Novel

മയിൽപീലിക്കാവ്: ഭാഗം 9

രചന: മിത്ര വിന്ദ

ഒരാഴ്ച കൂടി അച്ഛന് ഹോസ്പിറ്റലിൽ കിടക്കണം മോളേ, അതുകൊണ്ട് നീ ഒരു കാര്യം ചെയ്, നീ ഇപ്പോൾ വീട്ടിലേക്ക് പൊയ്ക്കോ, മുത്തശ്ശി ഉണ്ടല്ലോ അവിടെ…നാളെ കാലത്തെ നീ മടങ്ങിക്കോ..അമ്മ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേ ഇരിക്കുകയാണ്..

ഒടുവിൽ മീനൂട്ടി അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞിട്ട് അവിടെ നിന്നു ഇറങ്ങി..

വീട്ടിലെത്തിയതും അവൾ പിന്നെ മുത്തശ്ശിയുടെ ചെല്ലകിടാവ് ആയി മാറി..

തലമുടി നിറയെ കാച്ചെണ്ണ തേപ്പിച്ചു കൊടുക്കുകയാണ് മുത്തശ്ശി.. കുറച്ചു ചെമ്പരത്തി യും വെള്ളിലയും പിഴിഞ്ഞ് താളി ഉണ്ടാക്കി പതപ്പിച്ചെടുത്തു

‘ന്റെ കുട്ടീടെ നിറം എല്ലാം മങ്ങി പോയില്ലോ,അതെന്താ മോളെ . ”

കാച്ചെണ്ണ തേച്ചു കഴിഞ്ഞപ്പോൾ മുത്തശ്ശി ഒരു ഓട്ടു കിണ്ണത്തിൽ കുറച്ചു കസ്തൂരി മഞ്ഞളും ചന്ദനവും പനിനീരിൽ ചലിച്ചു കൊണ്ട് വന്നു അവളുടെ മുഖത്ത് എല്ലാം ഇട്ട് കൊടുത്തുകൊണ്ട് പറഞ്ഞു

“എന്റെ മുത്തശ്ശി… ഇത് ഒക്കെ എന്തിനാണ്…. വെറുതെ… അത്രയ്ക്ക് നിറം മങ്ങിയോ …”അവൾ സ്നേഹത്തോടെ അവരുടെ കൈയിൽ പിടിച്ചു..

“ഇത് ഒക്കെ ചെയ്യാൻ എനിക്ക് നീ മാത്രം അല്ലെ ഒള്ളൂ കുട്ടി….”

രണ്ടാളും സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ രുക്മിണിയമ്മ അവളെ വിളിച്ചിരുന്നു, രണ്ട്മാസം എടുക്കും നാട്ടിൽ വരാൻ എന്നവർ പറഞ്ഞു അവർ ഫോൺ വെച്ചപ്പോൾ മീനാക്ഷിയ്ക്ക് നെഞ്ചിടിച്ചു

മുത്തശ്ശിയുടെ സംസാരം അപ്പോളും തുടരുകയാണ്.

അവരും ആയിട്ട് നാട്ടിലെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു, ഇരുന്നു നേരം പോയതറിഞ്ഞില്ല…

നന്നായിയൊന്നും കുളിച്ചു ഇറങ്ങിയപ്പോൾ അവൾക്ക് വല്ലാത്തൊരു സുഖം പോലെ തോന്നി

വൈകിട്ട് അത്താഴം കഴിഞ്ഞു കിടക്കാനായി വന്നപ്പോൾ ആണ് അവൾ ശ്രീഹരിയെ കുറിച്ച് ചിന്തിച്ചത്..

ആൾ ഇപ്പോൾ കിടന്നോ ആവോ,,, ചോറും കറികളും എല്ലാം രണ്ടു ദിവസത്തേക്ക് അവൾ ഉണ്ടാക്കി വെച്ചിരിന്നു.. എല്ലാം പറഞ്ഞു ഏല്പിച്ചിട്ടാണ് പോന്നത്… കഴിച്ചോന്ന് ആർക്കറിയാം അവൾ ഓർത്തു..

എടി മീനാക്ഷി നിന്നോട് ഞാൻ പല തവണ പറഞ്ഞു തന്നു അയാളെ കുറിച്ച് ഓർത്തു വിഷമിക്കണ്ടന്ന് എന്ന്,അയാൾ എന്തെങ്കിലും ചെയ്യട്ടെന്നേ, നീ നിന്റെ കാര്യം നോക്ക് കൊച്ചേ (ആത്മ)
,,, അവൾ വലം കൈ കൊണ്ടു തലക്കിട്ടു ഒരു കൊട്ട് കൊടുത്തിട്ട് എഴുനേറ്റു..

കുറച്ചു സമയം ഫോൺ ഒക്കെ നോക്കി കിടന്നു..

