Novel

മയിൽപീലിക്കാവ്: ഭാഗം 17

രചന: മിത്ര വിന്ദ

അടുത്ത  ദിവസം രാവിലെ മീനാക്ഷി ബാങ്കിലേക്ക് വിളിച്ചു അവധി എടുത്തിരുന്നു..

ഇന്ന് എന്തായാലും ജോലിക്ക് പോകുന്നില്ല എന്നവൾ തീരുമാനിച്ചിരുന്നു..

ശ്രീഹരി ഉണർന്നപ്പോളേക്കും മീനാക്ഷി ജോലികൾ എല്ലാം തീർത്തിരുന്നു,,

ഇന്നലെ രാത്രിയിലെ ദേഷ്യം ഒക്കെ ഇന്ന് അവന്റെ  മുഖത്തില്ല എന്നവൾക്ക് തോന്നി,,

പക്ഷേ അവൻ അവൾക്ക് നേർക്ക് ഒന്ന് നോക്കുന്നു പോലും ഇല്ല…

ചായ കുടിച്ചിട്ട് അവൻ നേരെ റൂമിലേക്ക് പോയി..

അവൾ കുറച്ചു സമയം മുറ്റത്തെ ചെടികൾ ഒക്കെ നട്ടു നനച്ചു നിന്നു.അതിന് ശേഷം വീണ്ടും അകത്തേക്ക് വന്നത്.

എന്തെ ഇന്ന് താൻ ജോലിക്ക് പോകാത്തത്…തനിക്ക് സുഖമില്ലേ മീനാക്ഷി?
പതിവ്സമയത്തും അവൾ ഇറങ്ങാഞ്ഞത് കണ്ടപ്പോൾ ശ്രീഹരി അവിടേക്ക് വന്നു ചോദിച്ചു..

“ഇന്ന് അമ്മ വരുമെന്ന് വിളിച്ചു പറഞ്ഞു.. അതുകൊണ്ട് ഞാൻ ലീവ് എടുത്തതാണ്.. ”

മുൻകൂട്ടി പ്ലാൻ ചെയ്തതുകൊണ്ട് ഒട്ടും പതറാതെ ആണ് അവൾ അവനെ നോക്കി അത് പറഞ്ഞത്..

ശ്രീഹരിയിൽ ഉണ്ടായ ഭാവവ്യത്യാസം അവൾ സസൂഷ്മം നിരീക്ഷിച്ചു..

“എന്നിട്ട് നീ എന്താ ഇതുവരെ പറയാഞ്ഞത്”.. അവൻ അവളുടെ അടുത്തേക്ക് പാഞ്ഞു വന്നു..

“അമ്മ എന്നോട് ഇപ്പോള വിളിച്ചു പറഞ്ഞത്,,,അമ്മ പറയാതെ എനിക്ക് എങ്ങനെ പറയാൻ പറ്റും..തന്നെയുമല്ല അമ്മ യിടെ വീട് അല്ലെ ഇത്. . “ഉള്ളിലെ ഭയം ഒളിപ്പിച്ചു വെച്ചുകൊണ്ട് അവൾ പറഞ്ഞു .

“അമ്മ എപ്പോൾ എത്തും, എന്തേലും പറഞ്ഞോ… ”

അവൻ ചോദിച്ചു..

“രാത്രിയാകുമ്പോൾ എത്തും എന്നാണ് പറഞ്ഞത്, കൂടുതലൊന്നും എനിക്ക് അറിയില്ല…പിന്നെ ഇത്‌ അമ്മയുടെ വീട് അല്ലേ, ഇങ്ങോട്ട് വരുന്ന കാര്യത്തെ കുറിച് ഒരുപാട് അങ്ങട് ഞാൻ ചോദിക്കേണ്ട കാര്യമുണ്ടോ അതിനു “മീനാക്ഷി അലക്ഷ്യമായി അവനു മറുപടി കൊടുത്തു..,

ശ്രീഹരി ആകെ അസ്വസ്ഥൻ ആകുന്നത് അവൾ നോക്കി കാണുകയാണ്..

അമ്മ വരുന്നത് സന്തോഷം അല്ലേ ശ്രീയേട്ടാ, അവൾ ചോദിച്ചതും ശ്രീഹരി  അവളെ കനപ്പിച്ചുനോക്കിയിട്ട് തിരിഞ്ഞു മുറിയിലേക്ക് കയറിപ്പോയി..

