Novel

മയിൽപീലിക്കാവ്: ഭാഗം 12

രചന: മിത്ര വിന്ദ

എന്റെ കുളികഴിഞ്ഞു ഇനി ഈ പനി പകരുമോ… മീനു അവനോട് ചോദിച്ചു..

ഞാൻ ജയിലിൽ കിടന്നപ്പോൾ എനിക്ക് ഇത് വന്നിട്ടുള്ളതാ,,,

ഈശ്വരാ അപ്പോൾ ശോഭചേച്ചി പറഞ്ഞതെല്ലാം സത്യം ആണോ. ജയിലിൽ കിടന്നു എന്നോ?

“മ്മ്…കിടന്നു ”

“എന്താ നീ അത് കേട്ടത് അല്ലെ. ശോഭ ചേച്ചി പറഞ്ഞപ്പോൾ..”

“അപ്പോൾ അത്… അത് സത്യം ആണോ…”

“ആണെങ്കിൽ..”…

.. മീനാക്ഷിക്ക് സമാധാനം നഷ്ടപ്പെട്ടു..

“നിന്നെ ഞാൻ ഒന്നും ചെയ്യില്ല.. അത് ഓർത്തു നീ പേടിക്കണ്ട.. അമ്മ വന്നു കഴിഞ്ഞു നീ ഇവിടെ നിന്നു പോയാൽ മതി.. അതുവരെ ഇവിടെ കാണണo”

അത് നിങ്ങളാണോ തീരുമാനിക്കുന്നെ..

പെട്ടന്ന് അവൾ അങ്ങനെയാണ് അവനോട് ചോദിച്ചത്.

അതേ.. തത്കാലം ഞാൻ തീരുമാനിച്ചോളാം. അമ്മ വന്ന ശേഷം പൊയ്ക്കോളു.
അതും പറഞ്ഞു അവൻ മുറിവിട്ട് ഇറങ്ങി.

എന്റെ കണ്ണാ വീണ്ടും പരീക്ഷണം ആണോ

“മീനാക്ഷി… കുളിക്കാൻ വെള്ളം എടുത്തു വെച്ചിട്ടുണ്ട്.വന്നു എടുത്തുകൊണ്ടു പോകു ..”

അവൻ വിളിച്ചു..

ആരിവേപ്പിലയും മഞ്ഞളും ചതച്ചിട്ട ചൂട്  വെള്ളം ആണ് ശ്രീഹരി അവൾക്ക് കുളിക്കുവാനായി എടുത്തു വെച്ചത്..

കുളികഴിഞ്ഞതും മീനാക്ഷിക്ക് പകുതി ആശ്വാസായി …

എന്നാലും ദേഹത്തെല്ലാം അവിടെ ഇവിടെ പാടുകൾ ഉണ്ട്..

രണ്ടു ദിവസം കൂടി കഴിഞ്ഞാണ് മീനാക്ഷി ജോലിക്ക് പോകാൻ തുടങ്ങിയത്..

ശ്രീഹരി പത്രം വായിച്ചു കൊണ്ട് ഉമ്മറത്തു ഉണ്ട്.

ശ്രീയേട്ടാ…. ഞാൻ ഓഫീസിൽ പോയിട്ട് വരാം.. ശ്രീഹരിയെ നോക്കികൊണ്ട് മീനാക്ഷി പറഞ്ഞു..

അവൻ ആദ്യമായിട്ടു കാണുന്നത്പോലെ മീനാക്ഷിയെ നോക്കിനിന്നു..

കാരണം ആദ്യം ആയിട്ടാണ് അവൾ ശ്രീഹരിയെ അങ്ങനെ വിളിക്കുന്നത്..

ആ നോട്ടത്തിന്റെ അർത്ഥം മീനാക്ഷിക്കും മനസിലായി..

ശ്രീഹരിയോട്
യാത്ര പറഞ്ഞിട്ട് അവൾ വേഗം മുറ്റത്തേക്ക് ഇറങ്ങി..
ഓരോ ദിവസവും പിന്നിടുമ്പോളും മീനാക്ഷി മനസുകൊണ്ട് ശ്രീഹരിയുടേതാകുകയാണ്….

അവനെ കാണുവാനായി അവൾക്കിപ്പോൾ തിടുക്കം ആണ്,,

ആർക്കും പിടികൊടുക്കാത്ത ആളാണ് അവൻ എന്ന് മീനാക്ഷിക്ക് പല തവണ തോന്നി..

ജോലികഴിഞ്ഞു വേഗം ഓടി എത്തും അവൾ….

എന്താണ് എന്റെ ഭഗവാനെ ഇങ്ങനെ ഒക്കെ തോന്നാൻ… ഇതുവരെ ആയിട്ടും ആരോടും തോന്നാത്ത എന്തോ ഒരു….

പക്ഷെ ശ്രീഹരി ഇത് ഒന്നും ശ്രെദ്ധിക്കുന്നില്ല..

