Novel

NEW മംഗല്യ താലി: ഭാഗം 89 || അവസാനിച്ചു

രചന: കാശിനാഥൻ

മീര പറയുന്ന കാര്യങ്ങൾ ഒന്നൊന്നായി കേട്ടുകൊണ്ട് മഹാലക്ഷ്മി ഞെട്ടി ഇരിക്കുകയാണ്.
രവീന്ദ്രൻ സാറിന്റെ ഭാര്യയായിരുന്നു മീര എന്നുള്ളത് ഒരിക്കൽപോലും താൻ പ്രതീക്ഷിച്ചിരുന്നില്ല… ഇങ്ങനെയൊക്കെയായിരുന്നു മിരയുടെ ജീവിതത്തിൽ സംഭവിച്ചത് എന്നുള്ളത് അവരുടെ വാക്കുകളിലൂടെ കേൾക്കും തോറും മഹാലക്ഷ്മിയുടെ ശരീരം തരിച്ചുകൊണ്ടേയിരുന്നു.

കരഞ്ഞുകൊണ്ട് നടന്ന കാര്യങ്ങൾ ഒന്നൊന്നായി പറയുകയാണ് മീര.

ഒടുവിൽ ഭദ്രലക്ഷ്മി തന്റെ മകളാണെന്ന് മീര പറഞ്ഞതും, മഹാലക്ഷ്മിയുടെ ഇരു മിഴികളും തുറിച്ചു നിന്നു.

ഈശ്വരാ… ഇത് സത്യമാണോ മീര
അവർ ഉറക്കെ ചോദിച്ചു പോയി.

അതെ മാഡം… എന്റെ വയറ്റിൽ പിറന്ന, എന്റെ സ്വന്തം മകളാണ് ഭദ്ര… ഞാനായിരുന്നു എന്റെ കുഞ്ഞിനെ ആ അമ്മത്തൊട്ടിലിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചു പോയത്. എന്നിട്ട് രണ്ട് മാസം കഴിഞ്ഞപ്പോൾ അവിടെ ജോലിയ്ക്കായി അന്വേഷിച്ചു വന്നതും, മംഗലത്ത് ഓർഫനേജിൽ കയറിപ്പറ്റിയതും എല്ലാം എന്റെ കുഞ്ഞിനോടൊപ്പം കഴിയാൻ വേണ്ടി മാത്രമായിരുന്നു. അവളെ ഓർത്താണ് ഞാൻ അവിടെ ജീവിച്ചത്. എന്റെ കൺമുമ്പിൽ തന്നെ എന്റെ കുഞ്ഞു വളരണമെന്ന് ആഗ്രഹിച്ചു കൊണ്ട്…

കരഞ്ഞുകൊണ്ട് പറയുകയാണ് മീര.
എല്ലാം കേട്ട്കൊണ്ട് വിറങ്ങലിച്ചു ഇരിയ്ക്കുവാൻ മഹാലക്ഷ്മി ക്ക് അപ്പോൾ കഴിഞ്ഞിരുന്നുള്ളൂ.

അപ്പോഴാണ് ഓർഫനേജിലെ കുറച്ച് ആളുകൾ മീരയെ കാണുവാനായി വന്നത്.
പെട്ടെന്ന് മഹാലക്ഷ്മി എഴുന്നേറ്റ്. പുറത്തേക്കിറങ്ങി വന്നപ്പോൾ ഹരിയും ഭദ്രയും അവിടെ ഓരോരോ കസേരകളിലായി ഇരിക്കുന്നുണ്ട്.
ഭദ്രയേ കാണുമ്പോൾ അവളുടെ മുൻപിൽ നിൽക്കുമ്പോൾ മഹാലക്ഷ്മിയ്ക്ക് ഒരുപാട് വേദന തോന്നി.

