Kerala
ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും കൂട്ട ആത്മഹത്യ; നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ തള്ളി

ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ തള്ളി. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. നോബിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മരിച്ച ഷൈനിയുടെ ഭർത്താവായ നോബിയുടെ ജാമ്യാപേക്ഷയെ എതിർത്ത് പോലീസ് റിപ്പോർട്ട് നൽകിയിരുന്നു
പ്രതിക്ക് ജാമ്യം നൽകരുതെന്നും തെളിവ് നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് നോബിയെ അറസ്റ്റ് ചെയ്തത്
ആത്മഹത്യ ചെയ്ത ഷൈനി കുടുംബശ്രീയിൽ നിന്ന് ലോൺ എടുത്തത് ഭർതൃപിതാവിന്റെ ചികിത്സക്കും മക്കളുടെ ആവശ്യത്തിനുമായിരുന്നുവെന്ന് കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെകെ തോമസ് പറഞ്ഞു. ഇക്കാര്യം നോബിയുടെ വീട്ടുകാർക്ക് അറിയാമായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.