മയിൽപീലിക്കാവ്: ഭാഗം 29
Nov 10, 2024, 23:25 IST

രചന: മിത്ര വിന്ദ
ഇന്ന് ഇവിടെ നിന്നും പടി ഇറങ്ങും, ഇനി ഒരിക്കലും ഇങ്ങോട്ട് വരരുത് എന്നവൾ മനസ്സിൽ ഓർത്തു.. പെട്ടന്നാണ് അവളുടെ അടിവയറ്റിൽ ഒരു കരസ്പർശം വന്നു പതിഞ്ഞത്.. അവളുടെ പിന്കഴുത്തിലേക്ക് അവന്റെ അധരങ്ങൾ പതിഞ്ഞതും അവൾ പുളകിതആയി തിരിഞ്ഞു വന്നു.. എന്താ,,ശ്രീയേട്ടാ ഇത് ...അവൾ അവനെ തള്ളിമാറ്റുവാൻ ശ്രമിച്ചതും അവന്റെ കൈകൾ ഒന്നുകൂടി മുറുകി.. മീനാക്ഷി, എന്നോട് ബലപിടിത്തത്തിനു വരണ്ട കെട്ടോ, ഞാൻ ബ്ലാക്ക്ബെൽറ്റ് ആണ് പിന്നെ എന്റെ മീനുട്ടിയ്ക്ക് വേണ്ടി മാത്രം വേണമെങ്കിൽ ഒന്ന് തോറ്റു തരാം... എന്തെ വേണോ .. അവൻ അവളുടെ കാതിൽ മെല്ലെ പറഞ്ഞു.. ശ്രീയേട്ടൻ മാറുന്നുണ്ടോ.. പ്ലീസ്.. അമ്മ കാണും. അവൾ അവന്റെ പിടിത്തം വിടുവിക്കുവാൻ ആവുന്നത്ര ശ്രെമിച്ചു. അടങ്ങി നില്ക്കു പെണ്ണെ.. എന്താ ഇത്ര ധൃതി, വീണ്ടും അവന്റെ ചോദ്യം. കളിയ്ക്കാതെ പോയെ ശ്രീയേട്ടാ.. ഇല്ലെങ്കിൽ എന്റെ സ്വഭാവം മാറും. അവൾ ഗൗരവത്തിലായി. ഓഹ് എന്റെ മീനുട്ടിക്ക് ദേഷ്യമായോ.... അത് കൊള്ളം.. അവൻ പുഞ്ചിരി തൂകി. മോളേ, മീനുട്ടി... ഇങ്ങട് വന്നെ നീയ്. രുക്മിണിയമ്മ അകത്ക്ക് വന്നതും ശ്രീഹരി പിടിവിട്ടുകൊണ്ട് അവളോട് സംസാരിച്ചു എന്നപോലെ നിന്നു മോളേ, ഇത് ആരൊക്കെയാണ് വന്നതെന്ന് നോക്കിക്കേ,അവർ മീനാക്ഷിയുടെ കൈയിൽ കടന്നു പിടിച്ചു കൊണ്ട് വെളിയിലേക്ക് പോയി.. അമ്മയും, അമ്മാവനും ആയിരുന്നു വെളിയിൽ.. അവൾ ഓടിച്ചെന്നു അമ്മയെ കെട്ടിപിടിച്ചു.. അമ്മേ... ഇതെന്താ പറയാതെ വന്നെ...ഇന്നലെ വിളിച്ചപ്പോൾ പോലും അമ്മ എന്നോട് ഒരു വാക്ക് മിണ്ടിയില്ലല്ലോ. അത് എന്റെ കുട്ടിയ്ക്ക് ഒരു സർപ്രൈസ് ആവട്ടെയെന്ന് കരുതി, അതോണ്ടല്ലേടാ... അവർ മകളുടെ കവിളിൽ തലോടി. മീനു... മോൾ,ഇനി ജോലിക്ക് ഒന്നും പോകേണ്ട കെട്ടോ, അമ്മയുടെ കൂടെ നാട്ടിലേക്ക് പോരുക..അച്ഛന് തീരെ വയ്യാണ്ടായി.. അവിടെഎവിടെ എങ്കിലും ഒരു ജോലി തരപെടുത്താമെന്ന് എല്ലാവരും പറയുന്നേ അമ്മ പറഞ്ഞപ്പോൾ മീനാക്ഷി ആദ്യം വിസമ്മതിച്ചെങ്കിലും പിന്നെ അവളും ഓർത്തു ഇനി ഈ നാട് വേണ്ട, ഇവിടുന്നു പോകാം എന്ന്.. അമ്മയും അമ്മാവനും രുക്മിണിയമ്മയും ആയി ഓരോരോ കാര്യങ്ങൾ സംസാരിച്ചു.. ശ്രീഹരിയുടെ ചുഴിഞ്ഞുള്ള നോട്ടം അവൾക്കത്ര പിടിക്കുന്നില്ല.. ഇങ്ങനെ ഒരു ഭാവം... അതും ആദ്യമായി മ അവൾക്ക് എന്തോ ഒരു പരവേശം പോലെ എങ്കിലും അവൾ അറിയാത്ത രീതിയിൽ ഇരുന്നു. മോളേ, നീ പോയി ബാഗ് എടുത്തു വരൂ, നമ്മൾക്ക് വൈകാതെ ഇറങ്ങാം, അച്ഛനും മുത്തശ്ശിയും തനിച്ചേ ഒള്ളൂ... അമ്മ ദൃതി കൂട്ടിയപ്പോൾ അവൾ വേഗം തന്റെ മുറിയിലേക്ക് പോയി.. യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ മീനാക്ഷിക്ക് കണ്ണ് നിറഞ്ഞുവന്നു.. അന്ന് അവർ തിരിച്ചു എത്തിയപ്പോൾ നേരം വൈകിയിരുന്നു.. വീട്ടിലെത്തിയ മീനാക്ഷി ഫോൺ എടുത്തു നോക്കിയപ്പോൾ ശ്രീയേട്ടന്റെ കാൾ.. മീനുകുട്ടി, നിനക്കൊരു ഗിഫ്റ്റ് ഉണ്ട് ആ ബാഗിൽ,, പെട്ടന്നു കാൾ കട്ട് ആയി.. ബാഗിൽ ഒരു പൊതി ഉണ്ടായിരുന്നു.. അതിൽ ഒരു മയിൽ പീലിയും, ഒരു കണ്മഷിയും,..... വെള്ളക്കടലാസിൽ ഒരു കുറിപ്പും മീനുട്ടിയുടെ സച്ചുവേട്ടൻ...... ഈശ്വരാ........ അടുത്ത തവണ കാവിലെ പൂരം വന്നപ്പോൾ താൻ ചീരുവിനോട് പറഞ്ഞത്.. എടി, നീ പറഞ്ഞ സച്ചുവേട്ടൻ എന്നെ അത്രക്ക് സ്നേഹിക്കുന്നുണ്ടെങ്കിൽ ഈ പ്രാവശ്യം പൂരത്തിന് എനിക്ക് എന്താ വേണ്ടതെന്നു പറയട്ടെ.. മ്മ് പറയെടി, ഞാൻ ഒന്ന് ശ്രമിക്കാം... ചീരു അലസഭാവത്തിൽ പറഞ്ഞപ്പോൾ, താൻ അവളോട് പറഞ്ഞ കാര്യങ്ങൾ ഇന്നലെ എന്നത് പോലെ ഓർക്കുന്നുണ്ട്.. നീ, സച്ചു ഏട്ടനോട് പറയുമോ എനിക്ക് ഒരു മയിൽപീലിയും ഒരു കണ്മഷിയും കൊണ്ട് കൊണ്ടുതരുവാൻ എന്ന് പറഞ്ഞതും തന്നെ കൊഞ്ഞനംകുത്തി കാണിച്ചുകൊണ്ട് ഓടി മറയുന്ന ചീരു... പിന്നീടൊന്നും ഈ ആളെ കുറിച്ചറിഞ്ഞില്ല.. ആരാണെന്നും എവിടെയാണെന്നും കുറെ കാലം താൻ ഓർത്തിരുന്നു,,, കാലം അതെല്ലാം പതിയെ പതിയെ അവളുടെ മറവിയാകുന്ന മടി തട്ടിലേക്ക് എടുത്തെങ്കിലും ഒന്ന് മാത്രം അവശേഷിച്ചു.. തന്റെ കുപ്പിവളകൾ.. അപ്പോൾ ഇതെല്ലാം തനിക്ക് തന്നത് ശ്രീയേട്ടൻ ആയിരുന്നോ.. അവൾക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല.. ശ്രീയേട്ടൻ ,,, അവൾ ഫോണെടുത്തു അവന്റെ നമ്പറിലേക്ക് വിളിച്ചെങ്കിലും അവൻ അത് എടുത്തില്ല.. ***** ഇന്ന് മീനുട്ടിയുടെ വിവാഹമാണ് മീനുട്ടിയെ അണിയിച്ചൊരുക്കുവാൻ കാലത്തെ തന്നെ ബ്യുട്ടീഷൻ എത്തിയിരുന്നു.. അതേയ്, ഇത്തിരി വേഗം ആയിക്കോ കേട്ടോ, ദക്ഷിണ കൊടുത്തു രാഹുകാലത്തിനു മുൻപ് ഇവിടുന്നു ഇറങ്ങണം അമ്പലത്തിലേക്ക്... അമ്മ ഓടിവന്നു പറഞ്ഞു കതിർമണ്ഡപത്തിൽ ശ്രീയേട്ടന്റെ അരികിലായി ഇരിക്കുമ്പോൾ എല്ലാ കണ്ണുകളും അസൂയയോടെ നോക്കുന്നത് മീനാക്ഷി കണ്ടു.. അച്ഛനോടും അമ്മയോടും മുത്തശ്ശിയോടും യാത്ര പറഞ്ഞു ഈറൻകണ്ണുകൾ തുടച്ചുകൊണ്ട് തന്റെ നല്ലപാതിയുടെ അരികത്തേക്ക് കയറിയപ്പോൾ പുതിയൊരു നാളേക്ക്, പ്രതീക്ഷയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിന്റെ അവസാന ഘട്ടത്തിൽ ആയിരുന്നു ശ്രീഹരി.. മനസ്സുകൊണ്ടും ശരീരം കൊണ്ടും ശ്രീയേട്ടന്റേതായി കഴിഞ്ഞപോലും മീനു കാവിലമ്മയോട് പ്രാർഥിച്ചത് ഒരേ ഒരു കാര്യം മാത്രമുള്ളു.. താൻ ഈ ഭൂമിയിൽനിന്നു പോയതിനുശേഷം മാത്രം തന്റെ ശ്രീയേട്ടനെ വിളിക്കാവൊള്ളൂ... അന്നും മഴ ശക്തിയായി പെയ്യുന്നുണ്ടായിരുന്നു, ആ മഴക്ക് പ്രണയിനിയുടെ ഭാവം ആയിരുന്നു... ...കാത്തിരിക്കൂ.........