അവൾ ജോലി കഴിഞ്ഞു വരുന്ന
മിക്കവാറും ദിവസങ്ങളിൽ ശ്രീഹരി ഉമ്മറത്തുകാണും.. എന്തെങ്കിലും മാഗസിൻ വായിച്ചുകൊണ്ട് ഇരിക്കുകയാകും പതിവു,, അല്ലെങ്കിൽ അവൻ ചെടികൾ നനക്കുകയാകും…

ഒരു ദിവസം വൈകുന്നേരം മീനാക്ഷി വന്നപ്പോൾ മുറ്റംനിറയെ ചെമ്പകപ്പൂക്കൾ വീണുകിടക്കുന്നു….അവയുടെ മദിപ്പിക്കുന്ന സുഗന്ധം അവിടമാകെ നിറഞ്ഞു നിന്നു..അന്ന് നല്ല മഴയും കാറ്റും ഉണ്ടായിരുന്നു..അതാണ് ഇത്രയും പൂക്കൾ പൊഴിഞ്ഞു കിടക്കുന്നത്…….കുറ്റിമുല്ലയിലെ പൂക്കൾ എല്ലാം നനഞ്ഞു മണ്ണിൽ പറ്റി കിടക്കുന്നത് കണ്ടപ്പോൾ മീനാക്ഷിക്ക് വിഷമം ആയി.. എല്ലാം പെറുക്കി എടുക്കണം എന്ന് അവൾ ഓർത്തു..   കിഴക്കുവശത്തെ നെല്ലിമരത്തിൽ നിന്നും കുറെ പഴുത്ത നെല്ലിക്കയും വീണുകിടപ്പുണ്ട്.. പുള്ളിക്കുയിൽ ഇന്ന് എവിടെ പോയോ ആവോ,,, എന്നും സന്ധ്യക്ക്‌  മൂവാണ്ടൻമാവിന്റെ ചില്ലയിൽ ഇരുന്നു അവൾ പാടുന്നതാണ്,,,, പതിയെ ഒന്ന് കൂവി നോക്കിയാലോ… അവൾ ഇടയ്ക്ക് ഒക്കെ അങ്ങനെ ചെയ്യാറുണ്ട്…പക്ഷെ ശ്രീഹരി ഉള്ളത് കൊണ്ട് അവൾ മൗനം പാലിച്ചു..

മഴതോർന്നത് കൊണ്ടാവും കിളികളും കാക്കകളും ഒക്കെ മത്സരിച്ചു പറന്നുപോകുകയാണ് അവറ്റകളുടെ ഇണയുടെ അരികത്തെത്താൻ…….പാട വരമ്പത്തു കൂടി കുട്ടികൾ നടന്നു പോകുന്നുണ്ട്…അസ്തമയസൂര്യൻ മെല്ലെ അകന്നു പോകുന്നു.. ഇരുണ്ട ചെമ്മാനം  ആകാശത്തു. അവയുടെ പ്രകാശത്താൽ കുളത്തിലെ താമരയും നാണിച്ചു നിൽക്കുക ആണ്…ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു എങ്കിലും അവ ഒക്കെ തോർന്നു..പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് മീനാക്ഷി കുറച്ചു സമയം മുറ്റത്തു നിന്നു..

വള്ളിമുല്ലയിടെ അടുത്ത് ചെന്ന് അവയെ ചെറുതായി ഒന്ന് ഇക്കിളി പെടുത്തി കൊണ്ട് അവൾ ഒന്ന് പിടിച്ചു കുലുക്കി..

വെള്ളത്തുള്ളികളും കുറച്ചു മുല്ലപ്പൂകളും ഭൂമി ദേവിയുടെ മാറിലേക്ക് വീണ്ടും പതിച്ചു..
ഒരു ചെറു മന്ദഹാസത്തോടെ അവൾ അവ എല്ലാം പെറുക്കി എടുത്തു വള്ളി കൊട്ടയിലേക്ക് ഇട്ടു.

ശ്രീഹരി പതിവുപോലെ തന്നെ അകത്തെ വാരത്തിൽ ഇരിപ്പുണ്ട്,,
അയാൾ  വേറെ ഏതോ ലോകത്താണെന്നു അവൾക്ക് തോന്നി… എപ്പോളും കൂട്ടായി കുറച്ചു പുസ്തകങ്ങളും കാണും
ഒളി കണ്ണാൽ ഒന്ന് നോക്കി
അവൾ അവനെ ശല്യപ്പെടുത്താതെ അകത്തേക്ക് കയറി..

ശ്രീഹരിയെ കാണാതെ ഒരു നിമിഷം പോലും ഇരിക്കുവൻ സാധിക്കാത്ത അവസ്ഥയിലാണ് താൻ എന്ന് മീനാക്ഷിക്ക് നന്നായിട്ട് അറിയാം.. …….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button