അവളോട് ചെയ്തതും പ്രവർത്തിച്ചതും ഒക്കെ ഓർക്കുമ്പോൾ കുറച്ചു മുന്നേ ടെസ്റ്റ് ചെയ്ത റിസൾട്ട് പോസിറ്റീവായി ക്കൊണ്ട് എത്രയും പെട്ടെന്ന് ഈ ജീവിതം ഒന്ന് തീർന്നു കിട്ടുവാനാണ് അവർ പ്രാർത്ഥിച്ചത് പോലും.

മാപ്പ്.. എല്ലാത്തിനും മാപ്പ്.
ഭദ്രയെ നോക്കികൈ കൂപ്പി കാണിച്ചു കൊണ്ട് അവർ നടന്നു നീങ്ങി.

അമ്മേ… നിൽക്ക്.. ഞാൻ കൊണ്ട് പോയി വിടാം.
ഹരി അവരുടെ പിന്നാലെ ഓടിച്ചെന്നു.

വേണ്ട മോനെ ഡ്രൈവർ ഉണ്ട്…
അത് സാരമില്ല…ഡ്രൈവർ പോയ്ക്കോട്ടെ..ഇപ്പൊ ഞാൻ അമ്മേടെ കൂടെ വരാം.

അങ്ങനെ ഹരിയാണ് മഹാലക്ഷ്മിയെ വീട്ടിലേക്ക് കൊണ്ടുപോയി ആക്കിയത്. കുറച്ച് നാളുകൾക്കു ശേഷം ഹരി വീണ്ടും മംഗലത്ത് വീട്ടിൽ കാലുകുത്തി. അവനെ കണ്ടതും സുസമ്മയം ഭാമയും ഓടിവന്നു.

മോനേ…..
സ്നേഹത്തോടെയുള്ള സൂസമ്മയുടെ വിളിയിൽ ഹരി ഒന്നു പുഞ്ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു..

സൂസമ്മച്ചി എന്തൊക്കെയുണ്ട് വിശേഷങ്ങൾ….?

വിശേഷം ഒന്നും ഇല്ല മോനെ… മോന് സുഖം ആണോ.

ആഹ്…
അവൻ ഒന്നും മന്ദഹസിച്ചു.

അമ്മയുടെ മുറിയിലേക്ക് കയറി ചെന്നപ്പോൾ , ജനാലയുടെ കമ്പിയിൽ അമർത്തിപ്പിടിച്ചുകൊണ്ട് നിൽക്കുന്ന മഹാലക്ഷ്മിയെ ആയിരുന്നു അവൻ കണ്ടത്.

അമ്മേ….
ഹരി വിളിച്ചതും മഹാലക്ഷ്മി തിരിഞ്ഞുനോക്കി.

അമ്മ വിഷമിക്കുവൊന്നും വേണ്ട.. എന്റെ അമ്മയ്ക്ക് യാതൊരു കുഴപ്പവുമില്ല.. എനിക്ക് 100% ഉറപ്പുണ്ട്..ആ റിസൾട്ട് നെഗറ്റീവ് ആയിരിക്കും…
അവൻ പറഞ്ഞതും മഹാലക്ഷ്മി ഹരിയ കെട്ടിപ്പിടിച്ച് കുറെ നേരം കരഞ്ഞു..

നിങ്ങളോട് രണ്ടാളോടും ചെയ്ത പാപത്തിന്റെ ഫലമാണ് ഇതൊക്കെ… ഈ മാറാരോഗം വന്നു തന്നെ എന്നെ കീഴ്പ്പെടുത്തും മോനേ.. എനിക്കത് ഉറപ്പുണ്ട്. പിന്നെ ഒരു സമാധാനം എന്താണെന്ന് വെച്ചാൽ, ഞാൻ ചെയ്ത പാപത്തിന്റെ എല്ലാ ദോഷങ്ങളും ഈ ഭൂമിയിൽ നിന്നും അനുഭവിച്ചു തന്നെയാണ് ഞാൻ മടങ്ങാൻ പോകുന്നത്.
ആ ഒരു കാര്യത്തിൽ എനിക്ക് ആശ്വസിക്കാം.

