National
പഞ്ചാബിലെ വയലിൽ ലോഹഭാഗങ്ങൾ കണ്ടെത്തി; പാക് മിസൈലിന്റേതെന്ന് സംശയം

പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ കാമാഹി ദേവി ഗ്രാമത്തിന് സമീപത്തുള്ള വയലിൽ നിന്ന് മിസൈലിന്റെ ഭാഗങ്ങളോട് സാമ്യമുള്ള അവശിഷ്ടങ്ങൾ കണ്ടെത്തി. മിസൈലിന്റെ ഭാഗമാണിതെന്ന് സംശയിക്കുന്നതായി ഹോഷിയാർപൂർ എസ് പി മുകേഷ് കുമാർ പറഞ്ഞു. വ്യോമസേന സ്ഥലത്തെത്തി അവശിഷ്ടങ്ങൾ ശേഖരിച്ചിട്ടുണ്ട്
അതേസമയം ജമ്മുവിലെ സാംബ ജില്ലയിൽ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ ബിഎസ്എഫ് വധിച്ചു. ജെയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് ബിഎസ്എഫ് വധിച്ചത്. 12 പേരാണ് സംഘത്തിലുണ്ടായിരുന്നത്. അഞ്ച് പേർ രക്ഷപ്പെട്ടതായാണ് വിവരം
ഇവരെ കണ്ടെത്താൻ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രാജ്യാന്തര അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്.