Novel

മയിൽപീലിക്കാവ്: ഭാഗം 30 || അവസാനിച്ചു

രചന: മിത്ര വിന്ദ

മനസ്സുകൊണ്ടും ശരീരം കൊണ്ടും ശ്രീയേട്ടന്റേതായി കഴിഞ്ഞപോലും മീനു കാവിലമ്മയോട് പ്രാർഥിച്ചത് ഒരേ ഒരു കാര്യം മാത്രമുള്ളു..

താൻ ഈ ഭൂമിയിൽനിന്നു പോയതിനുശേഷം തന്റെ ശ്രീയേട്ടനെ വിളിക്കാവൊള്ളൂ… അന്നും മഴ ശക്തിയായി പെയ്യുന്നുണ്ടായിരുന്നു, ആ മഴക്ക് പ്രണയിനിയുടെ ഭാവം ആയിരുന്നു…

അവളുടെ ശ്രീയേട്ടന്റെ പ്രണയ ചുംബനങ്ങൾ ഏറ്റു വാങ്ങിക്കൊണ്ട് ഓരോ ദിനവും കൊഴിഞ്ഞു പോയി.

കല്യാണം കഴിഞ്ഞു മാസങൾ കഴിഞ്ഞപ്പോൾ വിശേഷം ഉണ്ടെന്ന് അറിഞ്ഞ ആ നിമിഷം,,,,, തന്നേ വാരിപുണർന്ന് കൊണ്ട് ശ്രീയേട്ടൻ ഒരായിരം മുത്തം നൽകിയത്..

എല്ലാവരുടെയും സന്തോഷം, സ്നേഹം, വാത്സല്യം, ലാളന….
ഒക്കെ മതിയാവോളം ലഭിച്ചു..

പ്രസവവേദന കൊണ്ട് പുളഞ്ഞപ്പോളും ആദ്യത്തെ കണ്മണി ശ്രീയേട്ടൻ ആഗ്രഹിച്ചതുപോലെ ഒരു പെൺകുഞ്ഞാകണം എന്നാണ് താൻ നേർച്ച നേർന്നത്..

മണികുട്ടിയുടെ കളിയും ചിരിയും കൊഞ്ചലുകളും ഒക്കെയായി തങ്ങളുടെ വീടൊരു സ്വർഗമായപ്പോൾ ദൈവത്തിനു അസൂയ തോന്നി കാണും..

അതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ..
അവളുടെ മിഴികൾ നിറഞ്ഞു തൂവി.

അമ്മയുടെ അനുജത്തിയുടെ മകളുടെ വിവാഹം കഴിഞ്ഞു മടങ്ങി വരുവായിരുന്നു, നല്ല മഴയായതുകൊണ്ട് ശ്രീയേട്ടൻ സൂക്ഷിച്ചാണ് വണ്ടി ഓടിച്ചത്..

മുത്തശ്ശിയുടെ മടിയിൽ പിൻസീറ്റിൽ ഇരുന്നു കൊഞ്ചുന്ന മണികുട്ടിയെ എടുത്തു തന്റെ അടുത്ത് ഇരുത്തുവാൻ ശ്രീയേട്ടന് പറഞ്ഞതും,താൻ കുഞ്ഞിനെ എടുക്കുവാൻ കൈ നീട്ടിയതും തനിക്ക് ഓര്മയുള്ളു..

.മഴയായതുകൊണ്ട് തെന്നിപ്പോയി കാണും,,, അതാണ് അപകടം ഉണ്ടായത് എന്ന് അമ്മാവൻ  പറഞ്ഞാണ് താൻ അറിയുന്നത്…

ആ മഴക്ക് ഒരു കൊലയാളിയുടെ ഭാവം ആയിരുന്നു…

ഇന്നു എട്ടുവർഷമായി താൻ ഈ കിടക്കയിൽ കഴിയാൻ തുടങ്ങിയിട്ട്…

ഭഗവാന്റെ അനുഗ്രഹത്താൽ ശ്രീയേട്ടനും  അമ്മക്കും പരുക്കുകൾ അല്ലാതെ ഒന്നും സംഭവിച്ചില്ല…

ഭഗവാന്റെ അനുഗ്രഹം ഏറ്റവുംകൂടുതൽ കിട്ടിയത് തങ്ങളുടെ മണികുട്ടിക്കായിരുന്നു,,,

അവൾക്ക് ഒരു പോറൽപോലും ഏൽക്കാതെ ഈശ്വരന്റെ കരങ്ങൾ അവളെ കാത്തു..

മീനു…… ശ്രീയേട്ടൻ വിളിച്ചപ്പോൾ മീനാക്ഷി ഓർമ്മകളിൽ നിന്നു എഴുനേറ്റു..

