Novel

മയിൽപീലിക്കാവ്: ഭാഗം 10

രചന: മിത്ര വിന്ദ

ബസ് പോയ്കൊണ്ടേ ഇരിക്കുക ആണ്
തൊട്ടരുകിലായി ഒരു തമിഴത്തി ആണ് ഇരിക്കുന്നത്,,മഞ്ഞളിൽ കുളിച്ചപോലെ കയ്യും കാലും എല്ലാം മഞ്ഞ നിറം ആണ്,  അവർ മുറുക്കി ചുവപ്പിച്ചുകൊണ്ട് ഇരിക്കുകയാണ്.. ഇടയ്ക്കു ഒക്കെ അവൾ മീനുട്ടിയുടെ മുൻപിൽ കൂടി നീട്ടി തുപ്പും.. അവൾക്കു വല്ലാത്ത അറപ്പു തോന്നി..

കുറച്ചു കഴിഞ്ഞതും അവൾ വേറെ ഒരു സീറ്റിൽ പോയി നിലയുറപ്പിച്ചു..

തിരികെ വീട്ടിൽ എത്തിയപ്പോൾ അവൾ ആകെ മടുത്തിരുന്നു.. ഇത്ര ദൂരത്തെ യാത്ര. തലയ്ക്കൊക്കെ വല്ലാത്ത ഭാരം

കുറച്ചു സമയം കാളിങ് ബെൽ അടിച്ചിട്ട് അവൾ പുറത്തു കാത്തു നിന്നു..

വാതിൽ തുറന്ന ശ്രീഹരിയെ കണ്ടതും മീനൂട്ടിക്ക് ആകെ ഒരു സന്തോഷം തോന്നി…

അവൻ പക്ഷേ അവളെ ഒന്ന് നോക്കുക പോലു ചെയ്തില്ല..

വന്നു കഴിഞ്ഞു ഒന്നു കുളിച്ചു മീനാക്ഷി, അവളുടെ ക്ഷീണം ഒക്കെ മാറ്റി..

ഒരു ചായ ഇട്ടു കുടിക്കാം എന്ന് കരുതി മീനു അടുക്കളയിലേക്കു വന്നു..

ശ്രീഹരി എന്തോ ചെയുന്നത് അവൾ അപ്പോൾ കണ്ടു..

അച്ചന് എങ്ങനെ ഉണ്ട്?

അങ്ങോട്ടേക്ക് വന്ന അവളോട് അവൻ ചോദിച്ചു..

കുറവുണ്ട്

അവൻ ഒരുഗ്ലാസ്സ് ചായ എടുത്തിട്ട് അവളുടെ നേർക്ക് നീട്ടി…

മീനാക്ഷിക്ക് അത് മേടിക്കാതിരിക്കുവാൻ കഴിഞ്ഞില്ല.. വിറച്ചുകൊണ്ട് അവൾ അത് വാങ്ങി..

നിന്നെ ഞാൻ ഒന്നും ചെയ്യില്ല, നീ അതോർത്തു ഇനി എന്നെ കടിക്കാനും മാന്താനും വന്നേക്കരുത്….. അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞിട്ട് അവൻ ഇറങ്ങി പോയി..

മീനാക്ഷി ചിരിക്കണോ, അതോ കരയണോ എന്നോർത്തു നിന്നു…

വൈകിട്ട് ശ്രീഹരി ഭക്ഷണം കഴിച്ചതിനു ശേഷം ആണ് അവൾ കഴിച്ചത്…

രുക്മിണിയമ്മ ഫോൺ വിളിച്ചപ്പോൾ മീനാക്ഷി അവരോട് സംസാരിച്ചു..

ശോഭ എന്ത് ചെയ്യുകയാണ് എന്നവർ ചോദിച്ചപ്പോൾ അടുക്കളയിൽ ഓരോ ജോലിയിൽ ആണെന്ന് അവൾ കളവ് പറയുന്നത് ശ്രീഹരിയും കേട്ടു..

പിറ്റേദിവസം ജോലിക്ക് പോകാൻ അവൾ ഇറങ്ങിയപ്പോൾ ശ്രീഹരിയും കാറിന്റെ ചാവി എടുത്തു ഇറങ്ങി..

പക്ഷെ അവളോട് വണ്ടിയിൽ കയറുവാനോനും അവൻ പറഞ്ഞിരുന്നില്ല..

