Abudhabi

ഹൈ-സ്പീഡ് ട്രെയിന്‍ പദ്ധതി രാജ്യത്തിന് 145 ബില്യണ്‍ വരുമാനം കൊണ്ടുവരുമെന്ന് മുഹമ്മദ് അല്‍ ഷെഹ്ഹി

അബുദാബി: രാജ്യത്തിന്റെ സ്വപ്‌നപദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ ഭാഗമായ ഹൈ-സ്പീഡ് ട്രെയിന്‍ പദ്ധതി രാജ്യത്തേക്ക് അര നൂറ്റാണ്ടിനിടയില്‍ 145 ബില്യണ്‍ വരുമാനം കൊണ്ടുവരുമെന്ന് ഇത്തിഹാദ് റെയില്‍ ചീഫ് പ്രൊജക്ട് ഓഫിസര്‍ മുഹമ്മദ് അല്‍ ഷെഹ്ഹി വ്യക്തമാക്കി.

സമ്പദ് വ്യവസ്ഥയില്‍ റെയില്‍ പദ്ധതിക്കുള്ള പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തിന്റെ ജിഡിപി ക്രമാതീതമായി വര്‍ധിക്കുന്ന അവസ്ഥയാണ് പദ്ധതി യാഥാര്‍ഥ്യമായാല്‍ അഞ്ചു പതിറ്റാണ്ടിനിടയില്‍ സംഭവിക്കുക. ഇത്തിഹാദ് റെയില്‍ ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിവേഗ ട്രെയിന്‍ പദ്ധതി തലസ്ഥാനമായ അബുദാബിയെയും വാണിജ്യനഗരമായ ദുബൈയെയും അതിവേഗം ബന്ധിപ്പിക്കുക മാത്രമല്ല ചെയ്യുക. രാജ്യത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവുമായ ഐക്യത്തെയും സഹായിക്കുന്നത് കൂടിയാണ്. പദ്ധതിയില്‍ ആറു സ്റ്റേഷനുകളാണ് ഉണ്ടാവുക. റീം ഐലന്റ്, സാദിയാത്ത് ഐലന്റ്, യാസ് ഐലന്റ് എന്നിവയാണ് അബുദാബിയില്‍ വരുന്ന സ്റ്റേഷനുകള്‍. അല്‍ മക്തൂം വിമാനത്താവളത്തിന് സമീപത്തും ജദ്ദാഫിലും സ്റ്റേഷനുകളുണ്ടാവും. പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നതാവും അതിവേഗ ട്രെയിന്‍ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!