കിടിലൻ ഡിസ്കൗണ്ടിൽ മോട്ടോ ജി84 5ജി

Mobie '

ഇന്ത്യൻ വിപണിയിൽ തരംഗമായി മാറിയ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് മോട്ടോറോള. ഓരോ വർഷവും വ്യത്യസ്ത തരത്തിലുള്ള സ്മാർട്ട്ഫോണുകൾ മോട്ടോറോള വിപണിയിൽ അവതരിപ്പിക്കാറുണ്ട്. ബഡ്ജറ്റ് റേഞ്ച് മുതൽ പ്രീമിയം റേഞ്ചിൽ ഉള്ള സ്മാർട്ട്ഫോണുകൾ വരെ മോട്ടറോള ബ്രാൻഡിന് കീഴിൽ വാങ്ങാൻ കഴിയും. അത്തരത്തിൽ കമ്പനി അവതരിപ്പിച്ച 5ജി സ്മാർട്ട്ഫോണുകളിൽ ഒന്നാണ് മോട്ടോ ജി84. മിഡ് റേഞ്ച് സെഗ്മെന്റിൽ ഉൾപ്പെട്ട ഈ സ്മാർട്ട്ഫോൺ കഴിഞ്ഞ വർഷമാണ് കമ്പനി പുറത്തിറക്കിയത്. ഇപ്പോഴിതാ ഈ ഹാൻഡ്സെറ്റിന് വമ്പൻ കിഴിവാണ് ലഭിക്കുന്നത്. ഓഫർ വിലയെക്കുറിച്ച് അറിയാം.

മോട്ടോ ജി84 സ്മാർട്ട്ഫോണിന്റെ 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റിനാണ് കിഴിവ് ലഭിക്കുന്നത്. നിലവിൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ 10 ശതമാനം ഡിസ്കൗണ്ടിലാണ് മോട്ടോ ജി84 ലിസ്റ്റ് ചെയ്തിട്ടുള്ളത്. മോട്ടോ ജി84 സ്മാർട്ട്ഫോണിന്റെ യഥാർത്ഥ വില 19,999 രൂപയാണ്. നിലവിൽ, ഇവ ഓഫർ വിലയായ 18,999 രൂപയ്ക്ക് വാങ്ങാൻ കഴിയും. ബാങ്ക് ഓഫ് ബറോഡയുടെ കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് നേടാനുള്ള അവസരമുണ്ട്. കൂടാതെ, കാനറാ ബാങ്കിന്റെ കാർഡ് ഉപയോഗിച്ചാണ് പർച്ചേസ് ചെയ്യുന്നതെങ്കിൽ 1000 രൂപയുടെ കിഴിവും ലഭിക്കും.

Share this story