Novel

മയിൽപീലിക്കാവ്: ഭാഗം 13

രചന: മിത്ര വിന്ദ

ശ്രീഹരിയെ കാണാതെ ഒരു നിമിഷം പോലും ഇരിക്കുവൻ സാധിക്കാത്ത അവസ്ഥയിലാണ് താൻ എന്ന് മീനാക്ഷിക്ക് നന്നായിട്ട് അറിയാം..

തനിക്ക് ശ്രീഹരിയോട് പ്രണയം ആണോ എന്ന് അവൾ ഈ അടുത്ത രാത്രികളിൽ എല്ലാം ആത്മപരിശോധന നടത്താറുണ്ട്…

എന്തുകൊണ്ടാണ് താൻ ഇയാളെ സ്നേഹിക്കുന്നത്,,

പനി വന്നു വയ്യാണ്ടായി  കിടന്നപ്പോൾ തന്നെ എത്ര കരുതലോടെ ആണ് ശ്രീഹരി നോക്കിയത്,,

അമ്മ അടുത്തില്ല എന്ന വിഷമം ഒരു നിമിഷം പോലും തനിക്ക് തോന്നിയിട്ടില്ല, അത്രമേൽ നന്നായിട്ടാണ് തന്നെ നോക്കിയത്,,

ഒരു വല്ലാത്ത ദുർഗന്ധം ആയിരുന്നു മുറി മുഴുവനും..

അതൊന്നും വകവെയ്ക്കാതെ ആണ് ശ്രീഹരി അവളെ പരിചരിച്ചത്…

ഈ പ്രവൃത്തികൾ  ആണോ ശ്രീയേട്ടനെ ഇഷ്ടപ്പെടാൻ കാരണം ആയത്…

ആദ്യം ആയി ശ്രീയേട്ടനെ കണ്ടപ്പോൾ മുതൽ മനസിന് വല്ലാത്തൊരു അഭിനിവേശം.. തന്റെ പ്രിയപ്പെട്ട ഒരാൾ വന്നത് പോലെ… പക്ഷെ..പക്ഷെ….

അതിനൊപ്പം തന്നെ അവളുടെ മനസിനെ അലട്ടുന്ന വലിയൊരു പ്രശനം കൂടി ഉണ്ടാരുന്നു..

എന്തിനാണ് ശ്രീയേട്ടൻ ജയിലിൽ പോയത്….
ഏതോ ഒരു പെൺകുട്ടിയെ റേ പ്പ് ചെയ്തു എന്നാണ് ശോഭ ചേച്ചി പറഞ്ഞത്..

ആ പെൺകുട്ടി ജീവിച്ചിരുപ്പുണ്ട് എവിടെയോ, അവൾ ശ്രീയേട്ടനെ കാത്തിരിക്കുക ആണോ എന്തോ….

ഈ ചോദ്യത്തിന് നടുവിൽ അവനോട്‌ ഉള്ള ഇഷ്ടം പതുങ്ങി ഒളിക്കുകയാണ് ..

വലിയൊരു പരുന്ത് ചിറകടിച്ചു വരുന്നുണ്ട്,
ഒരു തള്ളക്കോഴിയുടെ ചിറകിന്റെ കീഴിലേക്ക് കോഴികുഞ്ഞു ഒളിക്കുകയാണ്,,,,

അതുപോലെ തന്റെ പ്രണയ
വും ഒളിച്ചു ഇരിക്കുകയാണ്,,,

ശ്രീഹരി ഒന്ന് മനസ് തുറന്നു സംസാരിക്കുകയാണെങ്കിൽ തനിക്ക് അദ്ദേഹത്തോട് എന്തെങ്കിലും ചോദിക്കാമായിരുന്നു..

പക്ഷേ തന്നോട് എന്തെങ്കിലും ഒന്ന് രണ്ട് വാക്കുകൾ മാത്രം…… കഴിഞ്ഞു, അത്രയും ഒള്ളൂ…

പിന്നെ എങ്ങനെ അദ്ദേഹത്തിന്റെ രഹസ്യം അറിയുവാനാകും…

മീനാക്ഷി…. ശ്രീഹരി ഉറക്കെ വിളിക്കുന്നത് അവൾ കേട്ടു..

അവൾ ചെന്നപ്പോൾ ശ്രീഹരി കുളികഴിഞ്ഞു എങ്ങോട്ടോ പോകുവാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്..കരിനീല നിറം ഉള്ള ഷർട്ട് ആണ് വേഷം..

എന്താ ശ്രീയേട്ടാ…. അവൾ അവനോട് ചോദിച്ചു..

ഞാൻ അമ്പലത്തിൽ പോകുവാണ്,,,കാവിൽ പൂരം ഇന്ന് കൊണ്ടുതീരും, ഞാൻ വരാൻ കുറച്ചു ലേറ്റ് ആകും…അവൻ പറഞ്ഞു.

ഞാനും കൂടി വന്നോട്ടെ,, പെട്ടന്ന് അവൾക്ക് അങ്ങനെ ചോദിക്കുവാനാണ് തോന്നിയത്..