ഇല്ല.. എന്റെ അമ്മയ്ക്ക് അങ്ങനെയൊന്നും വരില്ല.
ഹരിയുടെ മിഴികൾ നിറഞ്ഞു.

പുറത്തേക്കിറങ്ങി പോയിട്ട് അവൻ ഫോണെടുത്ത് അനിരുത്തനെ വിളിച്ചു.
കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ അനിരുദ്ധനും കരയുകയിരുന്നു..
അത് കണ്ടു കൊണ്ടാണ് ഐശ്വര്യ അവന്റെ അടുത്തേക്ക് കയറി വന്നത്.
കാര്യങ്ങൾ ചോദിച്ചപ്പോൾ അനിരുദ്ധൻ എല്ലാം വിശദീകരിച്ചു.

ഐശ്വര്യ നമുക്കിപ്പോൾ തന്നെ പോകണം താൻ വേഗം റെഡിയാകു …

ബയോപ്സിക്ക് അയച്ചു എന്നല്ലേ ഉള്ളൂ… അതിന് ഇത്രമാത്രം അനിയേട്ടൻ ടെൻഷൻ അടിക്കേണ്ട കാര്യം ഒന്നുമില്ല.. വരട്ടെ റിസൾട്ട് ഒക്കെ വന്നശേഷം നമുക്ക് പോയാൽ മതി… കേട്ടപാതി അങ്ങോട്ട് ഓടി ചെന്നിട്ട് എന്നാ കിട്ടാനാ. പിന്നെ എന്തായാലും ആ തള്ളക്ക് സുഖമാ.. ദൈവം അറിഞ്ഞു കൊടുത്തത് തന്നെയാണ്.
ഐശ്വര്യ പറഞ്ഞു നിർത്തിയതും അനിരുദ്ധൻ അവളുടെ കരണം തീർത്ത ഒരൊറ്റ അടിയായിരുന്നു.

ടി…… മര്യാദയ്ക്ക് എന്റെ കൂടെ വരുന്നുണ്ടെങ്കിൽ ഇപ്പോൾ വന്നോണം.. ഇല്ലെങ്കിൽ നീ ഇവിടെ നിന്റെ അപ്പന്റെ അമ്മയുടെയും കൂടെ പൊറുത്താല്‍ മതി… എനിക്ക് എന്റെ പെറ്റമ്മ തന്നെയാടി വലുത്.
അവൻ പാഞ്ഞു വെളിയിലേക്ക് പോയി.

***
ഒരാഴ്ചയ്ക്കുശേഷം….
ഐശ്വര്യയും അനിയും ചേർന്ന് അമ്മയും ആയിട്ട് ഹോസ്പിറ്റലിൽ എത്തിയതാണ്.. ഇന്നാണ് ബോയിപ്സി റിസൾട്ട്‌ വരുന്നത്..
പ്രാർത്ഥനയോടെ ഇരിക്കുകയാണ് മൂവരും.

മഹാലക്ഷ്മി ഇടയ്ക്കൊക്കെ ശ്വാസം എടുത്തു വലിയ്ക്കുന്നത് കാണുമ്പോൾ അനിയ്ക്ക് അറിയാം അമ്മേടെ വിഷമം എത്രത്തോളം ഉണ്ടെന്ന് ഉള്ളത്.

ഒടുവിൽ അവരുടെ ഊഴം എത്തി.
മൂവരും കേറി ചെന്നപ്പോൾ ഡോക്ടർ റിസൾട്ട്‌ നോക്കുകയാണ്.

ഇരിയ്ക്കൂ…….
മഹാലക്ഷ്മി വിറയലോടെ കസേരയിൽ ഇരുന്നു.

പേടിയ്ക്കുവൊന്നും വേണ്ട കേട്ടോ. നിങ്ങൾക്ക് പ്രോബ്ലം ഒന്നും ഇല്ല.. റിസൾട്ട്‌ നെഗറ്റീവ് ആണ്.
ഡോക്ടർ പറയുന്ന കേട്ടതും മഹാലക്ഷ്മിയുടെ മിഴികൾ നിറഞ്ഞു തൂവി.
ഐശ്വര്യയും അനിയും സമാധാനഭാവത്തിൽ പരസ്പരം ഒന്നും നോക്കി..