ഒന്ന് രണ്ടു കസിൻസ് നെ വിളിച്ചു. അവരോട്ക്കെ സംസാരിച്ചു.അച്ഛനെയും അമ്മയെയും വീണ്ടും വിളിച്ചു രോഗവിവരം ഒക്കെ തിരക്കി അവൾ.

അതിന് ശേഷം വീണ്ടും തന്റെ റൂമിൽ എത്തി.

ജനൽപാളികൾ എല്ലാം കുറ്റിയിട്ടോ എന്ന് ഒന്നുകൂടി ഒരു സുഷ്മനിരീക്ഷണം നടത്തിയിട്ടു അവൾ വീണ്ടും വന്നു കിടന്നു..

ഇന്നലെ ഈ സമയത്തു….
ദൈവമേ, താൻ ആ ചെക്കന്റെ …. ചെ,കഷ്ടം ആയിപോയി…

എന്നാലും അയാൾ എന്തിനാണ് ആ പെൺകുട്ടിയെ അങ്ങനെ ഒക്കെ ചെയ്തത്,കണ്ടിട്ട് വിശ്വസിയ്ക്കാൻ പോലും പറ്റുന്നില്ല. അയാൾ ഡീസന്റ് ആണെന്ന് തോന്നുന്നു. രുക്മിണിയമ്മേടെ മകൻ, അത്രയ്ക്ക് ക്രൂരൻ ആണോ.ശോഭ ചേച്ചി പറഞ്ഞത് ഇനി കള്ളമാണോ ആവോ ..?

പിന്നെയും കുറെ ചോദ്യങ്ങൾ അവളുടെ മനസ്സിൽ ഉടലെടുത്തു എങ്കിലും തന്റെ കമ്പിളി പുതപ്പിന്റെ മേൽഭാഗം കൊണ്ടു അവൾ അവളുടെ മുഖം മറച്ചുകൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു കിടന്നു…
.**
രാവിലെ മീനൂട്ടി എഴുനേറ്റു അടുക്കളയിൽ ചെന്നു,,,

മുത്തശ്ശി എണീറ്റിട്ടില്ല എന്നവൾക്ക് മനസിലായി..

വേഗം തന്നെ അടുക്കള ജോലി എല്ലാം പൂർത്തിയാക്കി,

ഇന്ന് തന്നെ മടങ്ങണം എന്നവൾ തീരുമാനിച്ചു…

പുതിയ ജോലി തുടങ്ങിയിട്ട് മൂന്നു മാസം ആയതേ ഒള്ളൂ,, ലീവ് എടുത്തതും ആദ്യമായിട്ടാണ്, അച്ഛന് വേറെ കുഴപ്പം ഇല്ലാത്തതു കൊണ്ടു ഇന്ന് തന്നെ മടങ്ങാം എന്നവൾ തീരുമാനിച്ചത്…

അച്ഛനും അമ്മക്കും ഉള്ള ഭക്ഷണവും ആയി മുത്തശ്ശിയോട് യാത്ര പറഞ്ഞിട്ട് കാലത്തെ ഒൻപതു മണിയായപ്പോൾ മീനാക്ഷി ഇറങ്ങി…

മുത്തശ്ശിയാണെങ്കിൽ കെട്ടിപിടിച്ചു ഒരുപാട് മുത്തം കൊടുത്ത് ആയിരുന്നു അവളെ മടക്കിയയച്ചത്.

ഇത്രയും ദൂരം യാത്ര ചെയേണ്ടതല്ലേ… മോള് അധികം സമയം നിൽക്കേണ്ട ഇവിടെ, വേഗം പൊയ്ക്കോളൂ… അമ്മ ദൃതി കാണിച്ചു.. സാരമില്ലന്നേ.. ഞാൻ പോയ്കോളാം.. വണ്ടി എപ്പോളും ഉണ്ടല്ലോ.

അത് വേണ്ട മീനുട്ടി. നീ ചെല്ല്, കാലം കെട്ട കാലമാ.
അച്ഛനു അമ്മേം പറഞ്ഞപ്പോൾ ഒടുവിൽ അവരോട് യാത്ര പറഞ്ഞു ഇറങ്ങി.

അയാളെ കുറിച്ച് ഓർക്കുമ്പോൾ ഒരു പേടി…. രുക്മിനി അമ്മയോട് താമസിയാതെ കാര്യങ്ങൾ പറയണം.. അല്ലെങ്കിൽ അവിടെ നിന്നു താമസം മാറണം…അയാളുടെ കൂടെ ഒറ്റക്ക് ഉള്ള താമസം അപകടം ആണ്.
ന്റെ കാവിലമ്മേ, ആവശ്യം ഇല്ലാത്ത തോന്നൽ ഒന്നും തോന്നിക്കരുതേ… അവൾ മനമുരുകി പ്രാർത്ഥിച്ചു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button