പോന്നോളൂ,,, കുറച്ചു ആലോചിച്ച ശേഷം അവൻ മറുപടി കൊടുത്തത്..

മീനാക്ഷി ചിരിച്ചു കൊണ്ട് അകത്തേക്ക് ഓടി മറഞ്ഞു.. ഓടി പോയി അവൾ കുടമുല്ലപ്പൂക്കൾ കൊണ്ട് ഒരു മാലാ കെട്ടി.. വേഗം കുളിക്കാൻ കയറി പോയി..

മീനാക്ഷി, താൻ ഇതെന്ത് എടുക്കുവാ,ആറാട്ടുവന്നു അമ്പലത്തിൽ കേറിയലും ഇന്ന് അമ്പലത്തിൽ എത്തുമോ നമ്മൾ… അവൻ ഒച്ച വെയ്ക്കുന്നത് കേട്ടുകൊണ്ടാണ് മീനാക്ഷി ഇറങ്ങി ചെന്നത്..

കഴിഞ്ഞു ശ്രീയേട്ടാ… ഇറങ്ങാം.
അവൾ വിളിച്ചു പറഞ്ഞു.

നീലയും പച്ചയും നിറം  ഉള്ള ഒരു ധാവണിയുടുത്തു മുടിയിൽ നിറയെ മുല്ലപ്പൂ ചൂടി, അസ്സൽ ഒരു നാട്ടിന്പുറത്തുകാരിയായി ആണ് അവൾ ഇറങ്ങി വന്നത്..

സുന്ദരിയായി ഒരുങ്ങുവാൻ ഇന്ന് മീനാക്ഷിക്ക് ഇത്തിരി ഏറെ സമയം എടുത്തു.. അത് ഒറ്റ നോട്ടത്തിൽ തന്നെ ശ്രീഹരിക്ക് മനസ്സിലാകുകയും ചെയ്ത്..

ഇത്രയും ഗ്ലാമർ ഉള്ള ഒരു പെണ്ണ് കൂടെ ഉണ്ടായിട്ടും ഈ മരങ്ങോടൻ ഒന്നു നോക്കുന്നു പോലും ഇല്ലലോ എന്ന് മീനാക്ഷി പിറുപിറുത്തു.. താൻ എന്തേലും പറഞ്ഞൊ.പെട്ടന്ന് അവൻ ചോദിച്ചു.

ങ്ങെ.. ഞാനോ, ഇല്ല ശ്രീയേട്ടാ, ഒന്നും പറഞ്ഞില്ലാലോ.
മീനാക്ഷി നിഷ്കു വാരി വിതറി അവനെയൊന്നു നോക്കി.

അമ്പലത്തിൽ ചെന്നപ്പോൾ എല്ലാ കണ്ണുകളും മീനാക്ഷിയിൽ ആയിരുന്നു.. പലരും അവളെ നോക്കുന്നത് ശ്രീഹരിയും കണ്ടു

ശ്രീഹരിക്കും തോന്നി ഇവൾ ആകെ മാറിയിരിക്കുന്നു എന്ന്..
അവനോട് ചേർന്ന് ആയിരുന്നു അവളുടെ നടപ്പ്. ഇടയ്ക്ക് ഒക്കെ ആളുകൾ തിക്കും തിരക്കുമുണ്ടക്കിയപ്പോൾ ശ്രീഹരി അവളെ തന്റെ മുന്നിൽ നിറുത്തി.

ചെണ്ടമേളവും, താലപ്പൊലിയും, ആനയും അമ്പാരിയും അങ്ങനെ അങ്ങനെ ആകെ ബഹളമയം ആണ് അമ്പലമുറ്റം..

മീനാക്ഷി എല്ലാം ആസ്വദിച്ചു നിൽപ്പാണ്.

തൊഴുതു കഴിഞ്ഞില്ലേ, ഇനി നമ്മൾക്ക് പോകാം… ശ്രീഹരി പറഞ്ഞു..

പോകാനോ, ഇപ്പോളോ? അവൾ അവനെ നോക്കി..

ഞാൻ പോകുവാ, താൻ എങ്കിൽ ഇവിടെ നിന്നോ… അവൻ തിരികെ നടന്നു..

ഗത്യന്തരം ഇല്ലാതെ മീനാക്ഷിയും പിറകെ പോയി…

ആനക്കൊട്ടിലിൽ എത്തിയതും മീനാക്ഷി  ഗജവീരന്മാരെ കണ്ടു  അറിയാതെ ശ്രീഹരിയുടെ കൈയിൽ മുറുക്കെ പിടിച്ചു…

അവന്റെ തണുത്ത കരങ്ങളിൽ പതിഞ്ഞപ്പോൾ അവളുടെ കൈകൾ വിറ കൊണ്ട് എങ്കിലും പെട്ടന്ന് ആയിരുന്നു അവൻ ഒന്നുകൂടി ആ കൈകൾ മുറുകെ പിടിച്ചു…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button