1 ജിഗാവാട്ട് വൈദ്യുതി ഉല്‍പാദന പദ്ധതിയുമായി മസ്ദര്‍
അബുദാബി: 1 ജിഗാവാട്ട് വൈദ്യുതി ഉല്‍പാദന പദ്ധതിയുമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയായ മസ്ദര്‍. പുതുക്കാവുന്ന വൈദ്യുതി മാര്‍ഗങ്ങളിലൂടെയാണ് സൗരോര്‍ജം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വൈദ്യുത പദ്ധതി മസ്ദര്‍ സാക്ഷാത്കരിക്കുന്നതെന്നും ഇതിലൂടെ തടസമില്ലാതെ കലര്‍പ്പില്ലാത്ത ഇന്ധനം 24 മണിക്കൂറും ലഭ്യമാവുമെന്നും യുഎഇ വ്യവസായ മന്ത്രി സുല്‍ത്താന്‍ അല്‍ ജാബിര്‍ വ്യക്തമാക്കി. ആറ് ബില്യണ്‍ യുഎസ് ഡോളറാണ് പദ്ധതിക്കായി ചെലവഴിക്കുക.
അബുദാബി സുസ്ഥിര വാരത്തിന്റെ ഭാഗമായി സംസാരിക്കവേയാണ് അഡ്‌നോക് മേധാവിയും മസ്ദര്‍ ചെയര്‍മാനുമായ മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തിന്റെ വൈദ്യുത മേഖലയിലേക്ക് ആദ്യമായാണ് പുതുക്കാവുന്ന ഊര്‍ജ സ്രോതസില്‍നിന്നുള്ള വൈദ്യുതി ബെയ്‌സ് ലോഡിലേക്ക് എത്തിക്കുക. 2050 ആവുമ്പോഴേക്കും വൈദ്യുതി ഉപഭോഗത്തില്‍ 250 ശതമാനത്തിന്റെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ആകെ ആവശ്യമായ വൈദ്യുതിയുടെ അളവ് 35,000 ജിഗാവാള്‍ട്ട് ആയി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.