Kerala

മന്ത്രി വി ശിവൻകുട്ടിയുടെ മകൻ ഗോവിന്ദ് വിവാഹിതനായി; വധു എലീന ജോർജ്

മന്ത്രി വി ശിവൻകുട്ടിയുടെ മകൻ ഗോവിന്ദ് ശിവൻ വിവാഹിതനായി. എറണാകുളം തിരുമാറാടി തേനാക്കര കളപ്പുരയ്ക്കൽ ജോർജ്-റെജി ദമ്പതികളുടെ മകൾ എലീന ജോർജാണ് വധു. മന്ത്രിമന്ദിരമായ റോസ് ഹൗസിൽ വെച്ച് സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്

പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കം കുറച്ച് രാഷ്ട്രീയ നേതാക്കളും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മന്ത്രി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങൾ വഴി അറിയിച്ചത്

ഗോവിന്ദിന്റെയും എലീനയുടെയും പ്രണയവിവാഹം ആണ്. ടിവി തോമസും കെആർ ഗൗരിയമ്മയും പ്രണയ വിവാഹിതരായ അതേ റോസ് ഹൗസിൽ തന്നെയാണ് വർഷങ്ങൾക്ക് ഇപ്പുറം മറ്റൊരു പ്രണയ വിവാഹം കൂടി നടക്കുന്നത്.

Related Articles

Back to top button
error: Content is protected !!