ഒരു വേലക്കാരിയെ പോലും വെയ്ക്കാതെ മീനാക്ഷിയിടെ കാര്യങ്ങൾ ചെയ്തുകൊടുക്കുന്ന ശ്രീഹരി ആണ് അവൾക്കിപ്പോൾ ഈശ്വരൻ

മോളെന്തിയെ ഏട്ടാ… മീനു ചോദിച്ചു..

അവൾ മുറ്റത്തു കളിക്കുന്നുണ്ട് എന്നും പറഞ്ഞു അവൻ അവളുടെ കൈകൾ എടുത്തു അവന്റെ കൈകളിലേക്ക് കോർത്തു പിടിച്ചു..

ഓഫീസിൽ നടന്നകാര്യങ്ങളും, ഓരോരോ വിശേഷങ്ങളും എല്ലാം അവൻ മീനാക്ഷിയോട് പങ്കുവെയ്ക്കുകയാണ്..

എന്നും തന്റെ ശ്രീയേട്ടൻ ഇങ്ങനെയണ്..

തന്റെ അടുത്തുവന്നിരുന്നു തന്നോട് ചെറിയ കാര്യങ്ങൾ പോലും പങ്കുവെക്കും..

ഈ കിടക്കയിൽ കിടക്കുന്ന ചലനമറ്റ ഈ ശരീരം ആകുന്ന എന്നെ ഉപേക്ഷിക്കുവാൻ എത്രയോ വട്ടം താൻ അദ്ദേഹത്തോട് പറഞ്ഞതാണ്..

ഇല്ല മീനു,,, ഈ ശ്രീഹരിക്ക് ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് ഈ മീനാക്ഷി ആയിരിക്കും..

നിന്നെ ജീവനോടെ തരണമേ എന്നേ ഞാൻ പ്രാർത്ഥിച്ചോള്ളൂ.. ആ പ്രാർത്ഥന കേട്ട ഈശ്വരൻ അടുത്ത ജന്മത്തിൽ നിന്നെ എനിക്ക് തരണമേ എന്നാണ് ഞാൻ ഇപ്പോളും പ്രാർത്ഥിക്കുന്നത്..

അടുത്ത ജന്മത്തിൽ മാത്രം അല്ല ജന്മജന്മാന്തരങ്ങളിൽ തന്റെ ശ്രീയേട്ടന്റേതാകണം എന്ന് ആണ് മീനു പ്രാർത്ഥിച്ചതും ആഗ്രഹിച്ചതും..

അച്ഛാ….

ഒരു കിളിമൊഴി കേട്ട ഭാഗത്തേക്ക്‌ ശ്രീഹരി നോക്കിയതും മണിക്കുട്ടി അങ്ങോട്ട് കയറിവന്നു..

പട്ടുപാവാടയും ബ്ലോസും ധരിച്ചു വന്ന മണിക്കുട്ടി  ഓടിപോയി അമ്മയ്ക്ക് നെറുകയിൽ മുത്തം കൊടുത്തു.. എന്നിട്ട് പുറത്തേക്ക് ഓടി

അമ്പലത്തിൽ പോകുവാൻ സമയം ആയി അല്ലേ,, ശ്രീഹരി മെല്ലെ എഴുനേറ്റു..

അഷ്ടപദി പാടുവാൻ മുടങ്ങാതഅമ്പലത്തിൽ പോകാറുണ്ട് ശ്രീഹരി..

മീനാക്ഷിക്ക് വേണ്ടി നേർന്ന നേർച്ചയാണ്..

ഇന്നുംഅത്  തെറ്റിക്കാതെ ചെയ്യുവാനായി നടന്നുപോകുന്ന ശ്രീഹരിയെ നോക്കി മീനു കിടന്നു..

ചെറിയ മഴച്ചാറ്റൽ ഉണ്ട് കെട്ടോ,

മണിക്കുട്ടി മോളേ…മഴ .. നനയരുത്, പനി പിടിക്കും കെട്ടോ എന്ന് രുക്മിണിയമ്മ വിളിച്ചുപറയുന്നത് മീനാക്ഷി കേട്ടു..

ആ മഴക്കപ്പോൾ തന്റെ മണികുട്ടിയുടെ ഭാവം ആയിരുന്നു..

അവസാനിച്ചു..

(ഹായ്, എല്ലാവരും  കാത്തിരിക്കുകയാണെല്ലേ, ഇത്തിരി ലേറ്റ് ആയി പോയി, എല്ലാവരും തന്ന കട്ടസപ്പോർട്ടിന് ഹൃദയത്തിൽ നിന്നും നൂറായിരം നന്ദി, എല്ലാവർക്കും ഇഷ്ടമായിന്നു വിശ്വസിക്കുന്നു, തുടർന്ന് പ്രതീക്ഷിക്കുന്നു, വായിച്ചിട്ടു കമന്റ്‌ ഇടണം, വീണ്ടും കാണാം…)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button