Novel

മയിൽപീലിക്കാവ്: ഭാഗം 4

രചന: മിത്ര വിന്ദ

ഈശ്വരാ, എന്താ താൻ കേട്ടത്,,

ഒരു പെൺകുട്ടിയെ…. അയാൾ അങ്ങനെ ചെയ്തു എന്ന കുറ്റത്തിനാണോ അപ്പോൾജയിലിൽ കിടന്നത്….

ശോഭചേച്ചി….. അവൾ വിളിച്ചപ്പോളേക്കും അവർ അവരുടെ റൂമിൽ കയറി വാതിൽ അടച്ചു കഴിഞ്ഞിരുന്നു..

അവൾ പേടിയോടെ ചുറ്റും നോക്കി..

അവന്റെ റൂമിന്റെ വാതിൽ അടഞ്ഞു കിടക്കുന്നു

വേഗം തന്നെ അവൾ തന്റെ റൂമിലേക്ക് ഓടി കേറി.. ഡോർ ലോക്ക് ചെയ്തു.

ദൈവമേ കണ്ണു അടക്കാൻ കഴിയണില്ല…. അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു..

ഇയാൾ ഉള്ളപ്പോൾ താൻ ഈ വീട്ടിൽ സുരക്ഷിത ആകുമോ, അവന്റെ മുഖം ഒന്നൂടെ ഓർത്തു എടുക്കുകയാണ് മീനാക്ഷി.ഇല്ല.. ഇനി ഇവിടെ താമസം ശരിയാവില്ല എന്നാണ് അവൾ ഏറ്റവും ഭയന്നത്…

എന്തായാലും കാലത്തെ എഴുന്നേറ്റ് ശോഭചേച്ചിയേ അവരുടെ കാൽ പിടിച്ചു ആണെങ്കിലും കൂടെ നിർത്താം,തന്റെ അവസ്ഥ ഒന്നു പറഞ്ഞു നോക്കാം. ഇനി വീട്ടിലേക്ക് തിരിച്ചു അയക്കണ്ട.. അമ്മ എന്തായാലും ഒരു മാസത്തിനു ഉള്ളിൽ വരുമായിരിക്കും.. എന്നിട്ട് ആവാം ബാക്കി എന്നവൾ തീരുമാനിച്ചു…

രാത്രി എപ്പോൾ ആണ് ഉറങ്ങിയത് എന്ന് പോലും അവൾക്ക് നിശ്ചയം ഇല്ലായിരുന്നു..

ഇടയ്ക്ക് മീനാക്ഷി ഞെട്ടി ഉണർന്നു.

നേരം അഞ്ചുമണി ആയിരിക്കുന്നു..
അവൾ കിടക്ക വിട്ടു എഴുനേറ്റു.

തലേ ദിവസത്തെ ഓർമ്മകൾ പിന്നെയും കടന്നു വന്നു..

ഹൃദയത്തിൽ ഒരു വേലിയേറ്റം ആണ് ഉണ്ടായത്.
എന്തോ.. എവിടെയോ….
മനസിന്‌ ആകെ ഒരു ഭാരം.

പ്രാർത്ഥനയോടെ അല്പം നേരം ഇരുന്നിട്ട് വേഗം ബാത്‌റൂമിലേക്ക് പോയി. തണുത്ത വെള്ളത്തിൽ ഒന്നു കുളിച്ചു. ചെറിയ ഒരു ആശ്വാസം പോലെ.
കുളിച്ചു വിളക്ക് കൊളുത്തി…
കുറച്ചു സമയം പൂജാമുറിയിൽ ഇരുന്നപ്പോൾ അല്പം പേടിയൊക്കെ മാറിയാതായി അനുഭവപെട്ടു..

എല്ലാം ഭഗവാനിൽ അർപ്പിച്ചു കൊണ്ട് എഴുനേറ്റ് പോയി.

അടുക്കളയിൽ എത്തിയപ്പോൾ ശോഭ എഴുന്നേറ്റിട്ടില്ല എന്നവൾക്ക് മനസിലായി..

പാവം… കിടക്കട്ടെ കുറച്ചു സമയം…. അവർക്കും എന്റെ അവസ്ഥയാവും.. ഉറങ്ങിക്കാണില്ലാ.
അവൾ തലേ ദിവസം അരച്ച് വച്ച മാവ് എടുത്തു ദോശക്കല്ലിൽ ഒഴിച്ചു.. ദോശ എല്ലാം ചുട്ടു കഴിഞ്ഞിട്ടും ശോഭ എഴുനേറ്റു വന്നില്ല..

നാളികേരം എടുത്തു ചിരകി,, ചുവന്നുള്ളിയും, വറ്റൽ മുളകും കൂടി ഇട്ടു മിക്സിയിൽ നന്നായി അരച്ചെടുത്തു..

കടുകും കറിവേപ്പ്പിലയും ഇട്ടു ശുദ്ധമായ വെളിച്ചെണ്ണയിൽ താളിച്ചുകൊണ്ട് അവൾ ആ ചമ്മന്തി കൂടുതൽ രുചിയുള്ളതാക്കി…

ശോഭ ചേച്ചി എന്താ എഴുനേൽക്കാത്തത്, സമയം 7മണി ആയിരിക്കുന്നു..

അവൾ അവരുടെ റൂമിലേക്ക് ചെന്നു.. വാതിൽ കൊട്ടാൻ തുടങ്ങിയതും അത് പൂട്ടിയിട്ടില്ലെന്ന് മനസിലായി. തള്ളി തുറന്നു അകത്തേക്ക് കയറീ.
അവിടെ എങ്ങും അവൾക്ക് അവരെ കണ്ടെത്താൻ കഴിഞ്ഞില്ല..

ചേച്ചി…. ശോഭേച്ചി… മീനാക്ഷി ഉറക്കെ വിളിച്ചു. അവരുടെ ബാഗൊന്നും മുറിയിൽ ഇല്ലായിരുന്നു.
ദൈവമേ, ആ സ്ത്രീ തന്നെ കബളിപ്പിച്ചു മുങ്ങിയോ…

മീനാക്ഷിക്ക് പേടിയാകാൻ തുടങ്ങി..
എന്താ ചെയ്ക.. എന്റെ ഭഗവാനെ.. ഇനിയും പരീക്ഷണം ആണോ.

ജോലിക്ക് പോകുവാൻ സമയം ആയി വരുന്നു..

അയാൾ ഇതുവരെ എഴുന്നേറ്റിട്ടില്ല… റൂമിന്റെ വാതിൽ അടഞ്ഞു ആണ് ഇപ്പോളും.

വീട് അടച്ചിട്ടു പോകുവാനും പറ്റുല്ല..

വരട്ടെ, കുറച്ചു സമയം കൂടി കാത്തിരിക്കാം എന്നവൾക്ക് തോന്നി..

പെട്ടന്ന് ശോഭയുടെ ഫോൺ ചിലച്ചു..

ഇതെടുക്കാതെ ആണോ അവർ പോയത്..

ആദ്യം അവൾ ഫോൺ എടുത്തില്ല, അവൾക്കു ദേഷ്യം ആയിരുന്നു.. ഒരു വാക്ക് പോലും പറയാതെ അവർ പോയിക്കളഞ്ഞു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button