National

മാസപ്പടി കേസ്: സിഎംആർഎല്ലന്റെ ഹർജി അടുത്ത വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി

മാസപ്പടി കേസിൽ എസ് എഫ് ഐ ഒയുടെ തുടർ നടപടികൾ തടയണമെന്ന സിഎംആർഎല്ലിന്റെ ഹർജി ഡൽഹി ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച പരിഗണിക്കും. സിഎംആർഎല്ലിന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ മറ്റൊരു ദിവസത്തേക്ക് മറ്റൊരു ഹർജി പരിഗണിക്കണമെന്ന് അഭ്യർഥിച്ചതിനെ തുടർന്നാണ് അടുത്ത വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റിയത്.

എസ് എഫ് ഐ ഒ അന്വേഷണം ചോദ്യം ചെയ്തുള്ള പ്രധാന ഹർജിയിലും കോടതി അന്ന് വാദം കേൾക്കും. ഡൽഹി ഹൈക്കോടതി ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദാണ് ഹർജികൾ പരിഗണിക്കുന്നത്. ഹർജി തീർപ്പാക്കുംവരെ തുടർനടപടി പാടില്ലെന്ന് നേരത്തെ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് വാക്കാൽ നിർദേശിച്ചതായി സിഎംആർഎൽ അവകാശപ്പെട്ടിരുന്നു.

ഇതോടെയാണ് വീണ്ടും ഇതേ ബെഞ്ചിലേക്ക് ഹർജികൾ എത്തിയത്. എസ്എഫ്‌ഐഒ റിപ്പോർട്ട് സമർപ്പിച്ച പശ്ചാത്തലത്തിൽ തുടർനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി നിലനിൽക്കുമോ എന്നതും ബെഞ്ച് പരിശോധിക്കും.

 

Related Articles

Back to top button
error: Content is protected !!