മോദി പ്രശംസയിൽ ഉറച്ച് നിൽക്കുന്നു; രാഹുൽ ഗാന്ധിയും മുമ്പ് ഇത് പറഞ്ഞിട്ടുണ്ട്: തരൂർ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതിൽ ഉറച്ചുനിൽക്കുന്നുവെന്ന് ശശി തരൂർ എംപി. രണ്ട് വർഷങ്ങൾക്ക് മുൻപ് രാഹുൽ ഗാന്ധി പറഞ്ഞ അതേ കാര്യങ്ങളാണ് താനും പറഞ്ഞതെന്നാണ് ശശി തരൂരിന്റെ നിലപാട്. ഇതിനർഥം കേന്ദ്രസർക്കാർ നയങ്ങളോടെല്ലാം കോൺഗ്രസിന് യോജിപ്പാണെന്നല്ലെന്നും ശശി തരൂർ പറഞ്ഞു.
പ്രശംസിച്ചതിന്റെ അർഥം സർക്കാരുകളുടെ എല്ലാ നയങ്ങളും ശരിയാണെന്നല്ല എന്നാണ് തരൂർ ആവർത്തിക്കുന്നത്. 2023 സെപ്തംബറിൽ രാഹുൽ ഗാന്ധി ഇതേ കാര്യങ്ങൾ പറഞ്ഞിരുന്നു. ആ സമയത്ത് താൻ പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ അത് അംഗീകരിക്കുന്നു. തന്റെ പ്രതികരണം കൊണ്ട് അത് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ എന്നും ശശി തരൂർ പറഞ്ഞു.
റഷ്യ-യുക്രൈൻ യുദ്ധത്തിൽ പ്രധാനമന്ത്രി സ്വീകരിച്ച നിലപാട് ശരിയെന്നായിരുന്നു ചൊവ്വാഴ്ച തരൂരിന്റെ പ്രശംസ. ഇതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ തന്നെ പ്രസ്താവനയിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.