Kerala
എംഎം മണിയുടെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽ നിന്നും മാറ്റി

മധുരയിൽ നടക്കുന്ന 24ാം പാർട്ടി കോൺഗ്രസിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എംഎം മണിയുടെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും ഐസിയുവിലേക്ക് മാറ്റി.
മധുരയിൽ നടക്കുന്ന 24ാം പാർട്ടി കോൺഗ്രസിനിടെ വ്യാഴാഴ്ച രാത്രിയോടെയാണ് എംഎം മണിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഹൃദയസംബന്ധമായ ബുദ്ധിമുട്ട് ഉണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും വൈദ്യപരിശോധക്ക് ശേഷം ഡോക്ടർമാർ അറിയിച്ചു.
മധുരയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെങ്കിലും അദ്ദേഹം രണ്ട് ദിവസം കൂടി ചികിത്സിൽ തുടരും. മുൻ മന്ത്രിയും സിപിഎം സംസ്ഥാന സമിതി അംഗവുമാണ് എംഎം മണി.