മയിൽപീലിക്കാവ്: ഭാഗം 8

മയിൽപീലിക്കാവ്: ഭാഗം 8

രചന: മിത്ര വിന്ദ

നിനക്ക് എന്താണ് മീനാക്ഷി ഭ്രാന്ത്‌ ഉണ്ടോ..." അവൻ പുറത്തും നെറ്റിയിലും തടവി. അവൾ അപ്പോൾ ബെഡിൽ നിന്ന് എഴുനേറ്റു "ഞാൻ നിന്നെ രണ്ടു മൂന്ന് പ്രാവശ്യം വിളിച്ചു.. നീ കേട്ടില്ല. അതുകൊണ്ട് ആണ് ഈ റൂമിന്റെ അടുത്തേക്ക് ഞാൻ വന്നത്. നിനക്ക് ഉള്ള ഭക്ഷണം..." അവൻ പുറത്തേക്ക് ഇറങ്ങി പോയി.. മീനാക്ഷി കണ്ണുതുടച്ചുകൊണ്ട് എഴുനേറ്റു.. നോക്കിയപ്പോൾ മേശയിൽ ഒരു പ്ലേറ്റിൽ ചോറും കറികളും ഇരിക്കുന്നു.. അവൾ കഴിക്കാതെ കിടന്നത്കൊണ്ട് അവൻ കൊണ്ടുവന്നു എല്ലാം വെച്ചതായിരുന്നു... ഈശ്വരാ,,,, എന്ത് കഷ്ടം ആയിപോയി... ഛെ, നാണക്കേട്....അയാൾ എന്ത് വിചാരിച്ചുകാണും.. നല്ല വിശപ്പ്... അവൾ വേഗം കൈകഴുകി ചോറ് മുഴുവനും കഴിച്ചു... തലേ ദിവസം ഉറക്കം ശരിയാകാഞ്ഞത് കൊണ്ട് അവൾക്ക് വല്ലാത്ത തലവേദന ആയിരുന്നു. അതുകൊണ്ട് ആണ് ഉറങ്ങി പോയത്.   പാത്രം കൊണ്ടു വെയ്ക്കാനായി അടുക്കളയിലേക്കു പോകുവാൻ അവൾക്ക മടി തോന്നി.. ശ്രീഹരി എങ്ങാനും താഴെ കാണുമോ... അവൾ അത് കഴുകി മേശയിൽ വെച്ചിട്ട്, കട്ടിലിൽ കിടന്നു... നാളെ എങ്ങനെ ശ്രീഹരിയുടെ മുഖത്ത് നോക്കും,,, കഷ്ടം ആയിപോയി... ******** കാലത്തെ തന്നെ മീനാക്ഷി ഉണർന്നു... നാട്ടിലേക്ക് പോകാൻ ആയി ഉള്ള തയ്യാറെടുപ്പിൽ ആണ് മീനാക്ഷി.. ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി.. രണ്ട് ദിവസം അവധി എടുത്തു, രുക്മിണ് അമ്മയെ വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു.. അപ്പോളേക്കും ശ്രീഹരി എഴുനേറ്റ് വന്നത്.. അവന്റെ മുഖത്ത് നോക്കുവാൻ അവൾക്ക് ജാള്യത തോന്നി. . ഇയാൾ നാട്ടിൽ പോകുവാൻ റെഡി ആയോ? ശ്രീഹരി അവളേ നോക്കി.. അവൾ തലയാട്ടി... അവനു കഴിക്കാനായി അപ്പവും വെജിറ്റബിൾ കറിയും അവൾ എടുത്തു വെച്ചിരുന്നു.. ചേന മെഴുകുവരട്ടിയും, കാബ്ബജ് തോരനും ഇരിപ്പുണ്ട്, കുറച്ചു ഫ്രിഡ്ജിലും എടുത്തു വെച്ചിട്ടുണ്ട്.. അവൾ പറഞ്ഞു.. അതൊന്നും സാരമില്ല, ഇയാൾ പോയിട്ട് വരൂ... അവൻ അവളോട് പറഞ്ഞു.. ഇന്നലെ അങ്ങനെ സംഭവിച്ചത്,,, ഞാൻ മനപ്പൂർവം അല്ല, സോറി,,, അവൻ തിരിച്ചെന്തെങ്കിലും പറയും മുൻപേ അവൾ ഓടി അകത്തേക്ക് പോയി... അര മണിക്കൂർ കഴിഞ്ഞപ്പോൾ മീനാക്ഷി പോകുവാൻ റെഡി ആയി