അന്ന് ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ എല്ലാം മീനാക്ഷിക്ക് വല്ലാത്ത തലവേദന ആയിരുന്നു,,,

വൈകിട്ട് വീട്ടിൽ എത്തിയിട്ടും അവൾക്ക് തലവേദന മാറിയില്ല…

അന്ന് അവൾക്ക് കുളിക്കുവാൻ പോലും മടിയായിരുന്നു..

തന്റെ മുറിയിൽ തന്നെ അവൾ ചടഞ്ഞുകൂടി ഇരുന്നു…

കുറെ സമയം കഴിഞ്ഞപ്പോൾ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു..

മീനാക്ഷി….

ശ്രീഹരി ആണ് വിളിക്കുന്നത്..

അവൾ എഴുനേറ്റു പോയി വാതിൽ തുറന്നു..

ഇയാൾ ഫുഡ്‌ കഴിച്ചിട്ട് വന്നു കിടക്കു… അതും പറഞ്ഞുകൊണ്ട് അവൻ പിൻതിരിഞ്ഞു പോയി..

വല്ലാത്ത പരവേശം,,, പോയി വെള്ളം കുടിച്ചിട്ട് വരാം എന്ന് കരുതി അവൾ അവന്റെ പിറകെ പോയി…

ശ്രീഹരി ടീവി കണ്ടുകൊണ്ടിരിക്കുകയാണ്..

തലചുറ്റണ പോലെ അവൾക്ക് തോന്നി.. വെള്ളം എടുത്തത് മാത്രമേ ഓർമ ഒള്ളു അവൾക്ക്..

ബോധം വന്നപ്പോൾ അവൾ ഹാളിൽ സെറ്റിയിൽ കിടക്കുകയാണ്..

അവളുടെ മുഖത്ത് എല്ലാം വെള്ളത്തുള്ളികൾ ആണ്..

വീണ്ടും അവളുടെ മിഴികൾ അടഞ്ഞുപ്പോയി…

മീനാക്ഷി….മീനാക്ഷി..

ശ്രീഹരി അവളുടെ കവിൾ പിടിച്ചു ഉലക്കുകയാണ്…

അവൾ ഒന്ന് മൂളുക മാത്രം ചെയ്തു..

വീണ്ടും അവൻ അവളുടെ മുഖത്തേക്ക് വെള്ളം തളിച്ചു..

മീനാക്ഷി..

അവൾ കണ്ണുതുറന്നപ്പോൾ ശ്രീഹരി വേഗം അവളെ അവന്റെ ദേഹത്തേക്ക് ചേർത്തു ഇരുത്തി..

ഇയാൾ പതിയെ എഴുന്നേൽക്കു,ഞാൻ റൂമിൽ കിടത്താം…

ശ്രീഹരി അത് പറഞ്ഞു എങ്കിലും അവൾ പക്ഷെ അവനോട് ചേർന്നിരിക്കുകയേ ചെയ്തോള്ളൂ…

പക്ഷേ  ശ്രീഹരി അവളെ നിർബന്ധിച്ചു കൊണ്ടു അവളുടെ റൂമിൽ കൊണ്ടുപോയി കിടത്തി..

നന്നായി പനിക്കുന്നുണ്ടെന്നു അവനു തോന്നി…

അവൾക്ക് ഒരു പരാസിറ്റാമോൾ കൊടുത്തിട്ട് അവൻ തിരികെ അടുക്കളയിൽ ചെന്നു,,

ഒരു ഗ്ലാസ്‌ ചൂടുചായയും ആയിട്ട് അവൻ വന്നു…

അത് മേടിച്ചു ചുണ്ടോടു ചേർത്തപ്പോൾ മീനാക്ഷിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

ശ്രീഹരി എന്നാൽ അത് കണ്ടില്ലെന്ന് നടിക്കുകയേ ചെയ്തോള്ളു..

രാവിലെ ഉറക്കം ഉണർന്ന മീനാക്ഷി നോക്കിയപ്പോൾ അവളുടെ കയ്യിലും നെറ്റിയിലും ഒക്കെ ഓരോ കലകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു..

ഇതെന്താ എന്റെ കണ്ണാ… അവൾ അഴിഞ്ഞുകിടന്ന മുടി എടുത്തു ഉച്ചിയിൽ കെട്ടിവെച്ചു..

ഈശ്വരാ, ഇന്നലെ ഒറ്റ ദിവസം കൊണ്ട്  ആകെ വല്ലാണ്ടായിരിക്കുന്നു..

ഓഫീസിൽ പോകണം, കുളിക്കണം, ചോറും കറികളും വെയ്ക്കണം…

മീനാക്ഷി പതിയെ കട്ടിലിൽ നിന്നും എഴുനേറ്റു…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!