മയിൽപീലിക്കാവ്: ഭാഗം 28

മയിൽപീലിക്കാവ്: ഭാഗം 28

രചന: മിത്ര വിന്ദ

മീനാക്ഷി വരുന്നത്  കണ്ടതും അവൻ പെട്ടന്ന്  കാർ തുറന്നു  വെളിയിലേക്ക് ഇറങ്ങി നിന്നു.. എന്താ മീനാക്ഷി ലേറ്റ് ആയത് ഇന്ന്,?ഞാൻ കുറച്ചു നേരമായി കാത്തു നിൽക്കുന്നു. അടുത്തേയ്ക്ക് വന്ന അവളോട് അവൻ തന്റെ വാച്ചിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.. കുറച്ചു വർക്ക്‌ ഉണ്ടായിരുന്നു ശ്രീയേട്ടൻ എന്താ പതിവില്ലാതെ ഇവിടെ?അവൾ ശ്രീഹരിയെ നോക്കി ചോദിച്ചു.. ഞാൻ ഈ വഴി പോയപ്പോൾ ആണ് തന്റെ കാര്യം ഓർത്തത്. പിന്നെ താൻ ഈ സമയത്ത് ആണലോ ഇറങ്ങുന്നത് എന്ന് കരുതി,അങ്ങനെ നിന്നതാടോ..തനിക്ക് ബുദ്ധിമുട്ട് ആയോ ശ്രീഹരി അവളോട് തിരിച്ചു ചോദിച്ചു ഹേയ് ഒരിക്കലുമില്ല ശ്രീയേട്ടാ.. വെറുതെ ചോദിച്ചുന്നേ oള്ളു എന്നാൽപിന്നെ നമ്മൾക്ക് പോകാം മീനാക്ഷി , താൻ കയറിക്കോ.. ശ്രീഹരി ഡോർ തുറന്നു വണ്ടിയിലേക്ക് കയറി.. മീനാക്ഷിയും അവന്റെ ഒപ്പം കയറി മീനാക്ഷി ഇനി എന്നാണ് നാട്ടിൽ പോകുന്നത്  .. കുറച്ചു ദൂരം പിന്നിട്ടപ്പോൾ ശ്രീഹരി അവളോട് ചോദിച്ചു.. ഞാൻ അടുത്ത ദിവസം പോകുന്നുണ്ട്,ഹോസ്പിറ്റലിൽ നിന്നു മടങ്ങി വന്നിട്ട്  അച്ഛനെ കാണാൻ പിന്നീട് പോയില്ലായിരുന്നു.. അവൾ മറുപടി കൊടുത്തു.. ഹ്മ്മ്... അച്ഛന് സങ്കടം ആവുംല്ലേ... ഹ്മ്മ്..... വൈകാതെ പോയി കാണെടോ.. ആകെക്കൂടി താന് ഒരാള് അല്ലേ ഒള്ളു അവർക്ക്.. ശ്രീഹരി ഒരുപാട് കാര്യങ്ങൾ സംസാരിച്ചെങ്കിലും മീനാക്ഷിയുടെ ചിന്തകൾ വേറെ ലോകത്തായിരുന്നു... വീടെത്തിയിട്ടും അവൾ കാറിൽ നിന്ന് ഇറങ്ങാതിരിക്കുന്നത് കണ്ടപ്പോൾ ആണ് ശ്രീഹരിക്കും ഇത് മനസിലായത്.. മീനുട്ടിയെ.....എന്തേ ഇറങ്ങുന്നില്ലേ....ഇത് ഏത് ലോകത്താണോ എന്റെ കുട്ടി... രുക്മിണിയമ്മ ഉറക്കെ ചോദിക്കുന്നത് കേട്ടുകൊണ്ട് മീനാക്ഷി വേഗം കാറിൽ നിന്ന് ഇറങ്ങി.. എന്താ കുട്ടി, എന്താ ഇത്ര ആലോചന..അമ്മോട് പറയാൻ പറ്റോ... രുക്മണിയമ്മ ചിരിച്ചപ്പോൾ അവൾ അവരുടെ അടുത്തേക്ക് വന്നു. ബാങ്കിൽ കുറച്ചു തിരക്ക് ഉണ്ടായിരുന്നു.. അതിന്റെ ഓരോ ടെൻഷൻ... അല്ലാണ്ട് മറ്റൊന്നുമില്ല... അവരോട് പറഞ്ഞു കൊണ്ട് അവൾ അകത്തേക്ക് പോയി.. അന്ന് രാത്രിയിൽ എല്ലാവരും ഒന്നിച്ചിരുന്നു അത്താഴം കഴിക്കുകയാണ്.. മാമ്പഴപുളിശ്ശേരിയും കായമെഴുക്കുവരട്ടിയും, ഓമയ്ക്കതോരനും,പാവയ്ക്കയുംകാരറ്റും അച്ചാറും  ഒക്കെയാണ് വിഭവങ്ങൾ.. എല്ലാം ശ്രീഹരിയുടെ ഇഷ്ടവിഭവങ്ങൾ ആണ്.. അവൻ ആസ്വദിച്ചിരുന്നു കഴിക്കുകയാണ്.. അമ്മയും മകനും നാട്ടുവിശേഷങ്ങൾ ഒക്കെ പറയുകയാണ്.. മീനാക്ഷി വന്നപ്പോൾ മുതൽ ഞാൻ ശ്രെദ്ധിക്കുന്നതാണ് ... എന്താ ഇത്ര ആലോചന, നീ പറയു കുട്ടി... രുക്മിണിയമ്മ അവളുടെ നേർക്ക് നോക്കി.. അതേ അതേ, ഇന്ന് ജോലി