Novel

മയിൽപീലിക്കാവ്: ഭാഗം 27

രചന: മിത്ര വിന്ദ

നീ അവളോട് ദേഷ്യപ്പെടേണ്ട കെട്ടോ ആവശ്യം ഇല്ലാതെ.. ശ്രീഹരി ഒച്ച ഉയർത്തി..

ഓഹ്… എന്താ നിങ്ങൾക്ക് പൊള്ളിയോ.. ഹിമ ചീറി..

പൊള്ളിയെടി, അതിനു നിനക്കെന്താ, പറഞ്ഞത് അനുസരിച്ചാൽ മതി..

അവന്റെ ശബ്ദം മുറുകി..

മീനാക്ഷിക്ക് എങ്ങോട്ടെങ്കിലും ഓടി ഒളിക്കുവാൻ തോന്നി..

എന്റെ ഈശ്വരാ, എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്.. അവൾ കരഞ്ഞു..

എന്താടോ, നിങ്ങളുടെ വെപ്പാട്ടിയാണോ ഇവൾ, നിങ്ങൾക്ക് ഇത്രയും ദെണ്ണം വരുവാൻ……ഹിമ ശ്രീഹരിയുടെ അടുത്തേക്ക് ചെന്നതും അവൻ അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു..

ആഹ്…. അമ്മേ, ശ്വാസം കിട്ടാതെ വിഷമിക്കുന്ന ഹിമയെ കണ്ടതും മീനാക്ഷി ഓടിച്ചെന്നു ശ്രീഹരിയുട കൈയിൽ കടന്നു പിടിച്ചു..

രുക്മിണിയമ്മയും ബഹളം കേട്ടുകൊണ്ട് ഓടി വന്നു..

രുക്മിണിയമ്മയും മീനാക്ഷിയും കൂടെ ഒരുതരത്തിൽ ശ്രീഹരിയിൽ നിന്നും ഹിമയെ മോചിപ്പിച്ചു…

എടാ, ഇതിനു വേണ്ടി നീ കണക്ക് പറയും… ഹിമ കഴുത്തിലെ വേദന കടിച്ചമർത്തികൊണ്ടും ശ്രീഹരിയോട് കയർത്തു..

അവൾ ചാടി തുള്ളി മുറിയിലേക്ക് കയറി പോകുന്നതും നോക്കി മീനാക്ഷിയും രുക്മിണിയമ്മയും നിറകണ്ണുകളോടെ നിന്നു..

എന്റെ ഈശ്വരാ, ഇനി എന്തൊക്കെ കാണേണ്ടിവരും ഈ പാപിയായ അമ്മ..

രുക്മിയമ്മ കണ്ണുനീർ തുടച്ചുകൊണ്ട് മകനെ നോക്കി..

അവൻ ഒന്നും മിണ്ടാതെ അവിടെ കിടന്നിരുന്ന കസേരയിൽ ഇരുന്നു..

കുറച്ചു കഴിഞ്ഞതും മുറ്റത്തൊരു കാർ വന്നു നിന്നു, അതിൽ നിന്നും ഒരു യുവാവ് ഇറങ്ങി വന്നു,,ഹിമ ഓടി അyaൾക്കരികിലേക്ക്,,,
ശ്രീഹരിയുട കണ്മുൻപിൽ വെച്ച് അവൾ ആ യുവാവിനെ കെട്ടിപിടിച്ചു…

അവൾ ആരോടും ഒരു വാക്ക് പോലും പറയാതെ എന്നിട്ടവൾ അയാൾക്കൊപ്പം കാറിൽ കയറി പോയി..

നഗരത്തിലെ പ്രമുഖ വ്യവസായിമാരുടെ  മക്കളെ അനാശാസ്യത്തിന് അറസ്റ്റ് ചെയ്തു..

പിറ്റേദിവസത്തെ പത്രങ്ങളിലെ പ്രധാന വാർത്ത ഇതായിരുന്നു..

ഹിമയെയും ഇന്നലെ അവൾക്കൊപ്പം പോയ ചെറുപ്പകാരനെയും ആണ് അറസ്റ്റ് ച്യ്തത് എന്ന് ശ്രീഹരി പറഞ്ഞാണ് മീനാക്ഷിയും രുക്മിണിയമ്മയും അറിഞ്ഞത്..

