രാഷ്ട്രനിർമാണത്തിൽ പങ്കാളിയായ ഏറ്റവും വലിയ എൻജിഒ; ആർഎസ്എസിനെ പുകഴ്ത്തി ചെങ്കോട്ടയിൽ മോദി

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ പതാക ഉയർത്തിയതിന് ശേഷം നടത്തിയ പ്രസംഗത്തിൽ ആർഎസ്എസിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആർഎസ്എസിന്റെ നൂറുവർഷത്തെ സേവനം സമാനതകളില്ലാത്തതാണ്. രാഷ്ട്രനിർമാണത്തിൽ സമർപ്പിതമായ ആർഎസ്എസ് ലോകത്തിലെ ഏറ്റവും വലിയ എൻജിഒ ആണ്. ആർഎസ്എസിന്റെ ചരിത്രത്തിൽ താൻ അഭിമാനിക്കുന്നതായും മോദി പറഞ്ഞു
ആർഎസ്എസ് ഈ വർഷം നൂറാം വാർഷികം ആഘോഷിക്കാനിരിക്കെയാണ് മോദിയുടെ പ്രശംസ. അവർ എല്ലായ്‌പ്പോഴും രാഷ്ട്ര നിർമാണത്തിൽ പങ്കാളികളായിരുന്നു. സമൂഹത്തിന്റെ ക്ഷേമം ഹൃദയത്തിൽ കരുതി വ്യക്തിയെ കെട്ടിപ്പടുക്കുന്നതിലൂടെ രാഷ്ട്രം നിർമിക്കുക എന്നതായിരുന്നു അവരുടെ ഒരു നൂറ്റാണ്ട് നീണ്ട യാത്ര. സ്വയം സേവകർ നമ്മുടെ മാതൃരാജ്യത്തിന്റെ ക്ഷേമത്തിനായി അവരുടെ ജീവിതം സമർപ്പിച്ചെന്നും മോദി പറഞ്ഞു
അച്ചടക്കവും സേവന കേന്ദ്രീകൃതവുമായ ഒരു സംഘടനയാണ് ആർഎസ്എസ്. ദുരന്തനിവാരണം മുതൽ സാമൂഹിക ഐക്യ പ്രവർത്തനങ്ങൾ വരെയുള്ള അത്യാവശ്യ ഘട്ടങ്ങളിൽ ആർഎസ്എസിന്റെ പങ്ക് ഉണ്ടെന്നും മോദി പറഞ്ഞു