60ലേറെ പേർ പീഡിപ്പിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 18കാരി; അഞ്ച് പേർ അറസ്റ്റിൽ
കായിക താരമായിരുന്ന വിദ്യാർഥിനിയെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അറുപതിലേറെ പേർ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ. പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതിക്ക് മുന്നിൽ 18കാരി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അഞ്ച് പ്രതികൾ അറസ്റ്റിലായി. 13 വയസ് മുതൽ ലൈംഗിക ചൂഷണത്തിന് ഇരയായെന്നാണ് കുട്ടി പോലീസിന് നൽകിയ മൊഴി
പ്രാക്കാനം വലിയവട്ടം പുതുവൽതുണ്ടിയിൽ വീട്ടിൽ സുബിൻ(24), സന്ദീപ് ഭവനത്തിൽ എസ് സന്ദീപ്(30), കുറ്റിയിൽ വീട്ടിൽ വികെ വിനീത്(30), കൊച്ചുപറമ്പിൽ കെ അനന്തു(21), ചെമ്പില്ലാത്തറയിൽ വീട്ടിൽ സുധി(24) എന്നിവരാണ് അറസ്റ്റിലായത്. നാൽപതോളം പേർക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ്
പ്രാഥമിക പരിശോധനയിൽ തന്നെ 62 പ്രതികളുണ്ടെന്നാണ് സൂചന. ഒരു ഇരയെ ഇത്രയേറെ പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസ് വരുന്നത് അപൂർവമാണ്. പെൺകുട്ടി ഉപയോഗിച്ചിരുന്ന ഫോൺ രേഖകളിൽ നിന്നാണ് നാൽപതോളം പ്രതികളെ തിരിച്ചറിഞ്ഞത്