ഡോക്ടർ ഇത് ഉടനെ റിമൂവ് ചെയ്തു കളയേണ്ട ഗ്രോത്ത് ആണോ.

നമ്മൾക്ക് മെയിൻ ആയിട്ടുള്ള സർജനെ കൂടി കണ്ടിട്ട് തീരുമാനിക്കാൻ ബാക്കി. എന്റെ അഭിപ്രായത്തിൽ വേറെ പ്രശ്നമൊന്നും ഇല്ലെന്നാണ് തോന്നുന്നത്.. സർജൻ തീരുമാനിക്കട്ടെ. അതാണ് ബെറ്റർ.

അനി ചോദിച്ചതും ഡോക്ടർ പറഞ്ഞു.
അപ്പോഴേക്കും അനിരുദ്ധന്റെ പോക്കറ്റിൽ കിടന്ന് ഫോൺ ഇരമ്പുന്നുണ്ടായിരുന്നു.
ഹരി ആണെന്നുള്ളത് അവന് അറിയാം.
ഫോണും എടുത്ത് അനി വെളിയിലേക്ക് ഇറങ്ങി.

ഏട്ടാ…..
ഹരി അമ്മയ്ക്ക് കുഴപ്പമൊന്നുമില്ല മോനെ. റിസൾട്ട് നെഗറ്റീവ് ആണ്. ഞങ്ങൾ ഡോക്ടറെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് നീ വിളിച്ചത്.

സത്യമാണോ ഏട്ടാ, പേടിക്കേണ്ടതായ യാതൊരു സുഖവും അമ്മയ്ക്ക് ഇല്ലല്ലോ അല്ലേ.

ഇല്ല മോനെ നമ്മുടെയൊക്കെ പ്രാർത്ഥന ദൈവം കേട്ടതുകൊണ്ട് അമ്മയ്ക്ക് യാതൊരു കുഴപ്പവുമില്ല..

എത്ര ദിവസമായിട്ട് ടെൻഷൻ അടിക്കുന്നു. ഇപ്പഴാ മനസമാധാനമായത്.

അതെ…. സത്യം.
ചേട്ടനും അനുജനും കൂടി സംസാരിച്ചുകൊണ്ട് നിന്നപ്പോൾ മഹാലക്ഷ്മിയും ഐശ്വര്യയും ഇറങ്ങിവന്നു,സർജനെ കാണുവാനായി പോകുവാനാണ് വന്നത്..

ആ സമയത്ത് ഐശ്വര്യയുടെ ഫോണിലേക്ക് ഭദ്രയും വിളിച്ചിരുന്നു. അനിരുദ്ധൻ പറഞ്ഞ മറുപടി തന്നെയാണ് അവളും ഭദ്രയെ അറിയിച്ചത്.

എല്ലാവർക്കും ആശ്വാസവും സമാധാനവും ആയ നിമിഷം.

