Kerala

മലപ്പുറത്ത് പച്ചക്കറി കടയിൽ കഞ്ചാവും ആയുധങ്ങളും; ഒരാൾ കസ്റ്റഡിയിൽ

മലപ്പുറം വെട്ടത്തൂരിലെ പച്ചക്കറി കടയിൽ നിന്ന് തോക്കുകളും കഞ്ചാവും കണ്ടെത്തി. ഒന്നര കിലോയോളം കഞ്ചാവും രണ്ട് തോക്കുകളും മൂന്ന് തിരകൾ, തിരയുടെ രണ്ട് കവറുകൾ എന്നിവയാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഒരു തോക്ക് കടയിൽ നിന്നും മറ്റൊന്ന് കടയുടമയുടെ വാഹനത്തിൽ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ മണ്ണാർമല സ്വദേശിയായ ഷറഫുദീനെ (40) പോലീസ് കസ്റ്റ‍ഡിയിൽ എടുത്തു.

വെട്ടത്തൂർ ജംക്‌ഷനിൽ നടത്തിവന്ന കടയിലാണ് പോലീസിൻ്റെ പരിശോധന നടന്നത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പോലീസ് പരിശോധന നടത്തിയതും ഇവ കണ്ടെത്തുന്നതും. നാർക്കോട്ടിക് സെല്ലിന്റെയും ഡാൻസാഫിന്റെയും നേതൃത്വത്തിൽ മേലാറ്റൂർ പോലീസാണ് കടയിൽ പരിശോധന നടത്തിയത്.

Related Articles

Back to top button
error: Content is protected !!