Novel

മയിൽപീലിക്കാവ്: ഭാഗം 6

രചന: മിത്ര വിന്ദ

ഇന്ന് ജോലിക്ക് പോകണോ ഇല്ലയോ എന്ന സംശയം മീനാക്ഷിക്ക് പെട്ടന്ന് ആയിരുന്നു ഉടലെടുത്തത്..

രാവിലത്തേക്ക് ഉള്ള ഭക്ഷണം മാത്രമേ റെഡി ആയുള്ളൂ..

ഇത്ര പെട്ടന്ന് ഇയാൾ ആഹാരം കഴിക്കുമെന്ന് അവൾ ഓർത്തില്ല…

ഓഹ് തനിക്ക് ഇപ്പോൾ അയാളോട് സഹതാപം തോന്നേണ്ട കാര്യം ഇല്ല എന്നവൾക്ക് തോന്നി, തന്നെയും അല്ലാ ഉച്ചക്ക് വേണമെങ്കിൽ അയാൾ ദോശ കഴിക്കട്ടെ .

മീനാക്ഷി ബാഗും എടുത്തു പോകുവാൻ ഇറങ്ങി വന്നപ്പോൾ ശ്രീഹരി ഉമ്മറത്തിരിപ്പുണ്ട്..

തന്നോട് ഇത് വരെ മിണ്ടാത്ത സ്ഥിതിക്ക് ഇയാളോട് താൻ ജോലിക്ക് പോകുന്ന കാര്യം പറയേണ്ട എന്നവൾ തീരുമാനിച്ചു..

മീനാക്ഷി, ഞാൻ ഇവിടെ വന്ന കാര്യം തത്കാലം അമ്മ അറിയേണ്ട കെട്ടോ..തന്നെ വിളിക്കുവാണെങ്കിൽ ഇത് പറയണ്ട എന്നാണ് ഞാൻ ഉദ്ദേശിച്ചത്….മീനാക്ഷിയെ നോക്കി അവൻ പറഞ്ഞു
അവൾ  മറുപടിയൊന്നും പറഞ്ഞില്ല..
“ഞാൻ പറഞ്ഞത് താൻ കേട്ടില്ലേ ”
ഇക്കുറി
അവന്റെ ശബ്ദം കനത്തു.

, പെട്ടന്ന് അവൾ തല കുലുക്കി..

അപ്പോളേക്കും അവൻ എഴുനേറ്റു അവളുടെ നേർക്ക് വന്നു..

അവൾ പിന്നോട്ട് മാറുവാൻ തുടങ്ങിയതും സ്റ്റെപ്പിൽ നിന്നും വേച്ചു പോയതും ഒരുമിച്ചായിരുന്നു..

തനിക്ക് കണ്ണ് കണ്ടൂടെ.. അവൻ ഒച്ച ഉയർത്തിയപ്പോൾ അവൾ പേടിച്ചു വിറക്കുവാൻ തുടങ്ങി..

അമ്മയോട് പറയേണ്ട…. മനസിലായി കാണുമല്ലോ അല്ലേ.. അവൻ ഒന്നുടെ അവർത്തിച്ചിട്ട് അകത്തേക്ക് കയറി പോയി..

വാതിൽ അടയുന്ന ശബ്ദം മീനാക്ഷി കേട്ടു..

അന്ന് ബാങ്കിൽ ചെന്നപ്പോൾ രണ്ട തവണ രുക്മിണി അമ്മ അവളെ വിളിച്ചിരുന്നു..

അവൾ പക്ഷെ ശ്രീഹരി വന്ന കാര്യം മാത്രം പറഞ്ഞിരുന്നില്ല.. എന്തോ ഒരു ഭയം തോന്നി അവൾക്.