ശ്രീഹരി പുറത്തു എവിടെ എങ്കിലും പോകുന്നുണ്ടോ എന്നു മീനാക്ഷി നോക്കി ഇരിക്കുകയാണ്,,

ആ സമയത്തു അവന്റെ മുറിയിൽ ഒന്ന് കയറിപ്പറ്റാം എന്നാണ് അവളുടെ കണക്കു കൂട്ടൽ…

ഉച്ചക്ക് അവനു ഉള്ള ഊണ് എടുത്തു വെച്ച് കഴിഞ്ഞു മീനാക്ഷി നോക്കിയപ്പോൾ അവൻ ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ട് ഇരിക്കുന്നു,

കുറെ സമയം ആയി അവൻ സംസാരത്തിൽ ആണ്..

ഫോൺ വെച്ചുകഴിഞ്ഞപ്പോൾ അവൾ നോക്കിയപ്പോൾ അവൻ കാറിന്റെ കീ എടുത്തുകൊണ്ടു വെളിയിലേക്ക് പോകുന്നതാണ് കണ്ടത്..

ആ സമയത്ത് കേറാനായി അവൾ തുടങ്ങിയതും അവന്റെ വണ്ടി എത്തുന്ന ശബ്ദം കേട്ടു.

വൈകിട്ട് ശ്രീഹരി പൂജാമുറിയിൽ  കയറിയപ്പോൾ മീനാക്ഷി ആദ്യമായി അവന്റെ മുറിയിൽ പ്രവേശിച്ചത്.. അവൾക്കറിയാം അവൻ ഉടനെ ഒന്നും ഇറങ്ങി വരില്ലെന്ന്…

ശ്രീഹരി അടുത്ത് എത്തുമ്പോൾ ഉള്ള മണം തന്നെയാണ് ആ മുറിക്കകത്തും..

കുറെയേറെ പുസ്തകങ്ങൾ അടുക്കി അടുക്കി വെച്ചിട്ടുണ്ട്, എന്തൊക്കെയോ എഴുതിയിട്ട് കീറിക്കളഞ്ഞത് ആണെന്ന് തോന്നുന്നു, പേപ്പർ കുറച്ചു വേസ്റ്റ് ബിൻ il ഇട്ടിട്ടുണ്ട്
ഗുരുവായൂരപ്പന്റെ ഒരു ചന്ദന വിഗ്രഹം മേശയുടെ നടുക്കിരുപ്പുണ്ട്,,,അവന്റെ രണ്ടു മൂന്ന് ഷർട്ട്‌ തേച്ചു മടക്കി വെച്ചിട്ടുണ്ട്
.എന്തായാലും നല്ല അടുക്കും ചിട്ടയും ഉള്ള ആളാണെന്ന് അവൾക്ക് മനസിലായി..

ഒരു ഡയറി ഇരിക്കുനത് കണ്ട മീനാക്ഷി അത് എടുത്തു നോക്കി

അത് അവൾ തുറന്നതും ശ്രീഹരി ഒറ്റ അലർച്ച ആയിരുന്നു..

മീനാക്ഷി… ആരോട് ചോദിച്ചിട്ടാണ് നീ എന്റെ മുറിയിൽ കയറിയത്..എന്തെടി….അവൻ അലറിക്കൊണ്ട് അവളുടെ അടുത്തേക്ക് പാഞ്ഞു വന്നു…

പേടിച്ചു പിന്നോട്ട് മാറിയ അവളുടെ അടുത്തേക്ക് അവൻ വന്നു…

അവളുടെ ഫോൺ ശ്രീഹരിയുടെ കൈയിൽ ഉണ്ടായിരുന്നു..

ഫോൺ ശബ്‌ദിച്ചപ്പോൾ അവൾ പ്രാർഥിച്ചത് രുക്മിണി അമ്മ ആകരുതേ എന്നാണ്..

പക്ഷെ…

ഇതാ

അമ്മയാണ്,അവൻ അതിന്റെ ലൗഡ് സ്പീക്കർ ഓൺ ചെയ്ത് കൊണ്ടു അവളുടെ കൈയിൽ കൊടുത്തു..

മീനാക്ഷിക്ക് തൊണ്ട വറ്റിവരണ്ടു,

ഈശ്വരാ പിടിക്കപെടുമല്ലോ…

രണ്ടും കല്പിച്ചു അവൾ ഫോൺ കട്ട്‌ ചെയ്തു..

എന്താ അമ്മയോടു സംസാരിക്കാഞ്ഞത്..

നീ എന്താ കട്ട്‌ ചെയ്തത്, അവൻ അവളുടെ കൈയിൽ നിന്നും വീണ്ടും ഫോൺ മേടിച്ചു , എടുത്തു അങ്ങോട്ട് വിളിച്ചു..

ദാ, റിങ് ചെയുന്നുണ്ട്, അമ്മയോട് സംസാരിക്കു..

അവളുടെ നേർക്ക് നീട്ടി.. ….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!