ടീച്ചറോട് യാത്ര ചോദിച്ചു. മോളെ അച്ഛൻ വൈകുന്നേരം വരാം. ഇന്ന് അത്രമേൽ അർജന്റ് ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ ഉണ്ട്. അതുകൊണ്ട് മാത്രമാണ് അച്ഛൻ പോകുന്നത് കേട്ടോ. ഭദ്രേ നോക്കി പറഞ്ഞിട്ട് രവീന്ദ്രൻ വെളിയിലേക്ക് പോയി. മീരയോടെ ഒരു വാക്കുപോലും മിണ്ടിയതുമില്ല.. യാത്രയിൽ ഉടനീളം ഹരിയും രവീന്ദ്രനും നിശബ്ദരായിരുന്നു. ഒരിക്കൽപോലും പ്രതീക്ഷിച്ചിരുന്നില്ല ഇവർ രണ്ടാളുമാണ് മാതാപിതാക്കൾ എന്നുള്ളത്.. പെട്ടെന്നത് അറിഞ്ഞതും ഹരി വലിയൊരു ഷോക്കിൽ ആയിപോയി.. ആ സമയത്ത് രവീന്ദ്രന്റെ ഫോൺ ശബ്ദിച്ചു. അയാൾ ആരോടോ കാണേണ്ട സമയവും സ്ഥലവും ഒക്കെ വിശദീകരിക്കുന്നുണ്ട്.. ഹരി അവന്റെ ഓഫീസിൽ ഇറങ്ങിയതും രവീന്ദ്രൻ ഒരു ഡ്രൈവറെ അറേഞ്ച് ചെയ്തു വണ്ടിയിൽ വീണ്ടും പോയി. Pinki Heaven എന്നൊരു റിസോർട്ടിലേക്ക് ആയിരുന്നു അയാളുടെ കാർ ചെന്നു നിന്നത്. അയാളെ കാണുവാനായി വന്ന വ്യക്തി അവിടെ നേരത്തെ എത്തിച്ചേർന്നിരുന്നു. ഹെലോ.... മാഡം. രവീന്ദ്രന്റെ ശബ്ദം കേട്ടതും അവർ തിരിഞ്ഞുനോക്കി.. ആഹ് രവീന്ദ്രൻ... ആ സ്ത്രീ പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞു വന്നു. മഹാലക്ഷ്മി മാഡം കണ്ടിട്ട് കുറെ നാളുകൾ ആയല്ലോ... കുശലാന്വേഷണങ്ങൾ ഒക്കെ നടത്തികൊണ്ട് ഇരുവരും രണ്ട് കസേരകളിലായി നിലയുറപ്പിച്ചു.. അതിനുശേഷം ആണ് മഹാലക്ഷ്മി കാര്യത്തിലേക്ക് വന്നത്. തന്റെ കമ്പനി മഹാലക്ഷ്മി, വിൽക്കുവാൻ പോകുകയാണ്... രവീന്ദ്രനോട് അത് ഏറ്റെടുക്കണം എന്ന് പറയുവാനായിരുന്നു മഹാലക്ഷ്മി വന്നത്. പെട്ടെന്നത് കേട്ടതും അയാൾ ഞെട്ടി. വാട്ട് യു മീൻ മാഡം... ഇത്രയും ടേൺ ഓവർ ഉള്ള കമ്പനി വിൽക്കുകയോ.... എനിക്ക് വിശ്വസിക്കാൻ പോലും ആവുന്നില്ല... രവീന്ദ്രൻ മഹാലക്ഷ്മി നോക്കി ഉറക്കെ ചോദിച്ചു പോയി.. കുറച്ച് ഫിനാൻഷ്യൽ ട്രബിൾസ്.. പിന്നെ രവീന്ദ്രനും