Novel

മയിൽപീലിക്കാവ്: ഭാഗം 15

രചന: മിത്ര വിന്ദ

എനിക്ക് ഇപ്പോൾ ആരെയും വിളിക്കേണ്ട ആവശ്യം ഇല്ല,,, ഇത് താൻ എടുത്തോളൂ… ശ്രീഹരി അത് തിരിച്ചു മേശയിൽ വെച്ചതും മീനാക്ഷി സങ്കടത്തോടെ അവനെ നോക്കി..

അവൾക്ക് പിന്നീട് ഒന്നും സംസാരിക്കുവാൻ പറ്റാത്ത അവസ്ഥ ആയിരുന്നു..

എത്രമാത്രം സന്തോഷത്തോടെ ആണ് താൻ ഇത് മേടിച്ചുകൊണ്ട് വന്നത്, പക്ഷേ…..

ശ്രീഹരി ആണെങ്കിൽ ഒന്നും പറയാതെ അകത്തേക്ക് പോയി..

മീനാക്ഷി അതും ആയിട്ട് അവളുടെ മുറിയിലേക്കും .

വൈകിട്ട് എന്നും ശ്രീഹരി നേരത്തെ കിടക്കും, മീനാക്ഷി ആണെങ്കിൽ കുറച്ചു സമയം ടീവി കാണും, അതു കഴിഞ്ഞു അവളും പോയി കിടക്കും..

പക്ഷേ ഇന്ന് അവൻ ടീവി കണ്ടുകൊണ്ട് ഇരിക്കുകയാണ്,,

മീനാക്ഷി അത്താഴം കഴിച്ചിട്ട് മുറിയിലേക്ക് പോകാനായി തിരിഞ്ഞതും ശ്രീഹരി അവളെ വിളിച്ചു..

മുഖം ഒക്കെ വാടി ആണ് ഇരിക്കുനത് അവളുടെ..

മീനാക്ഷി…

അവൻ വിളിച്ചു എങ്കിലും ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ തിരികെ റൂമിലേക്ക് കയറി പോയി.

അന്ന് അവൾക്ക് ഉറങ്ങാൻ കഴിഞ്ഞ ഇല്ല…

ആ മൊബൈൽ ഫോൺ മേശമേൽ ഇരിപ്പുണ്ട്..

ഒരുപാട് സന്തോഷത്തോടെ ആണ് അതുമായി താൻ വന്നത്.

പക്ഷെ ശ്രീയേട്ടൻ അത് നിരസിക്കും എന്ന് ഓർത്തില്ല.
കടക്കണ്ണിൽ രണ്ടു ഗോളങ്ങൾ ഉരുണ്ട് കൂടി… അത് നീരുറവ ആയി ഒഴുകി

കണ്മഷി മുഴുവൻ പടർന്നു ഒലിച്ചു.

അവൾക്ക് സങ്കടം അണപ്പൊട്ടി ഒഴുകി..

വല്ലാത്ത ഒരു നൊമ്പരം വന്നു മൂടുന്നു…

നീ എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത്.. അവൻ നിന്നോട് എപ്പോൾ എങ്കിലും ഇഷ്ടം പറഞ്ഞോ മീനാക്ഷി… നീ എന്തിനാണ് ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നത്…. അവളുട മനസാക്ഷി പോലും അവളോട് വഴക്ക് ഇടുക ആണ

രാവേറെ ചെന്ന്… എപ്പോളോ അവൾ ഒന്ന് മയങ്ങി..

കാലത്തെ എഴുന്നേറ്റു കുളി ഒക്കെ കഴിഞ്ഞു അവൾ നേരെ പൂജമുറിയിൽ പോയി.

വിളക്ക് കൊളുത്തി പ്രാർത്ഥിച്ച ശേഷം അവൾ അടുക്കളയിൽ ചെന്നു.

അരച്ച് വെച്ച മാവിൽ നിന്ന് കുറച്ചു എടുത്തു അവൾ ഇഡലി ഉണ്ടാക്കി. ബാക്കി എടുത്തു ഫ്രിഡ്ജിൽ വെച്ചു.

അതിന് ശേഷം സാമ്പാർ ഉണ്ടാക്കാൻ ഉള്ള കഷ്ണങ്ങൾ ഒക്കെ നുറുക്കി..

“മീനാക്ഷി…”

ശ്രീഹരി വിളിച്ചപ്പോൾ അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി..

“എടൊ ”

“ഒന്നും പറയണ്ട ശ്രീയേട്ടാ…. ഞാൻ ഇത്തിരി അതിരു കടന്നു… പലപ്പോളും ഞാൻ…. ഒക്കെ ക്ഷമിക്കണം കെട്ടോ…”

അവൾ വീണ്ടും അവളുട ജോലി തുടർന്ന്…

അവൻ കൂടുതൽ ഒന്നും പറയാതെ അവിടെ നിന്ന് ഇറങ്ങി പോയി.

എന്നും ഓഫീസിൽ പോകും മുൻപ് അവൾ ആണ് ആദ്യം ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നത്..

അന്ന് പക്ഷെ അവൾ നേരെ റൂമിൽ ചെന്ന് ഒരുങ്ങി വേഗം ജോലിക്ക് പോകാൻ തയ്യാറായി വന്നു..

ശ്രീഹരിക്കും വിഷമം തോന്നി..

എന്തായലും അവൾ ജോലിക്ക് പോയി വരട്ടെ എന്ന് അവൻ തീരുമാനിച്ചു m

തിരികെ അവൾ വരുന്നതും കാത്തു അവൻ ഉമ്മറത്ത് ചാരുകസേരയിൽ കിടക്കുക ആണ്.

റോഡിൽ കൂടി മീനാക്ഷി വേഗം വരുന്നത് അവനു കാണാം

അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..

മീനാക്ഷി, എനിക്ക്
ഇയാളോട് പിണക്കം ഉണ്ടായിട്ടല്ല ഞാൻ ആ മൊബൈൽ മേടിക്കാഞ്ഞത്.വെറുതെ താൻ, തന്റെ ക്യാഷ് കളഞ്ഞിട്ട്… കോഫി കുടിച്ചു കൊണ്ട് ഇരുന്നപ്പോൾ ഓർക്കപ്പുറത്തു അവൻ വന്നതു.

ഇയാൾക്ക് വിഷമം ആയെങ്കിൽ അത് എനിക്ക് തന്നോളൂ,, അവൻ പറഞ്ഞു.

അതൊന്നും കുഴപ്പമില്ല..അത്രക്ക് വിഷമം o
ഒന്നും ഇല്ല,ഞാൻ അത് നാട്ടിൽ പോകുമ്പോൾ അച്ഛന് കൊടുത്തോളം.. അവൾ അലക്ഷ്യമായി പറഞ്ഞു..

ഇയാൾ വിചാരിക്കുന്നത് പോലെ ഉള്ള ഒരു ചെറുപ്പക്കാരൻ അല്ല ഞാൻ, അറിയാമല്ലോ അല്ലേ…ശോഭ ചേച്ചി പറഞ്ഞത് ഒക്കെ ഓർമ ഉണ്ടല്ലോ..അവൻ പതിയെ അവളുടെ അരികിലേക്ക് വന്നു കൊണ്ട് ചോദിച്ചു..

അവളുടെ നേർക്ക് ശ്രീഹരി നടന്നു വന്നതും അവൾ ഒന്നു പകച്ചു…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button