ഹരി നല്ല തിരക്കിലായിരുന്നു കുറച്ചു ദിവസങ്ങൾ ആയിട്ട് അവന് ആകെ ഓട്ടപ്പാച്ചിൽ മാത്രമാണ്,,,രവീന്ദ്രൻ അവന്റെ പേരിൽ സ്റ്റാർട്ട് ചെയ്ത പുതിയ കമ്പനിയുടെ കാര്യങ്ങളൊക്കെ നോക്കണം. ഒപ്പം തന്നെ അനിരുത്തനെയു ഐശ്വര്യയെയും മംഗലത്ത് ഗ്രൂപ്പിന്റെ മൊത്തം കാര്യങ്ങളും പഠിപ്പിച്ചു കൊടുക്കണം. രാത്രി ഏറെ വൈകിയാണ് ഹരി വീട്ടിൽ എത്തുന്നത് പോലും.
പിന്നെ ഇപ്പോൾ ഒരു ആശ്വാസമുള്ളത് എന്താണെന്ന് വെച്ചാൽ രവീന്ദ്രൻ മംഗലത്ത് ഓർഫനേജിന്റെ അടുത്തായിയുള്ള ഹൗസിംഗ് കോംപ്ലക്സിൽ നിന്ന് ഒരു വീട് വാങ്ങി… മീരയെയും കൂട്ടി അയാൾ അവിടെയാണ് താമസം. പകലുമുഴുവനും മീര ഓർഫനേജിൽ തന്നെയാണ്.. അവിടെ അത്യാവശ്യം അന്തേവാസികൾ ഒക്കെ ഉള്ളതിനാൽ അവരുടെയൊക്കെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് മീരയുടെ നേതൃത്വത്തിലാണ്. ഓർഫനേജിൽ നിന്നും ഒരു ഇറക്കം തന്റെ ജീവിതത്തിൽ ഇല്ലെന്നുള്ളത് മീര രവീന്ദ്രനോട് പറഞ്ഞു അതിൽ പ്രകാരമാണ് അയാൾ ഇങ്ങനെ ഒരു സൊലൂഷൻ കണ്ടെത്തിയത്.

ഭദ്രയും ഹരിയും ഇപ്പോഴും ആ വാടകവീട്ടിൽ തന്നെയാണ് തുടരുന്നത്.
അച്ഛന്റെയും അമ്മയുടെയും അടുത്തൊക്കെ അവൾ പോകാറുണ്ട്. അവരോടൊപ്പം സമയം ചിലവഴിക്കാറുണ്ട്. എന്നാലും തങ്ങളുടെ ഈ കൊച്ചു വീട്ടിലെ സന്തോഷകരമായ ദിവസങ്ങൾ ഒരുപാട് ആസ്വദിക്കുകയാണ് രണ്ടാളും ചേർന്ന്.

അങ്ങനെ ഏറെ നാളുകൾക്കു ശേഷം കുടുംബത്തിൽ ഉണ്ടായിരുന്ന പിശാച് ഇറങ്ങിപ്പോയ നിമിഷം ആയിട്ടാണ് ഹരി അമ്മയുടെ റിസൾട്ട് വന്ന ദിവസത്തെ ഭദ്രയോട് വർണ്ണിച്ചത്.
ജീവിതം എന്താണെന്ന് ഉള്ളത് അമ്മ പഠിച്ചത് ഈ കഴിഞ്ഞ ഒരു ഏഴ് ദിവസങ്ങൾ കൂടി ആയിരുന്നു എന്ന് ഹരി പറഞ്ഞു. മഹാലക്ഷ്മിയുടെ പാതി ജീവനും തീർന്ന മട്ടിലായിരുന്നു അവർ കഴിഞ്ഞത്. അനിരുദ്ധൻ ഇറങ്ങിപ്പോകുന്ന പിന്നാലെ ഐശ്വര്യയും അവളുടെ കുടുംബവും മഹാലക്ഷ്മിയെ കാണുവാനായി എത്തിയിരുന്നു. അവരുടെ അവസ്ഥ കണ്ടതും ഐശ്വര്യ പിന്നീട് മടങ്ങി പോയില്ല. ഇത്രയൊക്കെ ഉള്ളൂ ഒരാളുടെ ജീവിതം എന്ന് അവളും പഠിച്ചു എന്തെങ്കിലും ഒരു മാറാവ്യാധി വന്നാൽ അപ്പൊ കഴിയും പണവും പ്രതാപവും പ്രശസ്തിയും ഒക്കെ എന്നുള്ളത് മഹാലക്ഷ്മിയിലൂടെ അവൾ മനസ്സിലാക്കി.

രവീന്ദ്രനോട് കമ്പനി ഏറ്റെടുക്കുവാൻ മഹാലക്ഷ്മി പറഞ്ഞ കാര്യങ്ങൾ അയാളാണ് ഹരിയെ അറിയിച്ചത്.

