Kerala
ആലുവയിൽ നിന്ന് കാണാതായ 13കാരൻ വീട്ടിൽ തിരികെയെത്തി; പോലീസ് മൊഴിയെടുക്കും

ആലുവയിൽ നിന്ന് കാണാതായ 13 വയസുകാരൻ കുട്ടി മടങ്ങിയെത്തി. കാണാതായെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടി വീട്ടിലേക്ക് തിരികെ എത്തിയത്. കുട്ടിയിൽ നിന്ന് പോലീസ് വിശദമായ മൊഴിയെടുക്കും.
ആലുവ എസ്എൻഡിപി സ്‌കൂൾ വിദ്യാർഥിയായ തായിക്കാട്ടുകാര സ്വദേശിയെയാണ് ചൊവ്വാഴ്ച രാത്രി മുതൽ കാണാതായത്. കുട്ടി ആലുവ പരിസരത്ത് തന്നെ ഉണ്ടായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. വീട്ടിൽ നിന്ന് ചായ കുടിക്കാനെന്ന് പറഞ്ഞ് പോയ കുട്ടി രാവിലെയാണ് തിരികെ എത്തിയത്.
ഏതെങ്കിലും ലഹരി കേന്ദ്രങ്ങളുമായി കുട്ടിക്ക് ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കും. കുടുംബത്തിന്റെയും സ്‌കൂൾ അധികൃതരുടെയും മൊഴി പോലീസ് രേഖപ്പെടുത്തും. മാതാപിതാക്കളോട് കുട്ടിയെ ഹാജരാക്കാനും പോലീസ് നിർദേശിച്ചിട്ടുണ്ട്.