ഈ ഒറ്റ കാരണത്തിൽ നിനക്ക് ഡിവോഴ്‌സിന് കൊടുക്കാം മോനേ എന്ന് രുക്മിണിയമ്മ പറഞ്ഞപ്പോൾ ശ്രീഹരിയുടെ ഉള്ളിൽ സന്തോഷപെരുമഴ പെയ്യുകയായിരുന്നു..

അമ്മ പറഞ്ഞത് ശരിയാണ്, ഇനി തനിക്ക് നിഷ്പ്രയാസം ഡിവോഴ്സ് നേടിയെടുക്കാം എന്നവൻ ഓർത്തു o..

സത്യസന്ധമായ പ്രണയം ദൈവം കാണും..

അവൻ ഉറച്ചു വിശ്വസിച്ചു..

പിറ്റേദിവസം വൈകുന്നേരം ശ്രീഹരിയും അമ്മയും കൂടി ഉമ്മറത്തിരിക്കുകയാണ്..

ഹിമയുടെ വീട്ടിലെ കാർ മുറ്റത്തേക്ക് ഒഴുകി വന്നു..

അതിൽനിന്നും ഇറങ്ങിയ രൂപത്തെ കണ്ടു അവർ പകച്ചു പോയി..

എല്ലും തോലുമായ ഒരു രൂപം,

ഹിമയുടെ സഹോദരൻ..

അയാൾ അവർക്കരിക്കിലേക്ക് നടന്നു വന്നു..

അയാൾ വെച്ചുപോകുമെന്നു ഭയന്ന ശ്രീഹരി ഓടിച്ചെന്നു  അയാളെ കയറി പിടിച്ചു..

അവന്റെ കൈയിൽ കടന്നുപിടിച്ചതും അയാൾ പൊട്ടിക്കരഞ്ഞു..

ഹിമയുടെ സഹോദരന് കാൻസർ ആണ്, അതും അവസാന ഘട്ടം…

അയാൾ ഒരു ഏറ്റുപറച്ചിലിനു വന്നതാണെന്ന് ശ്രീഹരിക്ക് മനസിലായി..

കുറെ സമയം അയാൾ ചെയ്ത പാപങ്ങൾ ഒക്കെ ഏറ്റുപറഞ്ഞു..

ഹിമയും അവളുടെ ബോയ് ഫ്രണ്ടും തമ്മിൽ വര്ഷങ്ങളായി അടുപ്പം ഉണ്ടായിരുന്നു എന്നും, അവൾ തങ്ങളുടെ നിർബന്ധത്തിനു വഴങ്ങി ആണ് ശ്രീഹരിയെ വിവാഹം ചെയ്യാൻ സമ്മതിച്ചതെന്നും അയാൾ പറഞ്ഞു ആണ് ശ്രീഹരി അറിഞ്ഞത്

ജോയിന്റ് പെറ്റീഷൻ കൊടുത്തു ഡിവോഴ്സ് നേടിയെടുക്കാൻ അവൾ ഇവിടേക്ക് വന്നതാണെന്നും, മീനാക്ഷിയെ കണ്ടതും അവൾ ദേഷ്യം കയറി ഇവിടെ നിന്നതാണെന്നും അയാൾ പറഞ്ഞു..

കുറെ സമയം അയാൾ ഓരോരോ സങ്കടങ്ങൾ ഏറ്റുപറഞ്ഞു..

പിന്നീട് അയാൾ അവരോട് യാത്ര പറഞ്ഞു പോയി..

പ്രശ്നങ്ങൾ ഒന്നൊന്നായി തീരുകയാണെന്ന് അവനു തോന്നി.. വല്ലാത്ത സമാധാനം മനസിന്‌ കൈ വന്നപോലെ

താൻ ഇല്ലാതാക്കാനായി വന്ന ശത്രു ആണ് ഇപ്പോൾ ഇവിടെ നിന്ന് ഇറങ്ങി പോയത്.. പകയുടെ കനൽ ആണ് അകന്നു പോയത്..

അമ്മേ, ഞാൻ ഇപ്പോൾ വരാം.. ശ്രീഹരി കാറും എടുത്തു കൊണ്ട് ഇറങ്ങി..

അത് ചെന്നുനിന്നത് മീനാക്ഷിയുടെ ബാങ്കിന്റെ അടുത്തുള്ള ബസ് സ്റ്റോപ്പിൽ ആയിരുന്നു..

കുറച്ചു സമയം കഴിഞ്ഞതും മീനാക്ഷി
നടന്നു വരുന്നത് അവൻ കണ്ടു…കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button