ആലപ്പുഴ തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

ആലപ്പുഴ തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
ആലപ്പുഴ തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കേളമംഗലം സ്വദേശി പ്രിയ(46), മകൾ കൃഷ്ണപ്രിയ(15) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് സൂചന. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. തകഴി ലെവൽ ക്രോസിന് സമീപത്ത് നിന്നാണ് ഇരുവരും ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടിയത്. പഞ്ചായത്ത് ജീവനക്കാരിയാണ് പ്രിയ. മകൾ കൃഷ്ണപ്രിയ പത്താം ക്ലാസ് വിദ്യാർഥിനിയും. പ്രിയയുടെ ഭർത്താവ് ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുകയാണ്. കുടുംബപ്രശ്‌നമാണ് മരണകാരണം എന്നാണ് നിഗമനം. തകഴി ലെവൽ ക്രോസിന് സമീപം സ്‌കൂട്ടറിലെത്തിയ ഇരുവരും ആലപ്പുഴ-കൊല്ലം പാസഞ്ചർ ട്രെയിനിന് മുന്നിലാണ് ചാടിയത്.

Tags

Share this story