“ഇന്നെന്താ മീനാക്ഷി, ഒരു ഉഷാർ ഇല്ലാത്തത്” എന്ന് അംബിക മാഡം ചോദിച്ചെങ്കിലും മറുപടിയായി  മീനാക്ഷി അത് ചിരിച്ചു തള്ളുകയാണ് ചെയതത്..

എന്നും ജോലികഴിഞ്ഞു ഓടി വരുന്ന മീനാക്ഷിക്ക് അന്ന് ആദ്യമായി കാലുകൾ കുഴഞ്ഞു.

എന്തെങ്കിലും വഴി കണ്ടേ തീരു എന്നവൾ ഓർത്തു..

വീട്ടിൽ എത്തിയ മീനാക്ഷി കാളിംഗ് ബെൽ അടിച്ചു, രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ ആണ് വാതിൽ തുറക്കപ്പെട്ടത്…

ശ്രീഹരി തലയിൽ തോർത്തുകൊണ്ട് ഒരു കെട്ടൊക്കെ കെട്ടിവെച്ചിട്ടുണ്ട്..

കാര്യമായ എന്തോ പണിയിൽ ആണ് എന്നവൾക്ക് തോന്നി..

അകത്തേക്ക് കയറിയപ്പോൾ നല്ല മണം വരുന്നുണ്ടായിരുന്നു..

എന്തോ കറി ആണെന്ന് അവൾക്ക് മനസിലായി..

നേരെ റൂമിൽ ചെന്നിട്ട് അവൾ വാതിൽ ലോക് ചെയ്തു..

ഡ്രസ്സ്‌ മാറിയിട്ടിട്ട് അവൾ നേരെ ഹാളിലേക്ക് വന്നു..

ശ്രീഹരി അപ്പോളും അടുക്കളയിൽ ആയിരുന്നു

മുറ്റം എല്ലാം അടിച്ചുവാരി, ഉമ്മറം എല്ലാം തുടച്ചിട്ട് അവൾ കുളിക്കുവാനായി പോയി..

വാതിൽ എല്ലാം ലോക്ക് ചെയ്യുന്നതിൽ അവൾ അതീവ ശ്രദ്ധ ചെലുത്തി..

കുളികഴിഞ്ഞു വിളക്ക് വെച്ച്,നാമം ജപിച്ചതിനു ശേഷം ആണ് അവൾ ചായ കുടിക്കാൻ പോയത്.

അടുക്കളയിൽ അവൻ എന്തൊക്കെയോ ചെയുന്നുണ്ട്..

കാര്യമായ കുക്കിംഗ്‌ ആണ്.. അവൾ ഓർത്തു.

കുറച്ചു വെള്ളം എടുത്തു കുടിച്ചിട്ട് അവൾ അടുക്കളയിൽ നിന്ന് ഇറങ്ങി പോന്നു.

ശ്രീഹരി ഇറങ്ങി പോയ ശേഷം എന്തെങ്കിലും എടുത്തു കഴിക്കാം എന്ന് ഓർത്തു.

തല വേദന ഉണ്ട് ചെറുതായിട്ട്.. ഇന്നലെ രാത്രി ഉറങ്ങാഞ്ഞിട്ട് ആണ്.

മീനാക്ഷി ക്ക് ആണെങ്കിൽ ആകെ ഒരു വിമ്മിഷ്ടം തോന്നി.

എന്നും ജോലി കഴിഞ്ഞു വരുമ്പോൾ അമ്മ കാത്തു ഇരിക്കും.. ചായ ഒക്കെ ഇട്ട് വെച്ചിട്ടുണ്ട് ആവും.. എന്തെങ്കിലും സ്നാക്ക്സ് കാണും… അവൾ അത് ഒക്കെ കഴിച്ചു കൊണ്ട് ഇരിന്നു വിശേഷം ഒക്കെ പറയും അവരോട്…

ഇത് ഇപ്പോൾ എല്ലാം ആകെ താളം തെറ്റി… അവൾക്ക് ചെറിയ ദേഷ്യം തോന്നി.. ….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button