Novel

മയിൽപീലിക്കാവ്: ഭാഗം 19

രചന: മിത്ര വിന്ദ

മീനാക്ഷി ആണെങ്കിൽ കൈവേദ നി ച്ചിട്ട് ഇപ്പോൾ വീണുപോകും എന്നു ഓർത്തു,
അതിലും അവളെ വിഷമിപ്പിച്ചത് അവന്റെ ഓരോ വാക്കുകളും ആയിരുന്നു..

സാവധാനം  അവന്റെ പി ടുത്തം അയഞ്ഞു, എങ്കിലും അവൻ പിടി വിട്ടില്ല..

നീ എന്നോട് എന്തിനു കള്ളം പറഞ്ഞത്, അമ്മ ഇന്ന് വരുന്നതിനെ കുറിച്ച് ഒരക്ഷരം പോലും നിന്നോട് പറഞ്ഞില്ലാലോ…… തന്നെയുംഅല്ല അമ്മ ലെച്ചുന്റെ അടുത്ത് സംസാരിക്കുന്നതും ഞാൻ കേട്ടല്ലോ…

അവന്റെ ചോദ്യങ്ങൾ നേരിടാനാവാതെ മീനാക്ഷി തല കുനിച്ചു..

അവൾക്ക് എന്താ പറയേണ്ടത് എന്നു അറിയില്ലായിരുന്നു..

താൻ ഇന്നുവരെ ആരോടും ഒരു കാര്യവും ആവശ്യം ഇല്ലാതെ പറയുന്നതല്ല,

എന്നാൽ… എന്നാൽ…

ശ്രീയേട്ടനോട്, വെറുതെ ഒരു കള വ് പറഞ്ഞു, അത് കൈയോടെ പിടിക്കുകയും ചെയ്തു..

മീനാക്ഷി ഇപ്പോൾ പൊട്ടിക്കരയുമെന്നു ശ്രീഹരിക്ക് തോന്നി..

അവൻ മെല്ലെ അവളുടെ കൈ വിടുവിച്ചു..
മീനാക്ഷി മെല്ലെ അവിടെ നിന്ന് ഇറങ്ങി പോയി..

ശരിക്കും ഈ മനുഷ്യനോട് എന്തിനാണ് ഇങ്ങനെ ഒക്കെ പെരുമാറുന്നത് എന്നു മാത്രം അവൾക്ക് അറിയില്ല…

അല്ല…….അങ്ങനെ അല്ല പറയേണ്ടത്,

തന്റെ മനസ് അയാൾ കണ്ടതാണ്, അറിഞ്ഞതാണ്,

എന്നിട്ട് പറഞ്ഞതോ,,,,

എന്തൊക്കെയാണ് ശ്രീയേട്ടൻ വിളിച്ചു കൂവിയത്..

എത്ര നേരം തന്റെ മുറിയിൽ ആ ഇരുപ്പ് ഇരുന്നു എന്ന് മീനാക്ഷിക്ക് പോലും അറിയില്ലായിരുന്നു..

സഹിക്കാവുന്നതിലും അപ്പുറം ആണ് ഇവിടെ നടന്നതെല്ലാം…

ശ്രീഹരി എന്ന പുരുഷനെ താൻ കണ്ടത് ഇവിടെ വന്നതിനു ശേഷം ആണ്,

ഏതൊരു പെണ്ണിനെയും പോലെ താൻ അറിയാതെ, തന്റെ മനസും ഇടക്കെപ്പോളോ അയാളെ സ്നേ ഹിച്ചു..

അയാളെ പറ്റി താൻ അറിഞ്ഞത് സത്യം ആണോന്നു പോലും അറിയില്ല,,

എന്നിട്ടും, എപ്പോളോ….. താനും ശ്രീഹരിയിടേതാകാന് കൊതിച്ചു.. മോഹിച്ചു.. ഒരുപാട് ഒരുപാട്…
ആഹ്,
ശ്രീഹരി എന്ന അധ്യായം ഇവിടെ അവസാനിക്കട്ടെ..

ശ്രീഹരി ഒരിക്കൽ പോലും അവളുട റൂമിന്റെ വാതിൽ ക്കൽ വരുകയോ അവളെ വിളിക്കുകയോ ചെയ്തില്ല.