കഴിഞ്ഞ് ഇറങ്ങിയപ്പോൾ മുതൽ തുടങ്ങിയ ആലോചന ആണ്.. എന്താന്ന് ചോദിച്ചിട്ട്  ഇയാൾ പറയുന്നുവില്ല.. എന്താണ് അമ്മേടെ മീനുട്ടിയ്ക്ക് പറ്റിയേ.. ശ്രീഹരി കൈ കഴുകാവനായി എഴുനേറ്റു കൊണ്ട് പറഞ്ഞു.. ഒന്നുമില്ല അമ്മേ, ഞാൻ രണ്ട് ദിവസം കൂടി ഇവിടെ ഒള്ളൂ. ഒരു ഹോസ്റ്റൽ ഉണ്ട് ബാങ്കിന്റെ അടുത്ത്.. അങ്ങോട്ട്‌ മാറുകയാണ് ഞാൻ.. അമ്മയോടും ശ്രീയേട്ടനോടും പറയുവാനായി ഇരിക്കുക ആയിരുന്നു ഞാൻ.. മീനാക്ഷി പതിങ്ങിയ ശബ്ദത്തിൽ ആണ് പറഞ്ഞതെങ്കിലും ആ വാക്കുകൾ ഉറച്ചതായിരുന്നു.. ശ്രീഹരിയും അമ്മയും പരസ്പരം നോക്കി.. എന്താ മോളെ, നിനക്ക് ഇങ്ങനെയൊക്കെ തോന്നാൻ... അതാണ് നല്ലതെന്ന് തോന്നി... അത്രേയൊള്ളു. നിനക്ക് ഇവിടെ എന്തേലും അസൗകര്യം ഉണ്ടോ, ഉണ്ടെങ്കിൽ പറയു മോളെ. ഇല്ലമ്മേ... എനിയ്ക്ക് എന്ത് അസൗകര്യം.. മീനാക്ഷി വേഗം തന്നെ എഴുനേറ്റു പോയി.. രണ്ട് ദിവസത്തിനുളിൽ മീനാക്ഷി ഇവിടുന്നു മാറും എന്ന് അവർക്ക് ഉറപ്പായി.. അമ്മയും മകനും എന്തൊക്കയോ പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി പോയപ്പോൾ മീനാക്ഷി അടുക്കള ഒതുക്കിയ ശേഷം, റൂമിലേക്ക് പോയി. **** പറഞ്ഞതുപോലെ അടുത്ത ദിവസം തന്നെ അവൾ പോകുവാനുള്ള ഒരുക്കങ്ങൾ എല്ലാം നടത്തി.. എല്ലാം പാക്ക് ചെയ്തു വെച്ച് കഴിഞ്ഞു, അവൾ രുക്മിണിയമ്മയുടെ അടുത്ത് ചെന്നു.. കുറച്ചു നേരം സംസാരിച്ചു കൊണ്ട് നിന്നു ഇവിടുന്നു മാറുന്ന കാര്യം പറഞ്ഞപ്പോൾ രുക്മിണിയമ്മ എന്തെക്കെയോ അന്നേരമൊന്നു ചോദിച്ചു എന്നല്ലാതെ ഒരു തവണ പോലും ശ്രീയേട്ടനോ അമ്മയോ തന്നോട് എങ്ങോട്ടും പോകേണ്ട ഇവിടെ നിന്നാൽ മതി, മറ്റെവിടേക്കും പോകേണ്ട എന്നൊരു വാക്ക്   പറഞ്ഞില്ല..... ആ ഒരു നീറ്റൽ മാത്രമേ മീനാക്ഷിക്ക് ഒള്ളു.. ശ്രീയേട്ടൻ ഇടയ്ക്ക് ഒക്കെ ചിരിയ്ക്കുന്നയ് കാണുമ്പോൾ ഓർക്കും താൻ പോകുന്നത് രണ്ടാൾക്കും സന്തോഷം ആണെന്ന്. അവൾ തന്റെ മുറിയിൽ ജനാലയിൽ കൂടി വെളിയിലേക്ക് നോക്കി നിൽക്കുകയാണ് ,നാലുമാസം ആയി ഇവിടെ എത്തിയിട്ട്, രുക്മിയമ്മ സ്വന്തം മകളെ പോലെ ആണ് തന്നെ സ്നേഹിച്ചത്... ഒന്നിനും ഒരു കുറവ് പോലും വരുത്താതെ കൊണ്ട് .ശ്രീയേട്ടന് ഒരു ജീവിതം ഉണ്ടായാൽ, ആ വരുന്ന പെൺകുട്ടി സൗഭാഗ്യവതി ആണെന്ന് മീനാക്ഷി ഓർത്തു.. കാരണം അത്രയും നല്ലൊരു അമ്മ ആണ് ഇവിടെ ഉള്ളത്.. പൊന്ന് പോലെ അവർ ആ പെൺകുട്ടിയെ സ്നേഹിക്കും... ഉറപ്പാണ് താന് എന്തിനാ ഇത്രയ്ക്ക് വിഷമിക്കുന്നെ, ഇന്ന് ഇവിടെ നിന്നും പടി ഇറങ്ങും, ഇനി ഒരിക്കലും ഇങ്ങോട്ട് വരരുത്, എന്നവൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. പെട്ടന്നാണ് അവളുടെ അടിവയറ്റിൽ ഒരു കരസ്പർശം വന്നു പതിഞ്ഞത്.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story