വന്നു.. ഓറഞ്ച് നിറം ഉളള സൽവാർ ആണ് വേഷം, ശ്രീഹരി എവിടെ? അവൾ ചുറ്റിലും നോക്കി.. മുറ്റത്തു നട്ടിരിക്കുന്ന കുറ്റിമുല്ലയും മന്ദാരവും ഒക്കെ നട്ടു നനക്കുകയാണ് അവൻ.. ഇളം മഞ്ഞ നിറം ഉള്ള ഒരു ഷർട്ട്‌ ഇട്ടുകൊണ്ട് പിന്തിരിഞ്ഞു നിൽക്കുകയാണ്... ഞാൻ പോയിട്ട് വരാം.. അവൾ പറഞ്ഞപ്പോൾ ശ്രീഹരി കൈ കഴുകിയിട്ടു അവളുടെ അടുത്തേക്ക് വന്നു..   "ഒരു മിനിറ്റ് " ഇതാ, ഇത് വെച്ചോളൂ... അവൻ കുറച്ചു നോട്ടുകൾ അവളുടെ നേർക്ക് നീട്ടി.. അയ്യോ വേണ്ട, എന്റെ കൈയിൽ ഉണ്ട്.. അവൾ ചുമലുകൊണ്ട് പിന്നോട്ട് ചലിച്ചു... "അത് സാരമില്ല, ഇയാൾ ഒരു വഴിക്ക് പോകുന്നത് അല്ലേ.. എന്തെങ്കിലും ആവശ്യം വന്നാലോ.. " അവൻ നിർബന്ധിച്ചപ്പോൾ മനസില്ലാമനസോടെ അവളത് മേടിച്ചു.. കാരണം അവളുടെ കൈയിൽ കാശും കുറവായിരുന്നു... ശ്രീഹരിയോട് യാത്ര പറഞ്ഞിട്ട് അവൾ റോഡിലേക്ക് ഇറങ്ങി.. ഒന്ന് തിരിഞ്ഞു നോക്കണം എന്നവൾക്ക് തോന്നി.... നോക്കിയപ്പോൾ ശ്രീഹരി വീടിന്റെ അകത്തേക്ക് കയറിപോകുന്നതാണ് അവൾ കണ്ടത് ഈശ്വരാ... ഇയാളെ പിടികിട്ടുന്നില്ല്ലയോ... ശോഭ ചേച്ചി..... പക്ഷെ രുക്മിനി അമ്മായുടെ മകൻ അത് ചെയ്തു കാണുമോ.. എങ്ങനെ ആണ് ഈ സത്യം മനസ്സിലാക്കുന്നത്.. അവൾക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. ആഹ് എന്തെങ്കിലും ആകട്ടെ... ഒരു ദിവസം കണ്ടു എന്ന് കരുതി അയാളെ കുറിച്ച് എന്തിനാണ് താൻ ഇത്രയും വേവലാതി കാണിക്കുന്നത്. അവൾ പിന്നീട് ഒന്നും ആലോചിക്കാൻ പോയില്ല അച്ഛനെ നേരിട്ട് കണ്ടു സംസാരിച്ചു കഴിഞ്ഞപ്പോൾ ആണ് മീനാക്ഷിക്ക് സമാധാനം ആയത്,, മോള് വിഷമിക്കുവൊന്നും വേണ്ട, അച്ഛൻ അങ്ങനെ ഒന്നും എന്റെ കുട്ടിയെ തനിച്ചാക്കിയിട്ട് എങ്ങോട്ടും പോകില്ല,... അച്ഛനോട് ചേർന്നിരുന്നപ്പോൾ അവൾക്ക് കണ്ണ് നിറഞ്ഞു വന്നു.. ഒരാഴ്ച കൂടി അച്ഛന് ഹോസ്പിറ്റലിൽ കിടക്കണം മോളേ, അതുകൊണ്ട് നീ ഒരു കാര്യം ചെയ്, നീ ഇപ്പോൾ വീട്ടിലേക്ക് പൊയ്ക്കോ, മുത്തശ്ശി ഉണ്ടല്ലോ അവിടെ...നാളെ കാലത്തെ നീ മടങ്ങിക്കോ..അമ്മ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേ ഇരിക്കുകയാണ്.. ഒടുവിൽ മീനൂട്ടി അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞിട്ട് അവിടെ നിന്നു ഇറങ്ങി........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story