അവൾ തന്റെ ബാഗ് എടുത്തു, അവളുടേതായ ഡ്രെസ്സുകൾ എല്ലാം കുത്തിനിറച്ചു…

സമയം വെളുപ്പിന് 1മണി ആയിരിക്കുന്നു…

എന്നാലും പേടിക്കാതെ തന്നെ അവൾ മുന്നോട്ട് പോകുവാൻ തീരുമനിച്ചു. .
തന്റെ അച്ഛനെയും അമ്മയെയും കാണുവാൻ അവളുടെ മനസ്സ് വെമ്പി..

ഇനി അയാൾ തന്നെ തിരഞ്ഞു പോകേണ്ട…

തന്റെ  മനസ് പറയാതെ പോകുന്നത് മനസാക്ഷിയോട് കാണിക്കുന്ന വഞ്ചന ആകും ..

അവൾ ഒരു വെള്ളപേപ്പർ എടുത്തു..

ശ്രീയേട്ടാ,

എന്നോട് ക്ഷമിക്കണം,,

എല്ലാം….. എല്ലാം ശ്രീയേട്ടനോട് ഉള്ള ഇഷ്ടം കൊണ്ടായിരുന്നു,,,,, എന്റെ പ്രണയം,ആ തീയ് ആളിക്കത്തി, അടങ്ങി, ആ ചിത എന്നിൽ തന്നെ  അമരട്ടെ…….
ബുദ്ധിമുട്ടിച്ചതിൽ ഞാൻ ക്ഷമ ചോദിക്കുന്നു..
സോറി…

അവൾ ബാഗും എടുത്തു മുറിയിൽ നിന്നും ഇറങ്ങി…
ശബ്ദം ഉണ്ടാക്കാതെ വാതിൽ തുറന്നു, വെളിയിൽ ഇറങ്ങി..

വീടിന്റെ മുൻപിൽ വന്നതും ഒരു ഓട്ടോ വരുന്നത് അവൾ കണ്ടു. പിന്നാലെ വേറെ യും ഉണ്ട്

പെട്ടന്ന് മീനാക്ഷി കൈ കാണിച്ചു നിറുത്തി

ആദ്യം കണ്ട ഓട്ടോയിൽ കയറി

അതിൽ ഇരിക്കവേ അവള് പൊട്ടിക്കരഞ്ഞു പോയി.

എന്തിനാണ് ഇത്ര സങ്കടം… പക്ഷെ, അവന്റെ വാക്കുകൾ അത്രമേൽ ഹൃദയത്തെ കീറി മുറിച്ചു. സങ്കടം വന്നിട്ട് നെഞ്ചോക്കെ വിങ്ങിപ്പൊട്ടി പോകും പോലെ…

കരഞ്ഞു കൊണ്ട് ഇരിക്കാൻ മാത്രം അവൾക്ക് കഴിഞ്ഞുള്ളു

അങ്ങനെ അവൾ ബസ് സ്റ്റാൻഡിൽ എത്തി..

കോട്ടയത്തിനു ബസ് വരാൻ അരമണിക്കൂർ ടൈം എടുക്കും എന്ന് അവൾക്കറിയുവാൻ കഴിഞ്ഞു..

മുറുക്കി ചുവപ്പിച്ചു കൊണ്ടു ഒരു മധ്യവയസ്‌കൻ വന്നു മീനാക്ഷിയെ അടി മുടി നോക്കി..

അവൾ ആ നോട്ടത്തിൽ ചൂളി പോയി..

കുറച്ചു ബംഗാളികൾ കൂട്ടം കൂടി നിൽപ്പുണ്ട്, ഫോണിലെ ഏതോ ഫോട്ടോ കണ്ടു അവർ ഉറക്കെ ചിരിക്കുകയാണ്.. അവളെ നോക്കി എന്തൊക്കെയോ അവർ പറയുന്നുണ്ട്..

മീനാക്ഷിക്ക് ചങ്ക് പടാപടാന്നു ഇടിച്ചു..

ഈശ്വരാ,

ആരെങ്കിലും സ്ത്രീകൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ എന്നവൾ ആദ്യം നോക്കി. കുറച്ചു മാറിഒരമ്മയും മകളും ഇരിപ്പുണ്ട്. അവരുടെ അടുത്തേയ്ക്ക് പോകാം എന്നവൾ കരുതി.

അങ്ങോട്ട് നടക്കാൻ തുടങ്ങിയതും പെട്ടന്ന് ആയിരുന്നു
ഒരു കൈവന്നു അവളുടെ തോ ളിൽ പിടിച്ചത് മീനാക്ഷി ഞെട്ടി തിരിഞ്ഞു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button