BusinessWorld

കൊക്കക്കോളക്കും പെപ്‌സിക്കും വെല്ലുവിളി സൃഷ്ടിച്ച് സഊദിയുടെ മിലാഫ് കോള; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഈന്തപ്പഴത്തില്‍ നിന്ന് ആദ്യ ന്യൂട്രീഷന്‍ ഡ്രിംഗ്‌സ്

അറബികളുടെയും പ്രവാസികളുടെയും ഭക്ഷണ സംസ്‌കാരത്തില്‍ അവിഭാജ്യ ഘടകമായി മാറിയ കൊക്കക്കോള, പെപ്‌സി, സെവന്‍ അപ്പ് തുടങ്ങിയ ശീതള പാനീയങ്ങള്‍ക്ക് വലിയ വെല്ലുവിളിയുമായി സഊദി അറേബ്യയുടെ മിലാഫ് കോള. ഈന്തപ്പഴത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന സമ്പൂര്‍ണ ന്യൂട്രീഷന്‍ ഡ്രിംഗ്‌സ് ഇതിനകം വലിയ ജനശ്രദ്ധ നേടിക്കഴിഞ്ഞു.

ഗാസയിലെ ഇസ്രാഈല്‍ അധിനിവേശത്തിന് പിന്നാലെ കോളക്കെതിരെ ഉടലെടുത്ത ജനവികാരം മുതലെടുത്താണ് സഊദിയുടെ പുത്തന്‍ ബദല്‍ വിപണിയെ കീഴടക്കാനിരിക്കുന്നത്. കൊക്കക്കോള ബഹിഷ്‌കരിച്ച് മിലാഫ് കോളയിലേക്ക് ജനങ്ങള്‍ പോകണമെന്ന രീതിയിലേക്ക് കൂടി അറേബ്യയില്‍ പ്രചാരണം ശക്തമായതോടെ മിലാഫ് കോളയുടെ രാഷ്ട്രീയവും ചര്‍ച്ച ചെയ്യപ്പെടുകയാണ്.

ഇതിനകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഈ പാനീയത്തിന് സഊദിക്ക് പുറത്ത് നിന്നും വന്‍ ്‌സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

റിയാദ് ഡേറ്റ് ഫെസ്റ്റിവലിലാണ് ‘മിലാഫ് കോള’ (ങശഹമള ഇീഹമ) എന്ന ഈ ഉല്പന്നം ഔദ്യോഗികമായി അവതരിപ്പിച്ചത്. സൗദിയിലെ പബ്ലിക് ഇന്‍വെസ്‌റഅറ്‌മെന്റ് ഫണ്ടിന്റെ സബ്‌സിഡിയറിയായ കമ്പനി പുറത്തിറക്കിയ ഈ പ്രൊഡക്ടിന്റെ പ്രധാന ഇന്‍ക്രീഡിയന്റ്

ഏറ്റവും മികച്ച ഡ്രൈ ഫ്രൂട്ട് എന്നറിയപ്പെടുന്നത് ഈന്തപ്പഴമാണ്. വിവിധ തരം മധുര പലഹാരങ്ങളിലും, മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളിലും പ്രകൃതിദത്ത സ്വീറ്റ്‌നര്‍ എന്ന നിലയില്‍ ഈന്തപ്പഴം ഉപയോഗിക്കാറുണ്ട്. തദ്ദേശീയമായി ലഭ്യമായ ഫസ്റ്റ് ക്വാളിറ്റി ഡേറ്റ്‌സ് ഉപയോഗിച്ചാണ് മിലാഫ് കോള നിര്‍മിക്കുന്നത്. ഈന്തപ്പഴത്തില്‍ നിന്ന് ലഭിക്കുന്ന മധുരം, ഫൈബറുകള്‍, ധാതു ലവണങ്ങള്‍ എന്നിവ ഈ കോളയിലൂടെ ലഭ്യമാകുന്നു എന്നതാണ് നേട്ടം. വിപണിയില്‍ ലഭ്യമായ ഭൂരിഭാഗം സോഫ്റ്റ് ഡ്രിങ്കുകളിലും ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിരിക്കുന്നു. മാത്രമല്ല പലതിനും ന്യൂട്രീഷണല്‍ വാല്യു ഇല്ല. ഈ സ്ഥാനത്തേക്കാണ് മിലാഫ് കോള വന്നെത്തുന്നത്.

പോഷക ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നതിന് പുറമെ, ഇന്റര്‍നാഷണല്‍ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ പാലിച്ച്, പരിസ്ഥിതി സൗഹാര്‍ദപരമായാണ് സൗദിയുടെ കോള വിപണിയിലെത്തുന്നത്. സാമ്പത്തിക മേഖലയിലെ വൈവിദ്ധ്യവല്‍ക്കരണം, തദ്ദേശീയ ഉല്പനനങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ എന്നിങ്ങനെ സൗദിയുടെ വിഷന്‍ സഫലമാക്കുന്ന ഒരു ഉത്പന്നം കൂടിയായി മിലാഫ് കോള മാറുന്നു. റിയാദ് ഡേറ്റ് ഫെസ്റ്റിവലില്‍ പങ്കെടുത്തവരില്‍ നിന്ന് ഈ കോളയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നതെന്നും സഊദി മാധ്യമങ്ങളും യൂടൂബര്‍മാരും വ്യക്തമാക്കുന്നു.

Related Articles

Back to top button
error: Content is protected !!