മാസപ്പടി കേസ്: എസ്എഫ്‌ഐഒ നടപടികൾക്ക് സ്റ്റേയില്ല, കേസ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റസിന്റെ ബെഞ്ചിന്

മാസപ്പടി കേസ്: എസ്എഫ്‌ഐഒ നടപടികൾക്ക് സ്റ്റേയില്ല, കേസ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റസിന്റെ ബെഞ്ചിന്
മാസപ്പടി കേസിൽ എസ്എഫ്‌ഐഒയുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് വിട്ടു. എസ്എഫ്‌ഐഒ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹർജിക്ക് നിലനിൽപ്പില്ലാതായെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രം നൽകില്ലെന്ന വാക്കാലുള്ള ഉറപ്പ് ജസ്റ്റിസ് സുബ്രഹ്മണ്യ പ്രസാദ് നൽകിയെന്ന വാദം ഉയർന്ന സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിന് വിട്ടത്. കേസ് ഏപ്രിൽ 22ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് പരിഗണിക്കും. എസ് എഫ് ഐ ഒ നടപടികൾക്ക് താത്കാലം സ്റ്റേയില്ല ഒരു വർഷമായി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ് കേസുള്ളത്. അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് മുമ്പാകെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കോടതി അനുവാദമില്ലാതെ തുടർ നടപടികൾ പാടില്ലെന്ന് ഉത്തരവ് ഇടണമെന്നുമാണ് സിഎംആർഎൽ ആവശ്യപ്പെട്ടത്.

Tags

Share this story