അവൻ അനിയേ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചപ്പോൾ അവനും വല്ലാത്തൊരു മാനസിക അവസ്ഥയിലായിരുന്നു. അങ്ങനെ ഹരി ഒന്നു രണ്ടു ദിവസങ്ങൾ കമ്പനിയിൽ ചെന്നിട്ട് പതിയെ കാര്യങ്ങൾ ഒന്നൊന്നായി വീണ്ടെടുക്കുവാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. ഒപ്പം ഏട്ടനെ എല്ലാ നന്നായി പഠിപ്പിക്കുകയും ചെയ്തു..

പഴയ രീതിയിലേക്ക് കമ്പനി വളരണമെങ്കിൽ ഏറെ സമയം എടുക്കും എന്നുള്ളത് ഹരിക്ക് വ്യക്തമായി അറിയാം. അതുവരെ കാത്തിരിക്കുകയല്ലാതെ മറ്റൊരു മാർഗവും ഇല്ല താനും.

എന്നാൽ രവീന്ദ്രന്റെ നേതൃത്വത്തിൽ ഹരി ആരംഭിച്ച പുതിയ സംരംഭം , ഓരോ മണിക്കൂറുകൾ പിന്നിടുമ്പോഴും ഒരു സൂര്യനെപ്പോലെ കത്തിജ്വലിച്ചു കയറി വരികയായിരുന്നു…

ഓഫീസിലെ കാര്യങ്ങളൊക്കെ നോക്കി നടത്തുവാനായി ഭദ്രേയും അവൻ ഹെൽപ്പ് ചെയ്യുവാനായി വിളിച്ചപ്പോൾ, അവൾ റെഡി.

അടുത്ത തിങ്കളാഴ്ച മുതൽ ഭദ്രയും വന്നു തുടങ്ങാമെന്ന് അവൾ അവനോട് പറഞ്ഞു.

അങ്ങനെ അമ്മ ഹോസ്പിറ്റലിൽ നിന്നും എത്തിയ ദിവസം വൈകുന്നേരം ഭദ്രയും ഹരിയും കൂടി മംഗലത്ത് വീട്ടിലേക്ക് ചെന്നിരുന്നു.
ഹരി അപ്പോഴാണ് ഫ്രീ ആയത്. അതുകൊണ്ടാണ് വീട്ടിൽ എത്തുവാൻ ലേറ്റ് ആയി പോയതും.

അമ്മയുടെയും ഏട്ടന്റെയും ഒക്കെ കൂടെയിരുന്ന് കുറെയേറെ സമയം അവർ സംസാരിച്ചു. അപ്പോഴാണ് രവീന്ദ്രനും മീരയും അവിടേക്ക് വന്നത്.
എല്ലാവർക്കും സന്തോഷവും ആശ്വാസവും…

അനിരുദ്ധൻ കഴിക്കുവാനുള്ള ഫുഡ് ഒക്കെ വെളിയിൽ നിന്നും വരുത്തിയിരുന്നു.

രാത്രി ഏറെ വൈകിയാണ് എല്ലാവരും പിരിഞ്ഞു പോയത് ഹരിയോടും ഭദ്രയോടും ഒരു ദിവസത്തേക്ക് വീട്ടിലേക്ക് വരുവാൻ പറഞ്ഞ് അച്ഛനും അമ്മയും നിർബന്ധിച്ചപ്പോൾ ഒടുവിൽ അവർ രണ്ടാളും അവിടേക്ക് പോയി.

ചെന്നപ്പോൾ ആയിരുന്നു നാലഞ്ചു ബാഗുകൾ പായ്ക്ക് ചെയ്തു വെച്ചിരിക്കുന്നത് ഭദ്ര കാണുന്നത്.

അച്ഛാ… ഇതെന്താണ്..?
ഭദ്ര രവീന്ദ്രനെ നോക്കി ചോദിച്ചു.

ഞാനും അമ്മയും കൂടി ഒരു യാത്ര പോകുകയാണ് മോളെ… വല്ലാത്തൊരു ആഗ്രഹമാണ് അച്ഛന്,,,, ഒരുപാട് ദിവസങ്ങൾ ഒന്നുമില്ല, ഒരു പത്തു പന്ത്രണ്ട് നാൾ.. അതുകഴിഞ്ഞാൽ ഞങ്ങൾ മടങ്ങിയെത്തും കെട്ടോ.

ഓഹ്… ഹണി മൂൺ പാക്കിങ് ആയിരുന്നു അല്ലേ.
കുറുമ്പോടെ ഭദ്ര ചോദിക്കുമ്പോൾ മീരയുടെ മുഖത്ത് നാണം..

ആഹ്.. അങ്ങനെയെങ്കിൽ അങ്ങനെ. ഒക്കെ നമ്മുട മോൾടെ ഇഷ്ട്ടം പോലെ ചിന്തിയ്ക്കട്ടെ അല്ലേ ഭാര്യേ…

രവീന്ദ്രൻ മീരയുടെ തോളിൽ ഒന്ന് തന്റെ തോള് കൊണ്ട് ഒന്നുതട്ടി..
എല്ലാവരുടെയും സ്നേഹം കണ്ട്കൊണ്ട് ഹരി ഒരു പുഞ്ചിരിയോടെ നിന്നു..

അടുത്ത ദിവസം കാലത്തെ അച്ഛനെയും അമ്മയെയും എയർപോർട്ടിൽ ആക്കിയ ശേഷം ഹരി യും ഭദ്രയും വീട്ടിലേക്ക് തിരിച്ചു വന്നത്

ഭദ്രക്കുട്ടി വീട്ടുകാരും കുടുംബക്കാരും ഒക്കെ ആയപ്പോൾ ഈ പാവം ഹരിയേട്ടനെ മറന്നോ നീയ്…

ഹരി ചോദിക്കുന്ന കേട്ട്കൊണ്ട് അവൾ അവനെ ഇത്തിരി ദേഷ്യത്തിൽ നോക്കി.

അങ്ങനെ എപ്പോളെങ്കിലും തോന്നിയിട്ടുണ്ടോ ഏട്ടന്?

ഹ്മ്… തോന്നാത്തിരുന്നാൽ കൊള്ളാം.

ഓഹ്… തോന്നില്ല.. അതുകൊണ്ട് ആ പേടി വേണ്ട കേട്ടോ.

ഓക്കേ…. ആയിക്കോട്ടെ.
പെട്ടന്ന് ഭദ്ര ഹരിയെ ഇറുക്കി പുണർന്നു.

എനിക്ക് എന്റെ ഹരിയേട്ടൻ കഴിഞ്ഞേ ഒള്ളു ബാക്കിഎല്ലാവരും.

ആരോരുമില്ലാത്ത ഈ ഭദ്രയേ ചേർത്ത് പിടിച്ചു കൂടെ കൂട്ടിയ ആളല്ലേ, ഈ ആളു എന്റെ ജീവിതത്തിലേക്ക് വന്നപ്പോളാണ് എനിയ്ക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷിക്കയും സന്തോഷവും ഒക്കെ തോന്നിയത്.എല്ലാ അർഥത്തിലും
ഹരിയേട്ടന്റെ സ്വന്തം ആയ നിമിഷം, ആ ഒരു നിമിഷത്തിൽ ആയിരുന്നു ഞാൻ ഏറ്റവും കൂടുതൽ സംതൃപ്തയായത്.. ഇനി അങ്ങോളം എനിക്ക് എന്റെ ഹരിയേട്ടന്റെ മാത്രമായി കഴിഞ്ഞാൽ മതി. അച്ഛനെയും അമ്മയെയും ഒക്കെ കിട്ടിയതിൽ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്. എന്റെ അമ്മയെ പോലെ ഞാൻ സ്നേഹിച്ച മീര ടീച്ചർ, എന്റെ പെറ്റമ്മ ആയിരുന്നു എന്നറിഞ്ഞ നിമിഷം.. അതുപോലെ ഏട്ടനെ കൈ പിടിച്ചു കയറ്റിയ രവീന്ദ്രൻ സർ എന്റെ അച്ഛൻ ആണെന്ന് ടീച്ചറമ്മ പറഞ്ഞപ്പോൾ ഒക്കെ എനിക്ക് ഒരുപാട് ഒരുപാട് സന്തോഷം തോന്നി.. എന്റെ ജന്മത്തിന് അവകാശി ഉണ്ടല്ലോ എന്ന ഒരു ചേതോവികാരം…