അറിയാമല്ലോ നമ്മളുടെ കമ്പനി ഇപ്പോൾ മാർക്കറ്റിൽ കുറച്ച് താഴെയാണ് എന്നുള്ളത്.. അതൊക്കെ സ്വാഭാവികമാണ് മാഡം. ഒരു കമ്പനി ആകുമ്പോൾ എന്നും ഒരേ രീതിയിൽ പോവില്ല. അപ്പ് and ഡൗൺ നമ്മൾ അംഗീകരിച്ചേ പറ്റൂ.. ഫെയ്സ് ചെയ്യേണ്ട കാര്യങ്ങൾ ഫേസ് ചെയ്ത് തന്നെ വേണം നമ്മൾ അതിജീവിച്ച് മുന്നോട്ടുപോകേണ്ടത്.. ഞാൻ അങ്ങനെയാണ് കേട്ടോ അതുകൊണ്ട് മാത്രം പറഞ്ഞു എന്നെ ഉള്ളൂ... ഓ വയ്യ രവീന്ദ്രൻ... കുറെ നാളുകൾ ആയില്ലേ ഈ ഓഫീസ് ജോലി ഇതൊക്കെയായിട്ട് നടക്കുന്നത് ഇനി എനിക്ക് കുറച്ച് റിലാക്സ് ആവണം. രവീന്ദ്രൻ അല്ലാതെ ആർക്കും എന്നെ ഇപ്പോൾB സഹായിക്കുവാൻ പറ്റില്ല. അതുകൊണ്ടാണ് ഞാൻ താങ്കളെ വന്നത് പോലും. താങ്കൾ നന്നായി ആലോചിച്ചു തീരുമാനം പറഞ്ഞാൽ മതി.. അത് പോസിറ്റീവ് ആണെന്ന് മാത്രം ഞാൻ വിശ്വസിച്ചോട്ടെ. പ്രതീക്ഷയോടെ മഹാലക്ഷ്മി രവീന്ദ്രനെ നോക്കി.. ഓക്കേ മാഡം... ഞാൻ അറിയിക്കാം.... വൈകുന്നേരത്തിനുള്ളിൽ.. ഓക്കേ.. ശരി. അയാളെ നോക്കി കൈകൂപ്പി കാണിച്ചുകൊണ്ട് മഹാലക്ഷ്മി ഇറങ്ങി. പലരെയും സമീപിച്ചുവെങ്കിലും ആർക്കും ഇപ്പോൾ ഇത്രയും ഹ്യൂജ് എമൗണ്ട് മുടക്കി കമ്പനി ടേക്ക് ഓവർ ചെയ്യാൻ യാതൊരു നിവൃത്തിയുമില്ലായിരുന്നു. ഒടുവിൽ മനസില്ലാമനസോടെയാണ് മഹാലക്ഷ്മി രവീന്ദ്രന്റെ അടുത്തേക്ക് വന്നത്.. മറ്റൊരു വഴിയും കാണാഞ്ഞത് കൊണ്ട്. അനിരുദ്ധൻ ഒരു കാരണവശാലും ഭാര്യയുടെ വീട്ടിൽ നിന്നും മടങ്ങിവരില്ലെന്ന് തീരുമാനം പറഞ്ഞു കഴിഞ്ഞിരിക്കുന്നു. ആ സ്ഥിതിക്ക് ഓരോ ദിവസം ചെല്ലുന്തോറും കമ്പനി നഷ്ടത്തിലാകുന്നതിലും നല്ലത് ആർക്കെങ്കിലും വിൽക്കുന്നതാണ്... ടൗണിൽ ഒരു സൂപ്പർമാർക്കറ്റും ഒന്ന് രണ്ട് ഷോപ്പുകളും ഒക്കെ വേറെയുണ്ട്... ഐശ്വര്യയുടെ വീട്ടിൽ നിന്നും എപ്പോഴെങ്കിലും തിരിച്ചു വന്നാൽ പോലും അനിരുദ്ധൻ അത് കൈകാര്യം ചെയ്തോളും. അതിലുള്ള തടി മിടുക്കൊക്കെ മാത്രമേ അവനുള്ളു താനും.... എങ്ങനെയെങ്കിലും കമ്പനി ഏറ്റെടുക്കുവാൻ രവീന്ദ്രന് മനസ്സുണ്ടാകണേ എന്നൊരു പ്രാർത്ഥന മാത്രമേ ആ നിമിഷം മഹാലക്ഷ്മിക്ക് ഉണ്ടായിരുന്നുള്ളൂ. മാഡം...... ഡ്രൈവർ വിളിച്ചതും മഹാലക്ഷ്മി ഞെട്ടി. പുറത്തേക്ക് നോക്കിയപ്പോഴാണ് , സെൻമേരിസ് ഹോസ്പിറ്റലിന്റെ മുന്നിലായി തങ്ങൾ എത്തി എന്നുള്ളത് അവർക്ക് മനസ്സിലായത്.. ഡ്രൈവറോട് നേരത്തെ പറഞ്ഞിരുന്നു തനിയ്ക്കൊരു ചെക്കപ്പിനായി ഹോസ്പിറ്റലിലേക്ക് പോകേണ്ട കാര്യം.. അപ്പോയിൻമെന്റ് എടുത്ത ശേഷം ഡോക്ടർ ബീന തരകനെ കാണുവാനായി മഹാലക്ഷ്മി വെയിറ്റ് ചെയ്തു.. അവരുടെ ടോക്കൺ വിളിച്ചപ്പോൾ അകത്തേക്ക് കയറിച്ചെന്നു. എന്തുപറ്റി? എന്താണ് വിശേഷം? ഡോക്ടർ ബീന ചോദിച്ചതും മഹാലക്ഷ്മി അവരുടെ വലത് ബ്രസ്റ്റിലായി ഒരു തടിപ്പ് ഫീൽ ചെയ്യുന്നു എന്നു പറഞ്ഞു. ഒന്നു നോക്കട്ടെ... കയറിക്കിടക്കാമോ.. ഡോക്ടർ ചോദിച്ചതും മഹാലക്ഷ്മി ബഡ്ഡിലേക്ക് കയറി കിടന്നു. ഡോക്ടർ അവരുടെ രണ്ട് ബ്രസ്റ്റും എക്സാമിൻ ചെയ്തു. കൂടെ ആരെങ്കിലും ഉണ്ടോ..? ഡ്രൈവർ ആണുള്ളത്... മക്കൾ ആരെങ്കിലും... ഇല്ല.... ഉത്തരവാദിത്തപ്പെട്ട ആരെയെങ്കിലും കൂട്ടി ഒന്നു വരണം കെട്ടോ. എന്താ ഡോക്ടർ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ....? ബെഡിൽ നിന്നും എഴുന്നേറ്റ് കസേരയിലേക്ക് വന്നിരിക്കുകയാണ് മഹാലക്ഷ്മി. അങ്ങനെ പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും ഇല്ല.. എങ്കിലും എന്തോ ഒരു ചെറിയ ഗ്രോത്ത് കാണുന്നുണ്ട്. നമുക്ക് ഒരു സ്കാനിങ് ഒക്കെ ചെയ്തു നോക്കാം.. പിന്നെ ബയോപ്സിക്കും ഒന്ന് അയക്കണം.. ഡോക്ടർ തന്റെ മുൻപിൽ ഇരിക്കുന്ന കമ്പ്യൂട്ടറിൽ എന്തൊക്കെയോ രേഖപ്പെടുത്തുന്നുണ്ട്. ഡോക്ടർ പറഞ്ഞ വാചകങ്ങൾ കേട്ടപ്പോൾ മഹാലക്ഷ്മിയുടെ നെഞ്ച് പൊട്ടിപ്പോകും പോലെയാണ് അവർക്ക് തോന്നിയത്......കാത്തിരിക്കൂ.........