ഏസർ എക്സ്റ്റൻസ ഇഎക്സ്215-33: ലാപ്ടോപ്പ് വിപണിയിൽ

acer

ബഡ്ജറ്റിൽ ഒതുങ്ങുന്ന ലാപ്ടോപ്പുകൾ തിരയുന്നവർക്ക് മികച്ച ഓപ്ഷനുകളിൽ ഒന്നാണ് ഏസർ. ഇതിനോടകം നിരവധി തരത്തിലുള്ള ലാപ്ടോപ്പുകൾ ഏസർ വിപണിയിൽ എത്തിച്ചിട്ടുണ്ട്. അത്തരത്തിൽ ബഡ്ജറ്റ് റേഞ്ച് ഉപഭോക്താക്കൾക്കായി വിപണിയിൽ എത്തിച്ച ഏസറിന്റെ ഏറ്റവും മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് ഏസർ എക്സ്റ്റൻസ ഇഎക്സ്215-33. ബേസിക് ആവശ്യങ്ങൾക്ക് ലാപ്ടോപ്പ് തിരയുന്നവർക്ക് ഏസർ എക്സ്റ്റൻസ ഇഎക്സ്215-33 തിരഞ്ഞെടുക്കാവുന്നതാണ്. പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.

15.6 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920×1080 പിക്സൽ റെസലൂഷനും, 60 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇന്റൽ കോർ i3-N305 പ്രോസസറിലാണ് പ്രവർത്തനം. വിൻഡോസ് 11 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്. 8 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് കപ്പാസിറ്റി 256 ജിബിയുമാണ്. ലാപ്ടോപ്പിന്റെ ഭാരം 1.57 കിലോഗ്രാം മാത്രമാണ്. ഏസർ എക്സ്റ്റൻസ ഇഎക്സ്215-33 ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണി വില 37,990 രൂപ മുതലാണ് ആരംഭിക്കുന്നത്.

Share this story