എന്നാൽ അതിനേക്കാൾ ഒക്കെ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമെന്ന് പറയുന്നത്, ഹരിയേട്ടന്റെ പെണ്ണായി, ഏട്ടന്റെ പാതിയായി, ഞാനും എന്റെ ഹരിയേട്ടനും നമ്മുട കുഞ്ഞുങ്ങളും ഒക്കെ കൂടി അടിച്ചു പൊളിച്ചു കഴിയുന്നതാണ് കേട്ടൊ.

അവനെ കെട്ടിപിടിച്ചു കൊണ്ട്, അവന്റെ ഇരു കവിളിലും മാറി മാറി മുത്തം കൊടുത്തു കൊണ്ട് ഭദ്ര പറഞ്ഞപ്പോൾ ഹരി പുഞ്ചിരിയോടെ അവളെ നോക്കി.

അപ്പൊ എല്ലാം പറഞ്ഞ പോലെ,, പക്ഷെ അവസാനം പറഞ്ഞ കാര്യത്തിന് ഞാൻ ഇത്തിരി കൂടി കഷ്ട്ടപ്പെടണം അല്ലേ ഭദ്രാ…
ഹരി ചോദിച്ചതും ഭദ്രയുടെ നെറ്റിയിൽ നീളൻ വരകൾ വീണു.

മനസ്സിലായില്ലേ….

ഇല്ല്യാ.. എന്തെ…

എന്റെ കുഞ്ഞുങ്ങളെ പെറ്റുവളർത്തി സന്തോഷമായിട്ട് കഴിയണമെന്നത് തിയറി… അതിന്റെ പ്രാക്റ്റിക്കൽ നടപടികൾ നമ്മുക്ക് സ്വീകരിക്കേണ്ടേ ഭാര്യേ…

പറയുകയും അവൻ അവളെ വായുവിലേക്ക് ഒന്ന് ഉയർത്തി.

പ്ലീസ്… കഷ്ടമുണ്ട് ഹരിയേട്ടാ.. പ്ലീസ്..
താഴെ നിറുത്തിയ്ക്കെ..

നിറുത്താം.. അല്ലാണ്ട് പറ്റില്ലല്ലോ.. റൂമിലെത്തട്ടെ പെണ്ണെ.

അവൻ പറഞ്ഞതും ഭദ്ര അവന്റെ ഇരു ചുമലിലും അടിച്ചുകൊണ്ട് ബഹളം കൂട്ടി.

ടി.. അടങ്ങിയിരിക്ക്ടി, ഇല്ലെങ്കിൽ മേടിക്കും കേട്ടോ നീയ്.ഈ ഹരിയേട്ടനെ അറിയാല്ലോ നിനക്ക്

റൂമിൽ എത്തിയിട്ട് അവളെ താഴേക്ക് ഇറക്കുന്നതിടയിൽ ഹരി വിളിച്ചു പറഞ്ഞു.

അങ്ങനെ അങ്ങനെ ഒരുപാട് ഒരുപാട് പ്രണയത്തോടെ,സ്നേഹത്തോടെ സമാധാനത്തോടെ, സന്തോഷത്തോടെ ഭദ്രലക്ഷ്മിയും ഹരിനാരായണനും അവരുടെ ജീവിതം ജീവിച്ചു തുടങ്ങി..

****
അവസാനിച്ചു.
ഹരിയെയും ഭദ്രയെയും സ്നേഹിച്ച എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി.

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!